അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്; ഉടനെ കുട്ടികളെ അവിടെനിന്നും മാറ്റി; നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍…

തൃ​ശൂ​ർ: ഒ​ള​രി​ക്ക​ര അങ്കണവാ​ടി​യി​ലും മൂ​ർ​ഖ​ൻ പാ​ന്പ്. എ​ൽ​ത്തുരു​ത്ത് കോ​ള​ജി​ന​ടു​ത്തു​ള്ള അങ്കണവാ​ടി​യി​ലാ​ണ് വ​ലി​യ പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കി കൊ​ടു​ക്കു​ന്ന​തി​നി​ടെ ചു​മ​രി​നു സ​മീ​പ​ത്തു ജീ​വ​ന​ക്കാ​രി പാ​ന്പി​നെ ക​ാണുകയായിരുന്നു. ഉ​ട​നെ കു​ട്ടി​ക​ളെ അ​വി​ടെനി​ന്നും മാ​റ്റി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പാ​ന്പി​നെ തെ​ര​ഞ്ഞെങ്കി​ലും ആ​ദ്യം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. മു​ക​ളി​ൽ ക​യ​റി​ക്കൂടി​യ പാ​ന്പി​നെ വ​ല​യി​ൽ കു​ടുക്കി​ പിന്നീടു പി​ടി​കൂ​ടി.

Read More

വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; സുഹൃത്തിന്‍റെ ബൈക്ക് തീവച്ചു നശിച്ചിതിന്‍റെ കാരണം പ്രതി സുമേഷ് പോലീസിനോട് പറഞ്ഞതിങ്ങനെ…

ചാ​വ​ക്കാ​ട്: തി​രു​വ​ത്ര​യി​ൽ ബൈ​ക്കു​ക​ൾ​ക്ക് തീ​വ​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​വ​ത്ര ദീ​ന​ദ​യാ​ൽ ന​ഗ​ർ വാ​ലി​പ​റ​ന്പി​ൽ സു​മേ​ഷി​നെ(32)​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. തി​രു​വ​ത്ര കു​മാ​ർ എ​യു​പി സ്കൂ​ളി​നു സ​മീ​പം കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ ജ​യ​പ്ര​കാ​ശ​ന്‍റെ ഉ​ട​മ​യി​ലു​ള്ള ബൈ​ക്കു​ക​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ക​ത്തി​ച്ച​ത്. തീ ​ആ​ളി​പ്പ​ട​ർ​ന്ന് ജ​ന​ൽ​ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തൊ​ട്ട​ടു​ത്ത മു​റ​യി​ലെ ക​ട്ടി​ൽ ഭാ​ഗി​ക​മാ​യി ക​ത്തു​ക​യും ചെ​യ്തു. ജ​യ​പ്ര​കാ​ശ​ന്‍റെ മ​ക​ൻ മു​റി​യി​ൽ ഉ​റ​ങ്ങി​യി​രു​ന്ന അ​ശ്വി​ൻ തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടി. ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളും മ​റ്റും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. ബൈ​ക്കു​ക​ൾ​ക്ക് തീ​വ​ച്ച​താ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ യു.​കെ.​ഷാ​ജ​ഹാ​ൻ, പി.​എം.​ക​ശ്യ​പ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ശ്വി​നും സു​ഹൃ​ത്തും ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഈ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​യ ഹ​ണി അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ വീ​ടു​വ​രെ ഓ​ടി​യ​തും വി​ര​ല​ട​യാ​ളം ല​ഭി​ച്ച​തും പ്ര​തി​യെ പി​ടി​ക്കാ​ൻ വേ​ഗ​ത്തി​ലാ​ക്കി.…

Read More

റോ​ഡ് വെ​ട്ടി​പ്പൊ​ളി തീ​രു​ന്നി​ല്ല; കോ​ർ​പ​റേ​ഷ​ൻ വാ​ക്കു ലം​ഘി​ച്ചാ​ൽ അ​റി​യി​ക്ക​ണമെന്ന് കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​മൃ​തം പ​ദ്ധ​തി​ക്കു പൈ​പ്പു സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ജ​നു​വ​രി 31 ന​കം ടാ​റി​ട്ടു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​മെ​ന്നു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഉ​റ​പ്പു പാ​ലി​ക്കാ​തെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ. റോ​ഡു​ക​ളു​ടെ പ​ണി ജ​നു​വ​രി 31 ന​കം തീ​ർ​ത്തി​ല്ലെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​മി​ത് റ​വാ​ൽ ര​ണ്ടാ​ഴ്ച​ മു​ന്പു പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​മ​നു​സ​രി​ച്ച് ഏ​താ​നും റോ​ഡു​ക​ൾ ടാ​റി​ട്ടെ​ങ്കി​ലും കൂ​ടു​ത​ൽ റോ​ഡു​ക​ളി​ലേ​ക്കു വെ​ട്ടി​പ്പൊ​ളി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ക്വാട്ടിക് കോം​പ്ലക്സി​നു മു​ന്നി​ലാ​ണ് ഇ​പ്പോ​ൾ റോ​ഡു പൊ​ളി​ക്ക​ൽ തു​ട​രു​ന്ന​ത്. വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ളി​ൽ പൈ​പ്പു സ്ഥാ​പി​ച്ചി​ട്ടും ടാ​റി​ട്ടി​ട്ടി​ല്ല. പൊ​ളി​ച്ചു​മൂ​ടി​യ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല, കാ​ൽ​ന​ട​ക്കാ​ർ​ക്കു​പോ​ലും ന​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ പൊ​ളി​ച്ചു മൂ​ടി​യ റോ​ഡി​ലെ ഇ​ള​കി​യ മ​ണ്ണി​ൽ ടാ​ങ്ക​ർ ലോ​റി താ​ഴ്ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി. മ​ണ്ണും പൊ​ടി​യും പ​റ​ന്നു റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര​ശാ​ല​ക​ൾ പൊ​ടി​ക്കൂ​ന​ക​ളാ​യി മാ​റി. ക​ട​ക​ളി​ലെ ച​ര​ക്കു​ക​ളി​ലെ​ല്ലാം പൊ​ടിനി​റ​ഞ്ഞ്…

Read More

സർക്കാരിന്‍റെ കാർഷിക നയം; എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട​ണമെന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി തൈ​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും ന​ട്ടു​വ​ള​ർ​ത്ത​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. മു​ണ്ട​ശേ​രി ഹാ​ളി​ൽ ജീ​വ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ടു​ത്ത വ​ർ​ഷം ഒ​രു കോ​ടി തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും. ഈ​യി​ടെ​യാ​യി എ​ല്ലാ കു​ടും​ബ​ങ്ങ​ളും പ​ച്ച​ക്ക​റി, ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി തൈ​ക​ൾ എ​ത്തി​ക്കാ​നും കൃ​ഷി രീ​തി അ​ഭ്യ​സി​പ്പി​ക്കാ​നും മു​ൻ​കൈ​യെ​ടു​ക്ക​ണം. കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ എ​ല്ലാ സ​ഹാ​യ​വും ഉ​ണ്ടാ​കും. ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ്ണ്‍ ഷീ​ബ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ് എം.​എ​ൽ.​റോ​സി, കൗ​ണ്‍​സി​ല​ർ കെ.​മ​ഹേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​മ്മി ജോ​സ​ഫ്, പ്ര​സ്ക്ല​ബ്…

Read More

ആ​ന​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 20നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെന്ന്; തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കും

തൃ​ശൂ​ർ: ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ആ​ന​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈ മാസം 20നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഉ​ത്സ​വ​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​പോ​കു​ന്ന ആ​ന​ക​ളു​ടെ ഡാ​റ്റാ​ബാ​ങ്ക് കൃ​ത്യ​മാ​യി ഉ​ട​മ​ക​ൾ സൂ​ക്ഷി​ക്ക​ണം. ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​വ​രു​ന്പോ​ൾ ഒ​രാ​ഴ്ച​യി​ലെ ആ​ന​യു​ടെ സ​ഞ്ചാ​ര ര​ജി​സ്റ്റ​ർ പാ​പ്പാന്മാ​ർ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം. നി​ല​വി​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫൈ ചെ​യ്യാ​ൻ സം​സ്ഥാ​നത​ല​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന​മാ​യ വി​ല​ക്കു​ണ്ടെ​ന്നും ആ​ന​ക​ളെ നി​ര​യാ​യി നി​ർ​ത്തു​ന്പോ​ൾ മൂ​ന്നുമീ​റ്റ​ർ അ​ക​ലം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും തീ​രു​മാ​ന​മാ​യി. ചൂ​ടു കൂ​ടു​ത​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ന​ക​ളു​ടെ കാ​ലു​ക​ൾ ചൂ​ടാ​കാ​തി​രി​ക്കാ​ൻ പ​ന്ത​ൽ, ന​ന​ച്ച ചാ​ക്കു​ക​ൾ വി​രി​ക്ക​ൽ…

Read More

പൂ​ച്ചെ​ണ്ടി​നു പ​ക​രം പു​സ്ത​ക​ങ്ങ​ള്‍; തൃശൂരിന് വീ​ണ്ടുമൊരു ഗി​ന്ന​സ് റി​ക്കാ​ർ​ഡ്; ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​ക്കു കെ​പി​എ​സ്ടി​എ സ​മ്മേ​ള​ന വേ​ദി​യി​ല്‍ ല​ഭി​ച്ച​തു 10000 പു​സ്ത​ക​ങ്ങ​ള്‍

തൃ​ശൂ​ര്‍: പൂ​ച്ചെ​ണ്ടു​ക​ള്‍​ക്കു​പ​ക​രം അ​തി​ഥി​ക്കു പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍(കെപിഎസ്ടിഎ) സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി. പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ പൂ​ച്ചെ​ണ്ടി​നുപ​ക​രം പു​സ്ത​കം മ​തി​യെ​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ ആ​ശ​യ​ത്തി​ന് അ​ധ്യാ​പ​ക​ര്‍ പി​ന്തു​ണ ന​ല്‍​കി​യ​പ്പോ​ള്‍ അ​തു തൃശൂരിൽ മ​റ്റൊ​രു ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ലേ​ക്കു​കൂ​ടി വ​ഴി​തു​റ​ന്നു. ഏ​റ്റ​വു​മ​ധി​കം പു​സ്ത​ക​ങ്ങ​ള്‍ ഒ​രു വേ​ദി​യി​ല്‍ കൈ​മാ​റു​ക​യെ​ന്ന ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡാ​ണ് പി​റ​ന്ന​ത്. പ​തി​നാ​യി​രം പു​സ്ത​ക​ങ്ങ​ളാ​ണ് അ​ധ്യാ​പ​ക​ര്‍ എം​പി​ക്കു സ​മ്മാ​നി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ജി.​കെ. ഗി​രി​ജ ആ​ദ്യ പു​സ്ത​കം എം​പി​ക്കു കൈ​മാ​റി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യാ​യ എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ​പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യ പു​സ്ത​കം. ശാ​സ്ത്ര​വും കു​ട്ടി​ക്ക​ഥ​ക​ളും ക​വി​ത​ക​ളും ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളു​മെ​ല്ലാം അ​തി​ഥി​ക്കു സ​മ്മാ​ന​മാ​യി എ​ത്തി. യൂ​ണി​വേ​ഴ്സ​ല്‍ റി​ക്കാ​ര്‍​ഡ്‌​സ് ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ സു​നി​ല്‍ ജോ​സ​ഫ്, സ​ത്താ​ര്‍ ആ​ദൂ​ര്‍, ലി​ജോ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ റി​ക്കാ​ര്‍​ഡ് വി​ല​യി​രു​ത്താ​നെ​ത്തി​യി​രു​ന്നു. സ​മ്മാ​ന​മാ​യി കി​ട്ടി​യ പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ്‌​കൂ​ള്‍-…

Read More

കാറിലിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്; 25 വയസിൽ താഴെയുള്ള 5 യുവാക്കൾ പിടിയിൽ

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഹൈ​വേ​യ്ക്ക് അ​രി​കി​ലു​ള്ള ബാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ട്ട ശാ​സ്താം​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ഒാ​ളാ​പ്പി​ള്ളി കാ​ർ​ത്തി​ക് (23), ഒാ​ളാ​പ്പി​ള്ളി ഋ​തി​ക് (20), മാ​രാ​ത്ത് റി​ജു (25), ചാ​ല​ക്കു​ടി തൃ​ക്കാ​ശേ​രി അ​ജ​യ് (23), പോ​ത്ത് വാ​ഴ​ക്കു​ന്ന് ബ​ദ്സ​ദേം ഡാ​നീ​യ​ൽ (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ഹൈ​വേ​യ്ക്ക് അ​രി​കി​ലു​ള്ള ബാ​റി​നു​മു​ന്നി​ൽ കാ​ർ നി​ർ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ബാ​റി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് ഏ​താ​നും യു​വാ​ക്ക​ൾ വ​ന്ന് യു​വ​തി​യെ കാ​റി​ൽ​നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബാ​റി​ൽ​നി​ന്നും തി​രി​ച്ചു​വ​ന്ന ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​രെ ആ​ക്ര​മി​ച്ചു. യു​വ​തി ചാ​ല​ക്കു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Read More

തൈ​ക്കാ​ട് ഫാ​സി​ൽ വ​ധ​ക്കേ​സ്; ഏഴ് വർഷങ്ങൾക്ക് ശേഷം വി​ചാ​ര​ണ ആ​രം​ഭി​ച്ചു

തൃ​ശൂ​ർ: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ തൈ​ക്കാ​ട് വി​ല്ലേ​ജ് ബ്ര​ഹ്മ​കു​ളം പു​തു​വീ​ട്ടി​ൽ സ​ലീമിന്‍റെ മ​ക​ൻ ഫാ​സി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. ഭാ​ര​തി​യാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം പ്ര​തി​ക​ളെ കോ​ട​തി വാ​യി​ച്ചുകേ​ൾ​പ്പി​ച്ചു. പ്ര​തി​ക​ൾ കു​റ്റം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പി​നു ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ടു സാ​ക്ഷി​ക​ൾ​ക്കു സ​മ​ൻ​സ​യ​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി. 2013 ന​വം​ബ​ർ നാ​ലി​നു വൈ​കീ​ട്ട് ആ​റ​ര​യ്ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഫാ​സി​ലും സു​ഹൃ​ത്തും ജോ​ലിക​ഴി​ഞ്ഞ് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ൾ പ്ര​തി​ക​ൾ പി​ൻ​തു​ട​ർ​ന്ന് ഇ​രു​ന്പുപൈ​പ്പും വാ​ളും ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ഡി. ബാ​ബു, അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി​നി ല​ക്ഷ്മ​ണ്‍ എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

Read More

ജ്വ​ല്ല​റി​ക​ള്‍ ജാ​ഗ്ര​തൈ, ഇവനെ സൂക്ഷിക്കുക! ത​ന്ത്ര​പൂ​ര്‍​വം സ്വ​ര്‍​ണം ത​ട്ടു​ന്ന വി​രു​ത​ന്‍ എത്തിയിട്ടുണ്ട്; കോഴിക്കോട്ടുകാരൻ റാഹിൽ ഹമീദിന്‍റെ തട്ടിപ്പുകളെക്കുറിച്ച് ജ്വല്ലറിക്കാർ വിവരിക്കുന്നതിങ്ങനെ….

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ജ്വ​ല്ല​റി​കളിൽ ‍​നി​ന്ന് സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​തി​വി​ദ​ഗ്ധ​മാ​യി ത​ട്ടി​യെ​ടു​ക്കു​ന്ന വി​രു​ത​ന്‍ കേ​ര​ള​മൊ​ട്ടാ​കെ ക​റ​ങ്ങി ത​ട്ടി​പ്പ് തു​ട​രു​ന്നു. ഇ​യാ​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ല്‍​കി കേ​ര​ള​ത്തി​ലെ ജ്വ​ല്ല​റി​ക്കാ​ര്‍ രം​ഗ​ത്ത്. ആ​ല​പ്പു​ഴ, കോ​ഴി​ക്കാ​ട്, തൃ​ശൂ​ര്‍, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളി​ല്‍ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രു പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ റാ​ഹി​ൽ ഹ​മീ​ദാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​പ്പി​ന്‍റെ രീ​തി ഇ​ങ്ങ​നെ: ന​ഗ​ര​ങ്ങ​ളി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് ഇ​യാ​ള്‍ ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് ഫോ​ണ്‍ വി​ളി​ക്കും. പ്ര​മു​ഖ ക​മ്പ​നി​യു​ടെ മാ​നേ​ജ​രാ​ണെ​ന്നും മ​റ്റും പ​റ​ഞ്ഞാ​ണ് വി​ളി​ക്കു​ക. ത​ങ്ങ​ളു​ടെ ക​മ്പ​നി​യു​ടെ ഒ​രു പ​രി​പാ​ടി ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ടി​യ​ന്തര​മാ​യി അ​ഞ്ച് സ്വ​ര്‍​ണ നാ​ണ​യ​ങ്ങ​ള്‍ വേ​ണ​മെ​ന്നും എ​ന്തു വി​ല​വ​രു​മെ​ന്നും ചോ​ദി​ക്കും. വി​ല​യ​റി​ഞ്ഞു ക​ഴി​ഞ്ഞാ​ല്‍ അ​ത് ഹോ​ട്ട​ലി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മോ പ​ണം ഇ​വി​ടെ വ​രു​മ്പോ​ള്‍ ത​രാ​മെ​ന്നും പ​റ​യും. ജ്വ​ല്ല​റി​ക്കാ​ര്‍ ജീ​വ​ന​ക്കാ​രുടെ…

Read More

ബാറിൽ നിന്ന് പിടിച്ചെടുത്ത പഴകിയ മദ്യം കിണറിന് സമീപം പൊട്ടിച്ച് ഒഴിച്ചു; 2000 ലിറ്ററോളം വരുന്ന മദ്യം താഴ്ന്നെത്തിയത് സമീപത്തെ കിണറ്റിലും; വെള്ളംകുടിമുട്ടിച്ച എക്സൈസിന് കിട്ടിയ എട്ടിന്‍റെ പണിയിങ്ങനെ…

ചാ​ല​ക്കു​ടി: കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ ബാ​ർ ഹോ​ട്ട​ലി​ലെ കാ​ലാ​വ​ധി തീ​ർ​ന്ന മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് കി​ണ​റി​നു സ​മീ​പം കു​ഴി​കു​ഴി​ച്ച് മ​ദ്യം ഒ​ഴു​ക്കി ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ലി​ന​മാ​യ കി​ണ​ർ എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ​റ്റി​ച്ചു. കി​ണ​റി​ലെ വെ​ള്ള​ത്തി​ന് മ​ദ്യ​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കി​ണ​ർ വ​റ്റി​ച്ച​ത്. ഹോ​ട്ട​ലി​നു സ​മീ​പം ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന 18ഓ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റി​നു സ​മീ​പ​മാ​ണ് വി​ദേ​ശ​മ​ദ്യം ഒ​ഴു​ക്കി​യ​ത്. പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​നും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് എ​ക്സൈ​സ് ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​യാ​ണ്. പു​തി​യ വാ​ട്ട​ർ ക​ണ​ക്ഷ​ൻ എ​ടു​ത്തു കൊ​ടു​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ർ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ലാ​വ​ധി തീ​ർ​ന്ന 2000 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് ന​ശി​പ്പി​ച്ച് ഒ​ഴു​ക്കി​യ​ത്. മാ​ളി​യേ​ക്ക​ൽ ജോ​ഷി​യു​ടെ കി​ണ​റി​ലാ​ണ് മ​ദ്യം ഒ​ഴു​കി എ​ത്തി​യ​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ജി​ല്ലാ…

Read More