സ്വന്തം ലേഖകൻ തൃശൂർ/ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായും ഒരാൾ കസ്റ്റഡിയിലുള്ളതായും സൂചന. ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആലീസിനെയാണ്(58) ഇന്നലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം മോഷണത്തിന് വേണ്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആലീസ് അണിഞ്ഞിരുന്ന എട്ടു സ്വർണവളകൾ കാണാതായിട്ടുണ്ട്. എന്നാൽ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടില്ല. വള മുറിച്ചെടുത്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ധാരാളം സ്വർണാഭരണം ധരിക്കുന്ന രീതിയായിരുന്നുവത്രെ ആലീസിന്റേത്. ലൗബേർഡ്സിനെ വളർത്തുകയും വിൽപന നടത്തുകയും ചെയ്യുന്ന ആലീസിനെ കാണാൻ ഇന്നലെ രണ്ടു പേർ വന്നിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം മുന്നോട്ടു പോകുകയാണ്. വിൽപനയുമായി ബന്ധപ്പെട്ട് രണ്ടുപേർ വരുന്നുണ്ടെന്ന കാര്യം ആലീസ് മകളോട് ഇന്നലെ പറഞ്ഞിരുന്നതായി സൂചനയുണ്ട്. ഇവർ ആരൊക്കെയാണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ആലീസിന്റെ ഫോണ് വിളികളുടെ…
Read MoreCategory: Thrissur
മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം ; ഭൂമി കിട്ടാത്തതും സമരങ്ങളും തടസമായെന്ന് കരാറുകാർ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയുടെ പണി ഇത്രയേറെ വർഷം വൈകിയതു യഥാസമയം ഭൂമി ഏറ്റെടുത്തു തരാത്തതിനാലും ഭൂവുടമകൾ നടത്തിയ സമരം മൂലവുമാണെന്നു കരാർ കന്പനിയും ദേശീയപാത അഥോറിറ്റിയും. ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ വാദം. ദേശീയപാതയുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഫയൽ ചെയ്ത ഹർജിയിലാണ് ഈ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചത്. സമരങ്ങൾക്കു പുറമേ, വിട്ടുതന്ന സ്ഥലത്തിനു കൂടുതൽ വില ആവശ്യപ്പെട്ടുള്ള കേസുകളും ഉണ്ടായിരുന്നു. ഇതുമൂലം പണി നടത്താനായില്ല. ഭൂമി ഏറ്റെടുത്തുതരേണ്ടതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കരാർ കന്പനി ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം വാങ്ങിയാണ് അന്നു പണി നടത്തിയത്. പോലീസ് സംരക്ഷണത്തിന്റെ ഉത്തരവ് ഹൈക്കോടതിയിൽനിന്നു ലഭിച്ചിട്ടും സംസ്ഥാന സർക്കാർ കൃത്യമായി പോലീസ് സംരക്ഷണം നൽകിയില്ലെന്നും കന്പനി…
Read Moreകൊരട്ടിയിൽ ബൈക്കിൽ നിന്നുതെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം; വളവിൽ ബസ് ആളെകയറ്റുന്നതിനിടെ പുറകിലിടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം
കൊരട്ടി: വാപ്പറന്പിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. നെല്ലിപ്പിള്ളി ബേബി മകൻ ഡീസണ് (23) ആണ് മരിച്ചത്. ഇന്നുരാവിലെ 8.30നാണ് അപകടം. ചാലക്കുടിയിൽ നിന്നും വെസ്റ്റ് കൊരട്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് വാപ്പറന്പിൽ വളവിൽ നിർത്തി ആളുകളെ കയറ്റുകയായിരുന്നു. പുറകെ ബൈക്കിൽ വന്ന ഡീസൺ പെട്ടെന്ന് ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് ബസിന്റെ അടിയിലേക്കും പോയി. റോഡിലേക്ക് തെറിച്ചുവീണപ്പോഴുണ്ടായ പരിക്കാണ് മരണകാരണം. ഗൾഫിലായിരുന്ന ഡീസൺ അവിടുത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് കുറച്ച് നാളുകളെ ആയുള്ളു. അമ്മ: ജോളി. സഹോദരൻ: ഡെയ്മി. കൊരട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreമാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തി; മാണിവാസകന്റെ മൃതദേഹം വിട്ടുകൊടുക്കും കാർത്തിക്കിന്റെ മൃതദേഹം കോടതി നിർദ്ദേശപ്രകാരം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളേറ്റു വാങ്ങാൻ ബന്ധുക്കളെത്തി. കൊല്ലപ്പെട്ട മാണിവാസകൻ, കാർത്തിക് എന്നിവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതെ തുടർന്നാണ് ബന്ധുക്കൾ എത്തിയത്.. കാർത്തിക്കിന്റെ മൃതദേഹം സംബന്ധിച്ച് ഒന്നിലേറെ അവകാശികളുള്ളതിനാൽ മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.കനത്ത പോലീസ് സുരക്ഷ സംവിധാനം മെഡിക്കൽ കോളജിൽ തുടരുന്നുണ്ട്. മാണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയിട്ടുള്ളത്. കാർത്തിക്കിന്റെ അമ്മ മീനാക്ഷിക്കൊപ്പം കാർത്തിക്കിന്റെ സഹോദരൻ മുരുകേശനും ഭാര്യ വാസന്തിയും എത്തിയിട്ടുണ്ട്. എന്നാൽ കാർത്തിക്കിന്റെ മൃതദേഹത്തിന് മറ്റ് അവകാശികൾ വന്നിരുന്നതിനാൽ ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്ന സാഹചര്യമാണ്. പാലക്കാട് കോടതിയിൽ ഇതു സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. പാലക്കാട് കോടതിയിൽ നിന്നും മൃതദേഹം വി്ട്ടുകൊടുക്കണമെന്ന ഉത്തരവുമായി വന്നാൽ മാത്രമേ കാർത്തിക്കിന്റെ മൃതദേഹം വിട്ടുകൊടുക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചത് കാർത്തിക് ആണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റ്…
Read Moreകണ്ഫ്യൂഷൻ തീർക്കണമേ… ഒരേ വിലയുള്ള വിവിധ നിറത്തിലുള്ള നോട്ടുകൾ; കളളനേയും ഒറിജിനലിനേയും തിരിച്ചറിയാനാവാതെ വ്യാപാരികൾ
സ്വന്തംലേഖകൻ തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ഒരു പ്രധാന ഹോട്ടലിലെത്തിയ വിദേശിക്ക് ലഭിച്ച നോട്ടുകൾ പരിശോധിച്ച ശേഷം ചോദിച്ചു. സർ..ഇതിലേതാണ് ഒറിജിനൽ. നൂറു രൂപയുടെ പല കളറിലുള്ള നോട്ടുകൾ കാണിച്ചാണ് വിദേശിയുടെ ചോദ്യം. എല്ലാം ഒറിജിനലാണെന്ന് പറഞ്ഞെങ്കിലും വിശ്വസിക്കാതെ വിദേശി നോട്ടുകൾ തിരിച്ചു നൽകി ഒറിജിനൽ നൽകാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ ഒരേ കളറുള്ള നൂറിന്റെ നോട്ടുകൾ കൊടുത്തപ്പോഴാണ് വിദേശി മടങ്ങിയത്. തങ്ങളുടെ നാട്ടിൽ കറൻസികൾക്ക് പല തരത്തിൽ കണ്ഫ്യൂഷനുണ്ടാക്കുന്ന കളറുകൾ നൽകാറില്ലെന്നായിരുന്നു വിദേശിയുടെ വാദം. ഒരേ മൂല്യത്തിലുള്ള കറൻസികൾക്ക് വ്യത്യസ്ത കളറുകൾ എന്നത് വിശ്വസിക്കാനേ കഴിയുന്നില്ല. വിദേശികൾക്ക് മാത്രമല്ല, ഇപ്പോൾ നാട്ടുകാർക്കും കറൻസി നോട്ടുകളിലെ കളറുകളുടെ വ്യത്യാസം കണ്ഫ്യൂഷൻ ഉണ്ടാക്കുന്നതിലുപരി ഏതാണ് ഒറിജിനലെന്ന് സംശയമാണ്. ഒരു നോട്ടുകൾ തന്നെ വ്യത്യസ്ഥ കളറുകളിൽ ഇറങ്ങുന്നതിനാൽ ഒറിജിനൽ ഏതാണെന്ന് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്ന് വ്യാപാരികൾ പറയുന്നു. പത്തിന്റെയും…
Read Moreവെറും കളർ ഫോട്ടോസ്റ്റാറ്റ്..! പുതുക്കാട് കള്ളനോട്ടുകൾ വ്യാപകമാകുന്നു; വഞ്ചിതരായി ചെറുകിട കച്ചവടക്കാരും ലോട്ടറിക്കാരും
പുതുക്കാട്: മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു.100, 200 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ടുകളാണ് മേഖലയിൽ വ്യാപിക്കുന്നത്. ചെറുകിട കച്ചവടക്കാരെയും പ്രായമായ ലോട്ടറിക്കാരെയും ലക്ഷ്യംവെച്ചാണ് കള്ളനോട്ടുകൾ വ്യാപിപ്പിക്കുന്നത്. നിരവധി കച്ചവടക്കാരാണ് ഇത്തരത്തിൽ വഞ്ചിതരാകുന്നത്. കനം കുറഞ്ഞതും നിലവാരമില്ലാത്തതുമായ പേപ്പറിൽ എടുത്ത നോട്ടുകളുടെ പ്രിന്റുകളാണ് അങ്ങിങ്ങായി വ്യാപിക്കുന്നത്. വഞ്ചിതരായ കച്ചവടക്കാർ നോട്ടുകൾ ബാങ്കിൽ സമർപ്പിക്കുന്പോൾ ബാങ്ക് അധികൃതർ നോട്ടുകളിൽ വരച്ച് നൽകുകയാണ് ചെയ്യുന്നത്. കൊളത്തൂരിൽ നിന്നും പിടികൂടിയ കള്ളനോട്ടുകൾക്ക് സമാനമായവയാണ് പുതുക്കാട് മേഖലയിൽ നിന്നും ലഭിച്ച നോട്ടുകൾ. മുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊളത്തൂർ സ്വദേശിയായ ഹരിദാസിനെ ഒരാഴ്ച മുന്പ് കൊടകര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിടിക്കപ്പെടുന്നതിന് മുൻപ് പ്രിൻറ് ചെയ്തിറക്കിയ നോട്ടുകളാണ് ഇപ്പോൾ കണ്ടെത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇത്തരത്തിലുള്ള നോട്ടുകൾ ലഭിച്ചാൽ പോലീസിന് കൈമാറണമെന്ന നിർദ്ദേശവുമുണ്ട്.
Read Moreകാമുകീകാമുകൻമാരുടെ പേരും ചിഹ്നങ്ങളും കൊത്തി വടക്കുന്നാഥ ക്ഷേത്ര തെക്കേഗോപുരനടയിലെ ഭിത്തി കേടുവരുത്തിയതിനെതിരെ പ്രതിഷേധിച്ച് ഭക്തർ
തൃശൂർ: പുനർ നിർമാണം നടക്കുന്ന തൃശൂർ വടക്കുന്നാഥ ക്ഷേത്ര തെക്കേഗോപുരനടയിലെ പുതിയ ഭിത്തിയിൽ സാമൂഹ്യവിരുദ്ധരുടെ പേരു കൊത്തലിനെതിരെ പ്രതിഷേധമിരന്പി. പുരാവസ്്തുവകുപ്പ് പുനർനിർമാണം നടത്തുന്ന തെക്കേഗോപുരനടയിൽ പ്രത്യേകതരം കൂട്ടുപയോഗിച്ച് നിർമിക്കുന്ന ഭിത്തിയിലാണ് കാമുകീകാമുകൻമാരുടെ പേരും ചിഹ്നങ്ങളും മറ്റും കൊത്തി ഭിത്തിയും പരിസരവും കേടുവരുത്തിയതിനെതിരെ ഭക്തജനങ്ങളും സംഘടനകളും പ്രതിഷേധമുയർത്തി അണിനിരന്ന് പ്രതീകാത്മക സംരക്ഷണ ഭിത്തി തീർത്തു. ഇന്നലെ വൈകീട്ട് തെക്കേഗോപുരനടയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. തെക്കേഗോപുര നട സംരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ നടന്ന പ്രതിഷേധത്തിൽ ഈ വിഷയം ആദ്യം പുറത്തുകൊണ്ടുവന്ന ട്രോൾ തൃശൂർ എന്ന വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളെ അഭിനന്ദിച്ചു. തെക്കേഗോപുരത്തിൻമേൽ സാമൂഹ്യദ്രോഹികൾ നടത്തിയ ആഭാസത്തരത്തിനെതിരെ ആർക്കിയോളജി വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് പ്രതിഷേധം സംഘടിപ്പിച്ചവർ അറിയിച്ചു. ഉടൻ നടപടിയെടുക്കുമെന്നാണ് അധികൃതർ അറിയിച്ചതെന്നും മതിൽ നശിപ്പിച്ചവരെ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഇനി ഗോപുരത്തിനു സമീപം സെക്യൂരിറ്റിക്കാരനെ നിയോഗിക്കുമെന്നും ആർക്കിയോളജി വകുപ്പ്…
Read Moreഹൈക്കോടതിയുടെ അനുമതികിട്ടി,മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാം; ആശ്വാസത്തോടെ മെഡിക്കൽ കോളജിലെ കാവൽക്കാർ
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ ഹൈക്കോടതി അനുമതി നൽകിയപ്പോൾ ആശ്വാസമാകുന്നത് ദിവസങ്ങളായി മൃതദേഹങ്ങൾ സൂക്ഷിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് പുറത്തും മെഡിക്കൽ കോളജ് കാന്പസിലും കാവൽ നിൽക്കുന്ന പോലീസിനും സുരക്ഷാഭടൻമാർക്കും. ബുദ്ധിമുട്ടുകൾ പലതും സഹിച്ചാണ് ഇവർ ഇക്കഴിഞ്ഞ ദിവസങ്ങളിലത്രയും ഇവിടെ കാവൽ നിന്നത്. നൂറോളം പോലീസുകാരാണ് മെഡിക്കൽ കോളജിൽ കാവൽക്കാരായി വിവിധ ഭാഗങ്ങളിൽ നിൽക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കും വരെ കാവൽ വേണമെന്ന് തീരുമാനിച്ചിരുന്നു. സുരക്ഷാഭീഷണി മൂലമായിരുന്നു ഇത്. മോർച്ചറിക്കു സമീപവും കാന്പസിനകത്തും കർശന നിയന്ത്രണങ്ങളുമുണ്ടായിരുന്നത് മെഡിക്കൽ കോളജ് വിദ്യാർഥികളേയും മറ്റും ഏറെ വലച്ചിരുന്നു. കാവൽ നിൽക്കുന്ന പോലീസുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, മോർച്ചറിക്കടുത്തുള്ള പന്പ് ഹൗസ്, മെൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് പോലീസുകാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോകുന്നത്. രാത്രിയിൽ…
Read Moreആറു മക്കളുടെ അമ്മയ്ക്ക് ഒടുവിൽ ആശ്രയമായത്ആശ്രയഭവൻ ; മക്കള് വരുന്നതും കാത്ത് പോലീസുകാർ ഇരുന്നത് വെറുതേയായി
ചാവക്കാട്: ആറ് മക്കളുടെ അമ്മയ്ക്ക് ഒടുവിൽ ആശ്രയഭവൻ ആശ്രയമായി. പാലക്കാട് മുണ്ടൂർ സ്വദേശിനിയായ സരോജനി (78)ക്കാണ് നടത്തറ ആശ്രയഭവൻ അഭയം നൽകിയത്.മൂന്നു ആണ്മക്കളും മൂന്നു പെണ്മക്കളുമുള്ള സരോജിനിയെ മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്നാണത്രേ വീടുവിട്ടിറങ്ങിയത്. ഗുരുവായൂരിലെത്തിയ സരോജനി പിന്നീട് ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തി. മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്നാണ് നാടുവിട്ടതെന്നു സരോജനി പോലീസിനോട് പറഞ്ഞു. വിലാസം ചോദിച്ചറിഞ്ഞ പോലീസ് മുണ്ടൂർ പോലീസിനെ വിവരം അറിയിച്ചു. അവിടത്തെ പോലീസ് സരോജനിയുടെ മക്കളെ കണ്ടെത്തി വിവരം അറിയിച്ചുവെങ്കിലും അമ്മയെ ഏറ്റെടുക്കാൻ ആരും എത്തിയില്ല.ഇന്നലെ ഉച്ചയ്ക്ക് ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിയ സരോജനിയെ മക്കളെ ഏൽപ്പിക്കുന്നതിനായി രാത്രി വരെ പോലീസ് കാത്തിരുന്നു. പെറ്റത്തള്ളക്കായി ആരുമെത്തിയില്ല. രാത്രിയായിട്ടും അമ്മയെ തേടി മക്കൾ എത്താത്തതിനെ തുടർന്ന് പോലീസ് പാലയൂർ ഇമ്മാനുവേൽ ജീവകാരുണ്യ സമിതി ഡയറക്ടർ സി.എൽ.ജേക്കബിനെ അറിയിച്ചു. സരോജനിയെ ഏറ്റെടുത്ത ജേക്കബ് നടത്തറയിൽ ലീന പീറ്റർ നടത്തുന്ന ആശ്രയഭവനിൽ…
Read Moreസംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളും സ്ഥലങ്ങളും വീൽചെയർ സൗഹൃദമാക്കുമെന്ന് സ്പീക്കർ
തൃശൂർ: സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളും സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്ലി ആക്കി മാറ്റുമെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റീജണൽ തിയേറ്ററിൽ മൂന്നുദിവസമായി നടന്ന സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ (എസ്എപിസി) നാലാമത് ദേശീയ കോണ്ഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പരിചരണം ആവശ്യമുള്ള രോഗികൾക്കായി ആൽഫ പാലിയേറ്റീവ് കെയർ നടത്തുന്ന പുനർജനി പദ്ധതിയും ലിങ്ക് സെന്ററുകളിലൂടെ പൊതുജനങ്ങളുടെ കൂട്ടായ്മകളുണ്ടാക്കി വെല്ലുവിളികളെ നേരിടുന്നതും മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു. എസ്എപിസി നാഷണൽ ബോർഡ് മെംബർമാരായ ഡോ. ഗീത ജോഷി, ഡോ. സുഖ്ദേവ് നായക്, ഡോ. പിയൂഷ് ഗുപ്ത എന്നിവരെ സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ എസ്എപിസി ക്ലബുകളുണ്ടാക്കാൻ നിർദേശിക്കുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ പറഞ്ഞു.പാലിയേറ്റീവ് സേവനം ലഭിക്കുന്ന രോഗികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു…
Read More