തൃശൂർ: ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളുടെ പൂർത്തീകരണത്തിനു പണത്തിന്റെ പ്രശ്നമില്ലെന്നും അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും നവകേരള മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന ലൈഫ് മിഷൻ ജില്ലാതല കർമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും സ്ഥലവുമില്ലാത്തവർക്കു വീടുവച്ചു നൽകുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലേക്ക് ഭൂമി കണ്ടെത്തുകയാണ് പ്രധാനമെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒരു മാസത്തിനകം ആവശ്യമായ ഭൂമി കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലയിൽ റവന്യു വകുപ്പിന്റേതല്ലാതെ മറ്റു വകുപ്പുകളുടെ കൈവശമുള്ള ഭൂമി ലൈഫ് പദ്ധതിക്കു ലഭ്യമാക്കുന്നതിനു ജില്ലാ കളക്ടർ മുൻകൈയെടുക്കണം. നഗരസഭാ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നഗരപ്രാന്തങ്ങളിൽ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഭൂമിയുള്ള സ്ഥലത്തെ ഗുണഭോക്താക്കൾക്കു ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കും. 35,000 ഗുണഭോക്താക്കൾക്കായി 1100 ഏക്കർ ഭൂമിയാണ് ജില്ലയിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ലൈഫ്…
Read MoreCategory: Thrissur
വികസന സമിതിയുണ്ട്; പക്ഷേ വികസനവുമില്ല, യോഗവുമില്ല; ഇത് തൃശൂർ മെഡിക്കൽ കോളജ്
മുളങ്കുന്നത്തുകാവ്: ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ പൊതു യോഗം വിളിച്ച് ചേർക്കാത്തത് മൂലം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും പ്രതിസന്ധിയിൽ. ആശുപത്രി വികസന സൊസൈറ്റിയുടെ ജനറൽ ബോഡിയോഗം സാധാരണ മൂന്ന് മാസം കൂടുന്പോൾ ചേർന്ന് ആശുപത്രി വികസന പ്രവർത്തനങ്ങൾ ചർച്ച് ചെയ്ത് ആവശ്യമായ നടപടികൾ എടുക്കണമെന്നാണ് ചട്ടം. എച്ച്ഡിഎസ് ചെയർമാനായി ജില്ലാ കളകടറും, എംപിമാർ, എം എൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ, പുഴയക്കൽ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ്, സമീപ പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷട്രീയ സംഘടന പ്രതിനിധികൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ടുമാർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ കമ്മറ്റിയാണ് മൂന്ന് മാസം കൂടുന്പോൾ ചേരേണ്ടത്. ഇതിനിടയിൽ എകസിക്യൂട്ടിവ് യോഗവും ചേരണം. പക്ഷേ ആ കമ്മിറ്റി പോലും ക്യത്യമായി ചേരാതെ ആശുപത്രി അധിക്യതർ ഏകപക്ഷീയമായി എടുക്കുന്ന…
Read Moreകരുത്തു തെളിയിച്ച് റെഡ് വോളന്റിയർ പരേഡ്; തൃശൂർ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
തൃശൂർ: അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച റെഡ് വോളന്റിയർ പരേഡ് പാർട്ടിയുടെ സംഘാടന പാടവം വിളിച്ചോതുന്നതായി. ജില്ലയിലെ 16 ഏരിയകളിൽനിന്നുള്ള പാർട്ടി പ്രവർത്തകരാണ് റെഡ് വോളന്റിയർ മാർച്ചിൽ അണിചേർന്നത്. ശക്തൻനഗറിലും പാലസ് റോഡിലും കേന്ദ്രീകരിച്ച ശേഷമായിരുന്നു മാർച്ച്. രണ്ടിടത്തുനിന്നാരംഭിച്ച മാർച്ചുകൾ ജനറൽ ആശുപത്രി ജംഗ്ഷ്നിൽ സംഗമിച്ച്, മണികണ്ഠനാൽവഴി പൊതുസമ്മേളന വേദിയായ വിദ്യാർഥി കോർണറിൽ സമാപിക്കുകയായിരുന്നു. കോർപറേഷൻ പരിസരത്തുനിന്നു പ്രകടനമായും പ്രവർത്തകർ എത്തി. തുടർന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ റെഡ് വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. മാർച്ചിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊളിഞ്ഞുകിടക്കുന്ന റോഡുകൾ കുരുക്കിന്റെ ആഴം കൂട്ടി. മണിക്കൂറുകളോളം ജനം കുരു ക്കിൽപെട്ട് വലഞ്ഞു.
Read More‘ഹൗഡി മോദി’യിൽ താരമായി സാരംഗ്! സാരംഗിന്റെ ചിത്രങ്ങൾ സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ചർച്ചയായി
തിരുവില്വാമല: യുഎസിലെ ഹുസ്റ്റൺ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ഹൗഡി മോദി സ്വീകരണ പരിപാടിയിൽ പതിമൂന്നുകാരനായ മലയാളി ബാലൻ ശ്രദ്ധേയനായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങൾ സ്വയം വരച്ച് പ്ലക്കാർഡുമേന്തി വന്ന സാരംഗ് എന്ന ബാലനാണ് സ്റ്റേഡിയത്തിൽ താരമായത്. സാരംഗിന്റെ ചിത്രങ്ങൾ സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ചർച്ചയായി. തിരുവില്വാമല നവനീതിൽ നമിതയുടെയും ഹരികേശവന്റെയും മകനാണ് അപ്പുവെന്നു വിളിക്കുന്ന സാരംഗ്. മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുമായി സ്റ്റേഡിയത്തിൽ സാരംഗ് നിൽക്കുന്ന ചിത്രം റോയിട്ടേഴ്സാണ് പുറത്തുവിട്ടത്. ഹരിയും നമിതയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബം യുഎസിലാണ് താമസം.
Read Moreകിഫ്ബിക്കെതിരേയുള്ള ആരോപണം! വിമർശിക്കുന്നവർ വികസനം ആഗ്രഹിക്കാത്തവർ: പിണറായി വിജയൻ
തൃശൂർ: വികസനം നടക്കാതിരിക്കാൻ ആഗ്രഹിക്കുന്നവരാണ് കിഫ്ബിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായും വ്യവസ്ഥകളോടെയും പ്രവർത്തിക്കുന്നതാണ് കിഫ്ബി. ഏതു തരത്തിലുള്ള പരിശോധനയും അതിനു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തേക്കിൻകാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയെ സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ മറുപടി അർഹിക്കുന്നില്ല. അഞ്ചുവർഷം കൊണ്ട് അന്പതിനായിരം കോടിയുടെ പദ്ധതി കിഫ്ബിയിലൂടെ നടപ്പാക്കാനാണ് തീരുമാനിച്ചത്. മൂന്നുവർഷം പിന്നിടുന്പോൾ മുപ്പതിനായിരം കോടിയുടെ പദ്ധതിയായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പണം കണ്ടെത്തുന്നതെല്ലാം കിഫ്ബി ഫണ്ടിലൂടെയാണ്. 600 ഇനങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. മൂന്നുവർഷം പിന്നിടുന്പോൾ പറഞ്ഞതിൽ നടക്കാനുള്ളത് 58 എണ്ണം മാത്രമാണ്. ബാക്കിയുള്ളവ ഈ വർഷം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞതിൽ കൂടുതൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. എന്തു ചെയ്താലും വിഹിതം കൈപ്പറ്റുന്ന സാഹചര്യങ്ങൾ…
Read Moreപ്രതിമയിൽ കുഞ്ഞുണ്ണി മാഷിന്റെ പേരില്ല; അനാദരവെന്നു സാഹിത്യപ്രേമികൾ; ജനപ്രതിനിധികളുടേയും സ്മാരക ഭാരവാഹികളുടേയും പേരുകൾ മാത്രം
വലപ്പാട്: കുഞ്ഞുണ്ണി മാഷുടെ പ്രതിമയിൽ കവിയുടെ പേരും വിവരങ്ങളും ഒഴിവാക്കി ജനപ്രതിനിധികളുടേയും സ്മാരക സമിതി ഭാരവാഹികളുടേയും പേരുകൾ എഴുതിയത് വിവാദമാകുന്നു. കവിയുടെ ജീവിത രേഖ സ്മാരകത്തിലൊരിടത്തും രേഖപ്പെടുത്തിയിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അനാഛാദനം ചെയ്യുന്ന കുഞ്ഞുണ്ണി സ്മാരകത്തിലെ പ്രതിമയിലാണ് കവിയുടെ പേരും വിവരങ്ങളും ഒഴിവാക്കി ജനപ്രതിനിധികളുടെയും സ്മാരക സമിതി ഭാരവാഹികളുടേയും സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖന്റേയും പേരുകൾ എഴുതിയത്. കവിയുടെ പേര്, ജനനം, മരണം എന്തിനേറെ കവിതയിലെ രണ്ടു വരി പോലും പ്രതിമയിലെ ശിലാഫലകത്തിലില്ല. കേരളത്തിലൊരിടത്തുമില്ലാത്ത ഈ പ്രവൃത്തി കവിയോടുള്ള അനാദരവാണെന്ന് സാഹിത്യ പ്രേമികൾ പറയുന്നു. സ്മാരക സമിതിയിലെ ചില അംഗങ്ങൾ പ്രതിമയിൽ സ്ഥാപിച്ചിരിക്കുന്ന ജനപ്രതിനിധികളുടെ പേരുകളും പദ്ധതി വിഹിതങ്ങളും രേഖപ്പെടുത്തിയ ശിലാഫലകം നീക്കം ചെയ്ത് കവിയുടെ പേരും വിവരങ്ങളും അനാച്ഛാദനം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും അദ്ധ്യക്ഷയുടേയും പേരും മാത്രമടങ്ങുന്ന ശിലാഫലകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗീതാ ഗോപി…
Read Moreവീടിന് തീവെച്ച് കുടുംബങ്ങളെ കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോണ്ഗ്രസ്
വടക്കാഞ്ചേരി: വീടിന് തീവെച്ച് കുടുംബങ്ങളെ കൊല്ലാൻ ശ്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്ഗ്രനേതാക്കൾ ആവശ്യപ്പെട്ടു.നഗരസഭ 40-ാം ഡിവിഷനിൽ സ്ഥിരതാമസക്കാരനായ എടത്തറ മധുവിന്റെ കൂടി അവകാശത്തിലിരുന്ന പുതുരുത്തി വില്ലേജിലെ ഒന്നര ഏക്കർ സ്ഥലം വ്യാജ രേഖ ചമച്ച് കൈവശപ്പെടുത്തി. നഗരസഭയിൽ നിന്ന് വ്യാജരേഖ ഉണ്ടാക്കി നാല് പേരുടെ പേരിൽ വീട് നിർമ്മാണത്തിന് പണം വാങ്ങുകയും ചെയ്തതിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ ഒരു മാസം മുൻപ് ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട് കത്തിച്ച് കൊല്ലാൻ ശ്രമിക്കുകയും, വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്ത സ്കൂട്ടർ അഗ്നിക്കരയാക്കിയ മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സനീഷിനെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ മണ്ഡലം കോണ്ഗ്രസ്സ് പ്രസിഡന്റ് എൻ.ആർ. രാധാകൃഷണൻ എന്നിവർ ആവശ്യപ്പെട്ടു.
Read Moreപണ്ടു കണ്ട പോലീസല്ല ഇപ്പോഴുള്ളത്; പോലീസിന്റെ പ്രവർത്തനം സംസ്ഥാനമാകെ ജനമൈത്രി പോലീസ് എന്ന നിലയ്ക്കെന്ന് മുഖ്യമന്ത്രി
ഗുരുവായൂർ: പണ്ടു കണ്ട പോലീസല്ല ഇപ്പോഴുള്ളത്, പോലീസ് സേന പഴയനിലയിലല്ല ഇപ്പോൾ പ്രവർത്തിക്കുന്നതെന്നുംസംസ്ഥാനമാകെ ജനമൈത്രി പോലീസ് എന്ന നിലയിലാണ് പോലീസിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവായൂരിൽ പറഞ്ഞു.ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ടെന്പിൾ പോലീസ് സ്റ്റേഷനുവേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ പ്രളയക്കെടുതിയിൽ പോലീസിന്റെ സന്നദ്ധ സേവന മുഖം ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.അശരണർക്ക് പ്രത്യേകം ശ്രദ്ധ നൽകുക,ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ ക്ഷേമം അന്വേഷിക്കുകയും സുരക്ഷ ഉറപ്പു വരുത്തകയും ചെയ്യുന്നു, സ്ത്രീസുരക്ഷ ഒരുക്കുന്നതിൽ മികച്ച സംഭാവനയാണ് പോലീസ് നൽകുന്നത്. പോലീസിലെ സത്രീകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.ഇനിയും സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.സ്ത്രീ സുരക്ഷക്ക് പോലീസ് വലിയ പ്രാധാന്യമാണ് നൽകുന്നത്.കുറ്റകൃത്യങ്ങൾ തടയപ്പെടുന്ന തരത്തിലാണ് പോലീസ് ഇടപെടലുണ്ടാകുന്നത്.ഉന്നത വിദ്യഭ്യാസം നേടിയവരാണ് പോലീസ് സേനയിലേക്ക് വരുന്നത്. പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ക്ഷേത്രനഗരമാണ് ഗുരുവായൂരിലേത്. ഇവിടെ ആധുനിക സ്റ്റേഷൻ ആവശ്യമാണ്. സാധാരണ…
Read Moreബിജെപിയിലേക്ക് ഊഴം കാത്തുനിൽക്കുന്നവരിൽ ശശി തരൂരുമുണ്ടെന്ന് മന്ത്രി മൊയ്തീൻ
സ്വന്തം ലേഖകൻ തൃശൂർ: ബിജെപിക്കു ബദലാകാൻ കോണ്ഗ്രസിനല്ല, ഇടതുപക്ഷത്തിനേ കഴിയൂവെന്ന് മന്ത്രി എ.സി. മൊയ്തീൻ. തൃശൂർ പോസ്റ്റോഫീസ് റോഡിൽ അഴീക്കോടൻ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരുമെല്ലാം ബിജെപിയിലേക്കു ചേക്കേറുകയാണ്. ശശി തരൂർ എംപി അടക്കമുള്ളവർ ഉൗഴം കാത്തു നിൽക്കുകയാണ്. അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കു സൗകര്യങ്ങൾ ഒരുക്കാൻ സഹായിച്ച ശശി തരൂർ എംപി ഇനി എത്ര ദിവസം കോണ്ഗ്രസിൽ കാണുമെന്നു കണ്ടറിയണം. എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വികസന പദ്ധതികൾ അട്ടിമറിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. നിയമസഭയിൽ വിശദീകരണം നൽകിയ വിഷയങ്ങളാണ് ഇപ്പോൾ പത്തു ചോദ്യങ്ങളക്കി ചെന്നിത്തല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം അഞ്ചിനു വിദ്യാർഥി കോർണറിൽ നടക്കുന്ന അഴീക്കോടൻ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലി നടക്കുന്നതിനാൽ ഉച്ചകഴിഞ്ഞു രണ്ടര…
Read Moreകൂട്ടആത്മഹത്യയ്ക്കിടെ മൂന്നു വയസുള്ള മകനെ കൊലപ്പെടുത്തിയയാൾ കുറ്റക്കാരൻ, ശിക്ഷ നാളെ; സംഭവം തൃശൂരില്
തൃശൂർ: രോഗവും കടബാധ്യതയും മൂലം കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിനിടയിൽ മൂന്നുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കുറിച്ചിക്കര മാറ്റാംപുറം പുളിക്കാട്ടിൽ ദേവസിയുടെ മകൻ ഷിബുവിനെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. 2012 ഫെബ്രുവരി എട്ടിന് അർധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പുളിക്കാട്ടിൽ ഫ്രാൻസിസ് മകൻ ദേവസി (56), ഭാര്യ എൽസി (54), മകനും പ്രതിയുമായ ഷിബുവിന്റെ ഭാര്യ മിനി (37), മക്കളായ അനീഷ്യ (എട്ട്), ആൽബിൻ (മൂന്ന്) എന്നിവരാണു മരിച്ചത്.പ്രതി ഷിബുവിന്റെ അമ്മ എൽസി കാൻസർ രോഗിയായിരുന്നു. കുടുംബം സാന്പത്തികമായി ബുദ്ധിമുട്ടിയിരുന്നു. അതിനിടയിൽ ആനപ്പാറ കോളനിപ്പടിയിലെ റബർതോട്ടത്തിലെ ഷീറ്റ് അടിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഷിബുവിനെ തോട്ടമുടമ നോർത്ത് പറവൂർ കൈതാരം കണ്ണംപുഴ കാളിയാർ വിവേക് ജോയ് ഏല്പിച്ചിരുന്നു. റബർഷീറ്റുകൾ ക്രയവിക്രയം ചെയ്തതിനെക്കുറിച്ചു ഇരുവരും തമ്മിൽ…
Read More