സ്വന്തം ലേഖകൻ തൃശൂർ: നിയമപ്രകാരമുള്ള മുന്നറിയിപ്പല്ല…അനുഭവം കൊണ്ടും സ്നേഹം കൊണ്ടും പറയുന്നതാണ്….മാറ്റി സ്ഥാപിച്ച വടക്കേസ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുന്നുണ്ടോ…ടോർച്ചോ മെഴുകുതിരിയോ കൈയിൽ കരുതുക. കാരണം വടക്കേ സ്റ്റാൻഡിൽ രാത്രി വെളിച്ചമില്ല. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന വടക്കേസ്റ്റാൻഡ് നവീകരണത്തിനായി അടച്ചിട്ടപ്പോൾ സമീപത്തെ ഗ്രൗണ്ടിലേക്ക് താൽക്കാലികമായി മാറ്റിയിട്ട് ഒരു വർഷമായിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കായിട്ടില്ല. യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. രാത്രികളിൽ സ്ത്രീകൾ പേടിച്ചാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ചില തെരുവു വിളക്കുകളുടെ വെളിച്ചം മാത്രമേ സ്റ്റാൻഡിനകത്ത് നിൽക്കുന്നവർക്ക് രക്ഷയാകുന്നുള്ളു. രാത്രിയിൽ തൃശൂർ നഗരത്തിലെ വിവിധ കടകളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന സെയിൽസ് ഗേളുകളും മറ്റും ഇവിടെ ബസ് കാത്തുനിൽക്കുന്നത് പേടിച്ചാണ്. തൊട്ടടുത്ത് നിൽക്കുന്നതോ ഇരിക്കുന്നതോ ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം ഇരുട്ടാണ് സ്റ്റാൻഡിനകത്ത്. ബസ് വരാൻ വൈകിയാൽ കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടത്തിൽ ഇരിക്കാൻ പോലും…
Read MoreCategory: Thrissur
ഏകീകരണത്തിന്റെ പേരിലെ കുടിവെള്ള നിരക്കുവർധന പിൻവലിച്ചു കോർപറേഷൻ
തൃശൂർ: ഏകീകരണത്തിന്റെ പേരിൽ നടപ്പാക്കിയ വെള്ളത്തിന്റെ നിരക്കുവർധന പിൻവലിച്ച് കോർപറേഷൻ ഭരണനേതൃത്വം. നഗരസഭാ മേഖലയിലെയും കൂട്ടിച്ചേർത്ത പഞ്ചായത്തുകളിലെയും നിരക്ക് ഏകീകരിച്ച നടപടിയാണു കോർപറേഷൻ പിൻവലിച്ചത്. പഴയ നഗരസഭാപ്രദേശത്തു കുറഞ്ഞ നിരക്കും പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടിയ നിരക്കുമാണ് ഉണ്ടായിരുന്നത്. ഏകീകരിച്ചതോടെ ഫലത്തിൽ നഗരസഭാ പ്രദേശത്തു നിരക്കു കൂടി. വർധനവിൽ പത്തു ശതമാനം കുറച്ചാണ് ഭരണപക്ഷം ഇന്നലെ കൗണ്‍സിലിൽ നിലപാടെടുത്തത്. ഒരുമാസം 10,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 13 രൂപയും 12,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 15 രൂപയും 18,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് 23 രൂപയും ആക്കി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചതായി മേയർ അറിയിച്ചു. സർക്കാർ തീരുമാനത്തിന് വിധേയമായി കുടിവെള്ള നിരക്കു 10 ശതമാനം കുറയ്ക്കാനാണു തീരുമാനമെന്നും മേയർ വിശദീകരിച്ചു. നിരക്കുകൂട്ടാൻ തീരുമാനിച്ചതു ഗാർഹികേതര കണക്ഷനുകൾക്കാണെന്നു പ്രതിപക്ഷം വിമർശിച്ചിരുന്നു. നിരക്കു ഏകീകരണം വന്നതോടെ മുൻ കൗണ്‍സിൽ യോഗതീരുമാനത്തിൽ വിയോജിപ്പു…
Read Moreഅപകടം തൊട്ടുമുന്നിൽ; മുന്നറിയിപ്പ് അവഗണിച്ച് ഇരുചക്ര വാഹനക്കാരുടെ സാഹസികയാത്ര
മേലൂർ: മേലൂർ പഞ്ചായത്തിൽ നിലവിൽ മൂന്ന് തടയണകളാണ് ഉള്ളത്. കുന്നപ്പിള്ളി തട്ടുപ്പാറ തടയണ, പൂലാനി കൊന്പൻപ്പാറ തടയണ, കലവറകടവ് ആറാട്ട് കടവ് തടയണ എന്നിവയാണ് പഞ്ചായത്ത് പരിധിയിലുള്ളത്. തട്ടുപ്പാറ തടയണയൊഴിച്ച് ബാക്കിയുള്ള രണ്ട് തടയണ ബണ്ടിലൂടെ ഇരുചക്രവാഹനങ്ങൾ കടന്ന് പോകാറുണ്ട്.ഏറ്റവും കൂടുതലായി പൂലാനി കൊന്പൻപ്പാറ തടയണയിലൂടെയാണ് ഈ ജീവൻമരണ പോരാട്ടം നടക്കുന്നത്. പരിയാരം ഭാഗത്തേക്ക് പൂലാനിയിൽ നിന്നും വളരെ പെട്ടെന്ന് എത്താവുന്നത് കൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ ഈ തടയണ കൂടുതലായും ഉപയോഗിച്ച് വരുന്നത്. കുറച്ചുമാസങ്ങൾക്ക് മുൻപും ആറാട്ട് കടവ് തടയണക്ക് കുറുകെ സ്കൂട്ടറിൽ കടന്ന് പോകവേ ഒഴുക്കിൽപ്പെട്ട യുവാവിനെ പുഴയിൽ വീണ യുവാവിനെ പുഴയിൽ കുളിച്ച് കൊണ്ടിരുന്ന യുവാക്കളും, അഗ്നിശമന സേനയും, നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെട്ടുത്തിയിരുന്നു. ഇതിനെ തുടർന്ന് മേലൂർ ഗ്രാമപഞ്ചായത്തിലെ തടയണകളായ തട്ടുപ്പാറ, കൊന്പൻപ്പാറ, കൂടപ്പുഴ ആറാട്ട് കടവ് തടയണ ബണ്ടിലൂടെയുള്ള ജനങ്ങളുടെ യാത്ര…
Read Moreതൃശൂരിൽനിന്നു കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി; കാണാതായ ആറുപേരിൽ അഞ്ചുപേർ പോയത് ആൺസുഹൃത്തുക്കൾക്കൊപ്പമെന്ന് പോലീസ്
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. ആണ്‍സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികളും പോയതെന്നും പോലീസ് പറഞ്ഞു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നാണ് വിദ്യാർഥിനകളെ കാണാതായത്. സ്കൂൾ, കോളജ് വിദ്യാർഥിനികളായിരുന്നു ആറ് പേരും. ചൊവ്വാഴ്ചായാണ് ആറ് പരാതികളും പോലീസിന് ലഭിച്ചത്. ആറ് പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കമിതാക്കൾക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികളും പോയതെന്ന് കണ്ടെത്തി. പിന്നീട് ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരു കുട്ടി കുടുംബപ്രശ്നം മൂലമാണ് വീട്ടിൽനിന്നും പോയതെന്നും പോലീസ് പറഞ്ഞു.
Read Moreസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട് ; പാലക്കാട് രണ്ടാംസ്ഥാനത്ത്
കുന്നംകുളം: അവസാന ദിവസംവരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ജേതാക്കളായി കോഴിക്കോട് ജില്ല. 1374 പോയിന്റുകളും 20 ഇനങ്ങളിൽ ഒന്നാം റാങ്കുകളും നേടിയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. നിലവിലെ ചാന്പ്യൻമാരായ പാലക്കാടിനും 1374 പോയിന്റ് ലഭിച്ചെങ്കിലും ഒന്നാം റാങ്കുകളുടെ എണ്ണം കണക്കിലെടുത്ത കോഴിക്കോടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 19 ഒന്നാം റാങ്കാണ് പാലക്കാടിനു ലഭിച്ചത്. 1366 പോയിന്റു നേടി മൂന്നാം സ്ഥാനക്കാരായെങ്കിലും അവസാന ദിനം വരെ കണ്ണൂർ ജില്ലയും കിരീടപ്പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്നു. 16 ഒന്നാംറാങ്കുകളാണ് കണ്ണൂരുകാർ നേടിയത്. ളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലംമികച്ച സ്കൂളിനുള്ള ഓവറോൾ ചാന്പ്യൻഷിപ്പ് 141 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് സ്വന്തമാക്കി. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ആണ് രണ്ടാംസ്ഥാനക്കാർ. ശാസ്ത്രമേള വിഭാഗത്തിൽ മികച്ച ജില്ലയായി 128 പോയിന്റോടെ കണ്ണൂരും രണ്ടാംസ്ഥാനക്കാരായി 121 പോയിന്റോടെ കോഴിക്കോടും തെരഞ്ഞെടുക്കപ്പെട്ടു. വിവിഎച്ച്എസ്എസ് താമരക്കുളമാണ്…
Read Moreശുദ്ധജല മത്സ്യകൃഷി ഹോബിയാക്കി ; ചിലവു കുറഞ്ഞതും ആനന്ദകരവുമാണ് മത്സ്യകൃഷിയെക്കുറിച്ച് ഷണ്മുഖദാസ് പറയുന്നത്
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിൽ പറന്പായി വെളാങ്കണ്ണിക്കു സമീപം തണ്ടാശേരി ഷണ്മുഖദാസ് (62) ആണ് 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തി മത്സ്യകൃഷി ഹോബിയാക്കി ശ്രദ്ധേയനായത്. സ്വയം തൊഴിലിനായുള്ള അന്വേഷണത്തിലൊടുവിലാണ് മത്സ്യകൃഷിയിൽ ആകൃഷ്ടനായത്. ഫിഷറീസ് വകുപ്പിന്റേയും സ്വകാര്യ വ്യക്തികളുടെയും മത്സ്യം വളർത്തുകേന്ദങ്ങളിൽ എത്തി പഠനം നടത്തി. അതിനു ശേഷമാണ് വീടിനോടു ചേർന്ന എട്ടു സെന്റ് സ്ഥലത്ത് കുളം നിർമ്മിച്ച് ശുദ്ധജല മത്സ്യകൃഷി ആരംഭിച്ചത്. കരിമീൻ , അസാം വാള, ഗിഫ്റ്റ് ഫിലോപ്പിയ എന്നീ ഇനത്തിൽ ഉൾപ്പെട്ട മത്സങ്ങളാണ്കൃഷി ചെയ്യുന്നത് .ഫിഷറീസ് വകുപ്പിൽ നിന്നും സ്വകാര്യ വ്യക്തികളുടെ ഫാമിൽ നിന്നുമാണ് മത്സ്യ കുഞ്ഞുങ്ങളെ ലഭ്യമാക്കിയത്. ഗ്രോവൽ പ്രോട്ടീൻ അടങ്ങിയ ജൈവ ഭക്ഷണ സാധനങ്ങളാണ് തീറ്റയായി നൽകുന്നു.കൂടാതെ ആട്ട, കടലപ്പിണാക്ക് പൊടി, അസോള പായൽഎന്നിവയും നൽകും.പ്രത്യേകം നിർമിച്ച കുളത്തിലാണ് അസോള പായൽ വളർത്തുന്നത്. മൂന്നു നേരം ഭക്ഷണം നൽകും.…
Read Moreപെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസ് എറിഞ്ഞു തകർത്ത നിലയിൽ; പരാതി നൽകി ഉടമ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ പെട്രോൾ പന്പിൽ പാർക്ക് ചെയ്തിരുന്ന ബസ് ഉടമ നേതാവിന്റെ ബസ് എറിഞ്ഞു തകർത്തു. ബസ് ഓപ്പറേറ്റേഴ്സ് ഫോറം തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ വിപിൻ ആലപ്പാട്ടിന്റെ തൃശൂർ- പാലക്കാട് റൂട്ടിലോടുന്ന സെന്റ് ജോസ് ബസിനു നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പന്പിലെ ജീവനക്കാർ റോഡിൽ നോക്കിയെങ്കിലും ഒന്നും കണ്ടില്ല. എന്തെങ്കിലും അപകടമാകുമെന്നാണ് കരുതിയത്. എന്നാൽ ഇന്ന് പുലർച്ചെ ബസ് കഴുകാൻ എത്തിയ ആളാണ് ചില്ല് തകർന്നു കിടക്കുന്നത് കണ്ട് ഉടമയെ വിവരമറിയച്ചത്. കല്ലുകളും ബസിനുള്ളിലുണ്ട്. വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം ഉണ്ടായ സമയം ഒരു ബൈക്ക് കടന്നു പോയതായി പറയുന്നു. ബൈക്കിന്റെ നന്പർ പരാതിയിൽ കാണിച്ചിട്ടുണ്ട്. കുതിരാനിലെ റോഡ് തകർച്ചയെ തുടർന്ന് തൃശൂർ…
Read Moreസമരങ്ങൾ വിജയം കണ്ടു; കുതിരാനിൽ റീ ടാറിംഗ് പണികൾ തുടങ്ങി
വടക്കഞ്ചേരി: മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും പരസ്പരമുള്ള പഴിചാരലുകൾക്കുമൊടുവിൽ കുതിരാനിൽ തട്ടികൂട്ട് കുഴി അടക്കൽ ഒഴിവാക്കി നിലവാരമുള്ള റീ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി. നല്ല വീതിയിൽ മെറ്റൽ വിരിച്ച് ടാറിംഗ് പണികളാണ് ആരംഭിച്ചിട്ടുള്ളത്.വാഹനങ്ങൾക്ക് കടന്ന് പോകാൻ സ്ഥലമുള്ള ഭാഗങ്ങളിൽ താല്‍ക്കാലിക വഴി ഉണ്ടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ നോച്ച് എന്ന ഹൈവെ കണ്‍സ്ട്രക്ഷൻ കന്പനിയാണ് പണി നടത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാൽ പണികൾക്ക് മറ്റു തടസ്സങ്ങളില്ല. റീ ടാറിംഗ് പണികൾ ആരംഭിച്ചതോടെ കുതിരാൻ കുരുക്കിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇരുന്പ് പാലത്ത് അനിശ്ചിതകാല റിലെ നിരാഹാര സമരം നടത്തി വരുന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രവർത്തകർ ഏറെ സന്തോഷത്തിലാണ്. കൊന്പഴമുതൽ വഴുക്കുംപാറ വരെയുള്ള നാല് കിലോമീറ്റർ ഭാഗം പൂർണ്ണമായും റീടാറിംഗ് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. എം പിമാർക്കും കുതിരാൻ തലവേദന തൽക്കാലത്തെക്കെങ്കിലും മാറി കിട്ടും.
Read Moreതൃശൂർ പോലീസ് അക്കാഡമിയിൽ എസ്ഐഅനിൽകുമാർ ജീവനൊടുക്കിയ നിലയിൽ
തൃശൂർ: പോലീസ് അക്കാഡമിയില്‍ എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അക്കാഡമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനിൽകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിൽ അനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍.
Read Moreഗുഡ്വിൻ ജ്വല്ലറി തട്ടിപ്പ്; മഹാരാഷ്ട്ര പോലീസ് തൃശൂരിലെത്തി
തൃശൂർ: ഗുഡ്വിൻ ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന് മഹാരാഷ്ട്ര പോലീസ് തൃശൂരിലെത്തി. തൃശൂരിൽ കുറുപ്പം റോഡിലെ അടച്ചു പൂട്ടിയ ജ്വല്ലറി പരിശോധിച്ച സംഘം കോർപറേഷൻ ഓഫീസിലെത്തി സ്ഥലവും ഷോപ്പും സംബന്ധിച്ച രേഖകളും പരിശോധിച്ചു. മണ്ണംപേട്ടയിലെ ഇവരുടെ വീടും അന്വേഷണ സംഘം പരിശോധിച്ചു.തട്ടിപ്പ് സംബന്ധിച്ച് തൃശൂരിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. മഹാരാഷ്ട്രയിലാണ് തട്ടിപ്പിന് ഇരയായവരിൽ അധികവും. ആയിരക്കണക്കിന് നിക്ഷേപകരാണ് ഗുഡ്വിൻ ജ്വല്ലറി തട്ടിപ്പിൽ ഇരയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ചെയർമാൻ സുനിൽ കുമാറിന്റെ ഡ്രൈവർ ഗണേഷിനെ ഡോംബിവ്ലി പോലീസ് കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിന്റെ വിശ്വസ്തനായ ഗണേഷിൽ നിന്നും നിർണായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. ജ്വല്ലറി ഉടകമകൾ താമസിച്ചിരുന്ന ഡോംബിവ്ലിയിലെ പലാവ താമസ സമുച്ചയത്തിലെ വീട്ടിൽ നിന്നും സാധന സമഗ്രികൾ വലിയ പെട്ടികളിലാക്കി വണ്ടികളിൽ കയറ്റി കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. നിക്ഷേപ തട്ടിപ്പിന് ഇരയായ…
Read More