സ്വന്തം ലേഖകൻ തൃശൂർ: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെന്പാടും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. ജില്ലയുടെ എല്ലാ ഭാഗത്തും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ചെറിയ പ്രകോപനം പോലുമില്ലാതെ ക്രമസമാധാനപരിപാലനം നടത്താൻ പോലീസിനെ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിലും ചെറിയ ജംഗ്ഷനുകൽലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.വാഹനപരിശോധനയും ഡോഗ് ബോംബ് സ്ക്വാഡുകളുടെ പരിശോധനയും തുടരുന്നുണ്ട്. വിധി വന്ന ശേഷവും സുരക്ഷ ക്രമീകരണങ്ങൾ തുടരും. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമെല്ലാം സുരക്ഷ വലയത്തിലാണ്. ഗുരുവായൂരടക്കം പ്രധാന ആരാധനാലയങ്ങളിലും സുരക്ഷ ബന്തവസ്സ് കൂട്ടിയിട്ടുണ്ട്. കർശന പരിശോധനകൾക്ക് ശേഷമെ ആളുകളെ പലയിടത്തും കടത്തിവിടുന്നുള്ളു. വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലാണ്. ജില്ല സൈബർ സെല്ലും ജാഗ്രതയോടെ സോഷ്യൽമീഡിയ സന്ദേശങ്ങൾ നിരീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ സ്റ്റേഷനുകളിൽ സിഐ മാരുടെ നേതൃത്വത്തിൽ സാമുദായിക നേതാക്കളേയും മറ്റും വിളിച്ചു ചേർത്ത് യോഗം നടത്തിയിരുന്നു. പ്രകടനങ്ങളും മറ്റും നിരോധിച്ചിട്ടുണ്ട്.പ്രശ്നബാധിത…
Read MoreCategory: Thrissur
പാലിയേക്കരയിൽ ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം വർധിപ്പിച്ചു; ഡിസംബർ ഒന്നു മുതൽ സന്പൂർണ ഫാസ്റ്റാഗ് സംവിധാനം
പുതുക്കാട് :പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചു. രാജ്യത്തെ ടോൾ പ്ലാസകളിൽ സന്പൂർണ ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ദേശീയപാത അഥോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് പാലിയേക്കരയിലും ട്രാക്കുകൾ വർധിപ്പിച്ചത്. നിലവിൽ ഓരോ ട്രാക്കുകൾ വീതമുണ്ടായിരുന്നത് ഇനി ഇരുവശങ്ങളിലുമായി രണ്ട് ട്രാക്കുകൾ വീതമാക്കിയാണ് വർധിപ്പിച്ചത്. 15 മുതൽ 21 വരെ മൂന്ന് ട്രാക്കുകളിലും 22 മുതൽ 28 വരെ നാല് ട്രാക്കുകളിലും ഫാസ്റ്റാഗ് ഏർപ്പെടുത്തും. ഡിസംബർ ഒന്ന് മുതൽ ടോൾ പ്ലാസയിലെ 12 ട്രാക്കുകളും ഫാസ്റ്റാഗ് സംവിധാനത്തിലാകും. പ്രാദേശിക വാഹനങ്ങൾക്ക് നിലവിലുള്ള സൗജന്യയാത്രാപാസിന് ഒരു ട്രാക്ക് പ്രത്യേകമുണ്ടായിരിക്കും. പാലിയേക്കരയിൽ പ്രതിദിനം 45,000 വാഹനങ്ങൾ ടോൾപ്ലാസ കടന്നു പോകുന്നുണ്ടെന്നാണ് ദേശീയപാത അഥോറിറ്റിയുടെ കണക്ക്. എന്നാൽ ഇതിൽ 6000 വാഹനങ്ങൾ മാത്രമാണ് ഫാസ്റ്റാഗിലേക്ക് മാറിയിട്ടുള്ളത്. പാലിയേക്കരയിൽ ദിവസേന 45 മുതൽ 50 പേർവരെയാണ് ഫാസ്റ്റാഗ് വാങ്ങുന്നത്. ഫാസ്റ്റാഗ് പാസിനായി ടോൾപ്ലാസയ്ക്ക്…
Read Moreഎഡി 629 ൽ സ്ഥാപിതമായ ചേരമാൻ മസ്ജീദ് പുനരുദ്ധാരണം ഗവർണർ നാളെ ഉദ്ഘാടനം ചെയ്യും
കൊടുങ്ങല്ലൂർ: എഡി 629 ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തേയും പുരാതനവുമായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസിജിദിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. മസ്ജീദ് പരിസരത്ത് നാളെ ഉച്ചതിരിഞ്ഞ് നാലിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൈതൃക പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപി, എംഎൽഎ, വിവിധ രാഷ്ട്രീയ സംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. ടൂറിസം വകുപ്പിന്റെ മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് ചരിത്രമുറങ്ങുന്ന പദ്ധതിയുടെ പുനരുദ്ധാരണ പദ്ധതികൾ നടക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യ രത്നങ്ങളുടെ വരെ വ്യാപാരകേന്ദ്രമായിരുന്ന മുസിരിസിന്റെ സാംസ്കാരിക ചരിത്രത്തിൽ ചേരമാൻ ജുമാ മസ്ജിദിന് നിർണായക സ്ഥാനമുണ്ടായിരുന്നു.ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാമിലേയ്ക്ക് മാറിയതായും ഇന്ത്യയിലെത്തിയ പേർഷ്യൻ പണ്ഡിതനായ മാലിക് ഇബ്നു ദിനാറിന്റെ കൈയിൽ കത്തുകൊടുത്തുവിട്ടതായും രാജാവിന്റെ മരണശേഷം…
Read Moreമുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളജിനോട് കടുത്ത അവഗണന; മൂന്നു മന്ത്രിമാരുണ്ടായിട്ടും ആരോഗ്യമന്ത്രിക്ക് കുലുക്കമില്ല
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപതിയോട് സർക്കാരിന്റെ കടുത്ത അവഗണന. മൂന്നു മന്ത്രിമാരുള്ള തൃശൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ദിനംപ്രതി പ്രതിസന്ധിയിലേക്ക് നീങ്ങുന്പോൾ ആരോഗ്യമന്ത്രി കൂടുതൽ അവഗണനയാണ് കാണിക്കുന്നത്. മൂന്ന് തസ്തികകളാണ് സർക്കാർ അടുത്തയിടെ പിൻവലിച്ച് ഉത്തരവായത്. മെഡിക്കൽ കോളജിനെ ഘട്ടംഘട്ടമായി തകർക്കാനുള്ള നീക്കമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ അനസ്തേഷ്യ വിഭാഗം മേധാവിയെ സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂറോ സർജറി വിഭാഗം മേധാവിയെ മാത്രമല്ല ആ വകുപ്പിനെ തന്നെ കണ്ണൂർ ജില്ലയിലേക്ക് മാറ്റി. ഇന്നലെ മെഡിക്കൽ കോളജ് സുരക്ഷ വിഭാഗം മേധാവിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈ തസ്തികയും ഇല്ലാതാക്കി. ഇപ്പോൾ തന്നെ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ വൻ കുറവാണ് ഉള്ളത്. ഇത് പരിഹരിക്കണമെന്നള്ള ആവശ്യത്തിന് ദീർഘകാലമായി പരിഹാരം ആയിട്ടില്ല. മാത്രമല്ല മെഡിക്കൽ കോളജ് വികസനത്തിന് ആവശ്യമായ ഫണ്ട്…
Read Moreശബരിമല സീസണ്: ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് നാലു നേരം വിഭവസമൃദ്ധമായ ഭക്ഷണം
ഗുരുവായൂർ: ശബരിമല സീസണിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് നാലുനേരം ഭക്ഷണം നൽകുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചു.അന്നലക്ഷ്മി ഹാളിൽ രാവിലെ അഞ്ചു മുതൽ ഇഡലി,പൊങ്കൽ, കിച്ചടി, ഉപ്പുമാവ്, ചായ, ചുക്കുകാപ്പി എന്നിവയാണ് രാവിലത്തെ വിഭവങ്ങൾ. രാവിലെ 10.30മുതൽ ഉച്ചഭക്ഷണം ആരംഭിക്കും. ഉച്ചക്ക് ക്ഷേത്രനട അടച്ചതിനുശേഷം അരമണിക്കൂർ കഴിയുന്നതുവരെ ഉച്ചഭക്ഷണം നൽകും.വൈകിട്ട് അഞ്ചു മുതൽ ചപ്പാത്തിയാണ്.രാത്രി ഏഴുമുതൽ കഞ്ഞി,പുഴുക്ക് എന്നിവയാണ് വിഭവങ്ങൾ. ഏകാദശി,ശബരിമല സീസണ് കഴിയുന്നതുവരെ രാവിലെ 10 മുതൽ 11 വരെ സ്പെഷൽ ദർശനം അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനം അനുവദിക്കും.ഭക്തരുടെ സൗകര്യാർഥം ക്ഷേത്രത്തിന്റെ നാലു നടകളിലും വൃശ്ചികം ഒന്നുമുതൽ അഞ്ചു വീതം ഇ ടോയ്ലറ്റുകൾ സ്ഥാപിക്കും.കൊയൻ നിക്ഷേപിച്ച് ഭക്തർക്ക് ഉപയോഗിക്കാനാകും.ഏകാദശിയുടെ ഭാഗമായി ദശമി രണ്ടു ദിവസം വരുന്നതിനാൽ രണ്ടാമത്തെ ദിവസം ആഘോഷിച്ചാൽ മതിയെന്ന് തീരുമാനിച്ചു. തന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.ഡിസംബർ ഏഴിന് ദശമി ദിവസം…
Read Moreപെറ്റി കേസുകളിലെ പ്രതികൾക്ക് കുറ്റം സമ്മതിച്ച് പിഴയടയ്ക്കാം; നാളെ മജിസ്ട്രേറ്റ് കോടതികളിൽ പ്രത്യേക സിറ്റിംഗ്
തൃശൂർ: പെറ്റി കേസുകളിൽ പ്രതികൾക്കു കുറ്റം സമ്മതിച്ച് പിഴ ഒടുക്കി കേസ് തീർക്കുവാൻ ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും സർക്കാർ അവധിദിനമായ നാളെ രാവിലെ പത്തു മുതൽ പ്രത്യേക സിറ്റിംഗ് നടത്തും. ഏകദേശം 10000 പെറ്റി കേസുകളാണ് ജില്ലയിൽ വിവിധ മജിസ്ട്രേറ്റ് കോടതികളിൽ അന്നേദിവസം പരിഗണിക്കുക. പ്രതികൾക്കു നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതിയെ സമീപിക്കാം. തൃശൂർ, വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി മജിസ്ട്രേറ്റ് കോടതികൾക്ക് അന്നു പ്രവൃത്തിദിനം ആയിരിക്കും. കേരള ലീഗൽ സർവീസ് അഥോറിറ്റിയുടെ നിർദേശമനുസരിച്ച് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക സിറ്റിംഗ് നടത്തുന്നത്. പെറ്റി കേസ് പ്രതികൾക്കുളള സമൻസ് തപാൽ മുഖേന അയച്ചു. മറ്റു കേസുകൾ അന്നു പരിഗണിക്കില്ല. പെറ്റി കേസിലെ പ്രതികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു തൃശൂർ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി ജോയ്…
Read Moreമാവോയിസ്റ്റുകളുടെ മൃതദേഹം തൃശൂരിൽ സംസ്കരിക്കും, റീ പോസ്റ്റുമോർട്ടം തീരുമാനം ഇന്ന്
തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങൾ തൃശൂരിൽ തന്നെ സംസ്കരിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അഴുകി പുഴുവരിക്കുന്ന നിലയിലായിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ മറവുചെയ്യുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. മൃതദേഹം സംസ്കരിക്കാൻ തീരുമാനമായാൽ മറ്റെവിടേക്കും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂരിൽ തന്നെ സംസ്കരിക്കാനേ സാധിക്കൂവെന്നും പൊതുപ്രവർത്തകനായ ടി.കെ.വാസു പറഞ്ഞു. അജ്ഞാതമായ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കിൽ അതേറ്റെടുത്ത് സംസ്കരിക്കാൻ തയാറാണെന്ന് പോരാട്ടം സംഘടനയ്ക്കു വേണ്ടി എം.എൻ.രാവുണ്ണി നേരത്തെ തന്നെ ഐജിക്ക് രേഖാമൂലം സമ്മതപത്രം നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കൊലപ്പെട്ട മാണിവാസകം, കാർത്തിക് എന്നിവരുടെ മൃതദേഹങ്ങൾ റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് അപേക്ഷ. മൃതദേഹങ്ങൾ ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും ഇടക്കിടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളും മറ്റും എത്തിയതിനാൽ പുറത്തെടുക്കേണ്ടി വന്നതുകൊണ്ടാണ് അഴുകി പുഴുവരിച്ചത്.…
Read Moreഈ കെട്ടിടത്തെ ലാലൂരാക്കല്ലേ, പ്ലീസ്… നഗരസഭ കമ്യൂണിറ്റി ഹാൾ ആക്രി സാധനങ്ങളും മാലിന്യങ്ങളും കൊണ്ടും നിറയുന്നതായി പരാതി
സ്വന്തം ലേഖകൻ അയ്യന്തോൾ: കോർപറേഷൻ അയ്യന്തോൾ സോണൽ ഓഫീസ് പ്രവർത്തിച്ചിരുന്ന നഗരസഭ കമ്യൂണിറ്റി ഹാൾ ആക്രി സാധനങ്ങളും മാലിന്യങ്ങളും കൊണ്ടുവന്നു തള്ളുന്ന ഇടമായി മാറി. കമ്യൂണിറ്റി ഹാൾ ലാലൂർ ട്രഞ്ചിംഗ് ഗ്രൗണ്ടു പോലെയാക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായി. കളക്ടറേറ്റിന് സമീപമുള്ള കമ്യൂണിറ്റി ഹാൾ നശിച്ചുകൊണ്ടിരിക്കുകയാണ്.കുറഞ്ഞ ചിലവിൽ വിവാഹ ആവശ്യങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമായി നൽകിയിരുന്ന ഹാളായിരുന്നു ഇത്. പഴയ ഗ്രാമപഞ്ചായത്തായിരിക്കുന്പോഴാണ് 1987ൽ തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി വി.ജെ.തങ്കപ്പൻ ഹാൾ ഉദ്ഘാടനം ചെയ്തത്. 2013ൽ ലക്ഷങ്ങൾ ചിലവഴിച്ച് അന്നത്തെ കോർപറേഷൻ മേയർ ഐ.പി.പോളിന്റെ നേതൃത്വത്തിൽ ഹാൾ നവീകരിച്ചു. വർഷാവർഷം അറ്റകുറ്റപണികൾക്കായി തനത് ഫണ്ടിൽ നിന്നും പണം ചിലവഴിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. നഗരശുചീകരണജീവനക്കാരും കുടുംബശ്രീക്കാരും ശേഖരിക്കുന്ന ആക്രി സാധനങ്ങളടക്കമുള്ളവ ഇവിടെയാണ് ഇപ്പോൾ തള്ളുന്നത്. ഏഴായിരം രൂപക്കായിരുന്നു ഈ ഹാൾ വാടകയ്ക്ക് നൽകിയിരുന്നത്. രാഷ്ട്രീയ സാംസ്കാരിക പരിപാടികൾക്ക് അതിലും ഇളവിലാണ് ഹാൾ…
Read Moreവടക്കേ സ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുന്നുണ്ടോ..? ടോർച്ചോ മെഴുകുതിരിയോ കരുതുക
സ്വന്തം ലേഖകൻ തൃശൂർ: നിയമപ്രകാരമുള്ള മുന്നറിയിപ്പല്ല…അനുഭവം കൊണ്ടും സ്നേഹം കൊണ്ടും പറയുന്നതാണ്….മാറ്റി സ്ഥാപിച്ച വടക്കേസ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുന്നുണ്ടോ…ടോർച്ചോ മെഴുകുതിരിയോ കൈയിൽ കരുതുക. കാരണം വടക്കേ സ്റ്റാൻഡിൽ രാത്രി വെളിച്ചമില്ല. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന വടക്കേസ്റ്റാൻഡ് നവീകരണത്തിനായി അടച്ചിട്ടപ്പോൾ സമീപത്തെ ഗ്രൗണ്ടിലേക്ക് താൽക്കാലികമായി മാറ്റിയിട്ട് ഒരു വർഷമായിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കായിട്ടില്ല. യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. രാത്രികളിൽ സ്ത്രീകൾ പേടിച്ചാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ചില തെരുവു വിളക്കുകളുടെ വെളിച്ചം മാത്രമേ സ്റ്റാൻഡിനകത്ത് നിൽക്കുന്നവർക്ക് രക്ഷയാകുന്നുള്ളു. രാത്രിയിൽ തൃശൂർ നഗരത്തിലെ വിവിധ കടകളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന സെയിൽസ് ഗേളുകളും മറ്റും ഇവിടെ ബസ് കാത്തുനിൽക്കുന്നത് പേടിച്ചാണ്. തൊട്ടടുത്ത് നിൽക്കുന്നതോ ഇരിക്കുന്നതോ ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം ഇരുട്ടാണ് സ്റ്റാൻഡിനകത്ത്. ബസ് വരാൻ വൈകിയാൽ കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടത്തിൽ ഇരിക്കാൻ പോലും…
Read Moreഏകീകരണത്തിന്റെ പേരിലെ കുടിവെള്ള നിരക്കുവർധന പിൻവലിച്ചു കോർപറേഷൻ
തൃശൂർ: ഏകീകരണത്തിന്റെ പേരിൽ നടപ്പാക്കിയ വെള്ളത്തിന്റെ നിരക്കുവർധന പിൻവലിച്ച് കോർപറേഷൻ ഭരണനേതൃത്വം. നഗരസഭാ മേഖലയിലെയും കൂട്ടിച്ചേർത്ത പഞ്ചായത്തുകളിലെയും നിരക്ക് ഏകീകരിച്ച നടപടിയാണു കോർപറേഷൻ പിൻവലിച്ചത്. പഴയ നഗരസഭാപ്രദേശത്തു കുറഞ്ഞ നിരക്കും പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടിയ നിരക്കുമാണ് ഉണ്ടായിരുന്നത്. ഏകീകരിച്ചതോടെ ഫലത്തിൽ നഗരസഭാ പ്രദേശത്തു നിരക്കു കൂടി. വർധനവിൽ പത്തു ശതമാനം കുറച്ചാണ് ഭരണപക്ഷം ഇന്നലെ കൗണ്സിലിൽ നിലപാടെടുത്തത്. ഒരുമാസം 10,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 13 രൂപയും 12,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 15 രൂപയും 18,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 23 രൂപയും ആക്കി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചതായി മേയർ അറിയിച്ചു. സർക്കാർ തീരുമാനത്തിന് വിധേയമായി കുടിവെള്ള നിരക്കു 10 ശതമാനം കുറയ്ക്കാനാണു തീരുമാനമെന്നും മേയർ വിശദീകരിച്ചു. നിരക്കുകൂട്ടാൻ തീരുമാനിച്ചതു ഗാർഹികേതര കണക്ഷനുകൾക്കാണെന്നു പ്രതിപക്ഷം വിമർശിച്ചിരുന്നു. നിരക്കു ഏകീകരണം വന്നതോടെ മുൻ കൗണ്സിൽ യോഗതീരുമാനത്തിൽ വിയോജിപ്പു…
Read More