കുതിരാനിൽ കുരുക്കു തുടരുന്നു; റോഡിലെ കുഴികളിൽ ചാടിച്ചാടി കുരുങ്ങിക്കിടക്കുന്നത് 12 മണിക്കൂർ

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ വാ​ഹ​ന കു​രു​ക്ക്12 മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. ഇ​ന്ന​ലെ വൈ​കീട്ട് ആ​റുമ​ണി​ക്ക് തു​ട​ങ്ങി​യ കു​രു​ക്കാ​ണ് തു​ട​രു​ന്ന​ത്.​റോ​ഡി​ലെ കു​ഴി​ക​ൾ ത​ന്നെ​യാ​ണ് വി​ല്ല​നാ​കു​ന്ന​ത്. കു​ഴി​യി​ൽ ചാ​ടി കേ​ടുവ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കി​ട​ന്ന് കു​രു​ക്ക് മു​റു​കുകയാണ്. ഇ​രു​ന്പുപാ​ല​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചും ഇ​ന്ന​ലെ വൈ​കീ​ട്ട് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും കു​തി​രാ​നി​ൽ വാ​ഹ​നക്കു​രു​ക്ക് തു​ട​രു​ന്ന​ത് ആ​യി​രക്ക​ണ​ക്കി​ന് വാ​ഹ​ന​യാ​ത്രി​ക​രെ​യാ​ണ് വ​ല​ക്കു​ന്ന​ത്. നൂ​റുക​ണ​ക്കി​ന് ച​ര​ക്ക് ലോ​റി​ക​ളും വ​ഴി​യി​ൽ കി​ട​ക്കു​ന്നു​ണ്ട് . വ​ഴു​ക്കും​പാ​റ​യി​ൽനി​ന്നു കു​തി​രാ​നി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്ത് ലോ​റി ഡീ​സ​ൽ ക​ഴി​ഞ്ഞ് നി​ന്ന​ത് കു​രു​ക്കി​ന്‍റെ തീ​വ്ര​ത കൂട്ടി. ​ചൊ​വ്വാ​ഴ്ച​യും ഇ​തേ സ്ഥ​ല​ത്ത് ലോ​റി ഡീ​സ​ൽ ക​ഴി​ഞ്ഞ് നി​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. കു​തി​രാ​നി​ൽ അ​പ​ക​ട​ങ്ങ​ളും മ​റ്റും ഉ​ണ്ടാ​കു​ന്പോ​ൾ ഹൈ​വേ പോ​ലീ​സും മ​റ്റും ഇ​ട​പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും സ്വകാ​ര്യ ബ​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തെ​റ്റാ​യ ദി​ശ​യി​ൽ തിരു​കി ക​യ​റ്റു​ന്പോ​ൾ കു​രു​ക്ക് മു​റു​ക​യാ​ണ് പ​തി​വ്.​…

Read More

കു​റു​മാ​ലി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥിയെ ര​ക്ഷ​പ്പെ​ടു​ത്തി ക്ഷേ​ത്രം ശാ​ന്തി​യും യു​വാ​വും;   വിജനമായ കടവുകളിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്ന് കൃഷ്ണൻ

പു​തു​ക്കാ​ട്: കു​റു​മാ​ലി​പ്പു​ഴ​യി​ലെ പി​ടി​ക്ക​പ്പ​റ​ന്പ് തേ​വ​ര് ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥിയെ ര​ക്ഷ​പ്പെ​ടു​ത്തി. മു​പ്ലി​യം വി​മ​ൽ​ജ്യോ​തി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് പു​ഴ​യി​ലി​റ​ങ്ങി​യ നാ​ലു വി​ദ്യാ​ർ​ഥിക​ളി​ൽ ഒ​രാ​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് അ​യ​ൽ​വാ​സി​യാ​യ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പു​ഴ​യി​ലേ​ക്കു ചാ​ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥിയെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചു​ഴി​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥിയെ സ​മീ​പ​ത്തു​ള്ള ക​ട​വി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​വ​ ശ​നാ​യി. സം​ഭ​വംക​ണ്ട കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ മ​ക​ൾ ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടി. ക​ട​വി​ലേ​ക്ക് ഓ​ടി​യെ​ത്തിയ എ​ട​പ്പ​റ​ന്പി​ൽ ര​ഘു പു​ഴ​യി​ലേ​ക്കു ചാ​ടി ഇ​രു​വ​രെ​യും ക​ര​യി​ലേ​ക്കെത്തി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​ന​മാ​യ ക​ട​വു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ പു​ഴ​യി​ലേ​ക്കി​റ​ങ്ങു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. ഇ​ത്ത​രം ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും ര​ഘു​വും ആ​വ​ശ്യ​പ്പെ​ട്ടു. പി​ടി​ക്ക​പ്പ​റ​ന്പ് ക​ല്ലേ​ലി ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ് കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി. ഇ​ല​ക്ട്രീ​ഷനാ​യ ര​ഘു എ​ൻഎ​സ്എ​സ്…

Read More

കെഎസ്ആർടിസിയുടെ ഭരണപരിഷ്കാരം;  റൂട്ട് മാറ്റിയതോടെ ദിവസേന പതിനായിരത്തിലധികം നഷ്ടം

എ.​ജെ. വി​ൻ​സ​ൻ വാ​ടാ​ന​പ്പ​ള്ളി: ഗു​രു​വാ​യൂ​രി​ൽ നി​ന്ന് വാ​ടാ​ന​പ്പ​ള്ളി വ​ഴി​യും, പാ​വാ​റ​ട്ടി – മ​ണ​ലൂ​ർ വ​ഴി കാ​ഞ്ഞാ​ണി​യി​ലൂ​ടെ തൃ​ശൂ​ർ കാ​യം​കു​ള​ത്തേ​ക്ക് പോ​യി​രു​ന്ന ലാ​ഭ​മു​ള്ള ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഡി​പ്പോ റ​ദ്ദാ​ക്കി. ഈ ​ബ​സു​ക​ൾ പു​തി​യ റൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ പ​ല​പ്പോ​ഴും ആ​ളി​ല്ലാ​തെ ഓ​ടു​ന്ന​താ​യി പ​രാ​തി. യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കു ന​ഷ്ടം 10,000 മു​ത​ൽ 15,000 വ​രെ. മു​ന്പ് വാ​ടാ​ന​പ്പ​ള്ളി വ​ഴി​യും, പാ​വ​റ​ട്ടി വ​ഴി​യും ഓ​ടി​യി​രു​ന്ന ബ​സി​ൽ 15,000 രൂ​പ മു​ത​ൽ 20,000 രൂ​പ വ​രെ ക​ള്ക​ഷ​ൻ കി​ട്ടി​യ ഈ ​ബ​സു​ക​ൾ ഗു​രു​വാ​യൂ​ർ​എ​റ​ണാം​കു​ളം റൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ക​ള​ക്ഷ​ൻ ശ​രാ​ശ​രി 6,000 രൂ​പ​യാ​യി കു​റ​ഞ്ഞു. ദി​വ​സേ​ന വ​ൻ ന​ഷ്ടം വ​രു​ത്തി​യി​ട്ടും ഗു​രു​വാ​യൂ​ർ എ​ടി​ഒ​യോ എ​റ​ണാ​കു​ളം സോ​ണ​ൽ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ ഗൗ​നി​ക്കു​ന്ന​തേ​യി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് രാ​വി​ലെ എ​ട്ടി​ന് വാ​ടാ​ന​പ്പ​ള്ളി കാ​ഞ്ഞാ​ണി,8.45 ന് ​വാ​ടാ​ന​പ്പ​ള്ളി കാ​ഞ്ഞാ​ണി വ​ഴി തൃ​ശൂ​ർ എ​റ​ണാം​കു​ളം ആ​ല​പ്പു​ഴ കാ​യം​കു​ള​ത്തേ​ക്ക് ദി​വ​സേ​ന…

Read More

സെ​ക്ര​ട്ട​റി​മാ​ർ വാ​ഴാ​തെ  തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ; പു​തി​യ സെ​ക്ര​ട്ട​റി​ക്കും സ്ഥ​ലം മാ​റ്റം

തൃ​ശൂ​ർ: കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ സെ​ക്ര​ട്ട​റി​മാ​ർ അ​ധി​ക കാ​ലം വാ​ഴു​ന്നി​ല്ല. വ​രു​ന്ന​വ​ർ​ക്ക് സീ​റ്റു​റ​ക്കാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി പോ​കു​ന്ന​ത് വീ​ണ്ടും തു​ട​രു​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ചാ​ർ​ജെ​ടു​ത്ത പു​തി​യ സെ​ക്ര​ട്ട​റി എ.​എ​സ്.​അ​നു​ജ​യെ സ്ഥ​ലം മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നെ കു​റി​ച്ച് പ​ഠി​ച്ചു വ​രു​ന്പോ​ഴാ​ണ് പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റം. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് തൃ​ശൂ​രി​ലേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ക​ക്ഷി​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളും പ്ര​തി​പ​ക്ഷ നീ​ക്ക​വും ശ​ക്ത​മാ​യി​രു​ന്നു. നൂ​റു കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​നു​ള്ള ഭ​ര​ണ​ക​ക്ഷി​യു​ടെ തീ​രു​മാ​ന​ത്തി​നം ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും മ​റ്റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മൊ​ക്കെ കോ​ർ​പ​റേ​ഷ​ൻ ച​ട്ട​മ​റി​യാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്ന​തെ​ന്ന് കാ​ണി​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ച്ച​തും തി​രി​ച്ച​ടി​യാ​യി. ച​ട്ട​മ​റി​യാ​വു​ന്ന സെ​ക്ര​ട്ട​റി​മാ​ർ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി നി​ൽ​ക്കാ​ത്ത​തും ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളു​ടെ​യി​ട​യി​ൽ…

Read More

പോ​ലീ​സ് അ​റി​യാ​തെ ന​ഗ​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​മാ​യി വ​രു​ന്ന ഓ​ട്ടോ​ക​ൾ “ഓ​ടി’​ക്ക​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

തൃ​ശൂ​ർ: പോ​ലീ​സ് അ​റി​യാ​തെ പോ​ലീ​സി​ന്‍റെ പേ​രി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​നെ​തി​രെ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​തെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ർ​ടി​എ ന​ൽ​കി​യ പെ​ർ​മി​റ്റു​മാ​യി വ​രു​ന്ന ഓ​ട്ടോ​ക​ൾ ഓ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. അ​യ്യ​ന്തോ​ൾ ഗ്രൗ​ണ്ട്, ഒൗ​ട്ട് പോ​സ്റ്റ്, കൂ​ർ​ക്ക​ഞ്ചേ​രി വ​ലി​യാ​ലു​ക്ക​ൽ, കു​രി​യ​ച്ചി​റ, ചി​യ്യാ​രം, വി​യ്യൂ​ർ പാ​ലം, പൂ​ങ്കു​ന്നം, പ​റ​വ​ട്ടാ​നി, പു​ളി​പ്പ​റ​ന്പ്, നെ​ല്ലി​ക്കു​ന്ന് കി​ണ​ർ, വ​ള​ർ​ക്കാ​വ്, പെ​രി​ങ്ങാ​വ് എ​ന്നീ പ​രി​ധി​ക്കു​ള്ളി​ൽ ന​ൽ​കി​യ പെ​ർ​മി​റ്റും തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ന​ൽ​കി​യ ചി​പ്പോ​ടു​കൂ​ടി​യ ടി​പി ന​ന്പ​റും ഇ​ല്ലാ​ത്ത ഒ​രു ഓ​ട്ടോ​യും സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും ഓ​ട്ടം പോ​കു​ന്ന​തി​നും അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ് തൃ​ശൂ​ർ ഓ​ട്ടോ സ​ഹ​ക​ര​ണ അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട് സ​ഹ​ക​രി​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​രു​ടെ​യും ഓ​ട്ടോ​യു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ബോ​ർ​ഡി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം ഒ​രു നി​ർ​ദ്ദേ​ശം…

Read More

കു​രു​ങ്ങാ​തെ ര​ക്ഷ​പ്പെ​ടാ​ൻ ചെ​റു​വ​ഴിയെ വച്ചു പിടിച്ചു;  യാത്രക്കാരുമായി മുന്നോട്ട് പോകാൻ വഴിയില്ലാതെ  എത്തിനിന്നത് ദീ​പി​ക​യുടെ മുറ്റത്തും; തൃശൂരിൽ നടന്ന രസകരമായ സംഭവമിങ്ങനെ…

തൃ​ശൂ​ർ: ദീ​പി​ക ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് ക​യ​റി വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​ർ അ​ന്പ​ര​ന്നു. കോ​ന്പൗ​ണ്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി നി​ർ​ത്തി​യ ബ​സി​നു​ള്ളി​ലെ യാ​ത്ര​ക്കാ​രും എ​വി​ടെ​യെ​ത്തി എ​ന്ന​റി​യാ​തെ അ​ന്പ​ര​ന്നു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ത്തേ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ചെ​റു​വ​ഴി​ക്ക് വെ​ച്ചു​പി​ടി​ച്ച സ്വ​കാ​ര്യ ബ​സാ​ണ് ചെ​റി​യ വ​ഴി​യു​ടെ അ​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പോ​കാ​ൻ ക​ഴി​യാ​തെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ളി​യ​ന്നൂ​രി​ലു​ള്ള ദീ​പി​ക-​രാ​ഷ്ട്ര​ദീ​പി​ക ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​യ​ത്. അ​ന്തി​ക്കാ​ട്-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് കു​രു​ക്കി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ചെ​റു​വ​ഴി പി​ടി​ച്ച് പി​ന്നീ​ട് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മി​ല്ലാ​തെ പെ​ട്ടു​പോ​യ​ത്. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ബ​സ് റി​വേ​ഴ്സ​ടി​ച്ച് ചെ​റി​യ വ​ഴി​ക്കു ത​ന്നെ പു​റ​ത്തേ​ക്ക് പോ​യി.

Read More

ഹി​മാ​ച​ലിൽ ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​ർ; സംസ്ഥാനത്തിന്‍റെ വരുമാനത്തിന് വൻഇരുട്ടടി;   ആ​പ്പി​ൾ കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്നു

തൃ​ശൂ​ർ: മ​ഴ​യി​ൽ ന​ശി​ച്ച കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രി​ലും ഇ​ര​ട്ടി​യാ​ണ് ഹി​മാ​ച​ലി​ലെ ആ​പ്പി​ൾ ക​ർ​ഷ​ക​രു​ടെ ദു​രി​തം. പാ​ക​മാ​യ ആ​പ്പി​ൾ പ​റി​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ഴേ​ക്കും ദു​രി​തം മ​ഴ​യു​ടെ​യും മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ​യും രൂ​പ​ത്തി​ൽ ആ​പ്പി​ൾ ക​ർ​ഷ​ക​രെ ക​ട​പു​ഴ​ക്കി​യെ​റി​ഞ്ഞു. ഹി​മാ​ച​ൽ​പ്ര​ദേ​ശ് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ വ​ൻ സ്വാ​ധീ​ന​മു​ള്ള ആ​പ്പി​ൾ കൃ​ഷി ഇ​ക്കു​റി ത​ക​ർ​ന്ന​ടി​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​രു​ടെ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ സാ​ന്പ​ത്തി​ക വ​രു​മാ​ന​ത്തി​ൽ ഇ​രു​ട്ട​ടി​യാ​യി മാ​റി. ജ​മ്മു​കാ​ശ്മീ​ർ, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രാ​ജ്യ​ത്ത് പ്ര​ധാ​ന​മാ​യും ആ​പ്പി​ൾ ഉ​ൽ​പാ​ദ​നം ന​ട​ത്തു​ന്ന​ത്. ജ​മ്മു​കാ​ശ്മീ​രി​ൽ നി​ന്ന് കാ​ര്യ​മാ​യി ആ​പ്പി​ൾ ഇ​ക്കു​റി വ​രാ​ത്ത​തി​നാ​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ആ​പ്പി​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും വ​ന്ന​തോ​ടെ ആ​പ്പി​ൾ തോ​ട്ട​ങ്ങ​ൾ പ​ല​തും മ​ണ്ണി​ന​ടി​യി​ലാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ ക​ന​ത്ത​തോ​ടെ ക​ർ​ഷ​ക​ർ കി​ട്ടാ​വു​ന്ന ആ​പ്പി​ൾ എ​ല്ലാം പ​റി​ച്ചെ​ടു​ത്ത് കി​ട്ടി​യ വി​ല​യ്ക്ക് വി​ൽ​പ​ന ന​ട​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കും ആ​പ്പി​ളു​ക​ൾ ലോ​റി​ക​ളി​ലും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ഒ​ഴു​കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ​ത്തി​ച്ച ആ​പ്പി​ളി​നും…

Read More

മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ആറുവരിപ്പാത നിർമാണം; കേ​ന്ദ്ര​മ​ന്ത്രിയുടെ തീരുമാനങ്ങളും നടപ്പിലാകാതെ ഇഴയുന്നു

തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യി​ലേ​യും കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലേ​യും പ​ണി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും നി​ർ​മാ​ണ​പ്പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വി​ളി​ച്ചു​കൂ​ട്ടി​യ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​യി​ല്ല. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്താ​ൻ നി​ര​ത്തി​യ മ​ണ്ണു​നി​റ​ച്ച ചാ​ക്കു​ക​ൾ മാ​റ്റി ക​രി​ങ്ക​ല്ലു​കൊ​ണ്ടു കെ​ട്ടു​ന്ന പ​ണി ഒ​രാ​ഴ്ച​യ്ക്ക​കം ചെ​യ്യു​മെന്നാ​യി​രു​ന്നു ജൂ​ലൈ 12 നു ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​നം. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മു​ള​യം റോ​ഡ് പ​ണി​യും വേ​ഗ​ത്തി​ലാ​ക്കും. അ​ടു​ത്ത വ​ർ​ഷം മേ​യ് 31 ന​കം എ​ല്ലാ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. ജൂ​ലൈ 12 ലെ ​യോ​ഗ​ത്തി​നു​ശേ​ഷം 20 നു ​കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു തീ​രു​മാ​ന​വും ന​ട​പ്പാ​യി​ട്ടി​ല്ല. കേ​ന്ദ്ര​മ​ന്ത്രി വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ൽ എം​പി​മാ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തി​രു​ന്ന കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഒ​രു തീ​രു​മാ​ന​വും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു…

Read More

പ്രളയത്തിൽ കൃഷി നശിച്ചവർക്ക് കൈത്താങ്ങാവാൻ ഫേസ്ബുക്കിലെ കൃഷിത്തോട്ടത്തിലെ പച്ചക്കറിതൈകൾ 

തൃ​ശൂ​ർ: വീ​ട്ടാ​വ​ശ്യ​ത്തി​നു പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ ഫേ​സ് ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ “കൃ​ഷി​ത്തോ​ട്ടം’ ഗ്രൂ​പ്പ് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പ​ച്ച​ക്ക​റി ന​ശി​ച്ച​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റിത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു. നെ​ല്ലി​ക്കു​ന്നി​ലെ വി​ത​ര​ണം കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​എ​ൽ. റോ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഴ​ക്കെ​ടു​തി മൂ​ലം കൃ​ഷി ന​ശി​ച്ച​വ​ർ​ക്കും പു​തു​താ​യി കൃ​ഷി തു​ട​ങ്ങു​ന്ന​വ​ർ​ക്കും വേ​ണ്ടി​യാ​ണ് പ​ച്ച​ക്ക​റി​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വെ​യി​ലും മ​ഴ​യും താ​ങ്ങാ​വു​ന്ന രീ​തി​യി​ൽ ഹാ​ർ​ഡ​നിം​ഗ് ചെ​യ്ത പ​യ​ർ, വെ​ണ്ട, വ​ഴു​തി​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, വെ​ള്ള​രി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ത്തൈക​ളും ഫാ​ഷ​ൻ ഫ്രൂ​ട്ട്, മാ​വ്, പ്ലാ​വ്, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യു​മാ​ണ് തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തൃ​ശൂ​രി​ലെ ഫാ​മി​ൽനി​ന്നാ​ണ് ഇ​വ ഉ​ത്പാദി​പ്പി​ക്കു​ന്ന​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നു സ്വ​ന്ത​മാ​യി പ​ച്ച​ക്ക​റികൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ രൂ​പീ​കൃ​ത​മാ​യി 2015 ൽ ​രൂ​പം​കൊ​ണ്ട ഗ്രൂ​പ്പാ​ണി​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന…

Read More

മോ​ദി സ്തു​തി ന​ട​ത്തി​യ​വ​രു​ടെ ചെ​വി​ക്കു പി​ടി​ക്ക​ണം; സോ​ണി​യ​ക്ക് പ്ര​താ​പ​ന്‍റെ ക​ത്ത്

തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മോ​ദി അ​നൂ​കൂ​ല പ്ര​സ്താ​വ​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വിഷയത്തിൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. മോ​ദി സ്തു​തി പാ​ടു​ന്ന നേ​താ​ക്ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. ന​രേ​ന്ദ്ര മോ​ദി​യെ എ​പ്പോ​ഴും കു​റ്റം പ​റ​യു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്ന ജ​യ​റാം ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ച്ച ശ​ശി ത​രൂ​രി​നെ​തി​രെ സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​സ് ഭ​യ​ന്നി​ട്ടാ​ണോ ത​രൂ​രി​ന്‍റെ മോ​ദി സ്തു​തി. അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​സ് കോ​ട​തി​യി​ല​ല്ലെ നേ​രി​ടേ​ണ്ട​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. ത​രൂ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും രം​ഗ​ത്തെ​ത്തി. ബി​ജെ​പി ന​യ​ങ്ങ​ളെ എ​തി​ര്‍​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​ത്. മോ​ദി​യെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത​യാ​ളാ​ണ് മോ​ദി​യെ​ന്നും ബ​ഹ​നാ​ൻ വി​മ​ർ​ശി​ച്ചു. ഞാ​യ​റാ​ഴ്ച ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രം​ഗ​ത്തെ​ത്തിയിരുന്നു. ആ​രു…

Read More