മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് തി​രു​വി​ല്വാ​മ​ല നി​റ​മാ​ല

തി​രു​വി​ല്വാ​മ​ല: മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ​ക്ക് ആ​രം​ഭം​കു​റി​ച്ച് തി​രു​വി​ല്വാ​മ​ല ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ നി​റ​മാ​ല ദ​ർ​ശ​ന​ത്തി​നു ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. മ​റ്റൊ​രു ഉ​ത്സ​വ​കാ​ല​ത്തി​ന് നാ​ന്ദി​കു​റി​ക്കു​ന്ന ക​ന്നി​മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന നി​റ​മാ​ല തൊ​ഴാ​ൻ വി​ല്വാ​ദ്രി​യി​ലേ​ക്ക് അ​തി​രാ​വി​ലെ മു​ത​ൽ ത​ന്നെ ഭ​ക്ത​ർ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ക്ഷേ​ത്ര​പ​രി​സ​രം താ​മ​ര​പൂ​മാ​ല തോ​ര​ണ​ങ്ങ​ളും കു​ല​വാ​ഴ​ക​ളും​ക്കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ക​മ​നീ​യ​മാ​ക്കി​യി​രു​ന്നു. നി​ര​വ​ധി വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രും ഒ​ട്ട​ന​വ​ധി ആ​ന​ക​ളും എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ വി​ല്വാ​ദ്രി​നാ​ഥ​നു​മു​ന്നി​ൽ നാ​ദാ​ർ​ച്ച​ന​ക്കാ​യി എ​ത്തു​ന്പോ​ൾ ഏ​ക്ക മൊ​ഴി​വാ​ക്കി ഉ​ട​മ​സ്ഥ​ർ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് നി​ർ​മാ​ല​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ക​ലാ​മ​ണ്ഡ​ലം അ​ച്ചു​ത​ൻ, ഞെ​ര​ള​ത്ത് രാ​മ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച അ​ഷ്ട​പ​ദി​യോ​ടെ​യാ​ണ് നി​റ​മാ​ല ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യ​ത്. കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ മേ​ള​ത്തോ​ടെ കാ​ഴ്ച​ശീ​ല​വേ​ലി ന​ട​ന്നു. തു​ട​ർ​ന്ന് പാ​ഠ​കം കു​നി​ശേ​രി അ​നി​യ​ൻ​മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​ത്തോ​ടെ കാ​ഴ്ച​ശീ​വേ​ലി, വൈ​കീ​ട്ട് അ​ഞ്ചി​ന് നാ​ദ​സ്വ​ര​ക​ച്ചേ​രി, തോ​ര​ണ​യു​ദ്ധം ക​ഥ​ക​ളി, രാ​ത്രി താ​യ​ന്പ​ക, ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും.

Read More

ജനജീവിതത്തിന് ഭീഷണി; കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പന്തംകൊളുത്തി പ്രകടനം

മ​റ്റ​ത്തൂ​ർ: കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്നു​വ​രു​ന്ന സ​മ​രം ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ ഉ​റ​ക്കം ന​ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​പ​ന്ത​ലി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കോ​ടാ​ലി​യി​ൽ സ​മാ​പി​ച്ചു. കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ര​ഘു​നാ​ഥ്, ക​ണ്‍​വീ​ന​ർ രാ​ജ്കു​മാ​ർ, ബി​ജു തെ​ക്ക​ൻ, നൈ​ജോ ആ​ന്‍റോ, ജോ​മി​സ് ജോ​ർ​ജ്, ഫി​ന്‍റോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച പ്ര​ക​ട​ന​വും 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​വും ന​ട​ത്തും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ ലാ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ക​ള്ള​നോ​ട്ട് കേ​സി​ൽ നേ​ര​ത്തേ പി​ടി​ക്ക​പ്പെ​ട്ട മു​ൻ യു​വ​മോ​ർ​ച്ച നേ​താ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ

കൊ​ടു​വ​ള്ളി: ക​ള്ള​നോ​ട്ട​ടി യ​ന്ത്ര​വു​മാ​യി നേ​ര​ത്തെ പോ​ലീ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട മു​ൻ യു​വ​മോ​ർ​ച്ച നേ​താ​വ് ക​ള്ള​നോ​ട്ടു​മാ​യി വീ​ണ്ടും അ​റ​സ്റ്റി​ല്‍. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഞ്ചാം​പ​ര​ത്തി സ്വ​ദേ​ശി രാ​കേ​ഷാ​ണ് ഒ​രു ല​ക്ഷ​ത്തി നാ​ൽ​പ​തി​നാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി പി​ടി​യി​ലാ​യ​ത്. രാ​കേ​ഷി​നൊ​പ്പം മ​ല​പ്പു​റം ഒ​താ​യി സ്വ​ദേ​ശി സു​നീ​ർ അ​ലി എ​ന്ന​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​മോ​ർ​ച്ച നേ​താ​വാ​യി​രു​ന്ന രാ​കേ​ഷ് 2017 ജൂ​ണി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും അ​ച്ച​ടി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് ഇ​യാ​ൾ വീ​ണ്ടും ക​ള്ള​നോ​ട്ട​ടി ആ​രം​ഭി​ച്ച​ത്. ഇ​തി​നു മു​ന്പ് അ​റ​സ്റ്റി​ലാ​യ സ​മ​യ​ത്ത് യു​വ​മോ​ർ​ച്ച​യി​ൽ​നി​ന്ന് രാ​കേ​ഷി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

Read More

ഉ​ഴു​തി​ട്ട ക​ണ്ടംപോ​ലെ ക​ട​വാ​രം റോ​ഡ്; ശോ​ച്യാ​വ​സ​ഥ​യെ​ക്കു​റി​ച്ച്  മ​ന്ത്രി​യോടും മേയറോടും നാട്ടുകാർക്ക് പറ‍യുന്നതുളളത്

ഒ​ള​രി​ക്ക​ര: ബ​ഹു​മാ​ന​പ്പെ​ട്ട മേ​യ​റും മ​ന്ത്രി​യും അ​റി​യാ​ൻ, നാ​ട്ടു​ക്കാ​ർ ബോ​ധി​പ്പി​ക്കു​ന്ന​ത്: പൊ​ളി​ഞ്ഞു ത​ക​ർ​ന്ന ഒ​ള​രി ക​ട​വാ​രം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ​ഥ​യെ​ക്കു​റി​ച്ചാ​ണു ഞ​ങ്ങ​ൾ​ക്കു പ​റ​യാ​നു​ള്ള​ത്. ത്യ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 22 പ്ര​ധാ​ന ജംം​ഗ​ഷ​നു​ക​ൾ ടൈ​ൽ​സ് വി​രി​ക്കാ​നും 21 റോ​ഡു​ക​ൾ മെ​ക്കാ​ഡം ടാ​ർ ചെ​യ്യാ​നും മ​റ്റു ചി​ല റോ​ഡു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ ആ​റു​മാ​സു​മാ​യി ഒ​ള​രി ക​ട​വാ​രം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ​ത്തെ കു​ഴി​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ച്ചു. റോ​ഡ​രി​കി​ൽ ഫു​ട്പാ​ത്തു​മി​ല്ല. ഏ​നാ​മ്മാ​വ് ഭാ​ഗ​ത്തേ​യ്ക്കു​ള്ള കു​ടി​വ​ള്ളം പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ റോ​ഡി​ന്‍റെ ഇ​രു വ​ശ​വും വെ​ട്ടി​പൊ​ളി​ച്ച് ത​ക​ർ​ത്തി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ള്ളി, ക്ഷേ​ത്രം തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും സ്കൂ​ളി​ലേ​ക്കും കോ​ള​ജി​ലേ​ക്കും നി​ര​വ​ധി പേ​ർ യാ​ത്ര ചെ​യ്തി​രു​ന്ന റോ​ഡാ​ണി​ത്. ഉ​ഴു​തു​മ​റി​ച്ചി​ട്ട ക​ണ്ടം പോ​ലെ​യാ​യ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര നാ​ട്ടു​കാ​ർ അ​വ​സാ​നി​പ്പി​ച്ചു. ക​ട​വാ​രം ഭാ​ഗ​ത്ത​യ​ക്ക് ഒ​രു ഓ​ട്ടോ​റി​ക്ഷ പോ​ലും വ​രാ​ൻ ത​യാ​റ​ല്ല. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള…

Read More

യു​എ​ൻ​എ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; പ്ര​തി​ക​ൾ​ക്കെ​തി​രേ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ

തൃ​ശൂ​ർ: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സാ​ന്പ​ത്തി​ക തി​രി​മ​റി​ക്കേ​സി​ൽ ജാ​സ്മി​ൻ ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രേ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ ഇ​റ​ക്കി. ജാ​സ്മി​ൻ ഷാ ​അ​ട​ക്ക​മു​ള്ള നാ​ലു പ്ര​തി​ക​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശം. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​പേ​ക്ഷ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ, ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി ജോ​സ​ഫ്, നി​ഥി​ൻ മോ​ഹ​ൻ, ജി​ത്തു എ​ന്നി​വ​ർ​ക്കെ​തി​രേ നേ​ര​ത്തേ ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. നാ​ലു പ്ര​തി​ക​ളും പേ​രു​മാ​റ്റി പ​ല ഇ​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ലു​ക്കൗ​ട്ട് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്നു. ജാ​സ്മി​ൻ ഷാ ​വി​ദേ​ശ​ത്താ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ള​ട​ക്കം നാ​ലു പ്ര​തി​ക​ൾ ജൂ​ലൈ 19ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കു പോ​യി​രു​ന്നു. ഇ​വ​ർ രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് ഇ​പ്പോ​ൾ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. യു​എ​ൻ​എ…

Read More

ശക്തന്‍ സ്റ്റാന്‍ഡിലെ മൂത്രപ്പുരയെന്ന് എഴുതിവച്ച കെട്ടിടത്തില്‍നിന്ന് ഉയരുന്നത് വെടിയും പുകയും; പുകയുടെ ഗുട്ടന്‍സ് പിടികിട്ടി; വെടിയുടെ ഗുട്ടന്‍സ് പലര്‍ക്കുമറിയില്ല

തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര​യെ​ന്ന് എ​ഴു​തി​വ​ച്ച കെ​ട്ടി​ട​ത്തി​ൽനി​ന്നു​യ​രു​ന്ന​തു പു​ക​പ​ട​ലം. സം​ഗ​തി സി​ഗ​ര​റ്റുവ​ലി​ക്കാ​രു​ടെ ബ​ഹ​ള​മാ​ണ് ഇ​വി​ടെ​യെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. പു​ക​വ​ലി പാ​ടി​ല്ലെ​ന്നു വെ​ണ്ട​യ്ക്കാ അ​ക്ഷ​ര​ത്തി​ൽ എ​ഴു​തി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ വെ​ടി​യും പു​ക​യു​മെ​ല്ലാം. പു​ക​യു​ടെ ഗു​ട്ട​ൻ​സ് പി​ടി​കി​ട്ടി​യെ​ങ്കി​ലും വെ​ടി​യു​ടെ ഗു​ട്ട​ൻ​സ് പ​ല​ർ​ക്കു​മ​റി​യി​ല്ല. അ​ത്ര​യ്ക്കു തെ​റ്റി​ദ്ധ​രി​ക്ക​ത്ത​ക്ക​താ​യി ഒ​ന്നു​മി​ല്ലെ​ങ്കി​ലും അ​ത്യാ​വ​ശ്യം ചി​ല്ല​റ സം​ഗ​തി​ക​ളും ഇ​വി​ടെ ന​ട​ക്കാ​റു​ണ്ടെ​ന്ന​തു പ​ര​മാ​ർ​ഥം. പു​ക​വ​ലി​ക്കാ​രും പു​ക​വ​ലി​ക്കാ​ത്ത​വ​രും ത​മ്മി​ലു​ള്ള ക​ശ​പി​ശ​യും കൈ​യാ​ങ്ക​ളി​യു​മാ​ണ് ഇ​വി​ടെ നി​ന്നു​യ​രു​ന്ന വെ​ടി​യൊ​ച്ച..! പു​ക​വ​ലി​ക്കാ​ത്ത​വ​ർ സ​മീ​പ​ത്തു​ള്ള പോ​ലീ​സി​നോ​ടും മ​റ്റും പ​രാ​തി പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ പ​ഴ​യ​പ​ല്ല​വി​യാ​കും. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ചി​ല സം​ഘ​ട​ന​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞദി​വ​സം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കു നെ​ല്ലാ​യി മാ​തൃ​ക യു​വ​ജ​ന​വേ​ദി പ്ര​വ​ർ​ത്ത​ക​രും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

Read More

കക്കാന്‍ കയറിയാല്‍ കണ്‍ട്രോള്‍ റൂമറിയും; കട്ടിറങ്ങുമ്പോള്‍ പോലീസ് മുന്നില്‍; വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്താമെന്ന് കള്ളന്മാര്‍ ഇനി കരുതേണ്ട

തൃ​ശൂ​ർ: രാ​ത്രി​യി​ൽ ആ​രും കാ​ണാ​തെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട​ന്നു മോ​ഷ​ണം ന​ട​ത്താ​മെ​ന്ന് കള്ളന്മാർ കരുതേണ്ട. മോ​ഷ​ണ​ശ്ര​മം കൈയോടെ പി​ടി​ക്കാ​നു​ള്ള ജാ​ഗ്ര​താസം​വി​ധാ​ന​ത്തി​നു തൃ​ശൂ​രി​ൽ തു​ട​ക്ക​മാ​യി. മോ​ഷ്ടാ​ക്ക​ൾ അ​തി​ക്ര​മി​ച്ചു ക​ട​ന്നാ​ലു​ട​ൻ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​പാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മാ​യ സെ​ൻ​ട്ര​ൽ ഇ​ൻ​ട്രൂ​ഷ​ൻ മോ​ണി​റ്റ​റി​ംഗ് സി​സ്റ്റ​മാ​ണ് (സിഐഎംഎസ്) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പൂ​ത്തോ​ളി​ലെ കെഎം​ജെ ജ്വ​ല്ല​റി​യി​ലാ​യി​രു​ന്നു തു​ട​ക്കം. സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​ഷ​ണ​ർ ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര ത​ന്നെ എ​ത്തി. മോ​ഷ​ണ​ശ്ര​മ​മെ​ന്ന വി​വ​രം ല​ഭി​ച്ച് 15 മി​നി​റ്റി​നു​ള്ളി​ൽ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽനി​ന്ന് പോ​ലീ​സ് സം​ഘ​മെ​ത്തി​യ​തോ​ടെ ജാ​ഗ്ര​താസം​വി​ധാ​നം വി​ജ​യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി. മോ​ഷ്ടാ​ക്ക​ൾ അ​തി​ക്ര​മി​ച്ചു ക​ട​ന്നാ​ലു​ട​ൻ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം അ​പാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ക്കും. ജ്വ​ല്ല​റി​യി​ലെ സെ​ൻ​സ​റു​ക​ളി​ൽനി​ന്നു ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു മോ​ഷ​ണ​ശ്ര​മ​മെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽനി​ന്ന് പോ​ലീ​സ് സം​ഘ​മെ​ത്തുകയായിരുന്നു.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷ​മാ​ണ് സം​വി​ധാ​നം വി​ജ​യ​ക​ര​മാ​ണോ എ​ന്നു ക​മ്മീ​ഷ​ണ​ർ…

Read More

കളക്ടറേറ്റ് വഴി പോകുന്നവര്‍ ശ്രദ്ധിക്കുക! മുകളില്‍ കുറച്ചാളുകളുണ്ട്; ഓര്‍ക്കുന്നത് നന്ന്; ഇല്ലെങ്കില്‍ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലെ വ​ൻ​മ​ര​ങ്ങ​ളി​ൽ ചേ​ക്കേ​റി​യ പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ളെ പേ​ടി​ച്ച് ഇ​പ്പോ​ൾ ഇ​തു​വ​ഴി ആ​ളു​ക​ൾ​ക്ക് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള മ​ര​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ അ​വി​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​പ്പോ​ഴാ​ണ് അ​യ്യ​ന്തോ​ൾ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ലെ മ​ര​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് സി​വി​ൽ​സ്റ്റേ​ഷ​ൻ മെ​യി​ൻ ഗേ​റ്റി​നു മു​ന്നി​ലു​ള്ള മ​ദി​രാ​ശി മ​ര​ത്തി​ലാ​യി​രു​ന്നു ഇ​വ പാ​ർ​ത്തി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ സി​വി​ൽ​സ്റ്റേ​ഷ​നു ചു​റ്റു​മു​ള്ള എ​ല്ലാ മ​ര​ങ്ങ​ളി​ളും ഇ​വ കൂ​ടു​കെ​ട്ടി പാ​ർ​ക്കു​ക​യാ​ണ്. ഇ​വ കാ​ഷ്ഠി​ക്കു​ന്ന​തു മൂ​ലം ക​ള​ക്ട​റേ​റ്റി​ലെ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി​യാ​ണ് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും പ​രി​സ​ര​മാ​കെ പ​ട​രു​ന്നു​ണ്ട്. സി​വി​ൽ സ്റ്റേ​ഷ​നി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ർ വി​ശ്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ൾ ഇ​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ക്ഷി​കു​ഞ്ഞു​ങ്ങ​ൾ ച​ത്തു വീ​ഴു​ന്ന​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. ക​ള​ക്ട​റേ​റ്റി​നു ചു​റ്റു​മു​ള്ള മ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഫു​ട്പാ​ത്തി​ൽ മു​ന്പ് അ​പേ​ഷ​ക​ൾ പൂ​രി​പ്പി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ…

Read More

നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു ഭീ​മ ഹ​ർ​ജി ന​ൽ​കി; വ​ർ​ണ തി​യേ​റ്റ​ർ അ​ട​ച്ചു​പൂ​ട്ടി അ​ധി​കൃ​ത​ർ; പ്രതികൾക്കായി അന്വേഷണം ഊർജിതം

ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തെ​ചൊ​ല്ലി ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​വാ​ദ​ത്തി​ലാ​യ മാ​പ്രാ​ണം വ​ർ​ണ തി​യേ​റ്റ​ർ ന​ഗ​ര​സ​ഭ പൂ​ട്ടി സീ​ൽ ചെ​യ്തു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി റ​വ​ന്യു വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. തി​യേ​റ്റ​റി​ൽ അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​മാ​സം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ തി​യേ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം ആ​ദ്യം തി​യേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി. എ​ന്നാ​ൽ തി​യേ​റ്റ​ർ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തി​യേ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും സം​ഘ​വും അ​യ​ൽ​വാ​സി​യെ വെ​ട്ടി​ക്കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ണ്ടാ​യ ജ​ന​രോ​ഷ​ത്തി​ന്‍റെ​യും കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​യേ​റ്റ​ർ അ​ടി​യ​ന്തി​ര​മാ​യി പൂ​ട്ടി സീ​ൽ ചെ​യ്യാ​ൻ റ​വ​ന്യു വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​നി​ട​യി​ൽ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ…

Read More

പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘം ഇ​ന്ന് തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ

വ​യ​നാ​ട്: പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ പ്ര​ത്യേ​ക കേ​ന്ദ്ര​സം​ഘം ഇ​ന്ന് തൃ​ശ്ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ചാ​ല​ക്കു​ടി, മാ​ള, പൊ​യ്യ, കു​ഴൂ​ർ, പു​ഴ​യ്ക്ക​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള നാ​ലം​ഗ സം​ഘ​മാ​ണ് വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. പു​ത്തു​മ​ല, കു​റി​ച്ച്യാ​ര്‍​മ​ല തു​ട​ങ്ങി​യ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും സം​ഘം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം.ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട സ​ന്ദ​ർ​ശ​മാ​ണി​ത്.

Read More