ക​ട​ൽ​ഭി​ത്തി​ക​ളി​ല്ല; ക​ട​ലിനൊപ്പം ഇ​ള​കി മ​റി​ഞ്ഞു തീ​ര​വാ​സി​ക​ളു​ടെ മ​ന​സ്

ചാ​വ​ക്കാ​ട്: കാ​ല​വ​ർ​ഷം എ​ത്തിയതോടെ ക​ട​ൽ ഇ​ള​കി മ​റി​യാ​ൻ തു​ട​ങ്ങി, ഒ​പ്പം തീ​ര​വാ​സി​ക​ളു​ടെ മ​ന​സും. ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി​യി​ലേ​ക്കു നോ​ക്കി വി​ല​പി​ക്കാ​ൻ മാ​ത്ര​മാ​ണ് തീ​ര​വാ​സി​ക​ളു​ടെ വി​ധി. മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ഉ​റ​പ്പു​ക​ളും വാ​ഗ്ദാ​ന​വും ന​ൽ​കും. പി​ന്നെ ക​ട​ൽ ഭി​ത്തി​യു​ടെ അ​ള​വെ​ടു​പ്പും നടക്കും. അ​തോ​ടെ തീ​ർ​ന്നു ആ ​വ​ർ​ഷ​ത്തെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ൽ ആ​റി​ട​ത്താ​ണ് ഏ​റ്റ​വും വ​ലി​യ ക​ട​ൽ​ക്ഷോ​ഭം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തും ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു​മാ​യ മു​ന​ക്ക​ക​ട​വ്, വെ​ളി​ച്ചെ​ണ്ണ​പ്പ​ടി, മൂ​സ റോ​ഡ്, ഞോ​ളി റോ​ഡ്, ആ​ശു​പ​ത്രി​പ്പ​ടി, അ​ഞ്ച​ങ്ങാ​ടി​വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ട്ടു​കാ​ർ​ക്ക് ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​ണ്. ഉ​റ​ക്ക​ത്തി​ൽ എ​പ്പോ​ഴാ​ണു ക​ട​ൽ ക​ര​യി​ലേ​ക്കു ക​യ​റു​ക​യെ​ന്ന് അ​റി​ഞ്ഞു​കൂ​ടാ. ക​ട​ൽ​ഭി​ത്തി​യു​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യെ​ന്നു തീ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്പോ​ൾ വ​ല​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷം ഭ​രി​ക്കു​ന്പോ​ൾ ഇ​ട​തു​പ​ക്ഷ​വും ക​ട​ൽ ഭി​ത്തി​ക്കാ​യി മു​റ​വി​ളി കൂ​ട്ടും. രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ രം​ഗ​ത്ത് ഇ​റ​ങ്ങും. ക​ട​ലോ​ര…

Read More

മ​റി​ക​ട​ക്കാ​നാ​യി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേക്ക് ചെയ്തു; രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് നഴ്സ് മരിച്ചു

വ​ട​ക്കാ​ഞ്ചേ​രി: രോ​ഗി​യുമായി പോയ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു മ​റി​ഞ്ഞ് മെയിൽ ന​ഴ്സ് മ​രി​ച്ചു. അ​ഞ്ചുപേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 11 മ​ണി​യോ​ടെ തൃ​ശൂ​ർ -ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മെയിൽ നഴ്സ് ജിബു (32) ആണ് മരിച്ചത്. പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോഗിയെ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​റി​ക​ട​ക്കാ​നാ​യി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേക്ക് ച​വി​ട്ടി​യ​തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ പ​ഴ​യ വെ​യ​ർ ഹൗ​സി​ന്‍റെ ചു​മ​രി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ക്ട​്സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പരിക്കേറ്റവരെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Read More

ഓ​ർ​ക്കു​ക…​ ശ്ര​ദ്ധി​ക്കു​ക… മഴക്കാലമാണ്, ന​ന​ഞ്ഞ മാ​സ്കി​ട​ല്ലേ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ഴ ക​ന​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ധ​രി​ക്കു​ന്ന മാ​സ്കു​ക​ൾ മ​ഴ​യേ​റ്റു ന​ന​യു​മെ​ന്ന​തി​നാ​ൽ ന​ന​ഞ്ഞ മാ​സ്ക് അ​ധി​കം വൈ​കാ​തെ മാ​റ്റി പു​തി​യ മാ​സ്കു ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. വ​ണ്ടി​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മ​ഴ​ക്കാ​ല​ത്ത് മാ​സ്കു ന​ന​യു​ന്ന​തു സ്വാ​ഭാ​വി​ക​മാ​യ​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നോ ഓ​ഫീ​സു​ക​ളി​ൽ നി​ന്നോ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മ​റ​ക്കാ​തെ കൈയിൽ മൂ​ന്നോ നാ​ലോ മാ​സ്കു​ക​ൾ ക​രു​തു​ക. മാ​സ്കു​ക​ൾ നാ​ലു മ​ണി​ക്കൂ​റി​ല​ധി​കം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മാ​റ്റി പു​തി​യ​ത് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ന​ന​ഞ്ഞ മാ​സ്ക് എ​ത്ര​യും പെ​ട്ട​ന്നു മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​തു മ​റ്റു പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഷീ​ൽ​ഡു​ള്ള ഹെ​ൽ​മ​റ്റു​ള്ള​വ​ർ ധ​രി​ക്കു​ന്ന മാ​സ്കു​ക​ൾ പെ​ട്ട​ന്ന് ന​ന​യി​ല്ലെ​ങ്കി​ലും മ​ഴ​യാ​ത്ര​യ്ക്കുശേ​ഷം പു​തി​യ മാ​സ്കു​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Read More

അന്തർജില്ലാ സർവീസ് സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം, കെഎസ്ആ​ർ​ടി​സി ഓ​ടി​യി​ല്ല; ലോക്ക് ഡൗണിലെ ചാ​ർ​ജ് കു​റ​ച്ചി​ല്ലെ​ന്നു പ​രാ​തി

തൃ​ശൂ​ർ: അ​ന്ത​ർ​ജി​ല്ലാ ബ​സ് സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ചി​ല​തു രാ​വി​ലെ മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഉ​ത്ത​ര​വൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തെ​ന്നു കെഎ​സ്ആ​ർ​ടി​സി തൃ​ശൂ​ർ ഡി​ടി​ഒ പ​റ​ഞ്ഞു. ഉ​ത്ത​ര​വ് വ​രു​ന്ന​തി​ന​നു​സ​രി​ച്ച് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. നി​ല​വി​ൽ ജി​ല്ല​യ്ക്കു​ള്ളി​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്. വേ​ണ്ട​ത്ര യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട​ത്തി​ലാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​മെ​ന്ന ഇ​ള​വ് വ​ന്ന​തോ​ടെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​മെ​ന്ന ആ​ശ്വാ​സ​മാ​ണ്. എ​ന്നി​രു​ന്നാ​ലും പ്ര​തീ​ക്ഷി​ക്കു​ന്ന വ​രു​മാ​നം ല​ഭി​ക്കു​ന്നി​ല്ല​ത്രേ. എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​മെ​ന്ന് ഇ​ള​വ് വ​ന്നെ​ങ്കി​ലും കൂ​ട്ടി​യ ടി​ക്ക​റ്റ് ചാ​ർ​ജ് ത​ന്നെ​യാ​ണ് പ​ല ബ​സു​ക​ളി​ലും ഇ​ന്നും വാ​ങ്ങി​ക്കു​ന്ന​ത്. ചാ​ർ​ജ് പ​ഴ​യ നി​ര​ക്കി​ലാ​ക്കി​യ​ല്ലോ എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ടു ത​ങ്ങ​ൾ​ക്ക് അ​റി​യി​പ്പൊ​ന്നും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണു ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ലാ​ണ് കൂ​ടു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ…

Read More

തച്ചുടപറമ്പ് – ഇരട്ടക്കുളം റോഡ് പൊളിക്കൽ നീക്കം പരാജയപ്പെട്ടു; ഹൈക്കോടതി തീരുമാനം അനുസരിച്ചു നടപടി

ചാ​ല​ക്കു​ടി: വി​വാ​ദ​മാ​യ ത​ച്ചു​ട​പ​റ​ന്പ് – ഇ​ര​ട്ട​ക്കു​ളം റോ​ഡ് നി​ർ​മാ​ണം പൊ​ളി​ച്ചു​ക​ള​യാ​ൻ ന​ഗ​ര​സ​ഭ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ത​ച്ചു​ട​പ​റ​ന്പി​ലെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ എ​തി​ർ​ത്ത​തോ​ടെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണു സം​ഭ​വം. നി​ർ​മാ​ണ​ത്തി​ലി​രി​ക്കെ വി​വാ​ദ​ത്തി​ലാ​യ ത​ച്ചു​ട​പ​റ​ന്പ് – ഇ​ര​ട്ട​ക്കു​ളം റോ​ഡാ​ണു ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ൾ പോ​ലീ​സു​മാ​യി ചേ​ർ​ന്നു പൊ​ളി​ക്കാ​നെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഒ. പൈ​ല​പ്പ​ന്‍റെ​യും, ഷി​ബു വാ​ല​പ്പ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ഒ​ന്ന​ട​ക്കം റോ​ഡി​ൽ പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്തു. ഇ​തി​നെ തു​ട​ർ​ന്നു റോ​ഡ് പൊ​ളി​ക്കാ​നു​ള്ള നീ​ക്കം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം പോ​ലീ​സും നാ​ട്ടു​കാ​രും മു​ഖാ​മു​ഖം നി​ന്നെ​ങ്കി​ലും നഗരസഭ സെക്രട്ടറി ഇടപ്പെടുകയും പിന്നീട് ഹൈ​ക്കോ​ട​തി തീ​രു​മാ​ന​മ​നു​സ​രി​ച്ചു മാ​ത്ര​മേ റോ​ഡു പൊ​ളി​ക്കു​ക​യു​ള്ളു​വെ​ന്നു പോ​ലീ​സ് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. ഇ​തോ​ടെ നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ മി​ഥു​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റു. ഇ​തു സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. പോ​ലീ​സ് ഇ​ട​പ്പെ​ട്ടാ​ണ്…

Read More

ചൂ​ളംവി​ളി​ച്ചെ​ത്തി തൃ​ശൂ​രി​ലേ​ക്ക് ആ​ദ്യ ട്രെ​യി​ൻ; നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു യാ​ത്രി​ക​ർ, തി​ക്കും തി​ര​ക്കും കു​റ​വ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ഴി​ക്കോ​ടു നി​ന്നും തി​രു​വ​ന​ന്ത​പു​രം വ​രെ പോ​കു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് രാ​വി​ലെ എ​ട്ടേ​കാ​ലിന് എ​ത്തി​യ​തോ​ടെ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലോ​ക്ഡൗ​ണ്‍ ആ​ല​സ്യ​ങ്ങ​ളി​ൽ നി​ന്നു​ണ​ർ​ന്നു. ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ജി​ല്ല​യി​ലെ പ്ര​ധാന സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​ക്കി​യാ​ണ് സ്റ്റേ​ഷ​ന​ക​ത്തേ​ക്കും ട്രെ​യി​നി​ലെ​ത്തി​യ​വ​രെ പു​റ​ത്തേ​ക്കും ക​ട​ത്തി​വി​ട്ട​ത്. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ നേ​ര​ത്തെത​ന്നെ അ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ട്രെ​യി​ൻ എ​ത്തു​ന്ന​തി​നും അ​ര​മ​ണി​ക്കൂ​ർ മു​ൻ​പേ ത​ന്നെ സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. എ​ട്ടേ​കാ​ലി​ന് എ​ത്തേ​ണ്ട ട്രെ​യി​നി​ൽ പോ​കാ​നാ​യി രാ​വി​ലെ ആ​റേ​കാ​ലോ​ടെ ഗേ​റ്റ് തു​റ​ന്നു. പാ​ഴ്സ​ൽ ഓ​ഫീ​സി​ന​രി​കെ​യു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ അ​ക​ത്തേ​ക്ക് ക​ട​ത്തി​യ​ത്. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രെ മാ​ത്ര​മേ അ​ക​ത്തേ​ക്ക് ക​ട​ത്തി​യു​ള്ളു. യാ​ത്ര​യാ​ക്കാ​ൻ വ​രു​ന്ന​വ​രെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് വി​ത​ര​ണ​മു​ണ്ടാ​കി​ല്ലെ​ന്നും സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.…

Read More

ക​റ​ൻ​സി ര​ഹി​ത തൃ​ശൂ​ർ; എല്ലാ മോഹങ്ങളും ഇല്ലാതാക്കി കോ​വി​ഡ് കൊ​ണ്ടു​പോ​യി !

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ക​റ​ൻ​സി ര​ഹി​ത ജി​ല്ല​യാ​യി തൃ​ശൂ​രി​നെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഡി​ജി​റ്റ​ൽ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ജി​ല്ലാ ഭ​ര​ണ​കൂ​ടം തു​ട​ക്കം കു​റി​ച്ച​ത്. ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു കോവിഡെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ജി​ല്ല​യാ​യി തൃ​ശൂ​ർ മാ​റി. ഇ​തോ​ടെ ഡി​ജി​റ്റ​ൽ തൃ​ശൂ​ർ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ത​ട​സ​ങ്ങ​ൾ നേ​രി​ട്ടു. പി​ന്നീ​ട് കോ​വി​ഡ് കേ​സു​ക​ൾ സം​സ്ഥാ​ന​ത്തു കൂ​ടു​ത​ൽ വ​ന്ന​തോ​ടെ മ​റ്റു കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​യി. സെ​പ്റ്റം​ബ​റോ​ടെ ക​റ​ൻ​സി ര​ഹി​ത ജി​ല്ല​യാ​യി തൃ​ശൂ​രി​നെ പ്ര​ഖ്യാ​പി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ത​ട്ടു​ക​ട​ക​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും മു​ത​ൽ വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ…

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് നേരെ ആക്രമണം; ഇരുപത്തിയഞ്ചുകാരൻ പോലീസ് പിടിയിൽ

തൃ​ശൂ​ർ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​ര്യാ​ട്ടു​ക്ക​ര പെ​ൽ​ത്താ​സ് റോ​ഡി​ൽ ക​രി​പ്പാ​യി വീ​ട്ടി​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ അ​മ​ൽ (25) ആ​ണ് വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​തു​ലു​മൊ​ന്നി​ച്ചാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ എ​ൽ​തു​രു​ത്ത് റോ​ഡി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. അ​തു​ലും അ​മ​ലും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​ലി​ന്‍റെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ സ്കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ക​ഴുത്തി​ലും ഇ​ടി​ച്ചു. റോ​ഡി​ൽ ത​ള്ളി​യി​ടു​ക​യും ചെ​യ്തു. പ​രി​ക്കു​ക​ളോ​ടെ സ്ത്രീയെ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​തി​നെ​ട്ടു വ​യ​സു​ള്ള മ​ക​ളെ ക​ഴി​ഞ്ഞ ന​വം​ബ​റി​ലും ആ​ക്ര​മി​ച്ചി​രു​ന്നു. സ്കൂ​ട്ട​ർ ഓ​ടി​ച്ചു​പോ​യി​രു​ന്ന പെൺകുട്ടി​യെ റോ​ഡി​ൽ ത​ട​ഞ്ഞ് സ്കൂ​ട്ട​ർ ച​വി​ട്ടി മ​റി​ച്ചി​ട്ടു. നി​ല​ത്തു​വീ​ണപ്പോൾ ച​വി​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​മ​ലി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Read More

കോ​വി​ഡ് കാ​ല​ത്തും പു​ക​യ്ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്…! നി​ങ്ങ​ൾ കോ​വി​ഡി​നോ​ട് വ​ള​രെ അ​ടു​ത്താ​ണെ​ന്നോ​ർ​ക്കു​ക…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പു​ക​വ​ലി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം എ​ന്ന പ​തി​വ് ഡ​യ​ലോ​ഗ് കേ​ട്ടു​കേ​ട്ട് മ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്ത് പു​ക​വ​ലി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് അ​തീ​വ ഹാ​നി​ക​രം എ​ന്നോ​ർ​ക്കു​ക. കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്പോ​ഴും എ​ത്ര​യോ പേ​ർ പു​ക​ച്ചു ത​ള്ളു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു ലോ​ക​പു​ക​യി​ല വി​രു​ദ്ധ ദി​നം കൂ​ടി ക​ട​ന്നെ​ത്തു​ന്ന​ത്. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്പോ​ൾ ഓ​രോ ത​വ​ണ​വും കൈ ​വാ​യോ​ടു ചേ​ർ​ത്തു പി​ടി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ വൈ​റ​സ് ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നാ​ണു ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ഗ​മ​ന​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ​ൾ​മ​നോ​ള​ജി​സ്റ്റ്സ് തൃ​ശൂ​രി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ ഡോ.​ജൂ​ഡോ വാ​ച്ച​പ​റ​ന്പി​ൽ പ​റ​ഞ്ഞു. പു​ക​വ​ലി​ക്കാ​രു​ടെ ശ്വാ​സ​കോ​ശ​ത്തി​നു പൊ​തു​വേ ആ​രോ​ഗ്യം കു​റ​വാ​യി​രി​ക്കു​മെ​ന്നും ന്യൂ​മോ​ണി​യ പോ​ലെ​യു​ള്ള രോ​ഗം ബാ​ധി​ച്ചാ​ൽ ശ്വാ​സ​ത​ട​സ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ഡോ.​ജൂ​ഡോ ചൂ​ണ്ടി​ക്കാ​ട്ടി. ന്യൂ ​ഇം​ഗ്ല​ണ്ട് ജേ​ണ​ൽ ഓ​ഫ് മെ​ഡി​സി​നി​ൽ ഫെ​ബ്രു​വ​രി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ക​വ​ലി​യും കോ​വി​ഡും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണം ലോ​ക​മെ​ന്പാ​ടും…

Read More

ഊ​ണെ​ത്തും… സൈ​ക്കി​ളി​ൽ… ഗുണമേന്മയും രു​ചി​യും വിലക്കുറവുമായി തൃശൂരിലെ സൈ​ക്കി​ളൂ​ണ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ:  സൈ​ക്കി​ളി​ൽ ഒ​രു ഹോ​ട്ട​ൽ തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​ച്ച നേ​ര​ത്ത് ഈ ​സൈ​ക്കി​ളെ​ത്തും. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണു സൈ​ക്കി​ളി​ൽ ഊ​ണു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. സൈ​ക്കി​ളി​ൽ ഉൗ​ണു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞാ​ലു​ട​ൻ വി​സി​ൽ ശ​ബ്ദം മു​ഴ​ക്കി അ​ന്ന​മെ​ത്തി​യ വി​വ​രം അ​വി​ടെ​യു​ള്ള​വ​രെ അ​റി​യി​ക്കും. ചെ​റു​പ്പ​ത്തി​ലേ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​ത്തി ക​പ്പ​ല​ണ്ടി​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ് ഇ​ത്. ഗു​ണ​മേ​ന്മ​യു​ള്ള​തും വി​ല​കു​റ​വു​മാ​ണു സൈ​ക്കി​ളൂ​ണി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്നു ക​ഴി​ച്ച​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ക​ട​യി​ലോ വീ​ട്ടി​ലോ ഉ​ച്ച​യ്ക്കു പോ​യി ഊ​ണു​ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​ണു ഈ ​സൈ​ക്കി​ളൂ​ണ്. ഊ​ണി​ന്‍റെ വി​ല​യും ത​ന്‍റെ മൊ​ബൈ​ൽ ന​ന്പ​റും എ​ഴു​തി​യ ഒ​രു പ്ല​ക്കാ​ർ​ഡും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ലു​ണ്ട്. സ്ഥി​രം ആ​വ​ശ്യ​ക്കാ​ർ ഈ ​സൈ​ക്കി​ളൂ​ണി​നു​ണ്ട്.

Read More