തൃശൂർ: പുതുക്കാട് പറപ്പൂക്കരയിൽ തെരുവുനായ ആക്രമണത്തിൽ വൃദ്ധയ്ക്കും മൂന്നര വയസുകാരിക്കും പരിക്കേറ്റു. വൃദ്ധയുടെ മൂക്കും ചെവിയും കഴുത്തിലെ ഞരന്പും നായ കടിച്ചെടുത്തു. തട്ടാപറന്പിൽ ശാരദ(73), തൃശൂർ പല്ലിശേരി മഹേഷിന്റെ മകൾ ശിവഗംഗ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരദയുടെ കഴുത്തിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ശാരദയെ വീടിനകത്തുവച്ചാണ് തെരുവുനായ ആക്രമിച്ചത്. രക്തം വാർന്ന് അവശയായി കിടന്നിരുന്ന ശാരദയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. കൈയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
Read MoreCategory: Thrissur
എട്ടു കിലോ കഞ്ചാവുമായി ഇരുപത്തിരണ്ടുകാരൻ പോലീസ് പിടിയിൽ; ബൈക്കിൽ കൊണ്ടുവരുന്നതിടെയാണ് ഇയാൾ പിടിയിലാകുന്നത്
തൃശൂർ: എട്ടു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷൊർണൂർ ഗണേഷ്ഗിരി കോക്കൂരിപറന്പിൽ ഭാസ്കരന്റെ മകൻ സുധീഷ് (22) എക്സൈസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പഴയന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം എട്ടു കിലോയോളം കഞ്ചാവ് ബൈക്കിൽ ബാഗിലാക്കി യാത്ര ചെയ്ത രണ്ടു യുവാക്കളെ പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. രക്ഷപെട്ടയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി ശ്രീജേഷ്, പ്രിവന്റീവ് ഓഫീസർ സി.പി.പ്രഭാകരൻ, എം.വി.ബിനോയ്,സിവിൽ എക്സൈസ് ഓഫീസർ കെ.വിനോദ്, എസ്.ഷിജു, പി.ആർ.പ്രശോഭ്, എ.ഡി.പ്രവീണ്, എം.എസ്.ജിദേഷ്കുമാർ, ഇ.പി.സനീഷ് , കെ.എ.അജയ്, സജിത വി സിനി, കെ.വി സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഅമൃത്-പ്രസാദ് പദ്ധതികളുടെ നിർമാണം ഇഴയുന്നു; വൈശാഖ പുണ്യകാലം; ഗുരുവായൂരിലെത്തുന്ന ഭക്തർക്കു ദുരിതകാലമാകും
ഗുരുവായൂർ: അമൃത്-പ്രസാദ് പദ്ധതികളുടെ നിർമാണങ്ങളുടെ ഇഴഞ്ഞുപോക്ക് വൈശാഖ പുണ്യകാലത്ത് ഗുരുവായൂരിലെത്തുന്ന ഭക്തർക്കു ദുരിതകാലമാകും. മണ്ഡലകാലം കഴിഞ്ഞാൽ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്ന സമയമാണ് വൈശാഖമാസം. മെയ് അഞ്ചിനാണ് വൈശാഖ മാസാരംഭം. ക്ഷേത്ര നഗരത്തിലെ കാന നിർമാണവും റോഡ് പൊളിച്ചുള്ള മറ്റുനിർമാണങ്ങളും ദർശനത്തിനെത്തുന്ന ഭക്തർക്കു ബുദ്ധിമുട്ടിലാക്കും. നഗരത്തിൽ കാന നിർമാണം നടക്കുന്നതിനാൽ റോഡുകളെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് ഒരു വശത്തുകൂടി മാത്രം പോകാൻ കഴിയുന്ന സംവിധാനമാണ് പ്രധാന റോഡുകളിലുളളത്.തിരക്കുള്ള ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ഭക്തർ ബുദ്ധിമുട്ടേണ്ടിവരും. ഗുരുവായൂർ ദേവസ്വത്തിന്റെ പാർക്കിംഗ് കേന്ദ്രവും നഗരസഭയുടെ രണ്ടു പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളും നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രത്തിലേക്കെത്തുന്ന പ്രാധാന റോഡായ തെക്കേനടയിൽ ദേവസ്വം ഓഫീസിനു സമീപം കാന പൊളിച്ചിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാനായിട്ടില്ല. ഇതു പൂർത്തീകരിക്കുന്നതിനുമുന്പ് ഇന്നർ റിംഗ് റോഡും കാന നിർമാണത്തിനായി പൊളിക്കാനൊരുങ്ങുകയാണ്. ഇതോടെ വാഹനങ്ങളിൽ വരുന്നവർ ക്ഷേത്രത്തിലേക്കെത്താൻ…
Read Moreകുടുംബവഴക്കിനെ തുടർന്ന് 11 കാരിയെ വെട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ
തിരുവില്വാമല: കുടുംബ വഴക്കിനെ തുടർന്ന് പതിനൊന്നുകാരിയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം ചേലക്കോട്ട് വിജയൻ(50)നെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാട്ടുകുളം ചേലക്കോട് സുരേഷിന്റെ മകൾ അർച്ചനക്കാണ്(11) വെട്ടേറ്റത്. തലക്ക് പരിക്കേറ്റ കുട്ടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്കുട്ടിയെ വെട്ടി പരിക്കേൽപിച്ച പ്രതി വിജയൻ കുട്ടിയുടെ അമ്മവനാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ ഒറ്റപ്പാലം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാൾക്കെതിരെ അർച്ചനയുടെ അമ്മയും വിജയന്റെ ഭാര്യയും പഴയന്നൂർ പോലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പെണ്കുട്ടിയെ മഴുകൊണ്ട് വെട്ടുകയായിരുന്നു. സിഐയോടൊപ്പം എസ്ഐമാരായ ബാബു, ഷെയിക്ക് ഹമീദ്, സിപിഒ രതീഷ് എന്നിവരും ഉണ്ടായിരുന്നു.
Read Moreഷെക്കെയ്ന വാർത്താചാനൽ സംപ്രേഷണം തുടങ്ങി; മൂല്യങ്ങളിൽ അടിയുറച്ചുള്ള മാധ്യമപ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമെന്ന് മാർ ആലഞ്ചേരി
സ്വന്തം ലേഖകൻ തൃശൂർ: ദൃശ്യമാധ്യമലോകത്തു പുതിയൊരു വാർത്താ സംസ്കാരത്തിനു തുടക്കമിട്ടു ഷെക്കെയ്ന ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. മൂല്യങ്ങളിൽ അടിയുറച്ചുള്ള മാധ്യമപ്രവർത്തനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നു മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഉന്നതവും ഉദാത്തവുമായ ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനലാണ് ഷെക്കെയ്ന ടെലിവിഷനെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ഇന്നത്തെ കാലഘട്ടത്തിൽ ഷെക്കെയ്ന ടെലിവിഷനു പ്രത്യേക ദൗത്യമുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാധ്യമ സംരംഭത്തിനു തുടക്കമിട്ടതെന്നു മാനേജിംഗ് ഡയറക്ടർ സന്തോഷ് കരുമത്ര പറഞ്ഞു. സത്യത്തിനു സാക്ഷ്യം നൽകുന്ന കാഹളധ്വനിയായി ഷെക്കെയ്ന ടെലിവിഷൻ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഷെക്കെയ്ന ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരിദാബാദ് ആർച്ച്ബിഷപ് മാർ കുര്യക്കോസ്…
Read Moreപത്തുകുളങ്ങരയിലും ഇഞ്ചക്കുണ്ടിലും കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷി നാശം
കോടാലി: പത്തുകുളങ്ങരയിലും ഇഞ്ചക്കുണ്ടിലും കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. വീടുകൾക്ക് തൊട്ടടുത്തുവരെ കാട്ടാനകളെത്തിയതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പത്തുകുളങ്ങരയിലെ പല്ലിക്കാട്ടിൽ ഹംസ, ചീനിക്കൽ അബ്ദുൾറഹ്മാൻ എന്നിവരുടെ വീടുകൾക്ക് സമീപമാണ് ഞായറാഴ്ച രാത്രി പതിനൊന്നോടെ രണ്ട് കാട്ടാനകൾ എത്തിയത്. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ തുരത്തിയത്. വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലികൾ തകർത്താണ് ആനകൾ വീടുകൾക്കു സമീപത്തെത്തിയതെന്ന് പത്തുകുളങ്ങര സ്വദേശി ചീനിക്കൽ അബ്ദുൾറഹ്മാൻ പറഞ്ഞു ഇഞ്ചക്കുണ്ട് പ്രദേശത്തും തിങ്കളാഴ്ച വെളുപ്പിന് ആനകൾ ജനവാസമേഖലയിറങ്ങി. ആലനോലിക്കൽ ബാബുവിന്റെ കൃഷിസ്ഥലത്തെത്തിയ ആനകൾ തെങ്ങ് നശിപ്പിച്ചു. പ്ലാവിലെ നിരവധി ചക്കകളും കാട്ടാനകൾ തിന്നു. ശനിയാഴ്ച രാത്രി ചൊക്കന പ്രദേശത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നിരുന്നു. തോട്ടംതൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപത്തെ റോഡിൽ മേഞ്ഞിരുന്ന പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചോളം തവണയാണ് ചൊക്കനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത്.…
Read Moreഇനി നട്ടം തിരിയണ്ട, വഴികാട്ടി ബോർഡുകളുയർന്നു; തൂശൂർ മെഡിക്കൽകോള് ക്യാമ്പസിൽ ഇരുപത് വർഷത്തിന് ശേഷം വഴികാട്ടി ബോർഡുകൾ സ്ഥാപിച്ചു
മുളങ്കുന്നത്തുകാവ്: ഒന്നും രണ്ടും പത്തുമല്ല..ഇരുപത് വർഷത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ വഴികാട്ടി ബോർഡുകൾ ഉയർന്നു. നാനൂറ് ഏക്കറോളം വരുന്ന മെഡിക്കൽ കോളജ് കാന്പസിലെ വിവിധ സ്ഥാപനങ്ങൾ കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുന്ന പൊതുജനങ്ങൾക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം വഴിയറിയാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളും കൂടെവരുന്നവരും വഴിയറിയാതെ ചുറ്റിത്തിരിയുന്നത് പതിവായിരുന്നു. ആശുപത്രിയിലെ വിവിധ ഓഫീസുകളിലേക്കും ധാരാളം ആളുകൾ എത്താറുണ്ട്. ഇവരും ഓഫീസുകൾ എവിടെയാണെന്നറിയാതെ വലയാറുണ്ട്. വിവിധ ഹോസ്റ്റലുകൾ, അക്കാദമി കോംപ്ലെക്സ്, സബ് ട്രഷറി, വിവിധ ലബോറട്ടറികൾ, ഓഡിറ്റോറിയങ്ങൾ, ബാങ്കുകൾ, പൊതുമരാമത്ത് ഓഫീസുകൾ, ആരോഗ്യസർവകലാശാല കെട്ടിടം, ദന്താശുപത്രിയടക്കമുള്ള മൂന്ന് ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, നേഴ്സിംഗ് കോളജ്, കാൻസർ വിഭാഗം, കാന്റീനുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് കാന്പസിലുള്ളത്. ഇവിടേക്ക് എത്തുന്നവർ വഴിയറിയാതെ കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇപ്പോൾ ദിശാബോർഡുകൾ സ്ഥാപിച്ചതോടെ വഴിയറിയാതെയുള്ള…
Read Moreകരിയിലും കരി മരുന്നിലും “കുരുങ്ങി’ പൂരം; ആന വിലക്ക് നീക്കാൻ കനിവു തേടി മുഖ്യമന്ത്രിയുടെ അടുത്തേക്ക്
സ്വന്തം ലേഖകൻ തൃശൂർ: കുഴപ്പങ്ങളും തടസങ്ങളുമില്ലാതെ നടന്നിരുന്ന തൃശൂർ പൂരം ഇപ്പോൾ സാങ്കേതിക തടസങ്ങളുടെ ഉൗരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ പെടാപാടു പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളുടെ തുടർച്ചയെന്നോണം ഇത്തവണയും കരിയിലും കരിമരുന്നിലും തന്നെയാണ് പൂരം കുരുങ്ങിയിരിക്കുന്നത്. കരിവീരച്ചന്തം നിറയുന്ന തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യം ഇത്തവണയുണ്ടാകുമോ എന്നതാണ് ആനപ്രേമികൾ കാത്തിരിക്കുന്നത്. രാമചന്ദ്രന്റെ വിലക്ക് നീക്കാൻ മുഖ്യമന്ത്രിയുടെ കനിവുതേടി അദ്ദേഹത്തെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.തെച്ചിക്കോട്ടിന്റെ വിലക്ക് നീക്കിയില്ലെങ്കിൽ മറ്റാനകളെ എഴുന്നള്ളിപ്പിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ആന ഉടമകൾ. പ്രശസ്തമായ തൃശൂർ പൂരം വെടിക്കെട്ടും പ്രതിസന്ധി നേരിടുകയാണ്. ഓലപ്പടക്കത്തിന് അനുമതി നിഷേധിച്ചതാണ് പുതിയ പ്രശ്നം. വെടിക്കെട്ടിന് തടസമുണ്ടാകില്ലെന്ന് കോടതി വിധി വന്നപ്പോൾ ഏവരും കരുതിയെങ്കിലും പുതിയ കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. ഓലപ്പടക്കത്തിന് അനുമതി തേടിയും വെടിക്കെട്ട് സുഗമമായി നടത്താനുള്ള അനുമതിക്കായും തിരുവന്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധി എക്സ്പ്ലോസീവ്…
Read Moreകഞ്ചാവ് കുടിപ്പക; വരയിടത്തെ ഇരട്ടക്കൊലപാതകത്തിൽ നാലുപേർ കൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
തൃശൂർ: വരടിയത്ത് രണ്ടു യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിൽ. തിരുവല്ല നിരണം മുണ്ടനാറി വീട്ടിൽ അബി (31), പീച്ചി നെല്ലിക്കൽ വീട്ടിൽ പ്രിൻസ് തോമസ് (38), അമല പുതൂക്കര വീട്ടിൽ മെൽവിൻ(21), ചേറൂർ അടിയാറ വട്ടവിള വീട്ടിൽ ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഞ്ചാവ് കുടിപ്പകയിൽ ഏപ്രിൽ 23നാണ് അവണൂർ ശ്യാം, മുണ്ടത്തിക്കോട് ക്രിസ്റ്റോ എന്നിവർ അവണൂർ പാറപ്പുറത്ത് കൊല്ലപ്പെട്ടത്. പ്രധാന പ്രതികളായ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി വാളുകൊണ്ട് വെട്ടിയായിരുന്നു കൊലപാതകം. അബി എന്ന അജീഷ് സംഭവത്തിൽ നേരിട്ടു പങ്കാളിയായിരുന്നു. മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും. പിക്കപ്പ് വാൻ ഒളിപ്പിച്ചവരുമാണ്.ഗുരുവായൂർ എസിപി പി. ബിജുരാജ്, പേരാമംഗലം സിഐ എ.എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള…
Read Moreഅവധിക്കാല യാത്രകൾ കൂടി; പകലും രാത്രിയും വ്യത്യാസമില്ലാതെ കുതിരാനിൽ “കുരുക്ക്’ മുറുകുന്നു
വടക്കഞ്ചേരി: വാഹനത്തിരക്ക് കൂടിയതോടെ കുതിരാനിലെ ഗതാഗതക്കുരുക്കും മുറുകി. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയവും വാഹനക്കുരുക്കിൽ കുടുങ്ങുകയാണു കുതിരാൻ. ചില സമയങ്ങളിൽ മണിക്കൂറോളം നീളുന്ന കുരുക്കും ഉണ്ടാകും. കണ്ടെയ്നറോ മറ്റു ചരക്കു ലോറികളോ കുതിരാൻ വളവുകളും കയറ്റവും കയറിയിറങ്ങാൻ വൈകിയാൽ അതിനു പിന്നാലെ വാഹനവ്യൂഹം തന്നെയുണ്ടാകും. എവിടെയെങ്കിലും ഒരു വാഹനം കേടുവന്ന് കിടന്നാൽ പിന്നെ കുരുക്ക് എത്ര സമയം നീളുമെന്നു പറയാനാകില്ല. വാഹനങ്ങൾ നിയന്ത്രിച്ചു വിടാൻ പോലീസിന്റെ സാന്നിധ്യമില്ലെങ്കിൽ ലൈനുകൾക്കുള്ളിലൂടെ ചില വാഹനങ്ങൾ കുത്തിക്കയറി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ പോക്ക് പൂർണമായും തടസപ്പെടുത്തും. പിന്നെ ചീത്തവിളിയും വാഗ്വാദങ്ങളുമാകും. അവധിക്കാല യാത്രകൾ കൂടിയതോടെയാണു ദേശീയപാതയിൽ വാഹനപ്പെരുപ്പം ഇരട്ടിച്ചിട്ടുള്ളത്. അതേസമയം, കാലവർഷത്തിൽ മഹാദുരന്തമാണ് കുതിരാനിൽ കാത്തിരിക്കുന്നത്. തുരങ്കപ്പാതകളുടെ വഴുക്കുംപ്പാറ ഭാഗത്ത് നിലവിലുള്ള റോഡ് തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ മുപ്പതടി ഉയരത്തിൽ മണൽചാക്കുകൾ അട്ടിയിട്ടാണു റോഡിന്റെ ഒരു വശം…
Read More