മണ്ണാർക്കാട്: രണ്ട് വർഷത്തിനകം സംസ്ഥാനത്ത് 6000 റോഡുകൾ പുനർ നിർമിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മന്ത്രി സഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ലഫ്റ്റനന്റ് കേണൽ ഇ.കെ.നിരഞ്ജൻ സ്മാരക റോഡിന്റെ നിർമാണോദ്ഘാടനം കാരാകുറുശ്ശി അയ്യപ്പൻകാവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമൻ നിർമിത ആധുനിക യന്ത്രങ്ങളുപയോഗിച്ച് ദേശീയ പാത നിർമാണം നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പ്രകൃതിനാശം കുറയ്ക്കുന്നതിനും ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഈ നൂതന രീതി അനിവാര്യമാണ്. പൊതുമരാമത്തു വകുപ്പിനു കീഴിൽ 10000 കോടിയുടെ പാലങ്ങളും റോഡുകളും ഇപ്പോൾ നിർമാണത്തിലാണ്. 2500 കോടിയുടെ നിർമാണ പ്രവൃത്തികൾക്ക് ഈ ബജറ്റിൽ അനുമതി നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. പരിപാടിയിൽ കെ.വി.വിജയദാസ് എം.എൽ.എ അധ്യക്ഷനായി.
Read MoreCategory: Thrissur
ജില്ലയിലെ ആദ്യത്തെ കണ്ടെയ്നറൈസ്ഡ് സബ് സ്റ്റേഷൻ ഉദ്ഘാടനം നാളെ; സബ് സ്റ്റേഷന്റെ പ്രത്യേകതകൾ ഇങ്ങനെ…
ചാവക്കാട്: കേന്ദ്ര സർക്കർ സഹായത്തോടെ കടപ്പുറം മാട്ടുമ്മലിൽ ആറ് കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച ബ്ലാങ്ങാട് 33 കെവി കണ്ടെയ്നറൈസ്ഡ് സബ് സ്റ്റേഷൻ നാളെ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എൻ.കലാധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സബ് സ്റ്റേഷൻ പരിസരത്ത് നാളെ ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങിൽ വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സി.എൻ.ജയദേവൻ എംപി മുഖ്യാതിഥിയാകും.കണ്ടെയ്നറൈസ്ഡ് സബ് സ്റ്റേഷൻ തൃശൂർ ജില്ലയിൽ ആദ്യമായാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് നാലാമത്തേതാണ്. ചെറിയ സ്ഥലത്ത് സബ് സ്റ്റേഷൻ സ്ഥാപിക്കാൻ കഴിയുമെന്നതാണ് കണ്ടെയ്നറൈസ്ഡിന്റെ പ്രത്യേകത. 23 സെന്റ് സ്ഥലത്താണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചത്. കടപ്പുറം, ഒരുമനയൂർ, പുന്നയൂർ എന്നീ പഞ്ചായത്തുകൾക്കും ചാവക്കാട് മുനിസിപ്പാലിറ്റിക്കും വാടാനപ്പള്ളി മുതൽ വടക്കോട്ടുള്ള തീരപ്രദേശത്തിനും വലിയതോതിൽ വൈദ്യുതി തടസമില്ലാതെ…
Read Moreസ്ഥാനാർഥി ആരായും ചിഹ്നം കൈപ്പത്തിതന്നെ; കാഞ്ഞാണിയിൽ കോൺഗ്രസിന്റെ ചുവരെഴുത്ത് തുടങ്ങി
കാഞ്ഞാണി: ലോകസഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണലൂരിലെ കാഞ്ഞാണിയിൽ യുഡിഎഫിന്റെ ചുമരെഴുത്ത് തുടങ്ങി. സീറ്റിൽ കോണ്ഗ്രസ് സ്ഥാനാർഥി പതിവായി മത്സരിക്കുന്നതിനാൽ കൈപ്പത്തി ചിഹ്നം വരച്ച് സ്ഥാനാർഥിയുടെ പേര് മാത്രം എഴുതാതെയാണ് ചുമരെഴുത്ത് തുടങ്ങിയിട്ടുള്ളത്. പുത്തൻകുളം ആനക്കാട് റോഡിലെ ഒരു വീട്ടുമതിലിലാണിത്. കോണ്ഗ്രസിനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കൂ എന്നെല്ലാം ചുമരിൽ എഴുതിയിട്ടുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ആ പേര് മാത്രം എഴുതിച്ചേർക്കാവുന്ന രീതിയിലാണ് ചുമരെഴുത്ത് പുരോഗമിക്കുന്നത്.
Read Moreചിമ്മിനി ഉൾക്കാടുകളിൽ വനംകൊള്ളക്കാർ സജീവമാകുന്നു ; വനംകൊള്ള നടന്നിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ
പുതുക്കാട്: ചിമ്മിനി ഡാമിൽ നിന്ന് ഏഴര കിലോമീറ്റർ മാറി ഉൾക്കാടുകളിൽ വൻ ചുരുളി മരങ്ങൾ മുറിച്ചിട്ട് തൊലി കടത്തുന്നു.സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉൾപ്രദേശങ്ങളായ പായന്പാറ, ആനപ്പോര് എന്നിവിടങ്ങളിലാണ് ചുരുളി മരങ്ങൾ മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്. അന്പത് വർഷത്തിലേറെ പ്രായമുള്ള നൂറു മീറ്ററിലധികം ഉയരമുള്ള മരങ്ങളാണ് യന്ത്രവാളുപയോഗിച്ച് മുറിച്ചിരിക്കുന്നത്. മരങ്ങളിൽ നിന്ന് തൊലി പൂർണമായും നീക്കം ചെയ്ത നിലയിലാണ്.ചിമ്മിനി ഡാമിന്റ വൃഷ്ടി പ്രദേശത്ത് വനംകൊള്ളക്കാർ തന്പടിച്ചിട്ടാണ് മരം മുറിച്ച് കടത്തുന്നത്. രണ്ട് മാസത്തിലേറെയായി ഇവിടെ വനംകൊള്ള നടക്കുന്നുണ്ടെന്നാണ് രഹസ്യവിവരം.വനം വകുപ്പ് അധികൃതരുടെ പരിശോധന കേന്ദ്രങ്ങളിൽപ്പെടുന്ന പ്രദേശത്ത് വ്യാപകമായി വനംകൊള്ള നടന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന ചുരുളിമരത്തിന്റെ തൊലിക്ക് കിലോഗ്രാമിന് 250 രൂപയിലേറെയാണ് വില.എന്നാൽ ഇതിനേക്കാൾ വിലവരുന്ന നീർമരുതാണെന്ന് തെറ്റിധരിപ്പിച്ച് മാർക്കറ്റിലെത്തിക്കാനാണ് ചുരുളിയുടെ തൊലി പ്രധാനമായും ഉപയോഗിക്കുന്നത്. കിലോഗ്രാമിന് 500 രൂപയിലേറെയാണ് നീർമരുതിന്റെ വില.
Read Moreടിഎൻടി കുറി തട്ടിപ്പ്; ഗുരുവായൂരിൽ രേഖകൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ: വടക്കേനടയിലെ സൂര്യ മാധവം അപ്പാർട്ട്മെന്റിൽനിന്ന് ടി.എൻ.ടി കുറികന്പനിയുടെ രേഖകൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലെ തുറന്ന സ്ഥലത്തെ അടച്ചുറപ്പില്ലാത്ത മുറിയിലാണ് രേഖകൾ ഉപേക്ഷിച്ചിട്ടുള്ളത്. ചാക്കിനുള്ളിലെ കവറുകളിൽ 9000 ത്തോളം ബ്ലാങ്ക് ചെക്കുകളും 4500 ഓളം ബ്ലാങ്ക് സ്റ്റാന്പ് പേപ്പറുകളും സ്റ്റാന്പ് ഒട്ടിച്ച ബ്ലാങ്ക് വെള്ള പേപ്പറുകളുമാണ് ഉള്ളത് .അപ്പാർട്ട്മെന്റിലെ കെയർടേക്കറാണ് ചാക്കുകൾ കണ്ടത്. ടെന്പിൾ സി.ഐ. സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അപ്പാർട്ടുമെന്റിലെത്തി രേഖകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും അപ്പാർട്ടുമെന്റിലെ താമസക്കാരേയും ചോദ്യം ചെയ്തു വരുന്നു. നൂറ് കണക്കിന് ഇടപാടുകാർ കന്പനിയിൽ ഈടായി നൽകിയ രേഖകളാണ് ഉപേക്ഷിച്ചിട്ടുള്ളത്. സി.ഐ. സി. പ്രേമാനന്ദ കൃഷ്ണൻ, എ.എസ്.ഐ പി.എസ്.അനിൽകുമാർ സി.പി.ഒ മാരായ സഞ്ജു രവീന്ദ്രൻ, പി.വിനീത എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സംസ്ഥാനത്ത് അഞ്ചു ലക്ഷം വീടുകൾ നിർമിക്കുമെന്ന് മന്ത്രി മൊയ്തീൻ
തൃശൂർ: സംസ്ഥാനത്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ അഞ്ചു ലക്ഷം വീടുകൾ നിർമിച്ചുനല്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വീട്ടിൽ സ്ഥലപരിമിതിമൂലം രണ്ടോ മൂന്നോ റേഷൻകാർഡുമായി കഴിയുന്ന ഗുണഭോക്താക്കളുണ്ടാകാം. അവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 4600 തസ്തികകൾ സൃഷ്ടിക്കും. ഇതിലൂടെ 6000 കോടി രൂപ മുതൽമുടക്കി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി അധ്യക്ഷയായി. യൂ ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കില തയാറാക്കിയ അതിജീവനത്തിന്റെ അനുഭവ പാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. പി.കെ. ബിജു എംപി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്സ് ചേംബർ പ്രസിഡന്റ് വി.കെ. മധു ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ്…
Read Moreഒരൊപ്പിടാൻ ഇത്ര താമസമോ..? പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാനാകാതെ കോർപറേഷൻ; ഒന്നര മാസമായിട്ടും പിഎംജിക്ക് സമയമില്ല
സ്വന്തംലേഖകൻ തൃശൂർ: മുൻ മേയർ അജിത ജയരാജൻ രാജിവയ്ക്കുന്നതിനു മുന്പ് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. പോസ്റ്റ് മാസ്റ്റർ ജനറലിന്റെ (പിഎംജി) ഒരൊപ്പ് കിട്ടിയിരുന്നെങ്കിൽ പട്ടാളം കുപ്പിക്കഴുത്തുകൂടെ പൊട്ടിച്ചിട്ട് മേയറുടെ കസേരിയിൽ നിന്ന് ഇറങ്ങാമായിരുന്നു. എന്നാൽ പിഎംജിക്ക് പനിയായതിനാൽ അനുമതിക്കുള്ള ഒപ്പിടാൻ കഴിഞ്ഞില്ല. എന്നാൽ മേയർ രാജി വച്ചതിനുശേഷം പുതിയ മേയറായി അജിത വിജയൻ ചാർജെടുത്ത് ഒന്നര മാസം കഴിഞ്ഞിട്ടും പിഎംജിയുടെ ഒപ്പു മാത്രം കിട്ടിയില്ല. ഒരൊപ്പിടാൻ ഇത്ര താമസമെന്തെന്ന് ആർക്കുമറിയില്ല. പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഒപ്പിട്ട പേപ്പർ ലഭിച്ചാൽ പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാൻ സാധിക്കുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു. പക്ഷേ ഇതുവരെ അത് കിട്ടിയിട്ടില്ല, അതാണ് തടസമായി നിൽക്കുന്നത്. അജിത വിജയൻ മേയറായി വന്നതിനുശേഷം തൃശൂരിന്റെ തന്നെ മുഖഛായ മാറ്റുന്ന പട്ടാളം റോഡ് വികസനം നടത്താൻ സാധിക്കുമെന്നാണ് കരുതിയിരുന്നത്.…
Read Moreഗുരുവായൂർ ക്ഷേത്രോത്സവം: സ്വർണക്കോലം എഴുന്നള്ളിപ്പ് വെള്ളിയാഴ്ച മുതൽ
ഗുരുവായൂർ: ഉത്സവത്തിന്റെ ആറാം ദിവസമായ വെള്ളിയാഴ്ച മുതൽ വിശേഷമായ സ്വർണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് കാഴ്ചശീവേലിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങുക.ഗജരത്നം പത്മനാഭൻ അദ്യ ദിവസം സ്വർണമക്കോലമേറ്റും.ഉത്സവത്തിന്റെ അവസാന അഞ്ച് ദിവസങ്ങളിലും ഏകാദശി,അഷ്ടമിരോഹിണി തുടങ്ങിയ ദിവസങ്ങളിലുമാണ് സ്വർണകോലമെഴുന്നള്ളിക്കുന്നത്.ഒരു കിലോയിലധികം തനി സ്വർണത്തിൽ തീർത്ത് മരതകപച്ചയും വിശേഷപ്പെട്ട രത്നങ്ങൾ പതിച്ച വീരശൃംഖല ചാർത്തിയിട്ടുള്ള സ്വർണകോലം വിലമതിക്കാനാവാത്തതാണ്. പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂർ കോവിലകമായിരുന്നു വഹിച്ചിരുന്നത്.അന്ന് നടക്കുന്ന കാഴ്ച ശീവേലിക്ക് കോവിലകത്തെ വലിയ തന്പുരാൻ നേരിട്ട് എഴുന്നള്ളുകയും കാഴ്ചശീവേലി വടക്കേ നടക്കലെത്തുന്പോൾ മേളത്തിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തിരുന്നു.ഇതിന്റെ സ്മരണ പുതുക്കി വെള്ളിയാഴ്ച ഉച്ചക്ക് വകകൊട്ടൽ ചടങ്ങ് നടക്കും. ഉത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഞായറാഴ്ച അതിപ്രധാനമായ ഉത്സവബലി നടക്കും.അദൃശ്യ ദേവതകളെ മന്ത്രപുരസ്സരം ക്ഷണിച്ച് പൂജയും നിവേദ്യവും സമർപ്പിക്കുന്നതാണ് ചടങ്ങ്.രാവിലെ ശീവേലിക്കും പന്തീരടി പൂജക്കും ശേഷം ഉത്സവബലി…
Read Moreഒറിജിനൽ ആടു പോലും നോക്കിനിന്നുപോകും ആട്ടിൻതോലിട്ട ഈ ആടുകളെ…
കെ.കെ.അർജുനൻ തൃശൂർ: ആട്ടിൻതോലിട്ട ചെന്നായ്ക്കൾ എന്ന് കേട്ടിട്ടുണ്ടെങ്കിലും ആട്ടിൻതോലിട്ട ആടുകൾ എന്ന് കേട്ടിട്ടുണ്ടോ. എന്നാൽ ഇതാ പുഴയ്ക്കൽ പാടത്ത് വന്നാൽ ആട്ടിൻതോലിട്ട ആട്ടിൻകുട്ടികളെ കാണാം. പുഴയ്ക്കൽ പാടത്തെ റോഡരികിൽ ആട്ടിൻകൂട്ടം നിൽക്കുന്നത് കണ്ട് അടുത്തു ചെന്നു നോക്കിയപ്പോഴാണ് ആടുകൾ ഒറിജിനലല്ല ഡമ്മി ആടുകളാണെന്ന് മനസിലായത്. ഒറ്റനോട്ടത്തിൽ ഒറിജിനൽ ആടുകൾ ആണന്നേ തോന്നൂ. ഹരിയാനയിലെ സോനാപൂരിൽ നിന്നുള്ള ഉത്തരേന്ത്യൻ വിൽപന സംഘമാണ് ഡമ്മി ആടുകളെ കേരളത്തിൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. ആടുകളുടെ മൊത്തെ ലുക്ക് ഉഗ്രനാണെങ്കിലും ആടിന്റെ കൊന്പുകൾക്ക് മാൻ കൊന്പുകളുടെ രൂപമാണ്. ബാക്കിയെല്ലാം യഥാർത്ഥ ആടിന്റെ രൂപം തന്നെ. യഥാർത്ഥ ആട്ടിൻതോലാണ് പ്രതിമകളിൽ ഏറ്റവും പുറമെ ഉപയോഗിച്ചിട്ടുള്ളതത്രെ. ഫൈബറും മറ്റുമുപയോഗിച്ചാണ് ബാക്കി പണി. 1500 രൂപയാണ് ഒരാടിന് ഇവർ ഈടാക്കുന്നത്. രണ്ടെണ്ണം എടുത്താൽ ഡിസ്കൗണ്ടും കിട്ടും. മികച്ച ഫിനിഷിംഗ് ഉള്ളതിനാൽ ആളുകൾ ഇവയെ നോക്കാനെത്തുന്നുണ്ട്.
Read Moreഉദ്ഘാടന മഹാമഹങ്ങൾക്കിടയിൽ ഇതുകൂടി ഓർക്കണേ..; ആയിരം ദിനങ്ങൾ തികഞ്ഞിട്ടും തുറക്കാതെ ട്രോമാകെയർ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനങ്ങൾ നാടെങ്ങും ഉദ്ഘാടന മഹാഹമങ്ങളുമായി കൊണ്ടാടുന്പോൾ ആയിരം ദിനമായിട്ടും സർക്കാരിന്റെ കനിവും കാത്തുകഴിയുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമാകെയർ ഇനിയും തുറന്നില്ല. ആധുനിക സജ്ജീകരണങ്ങളുള്ള ട്രോമാകെയറിന് 14 കോടിരൂപയാണ് അനുവദിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ട്രോമാകെയർ കെട്ടിടത്തിന്റെ ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും തുടർന്നുവന്ന എൽഡിഎഫ് സർക്കാരിനും ഇത് തുറക്കാൻ കഴിഞ്ഞില്ല.14 കോടിയിൽ ഏഴു കോടി രൂപയ്ക്കാണ് കെട്ടിടം നിർമിച്ചത്. ബാക്കി തുക ഉപയോഗിച്ച് ഇവിടേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുമായിരുന്നു പദ്ധതി. എന്നാൽ സർജിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി ആരോപണമുയർന്നു. അഞ്ച് കോടിയുടെ സാമഗ്രികൾ വാങ്ങിച്ചുവെന്ന് പറയുന്നുണ്ടങ്കിലും ഇവയിൽ പലതും ആശുപത്രി രേഖകളിൽ കാണുന്നില്ലത്രെ. ഇതെ തുടർന്ന് മുൻ ആശുപത്രി സൂപ്രണ്ട് നിസാമുദ്ദീൻ സർക്കാരിനെ ഇക്കാര്യം അറിയിക്കുകയും വിജലൻസ് അന്വേഷണം വേണമെന്ന്…
Read More