വൈ​ക​ല്യ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന​ത് വലിയ ദൈ​വിക ശു​ശ്രൂ​ഷ​! ചെന്നിത്തല ഒ​രു മാ​സ​ത്തെ ശ​ന്പ​ള​ം 90,000 രൂ​പ നൽകി

അ​ത്താ​ണി: ദൈ​വ​ശു​ശ്രൂ​ഷ​യെ​ന്ന​തു ശാ​രീ​രി​ക മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​വ​രു​ടെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​പ്പ്പോ​ൾ മേ​ഴ്സി ഹോ​മി​നെ​പ്പോ​ലെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ നാ​ടി​നു മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​വേ​ണ്ടി പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ്പോ​ൾ മേ​ഴ്സി​ഹോ​മി​ൽ ആ​രം​ഭി​ച്ച ബേ​ക്കിം​ഗ് പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ് ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബേ​ക്കിം​ഗ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി മാ​ർ​ക്ക​റ്റിം​ഗ് വ്യാ​പ​ക​മാ​ക്ക​ണം. മേ​ഴ്സി​ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ത​ന്‍റെ ഒ​രു മാ​സ​ത്തെ ശ​ന്പ​ള​മാ​യ തൊ​ണ്ണൂ​റാ​യി​രം രൂ​പ സ​മ​ർ​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, ഫാ. ​ജോ​ജു ആ​ളൂ​ർ, കെ. ​അ​ജി​ത്ത്കു​മാ​ർ, സി.​വി. കു​രി​യാ​ക്കോ​സ്, മ​ധു അ​ന്പ​ല​പു​രം, ജി​ജോ കു​ര്യ​ൻ, എ​ൻ.​ആ​ർ. രാ​ധ​ക്യ​ഷ​ണ​ൻ, ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം ഗി​ച്ചു. ബേ​ക്കിം​ഗ് പ​രി​ശീ​ല​നം ആ​രം ഭി​ക്കു​ന്ന​തി​ലൂ​ടെ ഇ​രു​പ​തി​ല​ധി​കം തൊ​ഴി​ൽ പ​രി​ശീ​ല​ന​മാ​ണ് പോ​പ്പ് പോ​ളി​ൽ ന​ൽ​കി വ​രുന്ന​ത്.

പേ​പ്പ​ർ പ്ലേ​റ്റ്, ക​വ​ർ മേ​ക്കിം​ഗ്, ജൈ​വ കൃ​ഷി, ഫാ​മിം​ഗ്, ബു​ക്ക് ബൈ​ൻ​ഡിം​ഗ്, പേ​ന അ​സം​ബ്ലിം​ഗ്, ത​യ്യ​ൽ പ​രീ​ശി​ല​നം, കൊ​ന്ത, മെ​ഴു​കു​തി​രി, ഫ​യ​ൽ, ഫാ​ൻ​സി ആ​ഭ​ര​ണ​ങ്ങ​ൾ, ഹോം ​ഡെ​ക്ക​ർ, ഡി​റ്റ​ർ​ജെ​ന്‍റ് , പാ​വ, ച​ന്ദ​ന​ത്തി​രി നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് അ​വ. കു​ട്ടി​ക​ൾ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യിരു​ന്നു.

Related posts