ബസ് ഉടമകൾ  വെറും ഉടമകളല്ല,   സ​മൂ​ഹ​ത്തി​ലെ തൊ​ഴി​ൽ​ദാ​യ​ക​രാ​യ സം​രം​ഭ​കരെന്ന് മന്ത്രി മൊയ്തീൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്നും ബ​സു​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. ബ​സു​ട​മ​ക​ളെ വെ​റും ഉ​ട​മ​ക​ളാ​യി മാ​ത്ര​മ​ല്ല മ​റി​ച്ച് സ​മൂ​ഹ​ത്തി​ലെ തൊ​ഴി​ൽ​ദാ​യ​ക​രാ​യ സം​രം​ഭ​ക​രാ​യാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും മൊ​യ്തീ​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. ഗ​താ​ഗ​ത​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തും ഇ​തേ​കാ​ര്യ​ത്തി​ലാ​ണ്. റോ​ഡു വി​ക​സ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല പ​ശ്ചാ​ത്ത​ല വി​ക​സ​നം. പ​ല​ർ​ക്കും റോ​ഡ് വി​ക​സ​നം മാ​ത്ര​മാ​ണ് പ​ശ്ചാ​ത്ത​ല വി​ക​സ​നം എ​ന്ന ഒ​രു തോ​ന്ന​ലു​ണ്ട്. സ്വ​കാ​ര്യ നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നും ജ​ല​ഗ​താ​ഗ​ത സാ​ധ്യ​ത​ക​ൾ പ​ഠി​ക്കാ​നും മ​റ്റു​മാ​യി പ​ല പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ദ്ധ​തി​ക​ൾ വ​ന്ന​തു​കൊ​ണ്ടു മാ​ത്രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ല. അ​ത് എ​ങ്ങി​നെ…

Read More

അ​ത്തം പ​ത്ത് പൊ​ന്നോ​ണം ; ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ലേ​ക്കു​ള്ള പാ​ച്ചി​ൽ നാ​ളെ ക​ഴി​ഞ്ഞാ​ൽ;

തൃ​ശൂ​ർ: നാ​ളെ ക​ഴി​ഞ്ഞാ​ൽ അ​ത്തം. നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക്. അ​ത്തം പ​ത്ത് പൊ​ന്നോ​ണം. പ്ര​ള​യ​ക്കെ​ടു​തി​ക​ളും പ്രാ​രാ​ബ്ധ​ങ്ങ​ളു​മെ​ല്ലാം മാ​റ്റി​വെ​ച്ച് മ​ല​യാ​ളി ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഓ​ണ​വി​പ​ണി അ​ത്തം നാ​ളോ​ടെ കൂ​ടു​ത​ൽ ഉ​ഷാ​റാ​വും. മ​ല​യാ​ളി​യു​ടെ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ ഓ​ണ​പ്പൂ​ക്ക​ളം അ​ത്തം മു​ത​ൽ വി​രി​യും. നാ​ട​ൻ പൂ​ക്ക​ൾ​ക്കൊ​പ്പം അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന പാ​ണ്ടി​പ്പൂ​ക്ക​ളും ക​ള​മൊ​രു​ക്കാ​നു​ണ്ടാ​കും. ഓ​ണ​സ​ദ്യ ഇ​ത്ത​വ​ണ​യൊ​രു​ക്കു​ന്പോ​ൾ അ​ൽ​പം വി​ല​ക്കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും ഒ​ന്നി​നും കു​റ​വു​ണ്ടാ​വി​ല്ല. വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്ക് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ആ​ടി​മാ​സ വി​ൽ​പ​ന​ക്കൊ​പ്പം മി​ക്ക​യി​ട​ത്തും ഓ​ണം ആ​ദാ​യ​വി​ൽ​പ​ന​യും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​ക്കോ​ടി വാ​ങ്ങാ​ൻ തി​ര​ക്കേ​റും.ഓ​ണ​ക്കോ​ടി​ക്കൊ​പ്പം സ്വ​ർ​ണ​വും ന​ൽ​കു​ന്ന ച​ട​ങ്ങ് ഇ​പ്പോ​ൾ പ​ല​യി​ട​ത്തും ഉ​ള്ള​തു​കൊ​ണ്ട് ജ്വ​ല്ല​റി​ക​ളി​ലും തി​ര​ക്കു​ണ്ട്. സ്വ​ർ​ണ​ത്തി​ന് വി​ല കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​ന്നി​ൻ​ചി​ങ്ങ​മാ​സ​ത്തി​ലെ പൊ​ന്നോ​ണ​ത്തി​ന് പൊ​ന്നു​വാ​ങ്ങു​ന്ന​വ​ർ​ക്ക് കു​റ​വി​ല്ല. പ​ല​യി​ട​ത്തും ഓ​ണം പ്ര​മാ​ണി​ച്ച് വി​ല​ക്കു​റ​വി​ൻ​റെ മ​ഹാ​മേ​ള​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്പ​തു ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് പ​ല വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഓ​ണം സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്ത​തോ​ടെ തീ​യ​റ്റ​റു​ക​ളി​ൽ ന​ല്ല തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.റെ​ഡി​മെ​യ്ഡ്…

Read More

കു​ഴി​യ​ട​ച്ചി​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല; ക​ല്ലി​ട​രു​ത് പ്ലീ​സ്… ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലെ ക​ല്ലു​ക​ൾ “ബോം​ബു’​ക​ളാ​യി മാ​റു​ന്നു; വെ​ളി​യ​ന്നൂ​രി​ൽ ക​ല്ല് തെ​റി​ച്ച്  ക​ട​യു​ടെ ചി​ല്ലു ത​ക​ർ​ന്നു

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ കു​ഴി​ക​ളി​ലി​ടു​ന്ന ക​ല്ലു​ക​ൾ മ​ര​ണ ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ ട​യ​റു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തി​നി​ടെ കു​ഴി​ക​ളി​ലെ ക​ല്ലു​ക​ൾ തെ​റി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല, റോ​ഡി​ന് അ​ടു​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി. ക​ഴി​ഞ്ഞ ദി​വ​സം ക​ഐ​സ്ആ​ർ​ടി​സി വെ​ളി​യ​ന്നൂ​ർ റോ​ഡി​ലു​ള്ള ചാ​ക്ക​പ്പ​ൻ സൈ​ക്കി​ൾ ക​ട​യു​ടെ ചി​ല്ലി​ലേ​ക്ക് ക​ല്ല് തെ​റി​ച്ചു വീ​ണ് ചി​ല്ലു ത​ക​ർ​ന്നു. 25,000 രൂ​പ​യാ​ണ് ഒ​രു ക​ല്ലു വീ​ണു​ണ്ടാ​യ ന​ഷ്ടം. ക​ഐ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ കു​ഴി​യി​ൽ കി​ട​ന്ന ക​ല്ലു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​ല്ല് തെ​റി​ച്ച് ക​ട​യു​ടെ ചി​ല്ലി​ൽ അ​ടി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞി​ട്ടും ബ​സ് നി​ർ​ത്താ​തെ പോ​യി. പി​ന്നീ​ലെ ക​ട​ക്കാ​ർ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി. റോ​ഡി​ൽ ’ബോം​ബു’​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രോ​ടും പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ആ​രും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വ്യാ​പാ​രി​​ൾ​ക്കു മാ​ത്ര​മ​ല്ല ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ബൈ​ക്ക യാ​ത്ര​ക്കാ​ർ​ക്കും ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി…

Read More

പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്നു; കൃ​ഷി​യി​ട​ങ്ങ​ൾ നഷ്ടപ്പെട്ടവർക്ക് ഫ​ണ്ട് കി​ട്ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

മു​രി​ങ്ങൂ​ർ: പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്പോ​ഴും കൃ​ഷി ഭൂ​മി പു​ഴ​യെ​ടു​ത്ത​വ​ർ​ക്കു​ള്ള റി​വ​ർ പ്രൊ​ട്ട​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട് പ​ല​ർ​ക്കും കി​ട്ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. ചാ​ല​ക്കു​ടി പു​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​ര​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി ഭൂ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശം ഇ​ടി​ഞ്ഞ​ത്. തെ​ങ്ങ്, ക​വു​ങ്ങ്,ജാ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ തീ​ര​മി​ടി​ഞ്ഞ​തോ​ടെ പു​ഴ​യി​ൽ ഒ​ലി​ച്ചു പോ​യി​ട്ടു​ണ്ട്. മു​രി​ങ്ങൂ​ർ മ​ണ്ടി​ക്കു​ന്നി​ലെ പൊ​ട്ട​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണ്ണ് വ്യാ​പ​ക​മാ​യി ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.​പു​ഴ​യു​ടെ ഇ​രു തീ​ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ ഭൂ​മി ഇ​ടി​ഞ്ഞ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പു​ഴ പോ​കു​ന്ന ദി​ശ​ക​ളി​ലെ തി​രി​വു​ക​ളി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​യി വ​ന്ന​ടി​ച്ച​തോ​ടെ മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഭൂ​മി​ക​ൾ ന​ഷ്ട​പ്പെ​ട്ടു. മ​ഴ കു​റ​ഞ്ഞ​തോ​ടെ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ​യാ​ണ് പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളും ഇ​ടി​യു​ന്ന​ത് വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ഭൂ​മി ഇ​ടി​ഞ്ഞ​വ​ർ ഇ​ര​ട്ടി പ്ര​ഹ​ര​മേ​റ്റ അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്ണി​ടി​ച്ച് പു​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യ​വ​രു​ടെ…

Read More

തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ  ത​ട​യാ​ന്‍ ഹ​ര്‍​ജിയുമായി മ​ല​യാ​ള​വേ​ദി സം​ഘ​ട​ന​

കൊ​ച്ചി: തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള​വേ​ദി സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ട്ടു​കു​ളം ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. വ​ന​ത്തി​ന്‍റെ​യും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും പ​ത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ ക്വാ​റി പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ത്തി​നു നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് ഫോ​ര്‍ വൈ​ല്‍​ഡ് ലൈ​ഫി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും തൃ​ശൂ​രി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്കു സ​മീ​പം അ​ന​ധി​കൃ​ത ക്വാ​റി​ക​ള്‍ ധാ​ര​ളം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ന​ധി​കൃ​ത ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​നും നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

തു​ര​ങ്ക​പ്പാ​ത ഒ​രെ​ണ്ണം ഒ​രാ​ഴ്ച്ച​ക്ക​കം തു​റ​ന്നേക്കും; കു​തി​രാ​നി​ൽ കു​രു​ക്ക​ഴി​യും;പാ​ല​ക്കാ​ട് ഭാ​ഗ​ത്തെ വാ​ഹ​ന​ങ്ങ​ൾ തു​ര​ങ്കം​വ​ഴി

തൃ​ശൂ​ർ: കു​തി​രാ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. തു​ര​ങ്ക​പ്പാ​ത ഒ​രെ​ണ്ണം ഒ​രാ​ഴ്ച്ച​യ്ക്ക​കം തു​റ​ക്കു​മെ​ന്ന നി​ർ​മാ​ണ ക​ന്പ​നി ജി​ല്ലാ ക​ള​ക്ട​ർ​ക്കു ഉ​റ​പ്പു ന​ല്കി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ലെ മ​ഞ്ഞു​രു​കി​യ​ത്. എ​ങ്കി​ലും കു​തി​രാ​നി​ലെ കു​രു​ക്ക​ഴി​ക്ക​ൽ എ​ത്ര​ത്തോ​ളം എ​ന്ന ചോ​ദ്യം എ​ല്ലാ​വ​രി​ലും ഉ​യ​രു​ന്നു​ണ്ട്. തു​ര​ങ്ക​പ്പാ​ത തു​റ​ന്നാ​ൽ ഭാ​ഗി​ക​മാ​യ കു​രു​ക്ക് ഒ​ഴി​വാ​ക്കാം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ ക​ട​ത്തി​വി​ടും. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന പ്ര​ധാ​ന മാ​ർ​ഗ​മാ​യ​തി​നാ​ൽ കു​തി​രാ​നി​ൽ ഓ​ണ​ക്കാ​ല​ത്തു കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ടി വ​രും. വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യ​ത്തി​നു പു​റ​മെ ഡീ​സ​ൽ തീ​രു​ന്ന​തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും കു​തി​രാ​നി​ൽ പ​തി​വാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു​വാ​ഹ​നം വ​ഴി​യി​ൽ കു​ടു​ങ്ങി​യാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ഇ​വി​ട​ത്തെ പ​തി​വു​പ​ല്ല​വി. ത​ക​ർ​ന്ന റോ​ഡു​ക​ളി​ലെ വ​ന്പ​ൻ കു​ഴി​ക​ൾ കു​രു​ക്കു വീ​ണ്ടും വ​ഷ​ളാ​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ തു​ര​ങ്ക​പ്പാ​ത തു​റ​ക്കു​ന്ന​തി​നൊ​പ്പം റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും പൂ​ർ​ത്തി​യാ​ക​ണ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ആ​വ​ശ്യം. നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റി​ക​ട​ന്നു വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. വ​രും…

Read More

പാ​ൽ വി​ല കൂ​ട്ടാ​ൻ നീ​ക്കം;  പ്ര​ള​യം പാ​ൽ​ക്ഷാ​മം ഇ​ര​ട്ടി​യാ​ക്കി;  ഓ​ണ​ത്തി​ന് പാ​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന്

തൃ​ശൂ​ർ: ഓ​ണ​ത്തി​ന് ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് പാ​ൽ എ​ത്തി​ച്ച് ക്ഷാ​മം തീ​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​എ.​ബാ​ല​ൻ മാ​സ്റ്റ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ള​യം പാ​ൽ​ക്ഷാ​മം ഇ​ര​ട്ടി​യാ​ക്കി. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പാ​ലെ​ത്തി​ച്ചാ​ണ് ദി​നം​പ്ര​തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​നു​ണ്ടാ​കു​ന്ന ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ പാ​ൽ എ​ത്തി​ക്കാ​ൻ ക​ർ​ണാ​ട​ക​യു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷം മു​ത​ൽ പ​ത്തു ല​ക്ഷം ലി​റ്റ​ർ പാ​ൽ എ​ത്തി​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്. ഓ​ണ​ത്തി​ന് 25 ല​ക്ഷം ലി​റ്റ​ർ പാ​ൽ വ​രെ ചെ​ല​വാ​കാ​റു​ണ്ട്. സം​സ്ഥാ​ന​ത്ത് 13 ല​ക്ഷം ലി​റ്റ​ർ പാ​ൽ മാ​ത്ര​മേ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ള്ളൂ. 34 രൂ​പ​യ്ക്കാ​ണ് പാ​ൽ ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് ഇ​വി​ടെ എ​ത്തി​ക്കു​ക. എ​ന്നാ​ൽ 40 രൂ​പ​യ്ക്കു ത​ന്നെ​യാ​കും വി​ൽ​പ​ന ന​ട​ത്തു​ക. പാ​ലി​ന്‍റെ വി​ല കൂ​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ടു​ത്ത ആ​റി​ന് വ​കു​പ്പു മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ർ​ധി​ച്ച​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​ൻ…

Read More

കുഞ്ഞാലിപ്പാറ ഖനനം;  പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യിൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​ഷ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മൂ​ന്നു​മു​റി: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ അ​ധി​കാ​രി​ക​ൾ മ​റ്റ​ത്തൂ​രി​ലെ കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​യ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ഡി​ഡി​പി ഓ​ഫീ​സി​ലെ​യും പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് യൂ​ണി​റ്റി​ലെ​യും മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ​യും ജീ​വ​ന​ക്കാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ​ത്തി എ​ട​ത്താ​ട​ൻ ഗ്രാ​നൈ​റ്റ്സ് ക്ര​ഷ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ര​ഷ​ർ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം തേ​ടി​യ ശേ​ഷം ജ​ല​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സം​ഘം നി​ർ​ദ്ദേ​ശി​ച്ചു. തു​ട​ർ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ഡി​ഡി​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. സു​ബ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​ൻ ച​ള്ളി​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ല വി​പി​ന ച​ന്ദ്ര​ൻ, കെ.​വി.​ജോ​യ്, സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രാ​യ വി​നോ​ദ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​ജി. സ​ജി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ന​ന്ദ​കു​മാ​ർ, മ​നോ​ജ് മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും ഡി​ഡി​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു

Read More

ക​ലാ​ക​രന്മാ​ർ സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം,  രാ​ഷ്‌ട്രീയ  വ​ക്താ​ക്ക​ളാ​ക​രുതെന്ന് അടൂർ ഗോപാലകൃഷ്ണൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ലാ​കാ​രന്മാ​ർ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടേ​യും വ​ക്താ​ക്ക​ളാ​ക​രു​തെ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ല​യാ​ള ക​ലാ​കാ​രന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ’നന്മയു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​ക​രന്മാ​ർ സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണം. പ​ല ക​ലാ​കാ​ര·ാ​ർ​ക്കും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കാം. അ​തു രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്. അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ പു​ൽ​പാ​ട്ട്, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ​പി​എ​സി ല​ളി​ത, സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ, പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ഗോ​പി, പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി, ഡോ. ​പി.​വി. കൃ​ഷ്ണ​ൻ​നാ​യ​ർ, വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, പ്രി​യ​ന​ന്ദ​ൻ, ജ​യ​രാ​ജ് വാ​ര്യ​ർ, ര​വി കേ​ച്ചേ​രി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാ​ളെ രാ​വി​ലെ പ​ത്തി​നു ക​ലാ​കാ​ര സം​ഗ​മം മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ്…

Read More

ചന്ദനം മുറിച്ചുകടത്തുന്നതിനിടെ “വീരപ്പൻ ജോയി’ പിടിയിൽ; ഓടിരക്ഷപ്പെട്ട മൂന്നുപേർക്കായി തെരച്ചിൽ ഊർജിതം

കൊ​ട​ക​ര: കോ​ട​ശേ​രി റി​സ​ർ​വ് വ​ന​ത്തി​ലെ നാ​ഗ​ത്താ​ൻ​പാ​റ​യി​ൽ നി​ന്ന് ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. വെ​ള്ളി​ക്കു​ള​ങ്ങ​ര പു​തു​ശേ​രി ജോ​യി(53) എ​ന്ന വീ​ര​പ്പ​ൻ ജോ​യി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ജി.​വി​ശ്വ​നാ​ഥ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ബി.​ശോ​ഭ​ൻ ബാ​ബു, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി.​ഗി​രീ​ഷ്കു​മാ​ർ, കെ.​എ​സ്.​സ​ന്തോ​ഷ്, പി.​എ​സ്.​സ​ന്ദീ​പ്, വി.​ആ​ർ.​ഷാ​ജു, വാ​ച്ച​ർ​മാ​രാ​യ പി.​ആ​ർ.​ബാ​ബു, അ​നീ​ഷ്, സ​ത്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മു​റി​ച്ചെ​ടു​ത്ത ച​ന്ദ​ന മു​ട്ടി​ക​ളും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വെ​ള്ളി​ക്കു​ള​ങ്ങ​ര റേ​ഞ്ച് ഓ​ഫീ​സ​ർ വി​ജി​ത് ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More