ഇത് സ്ഥിരം പരിപാടിയാണല്ലേ? ക​ള്ള​നോ​ട്ട​ടി യ​ന്ത്ര​വു​മാ​യി നേ​ര​ത്തെ പിടിയിലായ മു​ൻ യു​വ​മോ​ർ​ച്ച നേ​താ​വ് സമാനമായ കേസിൽ വീ​ണ്ടും അ​റ​സ്റ്റി​ൽ

കൊ​ടു​വ​ള്ളി: ക​ള്ള​നോ​ട്ട​ടി യ​ന്ത്ര​വു​മാ​യി നേ​ര​ത്തെ പോ​ലീ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട മു​ൻ യു​വ​മോ​ർ​ച്ച നേ​താ​വ് ക​ള്ള​നോ​ട്ടു​മാ​യി വീ​ണ്ടും അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഞ്ചാം​പ​ര​ത്തി സ്വ​ദേ​ശി രാ​കേ​ഷാ​ണ് 1,40,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി പി​ടി​യി​ലാ​യ​ത്. രാ​കേ​ഷി​നൊ​പ്പം മ​ല​പ്പു​റം ഒ​താ​യി സ്വ​ദേ​ശി സു​നീ​ർ അ​ലി എ​ന്ന​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​മോ​ർ​ച്ച നേ​താ​വാ​യി​രു​ന്ന രാ​കേ​ഷ് 2017 ജൂ​ണി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും അ​ച്ച​ടി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് ഇ​യാ​ൾ വീ​ണ്ടും ക​ള്ള​നോ​ട്ട​ടി ആ​രം​ഭി​ച്ച​ത്. ഇ​തി​നു മു​ന്പ് അ​റ​സ്റ്റി​ലാ​യ സ​മ​യ​ത്ത് യു​വ​മോ​ർ​ച്ച​യി​ൽ​നി​ന്ന് രാ​കേ​ഷി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

Read More

മാപ്രാണം കൊലപാതകം; കൂ​ട്ടു​പ്ര​തി​ക​ളുടെ അറസ്റ്റ് ഉടനെന്ന് പോലീസ്

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം തി​യ​റ്റ​റി​നു സ​മീ​പം ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യ കൂ​ട്ടു​പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും വ​ർ​ണ തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ന​ടു​പു​ര​യ്ക്ക​ൽ സ​ഞ്ജ​യ് ര​വി(45) അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് കൂ​ട്ടു​പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തി​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടാം പ്ര​തി പ​റ​പ്പൂ​ക്ക​ര രാ​പ്പാ​ൾ സ്വ​ദേ​ശി ക​ള്ളാ​യി​ൽ വീ​ട്ടി​ൽ ത​ക്കു​ടു എ​ന്നു വി​ളി​ക്കു​ന്ന അ​നീ​ഷ്, മൂ​ന്നാം പ്ര​തി പാ​ഴാ​യി സ്വ​ദേ​ശി കൊ​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്. ഇ​വ​ർ നി​രീ​ക്ഷ​ണ വ​ല​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ന​ട​ന്ന ശേ​ഷം കേ​ര​ളം വി​ട്ട പ്ര​തി​ക​ൾ സ്വ​ന്തം ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​ല്ല. പ​ല​രു​ടെ​യും ഫോ​ണു​ക​ളി​ൽ നി​ന്നാ​ണ് വീ​ട്ടു​ക്കാ​രെ​യും അ​ഭി​ഭാ​ഷ​ക​രെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. കേ​ര​ളം വി​ട്ട ഇ​വ​ർ മേ​ട്ടു​പാ​ള​യം ബാ​റി​ൽ ത​ങ്ങി. പോ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​യ​തോ​ടെ കാ​ർ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബാം​ഗ്ളൂ​രി​ൽ…

Read More

തി​ങ്ക​ളാ​ഴ്ച അ​ഴീ​ക്കോ​ട​ൻ ദി​നം ; മു​ഖ്യ​മ​ന്ത്രി​ക്കു തൃ​ശൂ​രി​ൽ തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ൾ

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ളെ​യും തി​ങ്ക​ളാ​ഴ്ച​യും തൃ​ശൂ​രി​ലെ​ത്തും. നാ​ളെ രാ​ത്രി രാ​മ​നി​ല​യ​ത്തി​ൽ ത​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കു തി​ങ്ക​ളാ​ഴ്ച തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണ്. തി​ങ്ക​ളാ​ഴ്ച അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ ദി​നാ​ച​ര​ണം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളി​ൽ പി​ണ​റാ​യി പ​ങ്കെ​ടു​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നു മു​ഖ്യ​മ​ന്ത്രിഗു​രു​വാ​യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നു ത​റ​ക്ക​ല്ലി​ടും. 10.30 നു ​വ​ല​പ്പാ​ട് കു​ഞ്ഞു​ണ്ണി മാ​ഷ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു 11 നു ​പെ​രി​ഞ്ഞ​ന​ത്താ​ണു പ​രി​പാ​ടി.ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ണ്ണാ​റ​യി​ലെ ഹ​ണി പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലു മ​ണി​ക്കു തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള ശി​ശു​ക്ക​ൾ​ക്കു​ള്ള പ​രി​ച​ര​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30 നു ​വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ അ​ഴി​ക്കോ​ട​ൻ രാ​ഘ​വ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി പ്ര​സം​ഗി​ക്കും.

Read More

കു​തി​രാനിൽ അഴിയാക്കുരുക്ക്; ബസുകൾ സർവീസ് നിർത്തിത്തുടങ്ങി ; കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: മ​ഹാ​ശാ​പ​മാ​യി കു​തി​രാ​ൻ റോ​ഡ്. 15 മ​ണി​ക്കൂ​ർ പി​ന്നി​ട്ടും കു​തി​രാ​നി​ൽ വാ​ഹ​ന കു​രു​ക്ക് തു​ട​രു​ക​യാ​ണ്. കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ. കു​തി​രാ​ൻ ബ്ലോ​ക്കി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ -പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഗോ​വി​ന്ദാ​പു​രം എ​ന്നീ റൂ​ട്ടു​ക​ളി​ലെ ബ​സ് സ​ർ​വ്വീ​സ് ഭാ​ഗി​ക​മാ​യി. മു​ന്നൂ​റോ​ളം ബ​സു​ക​ളു​ള്ള​തി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും ബ​സു​ക​ൾ ഇ​ന്ന് രാ​വി​ലെ ഓ​ടി​യി​ല്ല. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പ​ല​രും പാ​തി​വ​ഴി​യി​ൽ യാ​ത്ര ഉ​പേ​ക്ഷി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. കു​തി​രാ​ൻ ക​ട​ക്കാ​നാ​കാ​തെ പ​ല ബ​സു​ക​ളും വ​ട​ക്ക​ഞ്ചേ​രി- പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ത്ര​മാ​ണ് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റി​ന് തു​ട​ങ്ങി​യ കു​രു​ക്കാ​ണ് തു​ട​രു​ന്ന​ത്. കൊ​ന്പ​ഴ​മു​ത​ൽ വ​ഴു​ക്കും​പാ​റ വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല് വാ​ഹ​ന​ങ്ങ​ൾ കേ​ട് വ​ന്ന​താ​യി ഹൈ​വേ പോ​ലീ​സ് പ​റ​ഞ്ഞു. കേ​ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ട്ടെ​ങ്കി​ലും വാ​ഹ​ന പെ​രു​പ്പ​ത്തി​ൽ കു​രു​ക്ക് അ​ഴി​ക്കാ​നാ​കാ​തെ പോ​ലീ​സും പ്ര​ദ്ദേ​ശ​ത്തെ നാ​ട്ടു​കാ​രും ഏ​റെ ക​ഷ്ട​പ്പെ​ട്ടു. രാ​ത്രി മു​ഴു​വ​ൻ പോ​ലീ​സും കൊ​ന്പ​ഴ​യി​ൽ…

Read More

പ​ശു ഇ​ര​ട്ട പ്രസവിക്കും, പക്ഷേ എരുമ ഇ​ര​ട്ട പ്ര​സ​വി​ക്കു​ന്ന​ത് അ​പൂ​ർ​വം! ക​ടി​ഞ്ഞൂ​ൽ പ്ര​സ​വ​ത്തി​ൽ ര​ണ്ട് എ​രു​മ​ക്കു​ട്ടി​ക​ൾ​ക്ക് ജന്മം ​ന​ൽ​കി​ എ​രു​മ

ചെ​ന്ത്രാ​പ്പി​ന്നി: എ​രു​മ ഇ​ര​ട്ട പ്ര​സ​വി​ച്ച​ത് കൗ​തു​ക​മാ​യി. ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് കു​റു​പ്പ​ത്ത് ക​രു​ണാ​ക​ര​ന്‍റെ എ​രു​മ​യാ​ണ് ക​ടി​ഞ്ഞൂ​ൽ പ്ര​സ​വ​ത്തി​ൽ ര​ണ്ട് എ​രു​മ​ക്കു​ട്ടി​ക​ൾ​ക്ക് ജന്മം ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​മാ​യി ക​ന്നു​കാ​ലി​യെ വ​ള​ർ​ത്തു​ന്ന ക​രു​ണാ​ക​ര​ൻ മൂ​ന്ന് വ​ർ​ഷം മു​ന്പ് ച​ളി​ങ്ങാ​ട് നി​ന്നാ​ണ് എ​രു​മ​യെ വാ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​ക്കാ​ണ് ആ​ദ്യ കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. പ​ത്ത് മി​നി​റ്റി​ന് ശേ​ഷം ഒ​രു കു​ഞ്ഞി​നെ കൂ​ടി പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. പ​ശു ഇ​ര​ട്ട പ്ര​സ​വി​ക്കാ​റു​ണ്ടെ​ങ്കി​ലും എ​രു​മ ഇ​ര​ട്ട പ്ര​സ​വി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Read More

 വാ​തി​ക്ക​ൽ​മു​ട്ടി ക്ഷേ​മം അ​ന്വേ​ഷി​ച്ച് പോലീസ് ; ജ​ന​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും ഇ​റ​ങ്ങി​ച്ചെ​ന്ന് ജ​ന​മൈ​ത്രി പോ​ലീ​സ്; പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം

കൊ​ട്ടേ​ക്കാ​ട്: വീ​ണ്ടും ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് ജ​ന​മൈ​ത്രി പോ​ലീ​സ്. ഇ​ട​ക്കാ​ല​ത്ത് നി​ർ​ജീ​വാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജ​ന​മൈ​ത്രി പ​ദ്ധ​തി വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ തു​ട​രാ​നാ​ണ് അ​ണി​യ​റ​നീ​ക്കം. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പോ​ലീ​സി​ന്‍റെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന​തു വ​ർ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​യ​ത്. കൂ​ടു​ത​ൽ വീ​ര്യ​ത്തോ​ടെ ജ​ന​ങ്ങ​ളി​ലേ​ക്കു ഇ​റ​ങ്ങി പു​തി​യ കു​തി​പ്പി​നൊ​രു​ങ്ങു​ക​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ്. ഇ​തി​ന്‍റെ പ്രാ​രം​ഭം​ഘ​ട്ട​മെ​ന്ന നി​ല​യ്ക്ക് കേ​ര​ള ജ​ന​മൈ​ത്രി ബീ​റ്റ് പോ​ലീ​സ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. പ​ദ്ധ​തി പു​ന​രു​ജ്ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ഡി​ജി​പി നേ​രി​ട്ട​ത്തെി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ട്ടു​തീ​ർ​പ്പാ​ക്കാ​ൻ മെ​ഗാ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. തൃ​ശൂ​രി​ൽ 30നാ​ണ് പ​രാ​തി അ​ദാ​ല​ത്ത്. വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി ബീ​റ്റ് പോ​ലീ​സ് ജ​ന​മൈ​ത്രി​യു​ടെ പു​തി​യ സ​ന്ദേ​ശം ന​ല്കും. വി​വി​ധ സേ​വ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ നേ​ര​ത്തെ ന​ല്കി​യ പ​രാ​തി​ക​ളു​ടെ പു​രോ​ഗ​തി നേ​രി​ട്ട​റി​യി​ക്കും. കേ​ര​ള​ത്തി​ൽ 267 സേ​റ്റ​ഷ​നു​ക​ളി​ൽ ജ​ന​മൈ​ത്രി സു​ര​ക്ഷ പ​ദ്ധ​തി നി​ല​വി​ലു​ണ്ട്.…

Read More

പൂ​ക്ക​ൾ​ക്കു പ​ക​രം പു​സ്ത​കം തരൂ: മൂ​ന്നു മാ​സം ടി.​എ​ൻ. പ്ര​താ​പ​നു ല​ഭി​ച്ചതു മൂ​വാ​യി​രം പു​സ്ത​കം

തൃ​ശൂ​ർ: ച​ട​ങ്ങു​ക​ളി​ൽ പൂ​ക്ക​ൾ, ഷാ​ളു​ക​ൾ, മെമ​ന്‍റോ​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പ​ക​രം പു​സ്ത​കം മ​തി​യെ​ന്നു നി​ല​പാ​ടെ​ടു​ത്ത ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​ക്കു മൂ​ന്നുമാ​സം കൊ​ണ്ടു ല​ഭി​ച്ച​ത് മൂ​വാ​യി​രം പു​സ്ത​കം.എം​പി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ ജൂ​ണ്‍ 17 മു​ത​ൽ സെ​പ്റ്റം​ബ​ർ 17 ന് ​മൂ​ന്നുമാ​സം പൂ​ർ​ത്തി​യാ​യി. ത​നി​ക്കു ല​ഭി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ ഉപയോഗിച്ച് ആ​ദ്യം സ്വ​ന്തം ഗ്രാ​മ​ത്തി​ലെ സ്നേ​ഹ​തീ​രം ബീ​ച്ചി​ൽ പു​തി​യ വാ​യ​ന​ശാ​ല തു​റ​ക്കു​മെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച വാ​യ​ന​ശാ​ല​ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ല​യ ലൈ​ബ്ര​റി​ക​ൾ​ക്കും പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കും. മി​ക​ച്ച റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ൾ, ക​ഥ, ക​വി​ത, നോ​വ​ലു​ക​ൾ, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ, ബാ​ല​സാ​ഹി​ത്യം, മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​വി​ഭാ​ഗം പു​സ്ത​ക​ങ്ങ​ളും സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.50 പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എം​പി നേ​രി​ട്ടു സ​ന്ദ​ർ​ശി​ച്ച് “പു​സ്ത​ക നി​ധി’ ശേ​ഖ​രി​ക്കും. ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നും നി​ര​വ​ധി പേ​ർ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.അ​യ്യ​ന്തോ​ൾ ചു​ങ്ക​ത്തു​ള്ള എം​പി​യു​ടെ…

Read More

 വി​വാ​ദ​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ കാ​ത്തു​കി​ട​പ്പി​നും വി​രാ​മ​മാ​കു​ന്നു; ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളി​ലേ​ക്കു പു​ഴ​യ്ക്ക​ൽ​ പാ​ലം 28ന് ​തു​റ​ക്കും

തൃ​ശൂ​ർ: പു​ഴ​യ്ക്ക​ലി​ലെ വി​വാ​ദ​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ കാ​ത്തു​കി​ട​പ്പി​നും വി​രാ​മ​മാ​കു​ന്നു.പു​ഴ​ക്ക​ലി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്നു. 28ന് ​രാ​വി​ലെ 9.30ന് ​മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്നു അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ത​ന്നെ​യാ​ണ് വി​വ​രം എം.​എ​ൽ.​എ​യെ ധ​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് മു​ന്പാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ളു​യ​ർ​ന്ന​ത്. 90 ശ​ത​മാ​ന​ത്തി​ല​ധി​കം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പാ​ല​ത്തി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ ക​ട​ന്നു പോ​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. എം​എ​ൽ​എ​യു​ടെ നി​ർ​ദ്ദേ​ശ​ത്തി​ൽ വ​കു​പ്പ് മ​ന്ത്രി​യും, ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ധാ​ര​ണ​യി​ലെ​ത്തി​യെ​ങ്കി​ലും ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് ടൈ​ലു​ക​ൾ വി​രി​ക്കു​ക​യും, ചി​ല​യി​ട​ങ്ങ​ളി​ൽ ഡി​വൈ​ഡ​ർ നി​ർ​മ്മി​ക്കു​ക​യും ചെ​യ്തു. അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി റൗ​ണ്ട് എ​ബൗ​ട്ട​ണ്‍ നി​ർ​മ്മി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​തി​നാ​യി നാ​റ്റ്പാ​ക്കി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​ക്ക​കം…

Read More

പുന്ന നൗഷാദ് വധം;  ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ; കേസുമായിബന്ധപ്പെട്ട് ഇതവരെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ചാ​വ​ക്കാ​ട് പു​ന്ന നൗ​ഷാ​ദി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി അ​ർ​ഷ​ദാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. മു​ഖ്യ ആ​സൂ​ത്ര​ക​നാ​യ പു​ന്ന അ​റ​ക്ക​ൽ ജ​മാ​ലു​ദ്ദീ​നെ​ന്ന കാ​രി ഷാ​ജി(49), ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി തോ​ട്ട​ത്തി​ൽ ക​റു​പ്പം​വീ​ട്ടി​ൽ ഫൈ​സ​ൽ (37), എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യ ചാ​വ​ക്കാ​ട് നാ​ലാം​ക​ല്ല് സ്വ​ദേ​ശി മു​ബീ​ൻ (26), പോ​പ്പു​ല​ർ ഫ്ര​ണ്ട് മ​ന്ദ​ലം​കു​ന്ന് ഏ​രി​യ പ്ര​സി​ഡ​ന്‍റ് പു​ന്ന​യൂ​ർ അ​വി​യൂ​ർ വാ​ലി​പ​റ​ന്പി​ൽ ഫെ​ബീ​ർ (30), പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി ഇ​ര​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ(37), പോ​പ്പു​ല​ർ ഫ്ര​ണ്ട് ചാ​വ​ക്കാ​ട് ഡി​വി​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ക​രി​പ്പ​യി​ൽ ഫാ​മി​സ് (43) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ​റ്റു പ്ര​തി​ക​ൾ. ജൂ​ലൈ 30നാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ വെ​ട്ടി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച​ത്. നൗ​ഷാ​ദ് 31ന് ​മ​രി​ച്ചു.

Read More

മാ​പ്രാ​ണം വ​ധ​ക്കേ​സ്! മു​ഖ്യ​പ്ര​തി സ​ഞ്ജ​യ് ര​വി അറസ്റ്റിൽ; കൂ​ട്ടു​പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട (തൃശൂർ): മാ​പ്രാ​ണം വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും വ​ർ​ണ തി​യേ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ന​ടു​പു​ര​യ്ക്ക​ൽ സ​ഞ്ജ​യ് ര​വി പി​ടി​യി​ലാ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം കീ​ഴ​ട​ങ്ങാ​ൻ തൃ​ശൂ​രി​ൽ എ​ത്തി​യ പ്ര​തിയെ പോ​ലീ​സ് അറസ്റ്റ് ചെയ്യുകയാ​യി​രു​ന്നു. തൃ​ശൂ​രി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍റെ ബ​ന്ധു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി വിവിധ സ്ഥലങ്ങളിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തേ സ​മ​യം കൂട്ടു പ്ര​തി​ക​ളാ​യ അ​നീ​ഷ്, ഗോ​കു​ൽ എ​ന്നി​വ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​ക്ക​ഴി​ഞ്ഞ 13 ന് ​രാ​ത്രി 12.30 നാ​ണ് മാ​പ്രാ​ണം വ​ർ​ണ തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ക്വ​ട്ടേ​ഷ​ൻ സം​ഘ​വും ചേ​ർ​ന്ന് തിയേറ്ററിനു സമീപം താമസിക്കുന്ന വാ​ല​ത്ത് വീ​ട്ടി​ൽ രാ​ജ​നെ (63) വെട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സംഭത്തിൽ കു​ത്തേ​റ്റ രാജന്‍റെ മ​രു​മ​ക​ൻ വിനു ഇപ്പോഴും ചികിത്‌സയിലാണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തു മ​ണി​യോ​ടെ രാ​ജ​ന്‍റെ മ​രു​മ​ക​ൻ വി​നു തി​യ​റ്റ​ർ…

Read More