കൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങും. എട്ടിന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്ടറിൽനിന്ന് ഗുരുവായൂരിലേക്കു പോകും.
Read MoreCategory: Thrissur
ഇരിങ്ങാലക്കുടയില്‍ പാന്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു; പലർക്കും കടിയേറ്റത് വിട്ടീൽനിന്ന്
ഇരിങ്ങാലക്കുട: പാന്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. സഹകരണ ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പതിനഞ്ചോളം പേരാണ് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച മാത്രം മൂന്ന് പേരെത്തി. പലർക്കും വീട്ടിനുള്ളിലാണ് കടിയേറ്റത്. കൊടുങ്ങല്ലൂർ മേഖലയിൽ നിന്നാണ് കൂടുതൽ പേരും സഹകരണ ആശുപത്രിയിൽ എത്തുന്നത്. കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ പാന്പുകൾ തണുപ്പുള്ള സ്ഥലങ്ങൾ തേടി പുറത്തിറങ്ങുന്നതാണ് പാന്പ് കടിയേൽക്കുന്നതിന് കാരണമാകുന്നതെന്ന് പറയുന്നു. വീടുകളിൽ വെള്ളം കൂടുതൽ ഉപയോഗിക്കുന്ന കുളിമുറികൾ, അടുക്കള എന്നിവിടങ്ങളിൽ തണുപ്പ് തേടി ഇവ എത്തുന്നുണ്ട്. സഹകരണ ആശുപത്രിയിലും ഗവ. ജനറൽ ആശിപത്രിയിലുമാണ് മേഖലയിൽ പാന്പ് വിഷത്തിന് ചികിത്സ ലഭിക്കുന്നത്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ എത്തുന്നവരെ ആന്റി വെനം നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്. ഗുരുതരമല്ലെങ്കിൽ ഇവിടെ തന്നെ ചികിത്സ നൽകും. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രളയസമയത്ത് മരുന്നു ലഭ്യമായിരുന്നെങ്കിലും നിലവിൽ ഇല്ല.
Read Moreപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാകുമോ..? കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചു; എട്ടാം തീയതി ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് വിവരം
തൃശൂർ: കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലും രോഗബാധിതൻ തൃശൂരിലുണ്ടായിരുന്ന പശ്ചാത്തലത്തിലും പ്രധാനമന്ത്രിയുടെ എട്ടാം തീയതിയിലെ കേരള സന്ദർശനം മാറ്റുമോ എന്ന് സംശയം. പകർച്ചവ്യാധികൾ ഉള്ള സ്ഥലങ്ങളിലേക്ക് പൊതുവെ വിഐപി സന്ദർശനങ്ങൾ ഒഴിവാക്കുന്നതാണ് പതിവ്. എട്ടാം തീയതി ഗുരുവായൂർ സന്ദർശനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നിപ്പ ബാധിതൻ തൃശൂരിലും ഉണ്ടായിരുന്നുവെന്നതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സൂചനയുണ്ട്. എന്നാൽ സംസ്ഥാനത്ത് ഭയപ്പെടാനുള്ള സ്ഥിതിയില്ലെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സന്ദർശനം മാറ്റിവയ്ക്കില്ലെന്നാണ് ഡൽഹി വൃത്തങ്ങൾ നൽകുന്ന വിവരം. സന്ദർശനത്തിന് ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നതുകൊണ്ടുതന്നെ രണ്ടു മൂന്നു ദിവസങ്ങൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ സന്ദർശനം മാറ്റണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.
Read Moreമന്ത്രിയോടൊപ്പം ക്ലാസിലേക്ക്… സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കൊടകരയിൽ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂർ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കൊടകര ചെന്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. “അക്കാദമിക മികവ് വിദ്യാലയ മികവ്’ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ചാണ് പ്രവേശനോത്സവം ആഘോഷിക്കുന്നത്. രാവിലെ 9.30നു നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, ടി.എൻ. പ്രതാപൻ എംപി എന്നിവർ സംസാരിക്കും. “മന്ത്രിയോടൊപ്പം ക്ലാസിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി ഒന്ന്, 11 ക്ലാസുകളിലേക്കു പ്രവേശനം നേടിയ കുട്ടികളെ മന്ത്രി സി. രവീന്ദ്രനാഥ് വരവേൽക്കും. പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കാൻ പേപ്പർ ബാഗുകളും വിത്തുപേനകളും ആശംസാ കാർഡുകളും കമ്മിറ്റി തയാറാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 18 ബിആർസികളിലും 86 പഞ്ചായത്തുകളിലും ഏഴു മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും 942 സ്കൂളുകളിലും അന്നേദിവസം പ്രവേശനോത്സവം…
Read Moreനിപ്പ; തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ള 27പേരിൽ 17 പുരുഷൻമാരും 10 സ്ത്രീകളും
തൃശൂർ: നിപ്പ സ്ഥിരീകരണത്തെ തുടർന്ന് ജില്ലയിൽ നിരീക്ഷണത്തിലുള്ള 27 പേരിൽ 17 പേർ പുരുഷൻമാരും പത്തുപേർ സ്ത്രീകളും. ഇവരെ ദിവസേന രണ്ടു നേരവും പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഒ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇവരെ ഡോക്ടർമാർ നിരീക്ഷിച്ച് പരിശോധന നടത്തുന്നുണ്ട്. ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.പനിയുമായി എത്തുന്നവരുടെ ചികിത്സക്ക് പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ചുമയുമായി എത്തുന്നവരെ പരിശോധിക്കാൻ പ്രത്യ്ക പരിശോധന കോർണർ ഒരുക്കുമെന്നും ഡിഎംഒ പറഞ്ഞു.
Read Moreനിപ്പ; സ്കൂൾ തുറക്കുന്നത് നീട്ടാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങൾക്ക് വിട; ആറിന് തന്നെ സ്കൂൾ തുറക്കും
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് നിപ്പ രോഗം വീണ്ടും സ്ഥിരീകരിക്കുകയും ജാഗ്രത നിർദ്ദേശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിലും സ്കൂളുകൾ ആറിന് തന്നെ തുറക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെയും ആരോഗ്യവകുപ്പ് ഏതെങ്കിലും തരത്തിലുള്ള നിരോധനമോ നിയന്ത്രണമോ നൽകിയിട്ടില്ലാത്തതുകൊണ്ടു തന്നെ സ്കൂളുകൾ തുറക്കുന്നത് നീട്ടേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അതുകൊണ്ടുതന്നെ സ്കൂളുകൾ തുറക്കുന്നത് നീട്ടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതരും പറഞ്ഞു.
Read Moreഅന്തിക്കാട്ടെ പാടശേഖരത്തിൽ മന്ത്രി വി.എസ്. സുനിൽകുമാറും സംവിധായകൻ സത്യൻ അന്തിക്കാടും കൊയ്യാനിറങ്ങി
അന്തിക്കാട്: മന്ത്രി വി.എസ് സുനിൽകുമാറുംസിനിമാ സംവിധായകൻ സത്യൻ അന്തിക്കാടും കൊയ്ത്തരിവാളെടുത്ത് കണ്ടത്തിലിറങ്ങി വിളത്ത നെല്ല് കൊയ്തു. ഇരുവരുടെയും സ്വന്തം നാട്ടിലെ അന്തിക്കാട് കടവാരത്ത് കാഞ്ഞാൻ കോൾ ഓപ്പറേഷൻ കോൾ ഡബിൾ കൊയ്ത്തുത്സവമാണ് രംഗം. മന്ത്രിയും സിനിമാ സംവിധായകനും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൊയ്യാനിറങ്ങിയപ്പോൾ കണ്ട് നിന്നവർക്കും ആവേശമായി. കൊയ്യാൻ ആദ്യമെത്തിയത് കൃഷിമന്ത്രി സുനിൽ കുമാറായിരുന്നു.തൊട്ടുപിന്നാലെ സത്യൻ അന്തിക്കാടുമെത്തി അരിവാളുമായി കണ്ടത്തിലിറങ്ങി. ഇരുവർക്കും കോൾ നിലങ്ങൾ ഉള്ളതിനാൽ കൊയ്ത്തിലും നല്ല പരിചയമായിരുന്നു. കൃഷി വകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം നി ർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി.ശ്രീവത്സൻ അദ്ധ്യക്ഷനായിരുന്നു. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. ഇത്തരം കൊയ്ത്തുത്സവങ്ങൾ മാതൃകയാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. കാഞ്ഞാൻ കോൾ മോണിറ്ററിംഗ് സമിതിയംഗം എം.ജി സുഗുണദാസ് ജില്ലാ പഞ്ചായത്ത് മെന്പർ സിജി മോഹൻ ദാസ് ,ബ്ലോക്ക് മെന്പർ മേനുജ പ്രതാപൻ,…
Read Moreപോലീസ് അക്കാദമിയിൽ വനിത എസ്ഐ ട്രെയിനികൾക്ക് പീഡനം;പരാതി നൽകിയവർക്ക് ഭീഷണി;ട്രെയിനികൾക്കിടയിൽ അസംപ്തൃതി പുകയുന്നു
തൃശൂർ: പോലീസ് അക്കാദമിയിൽ വനിത സബ് ഇൻസ്പെക്ടർമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതെ ഉന്നത പോലീസ് അധികാരികൾ. പോലീസ് അക്കാദമിയിലെ ഒരു അസിസ്റ്റന്റ് കമൻഡാന്റിനെതിരെയാണ് രണ്ട് വനിത സബ് ഇൻസ്പെക്ടർ ട്രെയിനികൾ പരാതി നൽകിയത്. അക്കാദമി ഡയറക്ടർ എഡിജിപി ബി.സന്ധ്യയ്ക്ക് പരാതി നൽകിയിട്ട് ഒരു മാസമാകാറായിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലത്രേ. ഇപ്പോൾ പരാതി നൽകിയ വനിത ട്രെയിനികളെ ആരോപണ വിധേയനായ അസിസ്റ്റന്റ് കമൻഡാന്റ് ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു. കഴിഞ്ഞ മാസം 20നാണ് സംഭവമുണ്ടായത്. വനിത ട്രെയിനികൾക്ക് പരിശീലനം കൊടുക്കുന്നതിനിടെയാണ് ലൈംഗിക പീഡനം നടന്നത്. ആറടി ഉയരമുള്ള മതിലിൽ കയറാനുള്ള പരിശീലനം നടത്തുന്നതിനിടെ അതുവഴി വന്ന അസിസ്റ്റന്റ് കമൻഡാന്റ് രണ്ടു വനിത ട്രെയിനികളുടെ ദേഹത്ത് സ്പർശിക്കുകയും ലൈംഗികപരമായി സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. വനിത കമാൻഡിംഗ് ഓഫീസർമാരുടെ സാന്നിധ്യത്തിലാണ് ഇത്തരം കാര്യങ്ങൾ നടത്തിയത്. വനിത ട്രെയനികൾ ഉടൻ…
Read Moreപുതുക്കാട് ഒരാൾക്കുകൂടി മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധനയിൽ ആറു തട്ടുകടകളിൽനിന്ന് പിഴ ഈടാക്കി
പുതുക്കാട്: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പുതുക്കാട് മേഖലയിലെ പാതയോരത്തുള്ള തട്ടുകടകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ചൂടുവെള്ളം നൽകണമെന്ന നിർദേശം പാലിക്കാത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനും ആരോഗ്യ കാർഡ് ഇല്ലാതിരുന്നതുമായ ആറു തട്ടുകടകളിൽ നിന്ന് പിഴ ഈടാക്കി. 7000 രൂപ വീതമാണ് ആരോഗ്യവകുപ്പ് പിഴ ചുമത്തിയത്. ദേശീയപാതയോരത്തുള്ള എല്ലാ ഭക്ഷണവില്പന സ്ഥാപനങ്ങളിലും ബേക്കറികളിലും ആരോഗ്യവകുപ്പു പരിശോധന നടത്തി. പൂർണമായും സുരക്ഷിതമായ ഭക്ഷണം മാത്രമേ തട്ടുകടകളിൽ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. വിദ്യാധരൻ, ജെഎച്ച്ഐമാരായ കെ.എസ്. സുമൽ, മൻജിത് പുലാപറന്പിൽ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ കിണറുകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയതായി അധികൃതർ അറിയിച്ചു.ഇതിനിടെ അളഗപ്പനഗർ പഞ്ചായത്തിൽ ഒരാൾക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിൽ പുതിയതായി ആർക്കും മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്…
Read Moreകണ്കെട്ട് വിദ്യയോ? ആഡംബര കാറില്‍ എത്തിയ ദമ്പതികള്‍ കടയുടമയില്‍ നിന്നും തട്ടിയെടുത്തത് 15,000 രൂപ; സംഭവം ഇങ്ങനെ….
ഇരിങ്ങാലക്കുട: പുല്ലുരിലെ പെയിന്റ് കടയിൽ ദന്പതികൾ ചമഞ്ഞ് ആഡംബര കാറിൽ എത്തിയവർ കണ്കെട്ട് വിദ്യയിലൂടെ കടയുടമയുടെ കൈയിൽനിന്നും 15,000 രൂപയോളം തട്ടിയെടുത്തതായി പരാതി. കടയിലെത്തിയ ഇവർ കാഷ് കൗണ്ടറിനു സമീപത്തുവച്ച് പുതിയതായി ഇറങ്ങിയ നോട്ടുകൾ ഇതുവരെ കണ്ടിട്ടില്ല എന്നുപറഞ്ഞ് കടയുടമയുടെ കൈയിൽനിന്നും നോട്ടുകെട്ട് വാങ്ങി പരിശോധിച്ചശേഷം തിരികെ നൽകി. എന്നാൽ പിന്നീട് ഇവർ പോയശേഷം നോട്ടുകെട്ട് പരിശോധിച്ചപ്പോഴാണ് 15,000 രൂപയോളം കെട്ടിൽ കുറവുള്ളതായി കണ്ടെത്തിയത്. കടയിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ ഇരിങ്ങാലക്കുടയിലെ മണി ട്രാൻസ് ഫർ സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ വർഷം തട്ടിപ്പ് നടത്തിയിരുന്നു. രണ്ട് തട്ടിപ്പും ഒരേ ആൾക്കാർ തന്നെയാണ് നടത്തിയതെന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More