സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ കോർപറേഷനുകളിൽ കെട്ടിട നിർമാണ അനുമതിക്കുള്ള സോഫ്റ്റ്വെയറിനു പിഴവില്ലെന്നും അത് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ. സോഫ്റ്റ്വെയർ മുഖേന അപേക്ഷ സമർപ്പിക്കാനും തുടർനടപടിക്കുമുള്ള തടസങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നാലുമാസമായി നഗരങ്ങളിൽ കെട്ടിട നിർമാണങ്ങൾക്ക് അനുമതി നൽകാൻ കഴിയുന്നില്ലെന്ന ഇന്നലത്തെ രാഷ്ട്രദീപിക വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമത്തിനു പഴുതു നൽകാത്ത സോഫ്റ്റ്വെയറാണ് ഐബിപിഎംഎസ്. സുതാര്യമായ ഈ സംവിധാനം പ്രയോജനപ്പെടുത്താതെ അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. സോഫ്റ്റ്വെയറിലൂടെ അപേക്ഷയും രേഖകളും അപ്ലോഡ് ചെയ്യേണ്ടതു ലൈസൻസ്ഡ് എൻജിനിയർമാരാണ്. അവരിൽ ചിലർക്കും ചില ഉദ്യോഗസ്ഥർക്കും പുതിയ സംവിധാനത്തോടു താത്പര്യമില്ല. അതിന്റെ പേരിൽ ഐബിപിഎംഎസ് സോഫ്റ്റ്വെയർ പിൻവലിക്കില്ല: മന്ത്രി ചൂണ്ടിക്കാട്ടി.ഐബിപിഎംഎസ് സോഫ്റ്റ്വെയർ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്കും ലൈസൻസ്ഡ് എൻജിനിയർമാർക്കും പരിശീലനം നല്‍കിയതാണ്. ആവശ്യമെങ്കിൽ ഇനിയും പരിശീലനം നല്‍കുന്നതാണ്. ഐബിപിഎംഎസ് സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്താത്തതുമൂലം കോർപറേഷനുകളിലെ കെട്ടിടനിർമാണ മേഖലയിലുണ്ടായ…
Read MoreCategory: Thrissur
പൊടി”പൊടിക്കാൻ’ ഭാഗ്യമെത്തി ; 60 ലക്ഷത്തിന്റെ ഭാഗ്യക്കുറി വിജയി ഫ്ളവർമില്ലുടമ അനിൽകുമാർ
അരിന്പൂർ: സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 60 ലക്ഷം രൂപ വെളുത്തൂരിലെ ഫ്ളവർ മില്ലുടമയ്ക്ക്. കുന്നത്തങ്ങാടി വെളുത്തൂർ റോഡിൽ താണിയത്ത് സായി എന്ന അനിൽകുമാറാണ് ഭാഗ്യവാൻ. 25നായിരുന്നു നറുക്കെടുപ്പ്. എസ്.ആർ. 783514 നന്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ് തൊഴിൽ നഷ്ടപ്പെട്ട് കുന്നത്തങ്ങാടിയിൽ ഭാഗ്യക്കുറി വില്പന നടത്തുന്ന സോമനിൽനിന്നാണ് പതിവുപോലെ സായി ടിക്കറ്റ് വാങ്ങിയത്. നേരത്തെ ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ അരിന്പൂർ ശാഖയിൽ നൽകി. ഭാര്യ: സിന്ധു (സുമംഗലി ബ്യൂട്ടിപാർലർ). മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്.
Read Moreകഞ്ചാവ് കുടിപ്പികയിൽ ഇരട്ടക്കൊല; നാലുപേർ അറസ്റ്റിൽ; രണ്ടുപേർ ഒളിവിലെന്ന് പോലീസ്
തൃശൂർ: കഞ്ചാവു കുടിപ്പകയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ റിമാൻഡിൽ. രണ്ടുപേരെ പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ്. ചൊവ്വൂർ മാളിയേക്കൽ വീട്ടിൽ ഡയമണ്ട് എന്നു വിളിക്കുന്ന മിജോ(25), അനുജൻ ജിനു( 23), വരടിയം സ്വദേശികളായ തുഞ്ചൻനഗർ ചിറയത്ത് വീട്ടിൽ സിജോ ജെയിംസ്(31), ചാക്കേരി വീട്ടിൽ പൂച്ച എന്നു വിളിക്കുന്ന അഖിൽ(23) എന്നിവരാണ് പിടിയിലായത്. ഒളിവിൽപോയവരെ ഉടൻ പിടികൂടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പറഞ്ഞു. വോട്ടെടുപ്പുദിവസമായ ബുധനാഴ്ച അർധരാത്രിയോടെ വരടിയം പാറപ്പുറത്തുവച്ചാണ് രണ്ടു യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടത്. പിക്കപ്പ് വാൻ കൊണ്ട് ക്രിസ്റ്റോ, ശ്യാം എന്നിവർ യാത്ര ചെയ്തിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം റോഡിലേക്കു തെറിച്ചുവീണ ഇവരെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സ്കൂട്ടറിൽ പോയിരുന്ന ഇവരുടെ സുഹൃത്തുക്കളായ പ്രസാദ്, രാജേഷ് എന്നിവരെയും പിൻതുടർന്ന് ഇടിച്ചുവീഴ്ത്തിയിരുന്നു. പ്രതികൾ ഇവരെയും വകവരുത്താൻ ഇറങ്ങിയെങ്കിലും മറ്റൊരു വാഹനത്തിന്റെ ലൈറ്റ് കണ്ടതിനെതുടർന്ന്…
Read Moreന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള്‍ നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read Moreനമുക്ക് ഹോണടിച്ചടിച്ചു പോകാം… ! ഹോണ്‍രഹിത ദിനത്തിലും ഹോണടിക്ക് കുറവില്ല; ബോധവത്കരണത്തിന് ജനത്തിന്റെ സല്യൂട്ട്…
സ്വന്തം ലേഖകൻ തൃശൂർ: നിർത്താതെ ഹോണ്‍ മുഴക്കിയ സ്വകാര്യബസ് ഡ്രൈവറോട് പറഞ്ഞുനോക്കി – ചേട്ടാ ഇന്ന് ഹോണ്‍രഹിത ദിനമാണ്. പരമാവധി ഹോണടിക്കാതെ നമുക്ക് മുന്നോട്ടു പൊയ്ക്കൂടെ…എന്റെ അനിയാ ഹോണടിച്ചില്ലേൽ ദാ ഈ മുന്നിൽ കാണുന്നവൻമാരൊന്നും ഒരിഞ്ച് മുന്പോട്ട് പോവില്ല. ചെവിതുളച്ച് രണ്ടെണ്ണം അടിച്ചുകൊടുത്താൽ വഴി ക്ലിയറാകും – എയർഹോണിൽ ഞെക്കിപ്പിടിച്ച് ബസ് ഡ്രൈവറുടെ സിംപിൾ മറുപടി. ഇത് ഒരു ബസ് ഡ്രൈവറുടെ മാത്രം മറുപടിയായിരുന്നില്ല…കുറേ പേരുടെ മറുപടി ഇതു തന്നെയായിരുന്നു..നമുക്ക് ചോയിച്ചുചോയിച്ചു പോകാം എന്ന് മോഹൻലാൽ പറയും പോലെ നമുക്ക് ഹോണടിച്ച് ഹോണടിച്ച്പോകാം എന്നായിരുന്നു മിക്ക ഡ്രൈവർമാരുടേയും മറുപടി…ശക്തൻസ്റ്റാൻഡിലെത്തിയപ്പോൾ അവിടെ ഹോണ്രഹിതദിനാചരണത്തിന്റെ ബോധവത്കരണം നടക്കുന്നു. അതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ പലതരം ഹോണുകൾ മുഴങ്ങുന്നു. ചെവിതുളച്ചുകയറുന്ന ഹോണുകൾ പലരിലും കേൾവിത്തകരാറുകൾ ഉണ്ടാക്കുമെന്നും ചിലർക്ക് തൊട്ടുപിന്നിൽ വന്നുളള ഈ ഹോണടി കേട്ടാൽ ബ്ലഡ് പ്രഷർ കുതിച്ചുയരുമെന്നും വല്ലാത്ത ടെൻഷനാണ്…
Read Moreതൃശൂരിൽ മലമ്പനി ഭീതി; രോഗം പടർന്നതു പത്തുപേർക്ക് ; മലമ്പനി നിവാരണ യജ്ഞം തുടങ്ങിയതായി ആരോഗ്യ വിഭാഗം
തൃശൂർ: നാലു മാസത്തിനുള്ളിൽ ജില്ലയിൽ പത്തുപേർക്കു മലന്പനി കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. ഒരു സ്ത്രീയടക്കം പത്തു പേർക്കാണ് രോഗം കണ്ടെത്തിയത്. രോഗം തടയാൻ മലന്പനി നിവാരണ യജ്ഞം തുടങ്ങിയതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോക മലന്പനി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ബോധവത്കരണവും നടത്തി. റെയിൽവേ സ്റ്റേഷനിൽ പ്രദർശനം സംഘടിപ്പിച്ചു. 2020ഓടെ കേരളത്തിൽനിന്നു മലന്പനി നിർമാർജനം ചെയ്യാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. മലന്പനി ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽനിന്ന് ജോലിക്കും മറ്റും വന്നവർ താമസിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകളും മറ്റും നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സതീശൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മലന്പനി കണ്ടെത്തിയാലുടൻ റിപ്പോർട്ടു ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാതിരുന്നാൽ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Moreസോഫ്റ്റ്വെയർ ഉടക്കി; നാലു മാസമായി നഗരങ്ങളിൽ കെട്ടിടനിർമാണ അനുമതിയില്ല
ഫ്രാങ്കോ ലൂയിസ് തൃശൂർ: സംസ്ഥാനത്തെ കോർപറേഷനുകളിൽ കെട്ടിടനിർമാണ അനുമതി നാലുമാസമായി അവതാളത്തിൽ. കെട്ടിട നിർമാണ അനുമതിക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനമായ ഐബിപിഎംഎസ് (ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം) പ്രവർത്തിക്കാത്തതാണു കാരണം. നഗരങ്ങളിൽ വീടുകളും കെട്ടിടങ്ങളും നിർമിക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം നഗരങ്ങളിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ ഇല്ല. അപേക്ഷ സമർപ്പിക്കാനും പരിശോധിച്ച് അനുമതി നൽകാനുമുള്ള സംവിധാനം സജ്ജമാകുന്നതുവരെ നിർമാണ സ്തംഭനം തുടരും. വിവിധ ഫീസ് ഇനങ്ങളിലായി സർക്കാരിനു കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. കെട്ടിട നിർമാണ അനുമതിക്ക് സംസ്ഥാനത്തു “സങ്കേതം’ എന്ന ഓണ്‍ലൈൻ അപേക്ഷാ സംവിധാനമാണു നിലവിലുണ്ടായിരുന്നത്. 2014 ഏപ്രിൽ മുതൽ നഗരസഭകളിലും പിന്നീട് പഞ്ചായത്തുകളിലും ഈ സംവിധാനമനുസരിച്ച് ഓണ്‍ലൈൻ അനുമതി നൽകിയിരുന്നു. പുതിയ കെട്ടിട നിർമാണ നിയമങ്ങൾക്കു വിധേയമാക്കി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമായി ഏകീകരിച്ചു സജ്ജമാക്കിയതാണു…
Read Moreപ്രണയം നടിച്ച് പീഡനം; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
അന്തിക്കാട്: പ്രണയം നടിച്ച് പതിനാലുകാരിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാരനെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം അന്തിക്കാട് സ്വദേശി അന്തിക്കാട്ട് വാരിയം വീട്ടിൽ ശങ്കറി (25) നെ അന്തിക്കാട് സിഐ മുഹമ്മദ് ഹനീഫ്, എസ്ഐ സംഗീത് പുനത്തിൽ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.
Read Moreതൃശൂർ ജില്ലയിൽ എച്ച് 1 എൻ 1 ഭീഷണി; ഈ വർഷം ജില്ലയിൽ 39 കേസുകളും ഒരു മരണവും; സംശയ ലക്ഷണങ്ങളുമായി കൂടുതൽ പേർ
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിൽ എച്ച് വണ്‍ എൻ വണ്‍ ഭീഷണി. അപ്രതീക്ഷിതമായി എത്തിയ വേനൽമഴയാണ് ജില്ലയിൽ ഇപ്പോൾ എച്ച് വണ്‍ എൻ വണ്‍ പടരാൻ കാരണമായി ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 39 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 58 വയസുള്ള ഒരു സ്ത്രീക്ക് മരണവും സംഭവിച്ചു. എച്ച് വണ്‍ എൻ വണ്‍ സംശയ ലക്ഷണങ്ങളുമായി നിരവധിപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. പലരുടേയും സ്രവങ്ങൾ വിദഗ്ധപരിശോധനക്ക് അയക്കുന്നുമുണ്ട്.പ്രളയാനന്തരം ഓഗസ്റ്റ് മുതൽ ഇതുവരെയും എല്ലാ മാസവും എച്ച് വണ്‍ എൻ വണ്‍ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അപൂർവ സംഭവമാണെന്ന് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 333 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 12 പേർക്ക് മരണവും…
Read Moreബണ്ട് റോഡ് നിർമാണം തകൃതി; ഭൂമാഫിയ കൈയേറുന്നുവെന്ന് ആരോപണം; ഇല്ലെന്ന് നാട്ടുകാർ
പുല്ലൂർ: ഉൗരകം പൊതുന്പുചിറ പാടശേഖരത്തിനു സമീപത്തുള്ള ബണ്ട് റോഡ് നിർമാണത്തിൽ കർഷകരിലും പരിസ്ഥിതി പ്രവർത്തകരിലും ആശങ്ക. എന്നാൽ ആശങ്ക അസ്ഥാനത്തെന്ന് നാട്ടുക്കാർ. പുല്ലൂർ അണ്ടികന്പനിക്കു താഴെ പൊതുന്പുചിറക്കു സമീപത്തു നിന്നും ആരംഭിച്ച് ഉൗരകത്ത് എത്തി ചേരുന്ന വിധത്തിലാണ് റോഡ് നിർമാണം നടക്കുന്നത്. കൃഷിയെയും കുടിവെള്ള സ്രോതസിനെയും ഇല്ലാതാക്കുമെന്നും ഭൂമാഫിയ സംഘങ്ങളാണു റോഡ് നിർമാണത്തിനു പിന്നിലെന്നാണ് ഇവരുടെ പ്രധാന ആരോപണം. റോഡുപണി പൂർത്തിയാക്കുന്നതോടെ വെള്ളക്കെട്ടും കൃഷിനാശവും പരിസ്ഥിതിനാശവും സംഭവിക്കുമെന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നു. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ നെൽപാടശേഖരങ്ങളിൽ ആരും കൃഷിയിറക്കില്ലെന്നും, സെന്റിന് 30,000 രൂപ ഉണ്ടായിരുന്നിടത്ത് റോഡ് നിർമാണം ആരംഭിച്ചതോടെ രണ്ട് ലക്ഷവും, റോഡ് നിർമാണം പാതി പിന്നിട്ടതോടെ മൂന്ന് ലക്ഷം രൂപയായും വർധിച്ചു. ഈ സ്ഥലത്ത് കൃഷിക്കു പകരം വീടുകൾ ഉയരുമെന്നും ഇവർ ചൂണ്ടികാട്ടുന്നു. അവിട്ടത്തൂർ, ഉൗരകം, പുല്ലൂർ എന്നിവടങ്ങളിലെ കൃഷിക്കും മറ്റുആവശ്യങ്ങൾക്കുമായി പൊതുന്പുചിറയിൽ വെള്ളം സംഭരിക്കുക…
Read More