ദേശീയപാതയിലെ അടിപ്പാത നിർമാണം; ചാ​ല​ക്കു​ടിയിൽ സി​ഗ്ന​ൽ ജം​ഗ്ഷ​ൻ അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ജം​ഗ്ഷ​ൻ അ​ട​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ, എ​റ​ണാ​കു​ളം, മാ​ള ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ട്ടു തു​ട​ങ്ങി. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ജം​ഗ്ഷ​നി​ലെ​ത്തി വ​ല​തു​വ​ശ​ത്തേ​ക്കു തി​രി​ഞ്ഞ് കി​ഴ​ക്കു​വ​ശ​ത്തെ റോ​ഡി​ലൂ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്ര​സ​ന്‍റ് സ്കൂ​ളി​നു സ​മീ​പം കി​ഴ​ക്കു​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ടി വ​രും. നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ നി​ന്നും മാ​ള ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ സൗ​ത്ത് ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. കോ​ട​തി ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ അ​ഞ്ചു മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. റോഡ് അടച്ചതോടെ സ്ഥലത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷമായി. ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗ​താ​ഗ​ത ക​മ്മി​റ്റി​യാ​ണ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Read More

ബാം​ഗ​ളൂ​രി​ലേക്കുള്ള ബ​സ് നിരക്ക് വി​മാ​ന​ത്തേ​ക്കാ​ൾ കൂ​ടുതൽ;  ഒ​ത്താ​ശ ന​ൽ​കു​ന്ന​ത് കെഎ​സ്ആ​ർ​ടി​സി​യും റെ​യി​ൽ​വേ​യും

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ നി​ന്നും ബാം​ഗ​ളൂ​രി​ലേ​ക്ക് രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ദു​രി​ത​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു വ​രി​ക​യാ​ണ്. അ​സൗ​ക​ര്യ​ങ്ങ​ളും മോ​ശ​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളും നി​ര​ന്ത​രം നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ടെ​ങ്കി​ലും പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൂ​ടു​ത​ൽ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് ആ​രും പു​റ​ത്തു പ​റ​യാ​തി​രു​ന്ന​ത്. ക​ല്ല​ട ബ​സി​ലെ ദു​രി​തം പു​റ​ത്തു വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളു​ടെ ക​ഥ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ബാം​ഗ​ളൂ​ർ യാ​ത്ര​യ്ക്ക് ക​ഐ​സ്ആ​ർ​ടി​സി​യും റെ​യി​ൽ​വേ​യും ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ത​ന്നെ പു​റ​ത്തു വ​ന്നി​രു​ന്നു. പ​ര​മാ​വ​ധി ബാം​ഗ​ളൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ കു​റ​ച്ചാ​ണ് ഈ ​വ​കു​പ്പു​ക​ൾ സ്വ​കാ​ര്യ ബ​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കെഎ​സ്ആ​ർ​ടി​സി​യും റെ​യി​ൽ​വേ​യും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് മ​റ്റു വ​ഴി​ക​ളി​ല്ലാ​തെ ജ​ന​ങ്ങ​ൾ സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​ത്. പ​ല​പ്പോ​ഴും വി​മാ​ന​ത്തേ​ക്കാ​ൾ കൂ​ടി​യ നി​ര​ക്ക് ന​ൽ​കി​യാ​ണ് യാ​ത്ര​ക്കാ​ർ ബ​സു​ക​ളി​ൽ ബാം​ഗ​ളൂ​രി​ലേ​ക്ക് പോ​കു​ന്ന​ത്. ബാം​ഗ​ളൂ​ർ ബ​സു​ക​ളി​ലെ ദു​ര​ന്തം ച​ർ​ച്ച​യാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ…

Read More

ഭി​ന്നശേ​ഷി കു​ട്ടി​ക​ൾ​ക്കും ജോലി പരിശീലനം; അഭിനന്ദനങ്ങളുമായി കാ​തോ​ലി​ക്കാ ബാ​വ​

ക​ന്നം​കു​ളം: റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ജോ​ലി​ക​ളി​ൽ സ​ഹാ​യ​ത്തി​നാ​യി നി​ല്ക്കു​ന്ന ചൈ​ത​ന്യ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളെ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​ദി​യ​ൻ കാ​ത്തോ​ലി​ക്കാ ബാ​വ സ​ന്ദ​ർ​ശി​ച്ചു. ചൈ​ത​ന്യ സ്പെ​ഷ​ൽ സ്കൂ​ളി​ലെ അ​രു​ണ്‍ റ്റി. ​മു​ര​ളീ​ധ​ര​ൻ, സി.​ഒ സി​ൻ​റ്റോ, കെ.​എ​സ് പ്രി​യ, വി.​ബി. മ​നു, എ​ൻ.​എ​സ് ഐ​ശ്വ​ര്യ, കെ.​എം മ​ൻ​സൂ​ർ, വി.​ആ​ർ ര​ൻ​ജി​ത്ത് എ​ന്നീ ഏ​ഴ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ് കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക​ളാ​യി​ട്ടു​ള്ള​ത്. പ​ത്തി​ന​ഞ്ച് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ഇ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടൊ​പ്പം ഇ​വ​രു​ടെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ഇ​വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ജോ​ലി​ക​ൾ കു​ന്നം​കു​ള​ത്തെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ് ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ. 18 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​രെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​മൊ​രു ആ​ശ​യം ചൈ​ത​ന്യ സ്പെ​ഷ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ൾ റോ​യ​ൽ ആ​ശു​പ​ത്രി ഇ​തി​ന് പൂ​ർ​ണ്ണ പി​ന്തു​ണ…

Read More

ആനവണ്ടിയോളം നന്മയുമായി  സത്യത്തിനു ഡബിൾ ബെല്ലടിച്ച് പ്രഭാകരൻ

ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ 70,000 രൂ​പ ഉ​ട​മ​സ്ഥ​നെ ക​ണ്ട ുപി​ടി​ച്ച് തി​രി​കെ ന​ൽ​കി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ നെ​ടു​ന്പാ​ൾ സ്വ​ദേ​ശി ത​ട്ടാ​പ​റ​ന്പി​ൽ കൊ​ച്ചു​മോ​ന്‍റെ​യും കൂ​റാ​ലി​യു​ടെ​യും മ​ക​ൻ പ്ര​ഭാ​ക​ര​നാ​ണ് സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ​ത്. ക​ഴി​ഞ്ഞ 12 ന് ​ഡ്രൈ​വ​ർ മു​ര​ളീ​ധ​ര​നു​മാ​യി സ​ർ​വീ​സ് പോ​ക​വെ ബ​സി​ൽ അ​ല​സ​മാ​യി കി​ട​ന്നി​രു​ന്ന പ​ഴ​കി​യ ബാ​ഗ് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ 70,000 ത്തോ​ളം രൂ​പ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ചാ​ല​ക്കു​ടി ഡി​പ്പോ​യി​ൽ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ല. പി​ന്നീ​ട് ബാ​ഗി​ൽ​നി​ന്നു ല​ഭി​ച്ച ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ളെ ക​ണ്ടെ​ത്തി തു​ക തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ കോ​ല​ഞ്ചേ​രി​യി​ൽ താ​മ​സി​ക്കു​ന്ന കു​ര്യ​ൻ ഉ​തു​പ്പി​ന്‍റേ​താ​യി​രു​ന്നു ബാ​ഗ്. അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് അ​നു​ജ​ന്‍റെ വീ​ട്ടി​ലേ​ക്കു യാ​ത്ര പോ​കു​ന്പോ​ഴാ​ണു ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. ചാ​ല​ക്കു​ടി ആ​ര്യ​ങ്കാ​ല​യി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ക​ര​ൻ 20 കൊ​ല്ല​ത്തോ​ള​മാ​യി കെഎസ് ആ​ർ​ടി​സി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ഡി​സ്ട്രി​ക്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണു…

Read More

പോളിംഗ് ശതമാനത്തിലെ വർധന; നേ​ട്ട​-കോ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ കൂ​ട്ടി​യും കി​ഴി​ച്ചും മുന്നണികൾ

പ്ര​ത്യേ​ക ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ മൂ​ന്നു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ മൂ​ന്ന​ര മു​ത​ൽ അ​ഞ്ച​ര വ​രെ പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ചു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ അ​ന്പ​തി​നാ​യി​രം മു​ത​ൽ എ​ഴു​പ​തി​നാ​യി​രം​വ​രെ വോ​ട്ട​ർ​മാ​ർ അ​ധി​ക​മാ​യി വോ​ട്ടു ചെ​യ്തു. പോ​ളിം​ഗ് വ​ർ​ധി​ച്ച​തി​ന്‍റെ നേ​ട്ട​കോ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ കൂ​ട്ടി​യും കി​ഴി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ് മു​ന്ന​ണി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും. കൂ​ടു​ത​ൽ​പേ​ർ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​ത് ത​ങ്ങ​ൾ​ക്കു ഗു​ണ​മാ​യെ​ന്നാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടേ​യും അ​വ​കാ​ശ​വാ​ദം. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​വ​സാ​ന ക​ണ​ക്കു​ക​ൾ നാ​ളെ രാ​വി​ലെ പു​റ​ത്തു​വി​ടു​ന്പോ​ൾ ശ​ത​മാ​ന​നി​ര​ക്ക് ഇ​നി​യും വ​ർ​ധി​ക്കും. ര​ണ്ടു ശ​ത​മാ​നം​വ​രെ നി​ര​ക്ക് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ത്രി​കോ​ണ മ​ൽ​സ​ര​ത്തി​നു സ​മാ​ന​മാ​യ പോ​രാ​ട്ടം ന​ട​ന്ന തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 5.69 ശ​ത​മാ​നം പേ​ർ കൂ​ടു​ത​ൽ വോ​ട്ടു ചെ​യ്തു. 13.36 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് വ​ർ​ധി​ച്ച​ത് 3.52 ശ​ത​മാ​നം. ചാ​ല​ക്കു​ടി​യി​ൽ…

Read More

തൃ​ശൂ​രി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു; സം​ഭ​വ​ത്തി​നു​ പിന്നി​ൽ ഗു​ണ്ടാ​കു​ടി​പ്പി​ക​യും,  ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​ണെ​ന്ന് സം​ശ​യം

തൃ​ശൂ​ർ: മു​ണ്ടൂ​ർ പാ​റ​പ്പു​റ​ത്ത് ര​ണ്ടു​യു​വാ​ക്ക​ളെ ക​ഞ്ചാ​വ് മാ​ഫി​യ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മു​ണ്ടൂ​ർ സ്വ​ദേ​ശി ശ്യാം, ​മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി ക്രി​സ്റ്റോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു​പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ടി​പ്പ​റി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഗു​ണ്ടാ കു​ടി​പ്പക​യും, ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളു​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി യാ​ത്ര​ചെ​യ്യു​ന്പോ​ഴാ​ണ് അ​പ​ക​ടം. മ​റ്റു ര​ണ്ടു​പേ​രെ​കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല. പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ചു ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read More

വി​ജ​യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യി​ല്ല;  രാ​ഷ്ട്രീ​യ​ത്തെ​ക്കാ​ൾ വ​ലു​ത് മ​നു​ഷ്യൻ; രാ​ഷ്ട്രീ​യം രോ​ഗ​മാ​യി കൊ​ണ്ടു ന​ട​ക്കാ​ൻ പാ​ടി​ല്ലെന്ന് ഇ​ന്ന​സെ​ന്‍റ്

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ജ​യ​ത്തെ​ക്കു​റി​ച്ച് ഇ​ത്ത​വ​ണ ത​നി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ചാ​ല​ക്കു​ടി ലോ​ക​സ​ഭാ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​പ്പോ​ൾ, ത​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ എ​ത്തി​യ ആ​ൾ​ക്കൂ​ട്ട​മൊ​ക്കെ വോ​ട്ടാ​യി മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​നം അം​ഗീ​ക​രി​ച്ച​താ​യി​ട്ടാ​ണ് മ​ന​സി​ലാ​കു​ന്ന​തെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തെ​ക്കാ​ൾ വ​ലു​ത് മ​നു​ഷ്യ​നാ​ണെ​ന്നും രാ​ഷ്ട്രീ​യം രോ​ഗ​മാ​യി കൊ​ണ്ടു ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.

Read More

തൃ​ശൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന് 50,000 വോ​ട്ടി​ന്‍റെ  ഭൂ​രി​പ​ക്ഷം ല​ഭി​ക്കുമെന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: മ​ണ്ഡ​ല​ത്തി​ൽ 2014ൽ ​ല​ഭി​ച്ച​തി​നേ​ക്കാ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും, 50, 000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വി. ​എ​സ് സു​നി​ൽ​കു​മാ​ർ. മാ​ങ്ങാ​ട്ടു​ക​ര മാ​ട​ന്പ​ത്ത് എ​യു​പി സ്കൂ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ലും, ഫ​ല​ത്തി​ലും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ വോ​ട്ട് ചെ​യ്തു. കു​ടും​ബ​സ​മേ​ത​മാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.സി​നി​മാ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ അ​ന്തി​ക്കാ​ട് ഗ​വ.​എ​ൽ പി ​സ്ക്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു. ഭാ​ര്യ നി​മ്മി​യോ​ടൊ​പ്പ​മാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.​പ​ത്മ​ശ്രീ എം.​എ. യൂ​സ​ഫ​ലി ഭാ​ര്യ​യോ​ടൊ​പ്പം ഇ​ന്ന് രാ​വി​ലെ 11ന് ​വോ​ട്ട് ചെ​യ്തു. നാ​ട്ടി​ക മാ​പ്പി​ള എ​ൽ​പി സ്ക്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട് ചെ​യ്ത​ത്. സി​നി​മാ താ​രം മ​ഞ്ജു വാ​ര്യ​ർ ഉ​ച്ച​യ്ക്ക് 12.25 ന് ​പു​ള്ള് എ ​എ​ൽ പി ​സ്ക്കൂ​ളി​ലെ 69-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു.​അ​മ്മ ഗി​രി​ജ വാ​ര്യ​സാ​രോ​ടൊ​പ്പ​മാ​ണ് മ​ഞ്ജു വാ​ര്യ​ർ വോ​ട്ട്…

Read More

വോ​ട്ടു ചെ​യ്താ​ൽ സ​മ്മാ​നം, സെ​ൽ​ഫി എ​ടു​ക്കാ​ൻ സെ​ൽ​ഫി ബൂ​ത്തു​ക​ൾ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​നം ഒ​രു​ക്കി ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പു വി​ഭാ​ഗ​ത്തി​ലെ സ്വീ​പ് പ്ര​വ​ർ​ത്ത​ക​ർ. 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ട​ർ​മാ​ർ​ക്ക്് അ​ത​തു പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു മു​ന്നി​ൽ സ്ഥാ​പി​ച്ച സ​മ്മാ​ന​പ്പെ​ട്ടി​യി​ൽ ബി​എ​ൽ​ഒ​മാ​ർ ന​ല്കുന്ന വോ​ട്ടേ​ഴ്സ് സ്ലി​പ്പ് നി​ക്ഷേ​പി​ക്കാം. വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞു ന​റു​ക്കെ​ടു​പ്പ് ന​ട​ത്തും. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് മി​ക​ച്ച സ​മ്മാ​നം ന​ൽ​കും. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഒ​രു മാ​തൃ​കാ​ബൂ​ത്തി​ൽവീ​തം വോ​ട്ട​ർ​മാ​ർ​ക്കാ​യി സെ​ൽ​ഫി എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും സ്വീ​പ് ത​യാറാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെനി​ന്നു വോ​ട്ട​ർ​മാ​ർ​ക്കു സെ​ൽ​ഫി​യെ​ടു​ക്കാം.

Read More

തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി മോ​ഹ​ൻ​ലാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു; ന​ന്മ​ക​ൾ നേ​ർ​ന്ന് ലാ​ല്‍

കൊ​ച്ചി; തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു. സി​നി​മാ ജീ​വി​തം തു​ട​ങ്ങു​ന്ന കാ​ലം മു​ത​ൽ ബ​ന്ധ​മു​ള്ള​വ​രാ​ണ് മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യു​ട​യും അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​ണ് താ​ന്‍ എ​ത്തി​യ​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​ക്ക് എ​ല്ലാ​വി​ധ ന​ന്മ​ക​ളു​മു​ണ്ടാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കി.

Read More