ഷൊർ‌ണൂരിൽ ട്രെയിൻ പാളംതെറ്റി ഗതാഗതം സ്തംഭിച്ചു;  ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ വൈകുമെന്ന്  അധികൃതർ

ഷൊ​ർ​ണൂ​ർ: ഷൊർണൂർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി പാ​ളം​തെ​റ്റി മ​ല​ബാ​ർ മേ​ഖ​ല​യി​ൽ തീ​വ​ണ്ടി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ഇന്ന് ഉ​ച്ച​യോ​ടു കൂ​ടി മാ​ത്ര​മേ ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് റെ​യി​ൽ​വേ അധികൃതർ അറിയിച്ചു. രാ​വി​ലെ 6.10നാ​ണ് ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചെ​ന്നൈ- മം​ഗ​ലാ​പു​രം മെ​യി​ൽ പാ​ളം തെ​റ്റി​യ​ത്. തീ​വ​ണ്ടി​യു​ടെ ഒ​ന്ന്, ര​ണ്ട് ബോ​ഗി​കളാ​ണ് റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മുന്പ് പ്ര​ധാ​ന ട്രാ​ക്കി​ൽ ബൗ​ളിം​ഗ് പി​റ്റി​ൽ വ​ച്ച് പാ​ളം തെ​റ്റി​യ​ത്. ഇ​തി​ൽ ഒ​ന്നാം ബോ​ഗി​യി​ൽ ആ​ർ​എം​എ​സ് ഉ​രു​പ്പ​ടി​ക​ൾ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാം ബോ​ഗി​യി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രുന്നെങ്കിലും ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഉ​ന്ന​ത റെ​യി​ൽ​വേ അ​ധി​കൃ​ത​രും റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റി​ംഗ് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. യാ​ത്ര​ക്കാ​രെ പൂ​ർ​ണ​മാ​യും ബോ​ഗി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ചെ​ന്നൈ മെ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ലൂടെ ക​ട​ന്നു​പോ​കു​ന്ന മു​ഴു​വ​ൻ തീ​വ​ണ്ടി​ക​ളും…

Read More

ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്..! സ്വ​പ്നം ക​ണ്ട പു​സ്തകം സ്വ​പ്ന​വി​ല​യ്ക്ക് സ്വ​ന്ത​മാ​ക്കാം…

തൃ​ശൂ​ർ: വാ​യി​ക്ക​ണ​മെ​ന്ന് ഏ​റെ കൊ​തി​ച്ചി​ട്ടും വ​ൻ വി​ല കാ​ര​ണം വാ​ങ്ങാ​ൻ ക​ഴി​യാ​തെ വേ​ണ്ടെ​ന്ന് വെ​ച്ച പു​സ്ത​ക​ങ്ങ​ളി​ല്ലേ…​ഈ മാ​സം 26 മു​ത​ൽ മാ​ർ​ച്ച് ഏ​ഴു​വ​രെ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന യൂ​സ്ഡ് ബു​ക്ക് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് വ​രൂ…​ഒ​രു​പ​ക്ഷേ നി​ങ്ങ​ളാ​ഗ്ര​ഹി​ച്ച ആ ​പു​സ്ത​കം വ​ള​രെ വി​ല​ക്കു​റ​വി​ൽ ഈ ​മേ​ള​യി​ൽ നി​ന്നും ല​ഭി​ച്ചേ​ക്കാം. പു​സ്ത​ക​മേ​ള​ക​ൾ ഒ​രു​പാ​ടു ക​ണ്ട തൃ​ശൂ​രി​ന് പു​തു​മ​യു​ള്ള അ​നു​ഭ​വ​മാ​യി​രി​ക്കും വാ​യി​ച്ചു​ക​ഴി​ഞ്ഞ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് പു​സ്ത​ക​ങ്ങ​ളു​ടെ അ​ഥ​വാ യൂ​സ്ഡ് ബു​ക്ക്സി​ന്‍റെ മേ​ള. ന്‍റെ ബു​ക്ക് ഡോ​ട്ട് കോം ​എ​ന്ന ഓ​ണ്‍​ലൈ​ൻ ഇ-​സ്റ്റോ​റാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും യൂ​സ്ഡ് ബു​ക്ക് ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ തൃ​ശൂ​രി​ലെ​ത്തു​ന്ന​ത്. ബോ​ക്സ് ച​ല​ഞ്ചാ​ണ് പു​സ്ത​ക​മേ​ള​യി​ലെ ആ​ക​ർ​ഷ​ക​മാ​യ പ​ദ്ധ​തി. ചെ​റു​തും ഇ​ട​ത്ത​ര​വും വ​ലു​തു​മാ​യ വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളി​ലു​ള്ള മൂ​ന്നു പെ​ട്ടി​ക​ളി​ൽ നി​റ​യ്ക്കു​ന്ന അ​ത്ര​യും പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​ക്കാ​ർ​ക്ക് സ്വ​ന്ത​മാ​ക്കാ​വു​ന്ന അ​വ​സ​ര​മാ​ണി​ത്. സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ പു​സ്ത​ക​ങ്ങ​ളാ​യി​രി​ക്കും കൂ​ടു​ത​ലെ​ന്നും ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള പു​സ​ത്ക​ങ്ങ​ൾ…

Read More

  കൊടുങ്ങല്ലൂരിൽ ജ്വല്ലറിയിൽ മോഷണം: 20 കിലോ വെള്ളി നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​ത്തി​ലെ വെ​ള്ളി ആ​ഭ​ര​ണ ജ്വ​ല്ല​റി​യി​ൽ ക​വ​ർ​ച്ച. 20 കി​ലോ വെ​ള്ളി ന​ഷ്ട​പ്പെ​ട്ട​താ​യി പ്രാ​ഥ​മി​ക വി​വ​രം. കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ​ന​ട​യി​ലെ ക​ർ​ണ​കി ജ്വ​ല്ല​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​ട​യു​ടെ മു​ക​ൾ​ത​ട്ടി​ലെ പ​ല​ക ഒ​രാ​ൾ​ക്ക് ക​ട​ക്കാ​വു​ന്ന​വി​ധം അ​റു​ത്ത് മാ​റ്റി​യ​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് ജ്വ​ല്ല​റി​ക്ക് അ​ക​ത്തു​ക​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്നു​രാ​വി​ലെ ക​ട​യു​ട​മ പു​ല്ലൂ​റ്റ് മൂ​ലേ​ക്കാ​ട്ടി​ൽ വി​നോ​ദും ഭാ​ര്യ​യും ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. ജ്വ​ല്ല​റി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ഗ്ലാ​സ് ഇ​ട്ട​താ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ ന​ട​ത്തി​വ​രി​ക​യാ​ണ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി​യ​ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യൂ. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ജ്വ​ല്ല​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Read More

ബസുടമയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വ​കാ​ര്യ ബ​സു​ട​മ​യെ​യും മ​ക​നെ​യും ഡീ​സ​ൽ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മം. കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴീ​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ബീ​ന ബ​സ് സ​ർ​വീ​സു​ക​ളു​ടെ ഉ​ട​മ എ​റി​യാ​ട് ക​റു​ക​പ്പാ​ട​ത്ത് അ​ബ്ദു​ൾ റ​ഹി​മാ​ൻ​കു​ട്ടി മ​ക​ൻ കെ.​എ. റ​ഷീ​ദ് (58), മ​ക​ൻ റ​മീ​സ് (28) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബ​സു​ക​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ ക​ഴു​കാ​നു​പ​യോ​ഗി​ച്ച ഡീ​സ​ലെ​ടു​ത്ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സി​ഗ​ര​റ്റ് ലാ​ന്പ് ഉ​പ​യോ​ഗി​ച്ച് തീ​കൊ​ളു​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ​സു​ക​ളു​ടെ ഓ​ട്ടം​ക​ഴി​ഞ്ഞ് അ​ഴീ​ക്കോ​ട് വ​ർ​ക്ക്ഷോ​പ്പി​ൽ ഇ​രി​ക്കു​ന്പോ​ൾ മ​റ്റൊ​രു ബ​സി​ന്‍റെ ഉ​ട​മ ആ​സാ​ദ് എ​ന്ന​യാ​ളാ​ണ് ഇ​വ​രെ ഡീ​സ​ൽ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ടു​പോ​യ റ​ഷീ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ സു​ഹൃ​ത്തു​ക​ളെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നും പോ​ലീ​സ് എ​ത്തി റ​ഷീ​ദി​നെ​യും മ​ക​നെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ണ്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. റ​ഷീ​ദ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സു​ഹൈ​ൽ…

Read More

ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കൂ ; ഉ​ത്ത​ര​വ് “ക​ല്ലാ​യി’ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന  കാഴ്ചയുമായി  തൃശൂർ കളക്ടറേറ്റ്

പോ​ൾ മാ​ത്യു തൃ​ശൂ​ർ: ഖാ​ദി വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പുറത്തിറക്കിയ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ല്ലാ​യി മാ​റി​യ സം​ഭ​വം കേ​ര​ള​ത്തി​ൽ മാ​ത്ര​മേ ഉ​ണ്ടാ​ക​യു​ള്ളൂ. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​നു​മു​ന്പി​ലാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് 2009ൽ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ക​ല്ലി​ൽ കൊ​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും വാ​യി​ക്കാ​നും ന​ട​പ്പാ​ക്കാ​നും വേ​ണ്ടി​യാ​ണ് ഇങ്ങനെ ചെയ്തത്. എ​ന്നാ​ൽ ഉ​ത്ത​ര​വ് “ക​ല്ലാ​യി’ മാ​ത്രം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ആ​രും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നി​ല്ല. കൈ​ത്ത​റി, ഖാ​ദി പ്ര​ചാ​ര​ണാ​ർ​ഥം എ​ല്ലാ കേ​ര​ളീ​യ​രും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ണ് 2009 ജൂ​ലൈ 20ന് ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. 2007ന്‍റെ പു​ല​രി​യി​ൽ കേ​ര​ള സ​മൂ​ഹ​ത്തോ​ടാ​യി സ​ർ​ക്കാ​ർ ഈ ​അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു- ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന്. മി​ക്ക ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും കൈ​ത്ത​റി, ഖാ​ദി യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ചു. എ​ന്നാ​ൽ ആ ​അ​ഭ്യ​ർ​ഥ​നകൊ​ണ്ടു മാ​ത്രം കൈ​ത്ത​റി പ്ര​സ്ഥാ​നം ഉ​ദ്ദേ​ശി​ച്ച​ത്ര വ​ള​ർ​ന്നി​ല്ല. അ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ…

Read More

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ഴ​പ്പി​ണ്ടി പ്ര​തി​ഷേ​ധത്തെ പ​രി​ഹ​സി​ച്ച്  അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ

തൃ​ശൂ​ർ: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ന​ട​ത്തി​യ വാ​ഴ​പ്പി​ണ്ടി സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യ​മാ​ണെ​ന്നും കാ​സ​ർ​ഗോ​ട്ടെ കൊ​ല​പാ​ത​ക​ത്തി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നാ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നും വൈ​ശാ​ഖ​ൻ ചോ​ദി​ച്ചു. ഇ​ര​ട്ടക്കൊ​ല​പാ​ത​ക​ത്തി​ല്‍ സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ര്‍ മൗ​ന​ത്തി​ലാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി വാ​ഴ​പ്പി​ണ്ടി സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ത്തി​യ​ത്.

Read More

പു​തു​മോ​ടി​യി​ൽ  അണിഞ്ഞൊരുങ്ങി  ശ​ക്ത​ൻ പാ​ല​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ക്ത​ൻ പാ​ല​സ് പു​തു​മോ​ടി​യി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി. ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യു​ടെ ന​വീ​ക​ര​ണ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പു​റ​മെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ​ക​യാ​യി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് പാ​ല​സി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.അ​ഞ്ചു​കോ​ടി​യു​ടെ ഫ​ണ്ടി​ൽ നാ​ലു​കോ​ടി​യോ​ളം രൂ​പ​യും കേ​ന്ദ്ര​ത്തി​ന്‍റേ​താ​ണ്. ബാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​രും വ​ഹി​ക്കും. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ലും ശ​ക്ത​ൻ പാ​ല​സി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച മ്യൂ​സി​യ​ങ്ങ​ളി​ലൊ​ന്നാ​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന.തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ ശ​ക്ത​ൻ ത​ന്പു​രാ​ൻ കൊ​ട്ടാ​ര​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. കൊ​ട്ടാ​രം പെ​യി​ന്‍റു ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കി​യ​തി​നൊ​പ്പം ഉ​ദ്യാ​ന​വും മി​ക​വു​റ്റ​താ​ക്കി​യി​ട്ടു​ണ്ട്. ശ​ക്ത​ൻ ത​ന്പു​രാ​ന്‍റെ ശ​വ​കു​ടീ​രം സ്ഥി​തി ചെ​യ്യു​ന്നി​ട​ത്തേ​ക്ക് ന​ല്ല ന​ട​പ്പാ​ത നി​ർ​മി​ച്ചു. സ​ന്ദ​ർ​ശ​ർ​ക്കാ​യി കൂ​ടു​ത​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ കൊ​ട്ടാ​ര​വ​ള​പ്പി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ ടോ​യ​ല്റ്റ് ബ്ലോ​ക്കും നി​ർ​മി​ച്ചു.കൊ​ട്ടാ​ര​വ​ള​പ്പി​ൽ വ​ൻ​മ​ര​ങ്ങ​ൾ​ക്ക് പ​ല​തി​നും ത​റ​കെ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ചി​ല​തി​ന്‍റെ ത​റ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ ന​ന്നാ​ക്കു​ക​യും പു​തി​യ ത​റ​ക​ൾ…

Read More

ഹെ​ൽ​മെ​റ്റ് ധ​രി​ക്കു ജീ​വ​ൻ ര​ക്ഷി​ക്കൂ..!  സൈ​ക്കി​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ജീ​വ​ൻ ര​ക്ഷ യാ​ത്രയുമായി നാ​ടു ചു​റ്റും ഷാ​ജ​ഹാ​ൻ തൃ​ശൂ​രി​ലെ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: സൈ​ക്കി​ളി​ൽ 1300 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ ജീ​വ​ൻ ര​ക്ഷ യാ​ത്ര ന​ട​ത്തു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റാ​യ ഷാ​ജ​ഹാ​ൻ ത്യ​ശു​രി​ലും എ​ത്തി. ഹെ​ൽ​മെ​റ്റ് ധ​രി​ക്കു ജീ​വ​ൻ ര​ക്ഷി​ക്കൂ​യെ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി 13 ദി​വ​സം​മു​ന്പാ​ണ് കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യും അ​വി​ട​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ ഷാ​ജ​ഹാ​ൻ കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സൈ​ക്കി​ളി​ൽ ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​ത്. 1645 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ല​ക്ഷ്യം. തൃ​ശൂ​ർ വെ​സ​റ്റ് പോ​ലീ​സ് സേ​റ്റ​ഷ​ൻ പ​രി​ധി​യി​ൽ എ​ത്തി​യ ഷാ​ജ​ഹാ​നെ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​ത്തു​ന്ന ഈ ​ര​ക്ഷ​യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ഈ ​മാ​സം 10ന് ​മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി.​എ​സ്.​ഐ എ​ൻ.​എ​സ്.​ജോ​ണ്‍​സ​ണ്‍, എ.​എ​സ്.​മ​നോ​ജ്, നെ​ൽ​വി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

“കുടുംബ’ത്തിൽ പിറന്ന കോഴിയെ കഴിക്കാം; സം​സ്ഥാ​ന​ത്തെ ആ​ദ്യ ചി​ക്ക​ൻ പ്രൊ​ഡ്യൂ​സ​ർ കമ്പനി കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട്ട് നിന്നും

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ “കേ​ര​ള ചി​ക്ക​ൻ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി’ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ആ​രം​ഭി​ക്കു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വ​ർ​ധി​ക്കു​ന്ന ആ​വ​ശ്യ​ക​ത​യെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യും മു​ൻ​നി​ർ​ത്തി, ആ​രോ​ഗ്യ​ക​ര​വും ഗു​ണ​മേ​ന്മ​യു​ള്ള കോ​ഴി​യി​റ​ച്ചി കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. കെ. ​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ജ​ന​നി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ന്പ​നി രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. കേ​ര​ള ചി​ക്ക​ൻ ബ്രാ​ൻ​ഡി​ൽ സം​സ്ഥാ​ന​ത്തു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ​യാ​ണ് ല​ഭ്യ​മാ​ക്കു​ക. ഇ​തി​നാ​യി ബ്രോ​യി​ല​ർ പാ​ര​ന്‍റ് ഫാം (​ബ്രീ​ഡ​ർ ഫാം) ​ഹാ​ച്ച​റി, മാം​സ സം​സ്ക​ര​ണ​ശാ​ല, ഫാം, ​വി​ല്പ​ന​ശാ​ല എ​ന്നി​വ ത​യാ​റാ​ക്കും. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രീ​ഡ​ർ ഫാ​മും മാം​സ സം​സ്ക​ര​ണ​ശാ​ല​യും ജി​ല്ല​യി​ൽ…

Read More

വാഴപ്പിണ്ടി ചലഞ്ച് തുടരുന്നു; മു​ഖ്യ​മ​ന്ത്രീ..വാ​ഴ​പ്പി​ണ്ടി  കൊ​റി​യ​റാ​യി എ​ത്തും! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് വാ​ഴ​പ്പി​ണ്ടി അ​യ​യ്ക്കും

 സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ്രീ.​പി​ണ​റാ​യി വി​ജ​യ​ൻ, ബ​ഹു.​കേ​ര​ള മു​ഖ്യ​മ​ന്ത്രി, ക്ലി​ഫ്ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​ന്നോ നാ​ളെ​യോ ആ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ഴ​പ്പി​ണ്ടി അ​യ​ച്ചു കൊ​ടു​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​രി​ൽ ന​ട​ന്ന വാ​ഴ​പ്പി​ണ്ടി സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത തൃ​ശൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ ജോ​ണ്‍ ഡാ​നി​യേ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു വാ​ഴ​പ്പി​ണ്ടി ചാ​ല​ഞ്ചു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ന​ട​ത്തി​യ വാ​ഴ​പ്പി​ണ്ടി സ​മ​ര​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ഴ​പ്പി​ണ്ടി സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ സാ​ഹി​ത്യ​സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും തൃ​ശൂ​രി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ചെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​റി​ലും അ​ക്കാ​ദ​മി ബോ​ർ​ഡി​ലു​മെ​ല്ലാം വാ​ഴ​പ്പി​ണ്ടി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സാ​ഹി​ത്യ സാം​സ്കാ​രി​ക നാ​യ​ക​ർ അ​വ​രു​ടെ ന​ട്ടെ​ല്ല് എകെജി സെ​ന്‍റ​റി​ൽ പ​ണ​യംവച്ചെ​ന്ന് പ​രി​ഹ​സി​ച്ചാ​യി​രു​ന്നു…

Read More