കോടത്തൂർ മോട്ടോർ തകരാർ പരിഹരിച്ചില്ല; നെൽകൃഷി ഉണക്കുഭീഷണിയിൽ; റോഡ് ഉപരോധിച്ച് കർഷകർ

പ​ഴ​യ​ന്നൂ​ർ: മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ കോ​ട​ത്തൂ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ നെ​ൽ​കൃ​ഷി ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ൽ. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു.ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് യു.​ആ​ർ.​പ്ര​ദീ​പ് ക​ർ​ഷ​ക​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​റ​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ക​നാ​ലി​ലൂ​ടെ വെ​ള്ള​മെ​ത്തി​ക്കാ​നാ​യി​ല്ല. വെ​ള്ള​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​രി​ഞ്ഞു​ണ​ങ്ങി തു​ട​ങ്ങി​യ ആ​യി​ര​ത്തോ​ളം ഏ​ക്ക​ർ നെ​ൽ​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്തോ​ളം പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ​ങ്ങി ന​ശി​ക്കും. ക​ടം വാ​ങ്ങി​യും പാ​ട്ട​ത്തി​നെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ ക​ന​ത്ത ബാ​ധ്യ​ത​യി​ലാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ച​തി​നു​പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു രാ​വി​ലെ പാ​ട​ശേ​ഖ​ര കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ-​ആ​ല​ത്തൂ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു.പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​ർ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Read More

പ്ര​വാ​സി ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ ; പ​ദ്ധ​തി നി​ക്ഷേ​പ​ത്തി​നു സ​ർ​ക്കാ​രി​ന്‍റെപൂ​ർ​ണ ഗ്യാ​ര​ന്‍റിയെന്ന് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: പ്ര​വാ​സി ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി​യി​ലു​ള്ള നി​ക്ഷേ​പ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ഗ്യാ​ര​ന്‍റി ഉ​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​വാ​സജീ​വി​തം മ​തി​യാ​ക്കി തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​നോ​ടൊ​പ്പം നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വ​ള​രു​ന്ന നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണു പ്ര​വാ​സി ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡ് മു​ഖ​നേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന നി​ക്ഷേ​പാ​ധി​ഷ്ഠി​ത വ​രു​മാ​ന പ​ദ്ധ​തി​യാ​യ പ്ര​വാ​സി ഡി​വി​ഡ​ന്‍റ് പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.മൂ​ന്നു ല​ക്ഷം രൂ​പ മു​ത​ൽ 51 ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ക്കാ​വു​ന്ന ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ വി​ഹി​തം ഉ​ൾ​പ്പെ​ടെ 10 ശ​ത​മാ​നം ഡി​വി​ഡന്‍റ് ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ആ​ദ്യ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലെ 10 ശ​ത​മാ​നം ഡി​വി​ഡ​ന്‍റ് തു​ക നി​ക്ഷേ​പ​ത്തുക​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും നാ​ലാം വ​ർ​ഷം മു​ത​ൽ നി​ക്ഷേ​പ​ക​ർ​ക്കോ അ​വ​കാ​ശി​ക​ൾ​ക്കോ പ്ര​തി​മാ​സ ഡി​വി​ഡ​ന്‍റ് ല​ഭ്യ​മാ​ക്കു​ന്ന​തുമാ​ണ് പ​ദ്ധ​തി. കി​ഫ്ബി വ​ഴി​യാ​ണ് മു​ഖ്യ​മാ​യും…

Read More

പുഴയിൽ മുങ്ങിത്താണ യുവാവിന് ഷാൾ ഇട്ട് നൽകി രക്ഷകരായ വീട്ടമ്മാരെ അനുമോദിച്ച് എംഎൽഎ

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പു​ഴ​യി​ൽ ആ​റാ​ട്ടു​ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ ഷാ​ൾ ഇ​ട്ടു​കൊ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി​യ വീ​ട്ട​മ്മ​മാ​രെ ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യു​വാ​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച ആ​റാ​ട്ടു​ക​ട​വി​ലെ​ത്തി​യ എം​എ​ൽ​എ ര​ക്ഷ​ക​രാ​യ കാ​ച്ച​പ്പി​ള്ളി ഷൈ​നി ഷൈ​ജു, മു​ണ്ട​ൻ​മാ​ണി ലൂ​സി പൗ​ലോ​സ്, മേ​നാ​ച്ചേ​രി മി​നി പൗ​ലോ​സ്, പ​റ​നി​ലം ലി​ല്ലി വ​ർ​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തി​യ​പ്പോ​ൾ ക​ട​വി​ലെ​ത്തി​യ വീ​ട്ട​മ്മ​മാ​രെ എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​റും അ​നു​മോ​ദി​ച്ചു. വീ​ട്ട​മ്മ​മാ​രു​ടെ ഈ ​ധീ​ര​ത​യെ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ വീ​ട്ട​മ്മ​മാ​രെ കൗ​ണ്‍​സി​ലി​ൽ അ​നു​മോ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ്പി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ ബി​ജി സ​ദാ​ന​ന്ദ​ൻ, വി.​ജെ.​ജോ​ജി, ബീ​ന ഡേ​വീ​സ്, മോ​ളി പോ​ൾ​സ​ണ്‍ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. ു

Read More

ശിലാസ്ഥാപനം കഴിഞ്ഞിട്ട് 24 വർഷംച ഗു​രു​വാ​യൂ​ർ​- താ​നൂ​ർ പാ​ത ഫയലിൽ തന്നെ

ഗു​രു​വാ​യൂ​ർ: കേ​ര​ള​ത്തി​ലെ റെ​യി​ൽ​വെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​മു​ള്ള ഗു​രു​വാ​യൂ​ർ​-താ​നൂ​ർ പാ​ത​യു​ടെ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി​യി​ട്ട് ചൊ​വ്വാ​ഴ്ച 24വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.1995 ഡി​സം​ബ​ർ 17ന് ​ത​റ​ക്ക​ല്ലി​ട്ട പാ​ത​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഇ​ല്ലാ​താ​കു​ന്ന​ത്.​ഗു​രു​വാ​യൂ​ർ താ​നൂ​ർ പാ​ത പി​ന്നീ​ട് ഗു​രു​വാ​യൂ​ർ​തി​രു​നാ​വാ​യ പാ​ത​യാ​ക്കി നി​ശ്ച​യി​ച്ചു.​ ഇ​തി​ന്‍റെ ഭൂ​മി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പെ​ട്ട് നി​ര​വ​ധി യോ​ഗ​ങ്ങ​ൾ ന​ട​ന്നെ​ങ്ക​ലും ഭൂ​മി​യെ​ടു​ക്ക​ൽ തു​ട​ങ്ങാ​നാ​കാ​തെ പാ​ത അ​നി​ശ്ഛി​ത​മാ​യി നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.2014​ൽ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ നി​ന്ന് കു​ന്നം​കു​ളം വ​ഴി തി​രു​നാ​വാ​യ പാ​ത​ക്കു​ള്ള അ​ലൈ​ൻ​മെ​ന്‍റെ്് സ​ർ​ക്കാ​ർ അം​ഗീ​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ പാ​ത വീ​ണ്ടും ചു​വ​പ്പ് സി​ഗ്ന​ലി​ൽ കു​ടു​ങ്ങി.​ പു​തി​യ സ​ർ​ക്കാ​ർ വ​ന​ന​ശേ​ഷം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​ക്കാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും എ​ങ്ങും എ​ത്തി​യി​ല്ല.​ഈ​പാ​ത​ക്കാ​യി വ​ർ​ഷം തോ​റും റെ​യി​ൽ​വെ ബ​ജ​റ്റി​ൽ കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ​തു​ക മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​മാ​റ്റു​ക​യാ​ണ് പ​തി​വ്.​ഭൂ​മി​യെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ…

Read More

വ്യാ​ജ​സ്വ​ർ​ണ ​നി​ർ​മാ​ണ​ത്തി​ലെ “രാ​ജ​ൻ’  മു​ക്കു​പ​ണ്ട മാ​ഫി​യ​ക്കു വ്യാ​ജ​സ്വ​ർ​ണം നി​ർ​മി​ച്ചു ന​ൽ​കി ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ; 916 മുക്കുപണ്ട നിർമാണത്തിലെ രാജേന്ദ്രന്‍റെ തട്ടിപ്പിന്‍റെ പിന്നാമ്പുറകഥകൾ ഇങ്ങനെ…916

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മു​ക്കു​പ​ണ്ട​ങ്ങ​ൾ പ​ണ​യം വെ​ച്ച് ജി​ല്ല​യി​ലെ വി​വി​ധ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ച്ച കേ​സി​ൽ മു​ക്കു​പ​ണ്ട​ങ്ങ​ൾ നി​ർ​മി​ച്ചു​കൊ​ടു​ത്തി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ർ ക​ട​ലാ​ശേ​രി സ്വ​ദേ​ശി ചാ​ത്തു​കു​ട​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ എ​ന്ന രാ​ജേ​ന്ദ്ര​ൻ(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​എ​ച്ച്.​യ​തീ​ഷ്ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ശൂ​ർ സി​റ്റി ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി പ​ത്താം​ക​ല്ലി​ലു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ട​ങ്ങ​ളാ​യ നാ​ലു​വ​ള​ക​ൾ ന​ൽ​കി പ​ണം ത​ട്ടി​യ​വ​രെ നാ​ലു​പേ​രെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് മു​ക്കു​പ​ണ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി ന​ൽ​കു​ന്ന രാ​ജേ​ന്ദ്ര​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ രാ​ജേ​ന്ദ്ര​നെ റി​മാ​ൻ​ഡു ചെ​യ്ത് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം പ്ര​തി മു​ക്കു​പ​ണ്ട നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ സി​റ്റി ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് അ​സി.​പോ​ലീ​സ്…

Read More

ആ​ർ​ക്ക് പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്ന​ത് കേ​ന്ദ്രം തീ​രു​മാ​നി​ക്കുമെന്ന് വി.​മു​ര​ളീ​ധ​ര​ൻ

തൃശൂർ: ആ​ർ​ക്കും പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. പൗ​ര​ത്വ ബി​ല്ലി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഇ​ന്ത്യ​യി​ലെ പൗ​രന്മാ​രെ സ​ർ​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ക്കി​ല്ല. അ​വ​രെ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ല പു​തി​യ നി​യ​മം. രാ​ജ്യ​ത്ത് ആ​ശ​ങ്ക​യു​ടെ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും വി.​മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

Read More

 റോഡിലെ  കു​ഴി​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നു പി​ഴ​യീ​ടാ​ക്ക​ണമെന്ന് ടൂ​വീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ടൂ​വീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​രാ​റു​കാ​ര​നെ​ക്കൊ​ണ്ട് അ​ട​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നും മേ​ലു​ദ്യോ​ഗ​സ്ഥ​നും പി​ന്നീ​ട് വ​രു​ന്ന ഓ​രോ ദി​വ​സ​ത്തി​നും ആ​യി​രം രൂ​പ ഫൈ​ൻ ഈ​ടാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ച്ചു മെ​റ്റ​ലും ടാ​റും ഉ​ണ്ടെ​ങ്കി​ൽ മൂ​ടാ​വു​ന്ന ചെ​റി​യ കു​ഴി​ക​ളാ​ണ് പി​ന്നീ​ട് വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​യി ജ​ന​ത്തി​ന്‍റെ ജീ​വ​നെ​ടു​ക്കു​ന്ന​ത്. പൈ​പ്പ് ഇ​ടാ​നോ മ​റ്റോ റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യി​ല്ലെ​ങ്കി​ലും പി​ഴ ചു​മ​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ വി​വി​ധ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​ന​മാ​ണ് സ​മ​ർ​പ്പി​ച്ച​ത്. പി​ൻ​സീ​റ്റ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ഉ​യ​ർ​ത്തി വ​ച്ചി​ട്ടു​ള്ള ബൈ​ക്കു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ​ന്ത​ലു​ക​ളു​യ​ർ​ന്നു, തൃ​ശൂ​ർ ദീ​പാ​ലംകൃ​ത​മാ​യി; വമ്പൻ സമ്മാന പദ്ധതികളുമായി  നി​ശാ വാ​ണി​ജ്യോ​ത്സ​വ​ത്തി​നു  നാ​ളെ തുടക്കം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നി​ശാ വാ​ണി​ജ്യോ​ത്സവ​ത്തി​നു തൃ​ശൂ​ർ ന​ഗ​രം അ​ണി​ഞ്ഞൊ​രു​ങ്ങി. സ്വ​രാ​ജ് റൗ​ണ്ട് അ​ട​ക്കം പ്ര​ധാ​ന ക​വ​ല​ക​ളെ​ല്ലാം വൈ​ദ്യു​തി ദീ​പ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യി. പ​ന്ത​ലു​ക​ളു​യ​ർ​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ളും ഒ​രു​ങ്ങി. ജ​നു​വ​രി 15 വ​രെ നീ​ളു​ന്ന ഹാ​പ്പി ഡേ​യ്സ് നൈ​റ്റ്ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 5.30 നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യു​ടെ വ​ട​ക്കേ​ന​ട​യി​ൽ ബാ​ന​ർ​ജി ക്ല​ബ്ബിനു മു​ൻ​വ​ശ​ത്തു സ​ജ്ജ​മാ​ക്കി​യ പ്ര​ത്യേ​ക വേ​ദി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ കു​മാ​ർ, എ.​സി. മൊ​യ്തീ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്നു ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ അ​റി​യി​ച്ചു. സി​നി​മാ​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ആ​ശ…

Read More

വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ലെ ചരക്കിറക്കാനുള്ള അവകാശം ചുമട്ടു തൊഴിലാളികൾക്കില്ല; സ്ഥാപനത്തിലെ ജീ​വ​ന​ക്കാ​ർ​ക്ക് ച​ര​ക്കി​റ​ക്കാം; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വിൽ സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു പറയുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മൊ​ത്ത​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ച​ര​ക്ക് ഇ​റ​ക്കാ​നു​ള്ള അ​വ​കാ​ശം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ല്ല, സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു. ഓ​രോ പ്ര​ദേ​ശ​ത്തേ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ച​ര​ക്ക് ഇ​റ​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​വ​കാ​ശ​മെ​ന്നും, വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു​മു​ള്ള ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടു ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ച​ര​ക്ക് എ​ത്തി​ക്കാ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്.2016 ൽ ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് ച​ര​ക്ക് ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ത​ങ്ങ​ളി​റ​ക്കു​മെ​ന്നും ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ശാ​ഠ്യം പി​ടി​ച്ച സം​ഭ​വ​മാ​ണ് സു​പ്രീം കോ​ട​തി​വ​രെ​യെ​ത്തി​യ​ത്. വി​ഷ​യം വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഏ​റ്റെ​ടു​ത്തു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. സി​ദ്ധാ​ർ​ഥ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ, തൃ​ശൂ​ർ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡ്, തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ…

Read More

അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി  കോളനി വൈദ്യുതീകരിക്കാൻ നടപടിയായതായി മന്ത്രി എംഎം മണി

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടു​വി​ട്ട​ക്കാ​ട് ട്രൈ​ബ​ൽ കോ​ള​നി വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി അ​റി​യി​ച്ചു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​ദ്യു​തി​ഭ​വ​നി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സെ​ക്്ഷ​ൻ ഓ​ഫീ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ചാ​ല​ക്കു​ടി, കൊ​ര​ട്ടി സെ​ക്്ഷ​ൻ ഓ​ഫീ​സു​ക​ൾ വി​ഭ​ജി​ച്ച് പു​തി​യ സെ​ക്്ഷ​ൻ ഓ​ഫീ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. അ​തി​നു മു​ന്പാ​യി വി​വി​ധ സെ​ക്്ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന പ​രി​ധി പു​തു​ക്കി നി​ശ്ച​യി​ക്കും. ഇ​തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ലൂ​ർ കെഎസ്ഇ​ബി സെ​ക്്ഷ​ൻ ഓ​ഫീ​സി​നു സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന മു​റ​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ല​ടി പ്ലാന്‍റേ​ഷ​നും മേ​ലൂ​ർ സെ​ക്ഷൻ ​ഓ​ഫീ​സി​നും കീ​ഴി​ൽ​നി​ന്നു മാ​റ്റി മ​ഞ്ഞ​പ്ര, മൂ​ക്ക​ന്നൂ​ർ സെ​ക്്ഷ​നു​ക​ൾ​ക്കു കീ​ഴി​ലാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. തു​ന്പൂ​ർ​മു​ഴി മു​ത​ലു​ള്ള…

Read More