വാഹനങ്ങളുടെ നീണ്ട നിരയ്ക്കിടെ ബസ് കുത്തിക്കറ്റിയതുമൂലം ആം​ബു​ല​ൻ​സ് കു​രു​ക്കി​ൽ​പെ​ട്ട് രോ​ഗി മ​രി​ച്ച സം​ഭ​വം; ബ​സ് ഡ്രൈ​വ​റെ​യും ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

 തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സ് റോ​ഡി​നു ന​ടു​വി​ൽ നി​ർ​ത്തി​യ​തു​മൂ​ലം ആം​ബു​ല​ൻ​സ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി രോ​ഗി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ​യും ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ണി​ക്കു​ട്ട​ൻ എ​ന്ന ബ​സി​ലെ ഡ്രൈ​വ​ർ മ​ന​ക്കൊ​ടി തോ​ട്ട​പ്പ​ള്ളി വീ​ട്ടി​ൽ സു​ജി​ലി(32)​നെ​തി​രെ​യാ​ണ് വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ന​ക്കൊ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര കി​ട​ക്കു​ന്ന​തി​നി​ടെ കു​ത്തി​ക്ക​യ​റി​വ​ന്ന ബ​സ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച​തി​നെ​തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ന് ക​ട​ന്നു പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​ശേ​രി സ്വ​ദേ​ശി പു​ഴ​ങ്ക​ര​യി​ല്ല​ത്ത് ഐ​ഷാ​ബി​ക്കു ശ​രീ​ര​ത്തി​ൽ എ​ന്തോ ക​ടി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ക്ട്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. മ​ന​ക്കൊ​ടി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഹോ​ണ​ടി​ച്ചി​ട്ടും മാ​റാ​തി​രു​ന്ന ബ​സ് ഡ്രൈ​വ​റോ​ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രും ഇ​റ​ങ്ങി​വ​ന്ന് നീ​ക്കി​യി​ടാ​ൻ ക​യ​ർ​ത്തു​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സി​നു ക​ട​ന്നു​പോ​വാ​ൻ ക​ഴി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ രോ​ഗി മ​രി​ച്ചി​രു​ന്നു.

Read More

പൂ​ജാ​മു​റി​യി​ൽ മ​ദ്യം സൂ​ക്ഷി​ച്ച് ക​ച്ച​വ​ടം; കുന്നംകുളത്തുകാരൻ മോഹനന് ത​ട​വു​ശി​ക്ഷ വിധിച്ച് കോടതി

തൃ​ശൂ​ർ: കു​ന്നം​കു​ളം ഇ​യ്യാ​ൽ അ​ന്പ​തു​വീ​ട് കോ​ള​നി​യി​ൽ വി​ദേ​ശ​മ​ദ്യം വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ചു വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു മൂ​ന്നുമാ​സം ത​ട​വു​ശി​ക്ഷ. ഇ​യ്യാ​ൽ അ​യ്യ​രി​ങ്ക​ൽ വീ​ട്ടി​ൽ മോ​ഹ​ന​ൻ (61) എ​ന്ന​യാ​ളെ​യാ​ണ് മൂ​ന്നു മാ​സം ത​ട​വി​നു തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് പി.​ടി. പ്ര​കാ​ശ​ൻ ശി​ക്ഷി​ച്ച​ത്. 2015 ഡി​സം​ബ​ർ 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മ​പ്പെ​ട്ടി സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ശ്രീ​ജി​ത്തും പാ​ർ​ട്ടി​യും മോ​ഹ​ന​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പൂ​ജാ​മു​റി​യി​ൽ ബി​സ്ക​റ്റ് ടി​ന്നി​ന​ക​ത്തു വി​ദേ​ശ​മ​ദ്യം അ​ടു​ക്കിവ​ച്ച​തു ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച​ര ലി​റ്റ​ർ മ​ദ്യ​വും 9,950 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലിക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​എ​ൻ. വി​വേ​കാ​ന​ന്ദ​ൻ അ​ഭി​ഭാ​ഷ​ക​രാ​യ പൂ​ജ വാ​സു​ദേ​വ​ൻ, കെ. ​അ​മൃ​ത, പി.​എ​സ്. ചി​ന്തു എ​ന്നി​വ​ർ ഹാ​ജ​രാ​യി. .

Read More

ദു​ബാ​യ് ബ​സ് അ​പ​ക​ടം; ജ​മാ​ലു​ദ്ദി​ന് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി ഗ്രാമം

ത​ളി​ക്കു​ളം: ദു​ബാ​യ് ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ത​ളി​ക്കു​ളം മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​മാ​ലു​ദ്ദി​ന് നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. ത​ളി​ക്കു​ളം കൈ​ത​ക്ക​ൽ എ​ൽ​പി സ്ക്കൂ​ളി​ന് സ​മീ​പം അ​റ​ക്ക​വീ​ട്ടി​ൽ മു​ഹ​മ്മ​ദു​ണ്ണി മ​ക​ൻ ജ​മാ​ലു​ദ്ദീ​ൻ (47) മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ വീ​ട്ടി​ൽ കൊ​ണ്ട് വ​ന്ന​ത്. ജ​മാ​ലു​ദ്ദി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ ദു​ബാ​യി​ലെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മൃ​ത​ദേ​ഹം ത​ളി​ക്കു​ള​ത്തെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് വ​രു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ജ​മാ​ലു​ദ്ദി​ൻ ത​ളി​ക്കു​ള​ത്തും ദു​ബാ​യി​യി​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. 1997ൽ ​ത​ളി​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ജ​മാ​ലു​ദ്ദീ​ൻ സ്ഥാ​നം രാ​ജി​വെ​ച്ചാ​ണ് ദു​ബാ​യി​ലേ​ക്ക് പോ​യ​ത്.​ ദു​ബാ​യ് മീ​ഡി​യ സി​റ്റി ബി​ല്ലിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു. അ​വി​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ഏ​പ്രി​ൽ 21നാ​ണ് തി​രി​ച്ച്…

Read More

വാടക നൽകാത്തതുമൂലം  ഇറക്കിവിട്ടു; അ​ല​ഞ്ഞു ന​ട​ന്ന വ​യോ​ധി​ക​യ്ക്കും കൊച്ചുമകനും തുണയായി മന്ത്രി സുനിൽ കുമാർ

തൃ​ശൂ​ർ: വ​ഴി​യി​ൽ അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന വ​യോ​ധി​ക​യേ​യും ചെ​റു​മ​ക​നേ​യും കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഇ​ട​പെ​ട്ട് അ​ഗ​തി മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ചു. ശ​ക്ത​ൻ ന​ഗ​റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​യോ​ധി​ക​യും ബാ​ല​നും അ​ല​ഞ്ഞു ന​ട​ക്കു​ന്ന​തു​ക​ണ്ട് ചി​ല​ർ മ​ന്ത്രി​യെ ഫോ​ണി​ൽ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി സു​നി​ൽ​കു​മാ​ർ ഇ​വ​രെ വ​നി​താ സെ​ല്ലി​ൽ എ​ത്തി​ച്ചു. ഇ​രു​വ​ർ​ക്കും മ​ന്ത്രി ഭ​ക്ഷ​ണം വാ​ങ്ങി​ക്കൊ​ടു​ത്തു. കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. വാ​ട​ക കൊ​ടു​ക്കാ​ത്ത​തു​മൂ​ലം നെ​ല്ല​ങ്ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​ണെ​ന്നാ​ണ് വ​യോ​ധി​ക വ​ടൂ​ക്ക​ര സ്വ​ദേ​ശി​നി ത​ങ്ക​മ​ണി ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഏ​താ​നും ദി​വ​സം​മു​ന്പ് വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നാ​ണ് വാ​ട​ക വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വാ​ട​ക​ക്കു​ടി​ശി​ക കി​ട്ടി​യി​ല്ലെ​ന്നും പ​രാ​തി​പ്പെ​ട്ടു. മ​ന്ത്രി​ത​ന്നെ വാ​ട​ക​ക്കു​ടി​ശി​ക ന​ൽ​കി ആ ​ത​ർ​ക്കം പ​രി​ഹ​രി​ച്ചു. വ​യോ​ധി​ക​യേ​യും ബാ​ല​നേ​യും രാ​മ​വ​ർ​മ​പു​ര​ത്തെ അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ക്കി. ബാ​ല​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം തു​ട​രാ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ളും ചെ​യ്തി​ട്ടു​ണ്ട്.

Read More

ഇ​നി വി​രി​യും പ്ര​തീ​ക്ഷ​യു​ടെ ന​റു​മ​ല​രു​ക​ൾ..! തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി ഉ​ദ്യാ​നം തുറന്നു

എം.​വി. വ​സ​ന്ത് തൃ​ശൂ​ർ: ഇ​നി ഇ​വി​ടെ വി​രി​യു​ന്ന പൂ​ക്ക​ൾ ക​ഥ​ക​ൾ പ​റ​യും, ചി​രി​ക്കും, ഉ​ല്ല​സി​ക്കും. അ​തി​നൊ​പ്പം പൂ​ന്തോ​ട്ട കാ​വ​ൽ​ക്കാ​രും. എ​ല്ലാ​വ​രു​ടെ​യും പ്ര​തീ​ക്ഷ അ​താ​ണ്. വി​ട​ര​ട്ടെ, പ്ര​തീ​ക്ഷ​യു​ടെ ന​റു​മ​ല​രു​ക​ൾ..! വ​ഴ​ങ്ങാ​ത്ത മ​ന​സും ശ​രീ​ര​വും ഓ​ർ​മകളു​ടെ അ​ക​ത്ത​ള​ങ്ങ​ളി​ലേ​ക്കു ത​ള്ളി​വി​ടാ​ൻ ഇ​നി​യി​വ​ർ​ക്കു പൂ​ന്തോ​ട്ട​ങ്ങ​ളു​ണ്ട്. പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ ന​ല്ല കാ​വ​ൽ​ക്കാ​രാ​യി ഇ​വ​ർ വേ​ഷ​പ്പ​ക​ർ​ച്ച​യാ​ടു​ന്പോ​ൾ ഓ​ട്ടി​സം ഓ​ർ​മ​യാ​കും. ഇ​നി ഈ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ വി​രി​യു​ക ആ​ശ​യ​റ്റ മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളും. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​നു കൃ​ഷി​പാ​ഠ​ങ്ങ​ളി​ലൂ​ടെ പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കു​ക​യാ​ണി​വി​ടെ. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​ന്പേ തു​ട​ങ്ങി​യ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി കേ​ര​ള​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്. ഒ​രു​പ​ക്ഷേ, ഇ​ന്ത്യ​യി​ലെത​ന്നെ ആ​ദ്യ​ത്തെ ഉ​ദ്യ​മ​ത്തി​നാ​ണ് തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ തു​ട​ക്ക​മി​ട്ട​ത്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളെ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​ക​സ​ന​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി ഉ​ദ്യാ​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ അ​ര​ണാ​ട്ടു​ക​ര…

Read More

കുങ്ഫുവിൽ അ​റേ​ബ്യ​ൻ വേ​ൾ​ഡ് റിക്കാർ​ഡ് നേടി മ്മടെ.. ഗഡീ…

തൃ​ശൂ​ർ: അ​റേ​ബ്യ​ൻ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റിക്കാർ​ഡി​ൽ ഇ​ടംനേ​ടി തൃ​ശൂ​ർ​ക്കാ​ര​ൻ. കെ.​ആ​ർ. ജോ​ണ്‍ പോ​ളാ​ണ് പൂ​ര​ന​ഗ​രി​യി​ലേ​ക്കു റിക്കാർ​ഡ് തി​ള​ക്ക​മെ​ത്തി​ച്ച​ത്. ക​ണ്ണു​കെ​ട്ടി ഇ​രു​കൈ​ക​ളി​ലും കു​ങ്ഫു ആ​യു​ധ​മാ​യ നഞ്ച​ക് ഉ​പ​യോ​ഗി​ച്ച് അ​ഭ്യാ​സപ്ര​ക​ട​നം കാ​ഴ്ചവ​ച്ചാ​ണ് ജോ​ണ്‍​പോ​ൾ റിക്കാർഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച​ത്. അ​വി​ണി​ശേ​രി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കു​ങ്ഫു ഇ​ൻ​സ്ട്ര​ക്ട​റാ​ണ്. ക​ണ്ണു​കെ​ട്ടി അ​ഭ്യാ​സം ചെ​യ്യുന്ന ഒ​രു മി​നി​റ്റു​ള്ള വീ​ഡി​യോ വെബ്സൈ​റ്റി​ലേ​ക്ക് ആ​ദ്യം അ​യ​ച്ചുകൊ​ടു​ത്തി​രു​ന്നു. പിന്നീ​ട് മ​ല​പ്പു​റ​ത്ത് അ​റേ​ബ്യ​ൻവേ​ൾ​ഡ് റിക്കാർ​ഡ് പ്ര​തി​നി​ധി​ക​ളു​ടെ മു​ന്നി​ൽ ത​ത്സ​മ​യ പ്ര​ക​ട​നം ന​ട​ത്തി. ഇക്കഴിഞ്ഞ മൂ​ന്നി​നാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി റിക്കാർ​ഡ് ജേ​താ​വാ​യതായി പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ലിം​ക വേ​ൾ​ഡ് റി ക്കാ​ർ​ഡ് നേ​ടാ​നാ​യി ഒ​രു മി​നി​റ്റു​ള്ള വീ​ഡി​യോ പ്ര​തി​നി​ധി​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഗി​ന്ന​സ് റിക്കാർഡ് നേ​ടു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യ​മെ​ന്നും അ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തിവ​രിക​യാ​ണെ​ന്നും ജോൺ പോൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Read More

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​നും ദേ​ശീ​യ​പാ​ത​യ്ക്കും പ്രഥമ പരിഗണന; മു​സി​രി​സ് മാ​തൃ​ക​ തൃ​ശൂ​രി​ൽ നടപ്പിലാക്കാൻ ശ്ര​മി​ക്കുമെന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ

തൃ​ശൂ​ർ: കു​തി​രാ​നി​ലെ തു​ര​ങ്കം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു നി​യു​ക്ത എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു. അ​ടു​ത്ത 17ന് ​എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​ക ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വും കു​തി​രാ​നി​ലെ തു​ര​ങ്ക നി​ർ​മാ​ണ​വും സം​ബ​ന്ധി​ച്ചാ​യി​രി​ക്കും. പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ. പ്ര​ള​യ​കാ​ല​ത്തു കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്ക​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വി​ട്ടി​രു​ന്നു. കൂ​ടാ​തെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ തു​ര​ങ്കം തു​റ​ന്നുകൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഇ​തൊ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ല. അ​തി​നാ​ലാ​ണ് മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ഴ​യെ​ത്തു​ന്ന​തി​നു​മു​ന്പ് ഇ​വി​ട​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കേ​ന്ദ്ര ഗ​ത​ഗാ​ത മ​ന്ത്രി​യു​മാ​യും ച​ർ​ച്ച ന​ട​ത്തും. കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ കാ​ലാ​വ​ധി അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തും. ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലെ​ന്ന ധാ​ര​ണ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്. അ​തി​നി…

Read More

ചി​ല മാ​ധ്യ​മ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​; വോട്ടർമാരെ ഇത് സ്വാധീനിച്ചെന്ന് പി​ണ​റാ​യി

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന പ്ര​തീ​തി മാ​ധ്യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കി. ഇ​ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചേ​ക്കാ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. കേരളത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​യി​ക്കാ​തി​രി​ക്കാ​ൻ വോ​ട്ട​ർ​മാ​ർ യു​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

നി​പ്പ: ര​ണ്ടുപേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ; വൈ​റ​സി​ന്‍റെ ഉ​റ​വി​ടം തൃ​ശൂ​രി​ലു​ണ്ടോയെന്നറിയാൻ ടാ​സ്ക് ഫോ​ഴ്സിന്‍റെ പരിശോധന; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

തൃ​ശൂ​ർ: നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം തൃ​ശൂ​രി​ലു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ടാ​സ്ക് ഫോ​ഴ്സ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​നി​മ​ൽ ഹ​സ്ബെ​ന്‍റ​റി പാ​ല​ക്കാ​ട് മേ​ഖ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നി​പ്പ ബാ​ധി​ത​നാ​യ വി​ദ്യാ​ർ​ത്ഥി താ​മ​സി​ച്ച അഞ്ചു കിലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​ന്നി​ഫാ​മു​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ അ​സ്വാ​ഭാ​വി​ക​ത പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​റി​യി​ക്കാ​ൻ പ​റ​വ​ട്ടാ​നി​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ണ്‍​ട്രോ​ൾ റൂം ​തു​ട​ങ്ങി. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.നി​പ്പ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂരി​ൽ 34 പേ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നിരീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​പ്പ ബാ​ധി​ച്ച വി​ദ്യാ​ർ​ഥിയു​മാ​യി ഇ​ട​പ​ഴ​കി​യ 20 പു​രു​ഷ​ൻ​മാ​രും 14 സ്ത്രീ​ക​ളും അ​ട​ക്കം 34 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തി​യ​താ​യി ര​ണ്ടുപേ​രെ​യാ​ണ് നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യ​ത്.​അ​തേ​സ​മ​യം…

Read More

എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും നീ​ന്ത​ൽ​ക്കു​ളം; നീ​ന്ത​ൽ പ​രി​ശീ​ല​നം സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തൃ​ശൂ​ർ: നീ​ന്ത​ൽ പ​രി​ശീ​ല​നം സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ നി​ർ​മി​യ്ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. സം​സ്ഥാ​ന​ത്തെ മൂ​ന്നി​ട​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളും നി​ർ​മി​യ്ക്കും. ചെ​ന്പൂ​ച്ചി​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​സ്ഥാ​ന​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്കൂ​ളു​ക​ൾ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​തു ന​ട​പ്പാ​ക്കു​ക. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും അ​നു​ബ​ന്ധ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളും സ​ന്പൂ​ർ​ണ ഹൈ​ടെ​ക്കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നു മു​ന്നോ​ടി​യാ​യി ഓ​ണാ​വ​ധി​യ്ക്കു മു​ന്പ് ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ൾ ഹൈ​ടെ​ക് ആ​കും. ആ​ദ്യ​മാ​യി സ​ന്പൂ​ർ​ണ ഹൈ​ടെ​ക് വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം ഒ​രു​ക്കി​യ സം​സ്ഥാ​ന​മെ​ന്ന പ​ദ​വി​യി​ലേ​ക്കു നാം ​നീ​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More