പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ തദ്ദേശീയ വാഹനങ്ങൾക്കു സൗജന്യയാത്രാ പാസ് നിർത്തലാക്കിയതിൽ ജനകീയപ്രതിഷേധം. ടോൾപ്ലാസയ്ക്കു 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹന ഉടമകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായെത്തിയത്. മണലി സമാന്തരപാതയിൽ പ്രതിഷേധയോഗം ചേരുകയും ഭാവി സമരപരിപാടികൾ തീരുമാനിക്കുകയും ചെയ്തതിനുശേഷം ടോൾ പ്ലാസയിലേക്ക് പ്രകടനവുമായെത്തിയ സംഘം ടോൾപ്ലാസ ഡെപ്യൂട്ടി മാനേജർക്ക് നിവേദനം നൽകി. തദ്ദേശീയരായ 50 പേർ പ്രത്യേകമായും പരാതി നൽകി. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഉന്നത അധികാരികൾക്ക് പരാതി കൈമാറുമെന്ന് മാനേജർ ഉറപ്പു നൽകി. പ്രാദേശിക വാഹനങ്ങളുടെ ടോൾ പ്രശ്നം അടിയന്തരമായി പരിഹരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ദേശീയപാത അഥോറിറ്റി രാജ്യത്തെ ടോൾപ്ലാസകളിൽ ഫാസ്റ്റാഗ് സംവിധാനം നിർബന്ധമാക്കിയതോടെയാണ് പുതിയ വാഹനങ്ങൾക്ക് സൗജന്യ പാസ് അനുവദിക്കുന്നത് നിർത്തലാക്കിയത്. തദ്ദേശീയ വാഹനങ്ങളുടെ ടോൾതുക നിലവിൽ സംസ്ഥാന സർക്കാരാണു നൽകി വരുന്നത്. ഫാസ്റ്റാഗ് നിർബന്ധമാക്കുന്നതോടെ തദ്ദേശീയരുടെ സൗജന്യ…
Read MoreCategory: Thrissur
കൂട്ടായ പ്രവർത്തനത്തിലൂടെ സംഘടനകളെ വളർത്താൻ കഴിയുമെന്ന് രമ്യ ഹരിദാസ് എംപി
വടക്കാഞ്ചേരി: കൂട്ടായ പ്രവർത്തനത്തിലൂടെ സംഘടനകളെ വളർത്താൻ കഴിയുമെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ മംഗലം എകെജി നഗറിൽ ആരംഭിച്ച സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും സ്നേഹ സംഗമത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംപി. സൊസൈറ്റി പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അനിൽ അക്കര എംഎൽഎനിർവ്വഹിച്ചു. കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലർ സിന്ധു സുബ്രഹ്മണ്യൻ, പ്രസ് ഫോറം ഭാരവാഹികളായ കെ.പി.മണികണ്ഠൻ, ജോണി ചിറ്റിലപ്പിള്ളി, ശശികുമാർ കൊടയ്ക്കാടത്ത്, സംഘടന ഭാരവാഹികളായ ഓമന വർഗ്ഗീസ്, പങ്കജം കൃഷ്ണൻകുട്ടി, അർച്ചന അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സാ സഹായ വിതരണം, അരി വിതരണം എന്നിവയും നടന്നു.
Read Moreമേയറുടെ വാക്ക് പാഴ്വാക്കായി; റോഡുകളുടെ അറ്റകുറ്റപ്പണി നടന്നില്ല; കുഴികൾ നികത്തിയതു നാമമാത്രം
സ്വന്തം ലേഖകൻ തൃശൂർ: ആറു ദിവസത്തിനകം തൃശൂർ നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്തുമെന്ന മേയറുടെ വാക്ക് പാഴ്വാക്കായി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആറുദിവസം കഴിയുന്പോഴും നടത്താനായില്ല. പലയിടത്തും ഗട്ടറുകളിൽ മണ്ണും കെട്ടിട വേസ്റ്റും തള്ളിയതല്ലാതെ അറ്റകുറ്റപ്പണി കാര്യക്ഷമമായില്ല. കഴിഞ്ഞ ദിവസം പെയ്ത ചെറിയ മഴയിൽ ഇതിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അതേ ലാഘവത്തോടെയാണ് ഗട്ടറുകൾ നികത്തിയതെന്നും ആക്ഷേപമുണ്ട്. മഴക്കാലത്ത് ഉപയോഗിക്കുന്ന പ്രത്യേകതരം ടാർ ഉപയോഗിച്ച് ഗട്ടറുകൾ നികത്തുമെന്നാണ് മേയർ പറഞ്ഞിരുന്നത്. മേയറുടെ ചേംബറിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മേയർ ആറു ദിവസത്തിനകം ഗട്ടറുകൾ നികത്തുമെന്ന് ഉറപ്പു പറഞ്ഞിരുന്നത്. എന്നാൽ മിക്ക റോഡുകളും ഇപ്പോഴും കുഴികൾ നിറഞ്ഞ അവസ്ഥയിൽ തന്നെയാണ്. ചിലയിടങ്ങളിൽ മെറ്റലിട്ട് ഗട്ടർ നികത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ല. കനത്ത മഴ രണ്ടുദിവസമുണ്ടായെങ്കിലും മഴയൊഴിഞ്ഞിട്ടും റോഡ് പണി…
Read Moreസ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്തു; വിവാഹാഭ്യര്‍ഥന നടത്തി; രണ്ടു യുവാക്കൾ അറസ്റ്റിൽ; കുട്ടിയെ കടന്നുപിടിച്ച പ്രതി വിവാഹിതനും പിതാവുമാണെന്ന് പോലീസ്
പുതുക്കാട്: ആനന്ദപുരത്ത് 15 കാരിയെ നിരന്തരം ശല്യംചെയ്യുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തവരുടെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ കുന്നത്ത് അൻവർ സാദത്ത് (30), ചെരുപറന്പിൽ ഷാഹിർ (26) എന്നിവരെയാണു പുതുക്കാട് പോലീസ് അറസ്റ്റു ചെയ്തത്. സ്കൂൾ വിടുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതികൾ വിദ്യാർഥിയെ ശല്യം ചെയ്യുന്നതു പതിവായിരുന്നു. ഇതു സംബന്ധിച്ച് പരാതിയുമുണ്ടായിരുന്നു. എന്നാൽ ശല്യം തുടർന്ന പ്രതികളെ ബുധനാഴ്ച വൈകീട്ട് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. വിവാഹാഭ്യർഥന നടത്തുകയും കുട്ടിയെ കടന്നുപിടിക്കുകയും ചെയ്ത പ്രതി വിവാഹിതനും പിതാവുമാണെന്ന് പോലീസ് പറഞ്ഞു.
Read Moreഭർത്താവിന്റെ ക്വട്ടേഷൻ ! യുവതിയെ കനാലിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം; സംഭവം യുവതിയും നാട്ടുകാരും വിവരിക്കുന്നത് ഇങ്ങനെ…
മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവിൽ ഭർത്താവിന്റെ ക്വട്ടേഷനനുസരിച്ച് ഭാര്യയെ കനാലിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കുന്ന് പുളിനാംപറന്പിൽ അനിൽകുമാർ(34) എന്നയാളെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സംഭവം യുവതിയും നാട്ടുകാരും വിവരിക്കുന്നത് ഇങ്ങനെ: യുവതിയും ഭർത്താവും അത്താണിയിലെ സൂപ്പർമാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങി ഒരുമിച്ചാണ് പുറത്തിറങ്ങിയത്. ഇരുവരും രണ്ടു സ്കൂട്ടറുകളിലായി വീട്ടിലേക്കു വരികയും ഇടയ് ക്കുവച്ച് ഭർത്താവ് വേറെ വഴിക്കു തിരിഞ്ഞുപോവുകയും ചെയ്തു. വീട്ടിലേക്കു പോയ യുവതിയെ കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ച് കാത്തുനിന്ന അനിൽകുമാർ വഴിയിൽ തടഞ്ഞുനിർത്തി. തുടർന്ന് യുവതിയുടെ കഴുത്തിൽ പിടുത്തമിട്ടു. മാല പൊട്ടിക്കാനുളള ശ്രമമാണെന്നു കരുതി യുവതി ബലം പ്രയോഗിച്ചു. തുടർന്ന് റോഡിൽ വീണ യുവതിയെ ഇയാൾ സമീപത്തെ കനാലിലേക്കു തള്ളിയിടുകയായിരുന്നു. എന്നാൽ കനാ ലിൽ അരയ് ക്കൊപ്പം മാത്ര മാണ് വെള്ളമുണ്ടായത്. തുടർന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ അനിൽ…
Read More100 കോടി വായ്പ! ഉഡായ്പ്പ് നടക്കില്ലെന്നു ബിജെപിയും കോണ്‍ഗ്രസും ; ചട്ടം പഠിപ്പിക്കാൻ വിളിച്ച കൗണ്‍സിലിൽ മേയർക്ക് പ്രതിപക്ഷത്തിന്റെ തിരിച്ചടി
സ്വന്തം ലേഖകൻ തൃശൂർ: കൗണ്‍സിലർമാരെ ചട്ടം പഠിപ്പിക്കാൻ വിളിച്ചു ചേർത്ത കൗണ്‍സിൽ യോഗത്തിൽ മേയർക്കു ചട്ടങ്ങളെഴുതിയ പുസ്തകം നൽകി പ്രതിപക്ഷത്തിന്റെ തിരിച്ചടി. നടത്തുന്നത് ഉഡായ്പ്പ് ഭരണമാണെന്നും ആദ്യം ചട്ടത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മേയറും ഭരണാധികാരികളും ചെയ്തു കാണിക്കണമെന്നും ബിജെപിയും യുഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തോടെയാണ് കൗണ്‍സിൽ യോഗത്തിന് തുടക്കം കുറിച്ചത്. തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് വിളക്കുകാലിൽ റീത്തുവച്ച് പ്രതീകാത്മക സമരവുമായി ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. സ്വരാജ് റൗണ്ടിലെ മേനാച്ചേരി കെട്ടിടം പൊളിക്കാൻ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തുവെന്ന മേയറുടെ പ്രസ്താവന കള്ളമാണെന്നും ഇതു തിരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. ഇതിനിടെ കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ കെട്ടിടം പൊളിക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തതിൽ തെറ്റു പറ്റിയിട്ടുണ്ടെന്നു ഡെപ്യൂട്ടി മേയർ റാഫി ജോസ് പറഞ്ഞിട്ടില്ലെന്ന മേയറുടെ പ്രസ്താവനയ്ക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി. ആർജവമുണ്ടെങ്കിൽ ഡെപ്യൂട്ടി മേയർ തന്നെ ഇതു തിരുത്തണമെന്നാവശ്യപ്പെട്ട് ബഹളം…
Read Moreകുറി വട്ടമെത്തിയപ്പോൾ ചിട്ടിക്കന്പനി പൂട്ടി; പരാതിയുമായി ഇടപാടുകാർ; സംഭവം കയ്പമംഗലത്ത്
കയ്പമംഗലം: കുറി വട്ടമെത്തിയപ്പോൾ ചിട്ടി കന്പനി പൂട്ടിയതായി ആക്ഷേപം; ഇടപാടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ. കയ്പമംഗലം വഴിയന്പലത്ത് പ്രവർത്തിച്ചിരുന്ന ശ്രീ വിദ്യാജയലക്ഷ്മി കുറീസ് എന്ന സ്ഥാപനമാണ് ഇടപാടുകാർക്ക് പണം നൽകാതെ അടച്ചു പൂട്ടിയതായി ആരോപണം ഉയർന്നിട്ടുള്ളത്. മൂന്ന് മാസം മുന്‍പ് വട്ടമെത്തിയ രണ്ടുലക്ഷത്തിന്റെ കുറി പണം ഈ മാസം 20 ന് പണം നൽകാമെന്ന് സ്ഥാപന ഉടമകൾ ഉറപ്പ് നൽകിയതായിഇടപാടുകാർ പറഞ്ഞു . എന്നാൽ 19 ന് സാധാരണ പോലെ പൂട്ടി പോയ സ്ഥാപനം പിന്നീട് തുറന്നിട്ടില്ലെന്ന് ഇടപാടുകാർ പറയുന്നു. ഇതോടെയാണ് ഇടപാടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത് . 15 ഓളം പരാതികൾ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട് . എറണാകുളം ജില്ലയിലെ ചേന്ദമംഗലം കേന്ദ്രമാക്കിയാണ് കുറി കന്പനി പ്രവർത്തിച്ചിരുന്നത് . എട്ട് വർഷത്തോളമായി കയ്പമംഗലത്ത് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു . വീടുകളിലും സ്ഥാപനങ്ങളിലും…
Read Moreനാസിൽ അബ്ദുള്ള പറയുന്നു… പണം കിട്ടാതെ കേസ് പിൻവലിക്കില്ല; അന്ന് ചെക്കുകേസിൽ തന്നെ കുടുക്കി ജയിൽ അടച്ചു; ഇന്ന് തുഷാറും
തൃശൂർ: ചെക്കുകേസിൽ തന്നെ അകത്താക്കിയ തുഷാറിനെതിരെ അതേ നാണയത്തിൽ നാസിൽ അബ്ദുള്ള നൽകിയ തിരിച്ചടിയാണ് തുഷാറിനെ ജയിലിലാക്കിയത്. തുഷാർ നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങിയത് നാസിലിനെ ഗൾഫിൽ ജയിലിലാക്കിയതിന് അതേ നാണയത്തിൽ തന്നെ നാസിൽ പ്രതികരിച്ചപ്പോഴാണ് തുഷാർ അകത്തായത്. നാസിൽ അബ്ദുള്ള വിദേശത്ത് ജയിലിൽ കിടന്നിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി നൽകിയ ചെക്ക് മാറാനാവാതെ വന്നതാണ് നാസിലിനെ ജയിലിലാക്കിയതെന്നും തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗൾഫിൽ കേസു കൊടുത്ത മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ മാതാപിതാക്കൾ പറഞ്ഞു. നാസിലിന്റെ ജയിൽവാസം നാട്ടിലറിഞ്ഞതോടെ പ്രായമായ മാതാപിതാക്കൾക്കും വയ്യാതായി. പ്രായമായ പിതാവിന് സ്ട്രോക്ക് വന്നത് തന്റെ മകൻ ഗൾഫിൽ ജയിലിൽ ആയതറിഞ്ഞാണ്. തുഷാർ നൽകാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് തങ്ങളുടെ മകന് ജയിലിൽ പോകേണ്ടി വന്നതെന്നും തങ്ങളാകെ തകർന്നതെന്നും മാതാപിതാക്കൾ പറയുന്നു. ബി.ടെക് പാസായി യുഎഇയിലെത്തിയ നാസിൽ സ്വന്തമായി ഒരു ഇലക്ട്രിക്കൽ മെയിന്റനൻസ് കന്പനി…
Read Moreകാണാമറയത്തെ പേരറിയാത്ത കൂട്ടുകാര്‍ക്ക് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളും പഠനോപകരണളും! അന്തിക്കാട്ടുകാരുടെ സ്നേഹമാണു കളിപ്പാട്ടവണ്ടി; സത്യന് അന്തിക്കാട്
അന്തിക്കാട്: കാണാമറയത്തെ പേരറിയാത്ത കൂട്ടുകാർക്ക് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളുമായി കളിപ്പാട്ടവണ്ടി ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്തിക്കാട് കെജിഎം എൽപി സ്കൂളിൽ നിന്ന് ഇന്നലെ പുറപ്പെട്ടു. ദുരന്തമുഖത്ത് സർവ്വവും നഷ്ടപ്പെട്ട കുഞ്ഞുബാല്യങ്ങളുടെ നിറപുഞ്ചിരി തിരികെ കൊണ്ടുവരാൻ ഈ സ്കൂളിലെ കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളാണ് ഈ വണ്ടിയിലുള്ളത്.സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് കളിപ്പാട്ട വണ്ടിയുടെ വഴികാട്ടിയായി ഫ്ളാഗ്ഓഫ് ചെയ്തു. മറ്റുള്ളവരുടെ ദുഃഖത്തിൽ കാരുണ്യം പകരണമെന്ന സന്ദേശമാണ് കളിപ്പാട്ടങ്ങൾ ശേഖരിച്ചതുവഴി കുട്ടികൾക്ക് പകർന്നിട്ടുള്ളത് – സത്യൻ അന്തിക്കാട് പറഞ്ഞു. അന്തിക്കാട്ടുകാരുടെ സ്നേഹമാണ് കളിപ്പാട്ടവണ്ടി. അമ്മയാണു പ്രകൃതിയെന്ന് പറയുമെങ്കിലും അമ്മയായി പ്രകൃതിയെ കാണുന്നത് ചുരുക്കമാണ്. ഇനിയെങ്കിലും പ്രകൃതിയെ അമ്മയായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ഫിജി അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സൻ, സമഗ്ര ശിക്ഷ കേരള പ്രോജക്ട് കോ ഓർഡിനേറ്റർ പ്രകാശ് ബാബു, ബിആർസി ബിപിഒ അജിത ടീച്ചർ,…
Read Moreപോയാലും ഞാൻ വരും. മക്കളേയും ചെറുമക്കളേയും കൊണ്ട്….നിങ്ങൾക്കുള്ള സമ്മാനങ്ങളുമായി; 29 വർഷത്തിനു ശേഷം ദീദി വാടാനപ്പള്ളിയിൽ നിന്നു ഛത്തീസ്ഗഡിലേക്ക് …
ഏജെ.വിൻസൻ വാടാനപ്പള്ളി: ഛത്തീസ്ഗഡിലേക്ക് ഞായറാഴ്ച തൃശൂരിൽ നിന്നും മക്കൾക്കൊപ്പം ട്രെയിൻ കയറുന്പോൾ ദീദിയുടെ കണ്ണുകൾ നിറയും. ജന്മനാടിന്റെ സ്നേഹവാത്സല്യങ്ങളിലേക്ക് കൈപിടിച്ചുകയറുന്പോൾ ദീദിയുടെ മനസിൽ ബാക്കിയാകുന്നത് വാടാനപ്പള്ളിക്കാരുടെ സ്നേഹപരിചരണങ്ങളുടെ ഓർമകളാണ്.29 വർഷത്തിനു ശേഷം വാടാനപ്പള്ളിക്കാർ സ്നേഹത്തോടെ ദീദി എന്നുവിളിക്കുന്ന ലക്ഷാധിപതിയായ ഭിക്ഷക്കാരി സ്വന്തം നാടായ ഛത്തീസ്ഗഡിലേക്ക് തിരിച്ചുപോവുകയാണ്. മനസിന്റെ താളം തെറ്റി ഭിക്ഷയാചിച്ച് നടന്നിരുന്ന ദീദിയെ വാടാനപ്പള്ളിക്കാർ മറക്കില്ല. അവരെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കും മുന്പ്് കൈയിലെ ഭാണ്ഡമഴിച്ച് പരിശോധിച്ചപ്പോൾ കണ്ടെടുത്തത് ഒരു ലക്ഷത്തിലേറെ രൂപയാണ്. അന്നത് വലിയ വാർത്തയായിരുന്നു. 1991ലാണ് മനസിന്റെ താളം തെറ്റിയ ഏതോ ഒരു നിമിഷത്തിൽ ദീദി ട്രെയിനിൽ തൃശൂരിൽ വന്നിറങ്ങിയത്. തൃശൂരിൽ നിന്ന് എങ്ങിനെയോ ഇവർ വാടാനപ്പള്ളിയിലെത്തി. പിന്നെ കാൽനൂറ്റാണ്ടിലധികം അവരുടെ നാട് വാടാനപ്പള്ളിയായിരുന്നു. മൂന്നുപതിറ്റാണ്ടോളം അമ്മയെ കാണാൻ കഴിയാതിരുന്ന മക്കൾ ഒടുവിൽ അമ്മയെ കണ്ടെത്തി തൃശൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന്റെ തിരക്കിലാണിപ്പോൾ.1991ൽ…
Read More