സ്വന്തം ലേഖകൻ കാഞ്ഞാണി: വിൽപ്പനക്കായി കൊണ്ടുവന്ന 45 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ രണ്ട് എൻജിനീയറിംഗ് വിദ്യാർഥികളുടേയും ഫോണ്‍ കോളുകൾ പോലീസ് വിശദമായി പരിശോധിക്കും. ഇവർക്ക് അയൽ സംസ്ഥാനങ്ങളിൽ കഞ്ചാവ് ലോബിയുമായുള്ള ബന്ധം മനസിലാക്കുന്നതിനും അതുവഴി ആന്ധ്രയിലേയും തമിഴ്നാട്ടിലേയും കർണാടകയിലേയും കഞ്ചാവ് ലോബികളിലേക്കും ചെന്നെത്താനാണ് പോലീസിന്റെ നീക്കം. ഇതിനായി കഴിഞ്ഞദിവസം അറസ്റ്റിലായ ആലുവ കൊളങ്ങാട്ടുപറന്പൽ വീട്ടിൽ അഹമ്മദ് (21), പട്ടാന്പി ഹരിദിവ്യത്തിൽ രോഹിത് (21) എന്നിവരുടെ സി.ഡി.ആർ ( കോൾ ഡാറ്റാ റെക്കോർഡ്സ്) പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.ഇരുവരും അറസ്റ്റിലായെന്ന് വാർത്തയറിഞ്ഞതോടെ ഇവരുമായി ബന്ധമുള്ള ചെറുകിട കച്ചവടക്കാരും ഇവരിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നവരും ഫോണുകൾ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണെന്നാണ് സൂചന. സാന്പത്തികമായി മെച്ചപ്പെട്ട നിലയിൽ കഴിയുന്ന അഹമ്മദും രോഹിതും ലക്ഷങ്ങൾ മുടക്കി അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നത് അതിലേറെ ലക്ഷങ്ങൾ ഇവിടെ ഇത് വിൽപന…
Read MoreCategory: Thrissur
കടുത്ത വേനലിൽ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്; ശുദ്ധജല പൈപ്പു പൊട്ടി റോഡിലൂടെ പാഴായിപ്പോവുന്ന കുടിവെള്ളം ശേഖരിച്ച് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം
അന്തിക്കാട്: പഞ്ചായത്തിൽ തീരദേശ മേഖലയിൽ അയ്യപ്പൻകാവ് ക്ഷേത്രപരിസരം മുതൽ കണ്ടശാങ്കടവ് വരെ പലയിടത്തും ശുദ്ധജല പൈപ്പു പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത് വാട്ടർ അഥോറിറ്റി എഇയുടെയും മറ്റു ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപ്പെടുത്തി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു. ഒഴുകി പോകുന്ന ശുദ്ധ ജലം പ്രതീകാത്മകമായി ബക്കറ്റിൽ ശേഖരിച്ചാണു കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പച്ചത്. ഫോണ്‍ കേബിൾ വലിക്കുന്നതിനു കുഴി എടുത്തതിന്റെ ഭാഗമായി പല ഭാഗത്തും ശുദ്ധജലം പൈപ്പുകൾ പൊട്ടി ഒഴുകി പോകുന്നുണ്ട്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങൾക്ക് കുടിക്കാവുന്ന ശുദ്ധജലമാണ് ഒഴുകി പോയി പാടങ്ങളിലും തോടുകളിലും കെട്ടി നിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് അരിന്പൂർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം വാർഡ് മെന്പർ ശാന്ത സോളമൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കെ.കെ. യോഗനാഥൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ…
Read Moreസഹപാഠിയുടെ അമ്മയ്ക്ക് ചികിത്സാ പണം കണ്ടെത്താൻ വിദ്യാർഥികൾ കൈകോർത്തു; പ്രകൃതി സൗഹൃദ പേനകൾ നിർമിച്ച് കുട്ടികൾ; ആത്മവിശ്വാസം പകരാൻ വീൽചെയറിൽ രാജുവും
എ.ജെ. വിൻസൻ അരിന്പൂർ: സഹപാഠിയുടെ അമ്മയുടെ വൃക്കശസ്ത്രക്രിയ്ക്കു പണം സ്വരൂപിക്കാൻ വിദ്യാർത്ഥികൾ ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയത് സ്നേഹം കൊണ്ടെഴുതുന്ന ആയിരം പേനകൾ. ഉപയോഗശേഷം വലിച്ചെറിയുന്ന ഈ പേനകളിലെ വിത്തു മുളച്ച് ചെടികളാവും. തീർന്നില്ല, പേനനിർമാണത്തിനു പരിശീലനം നൽകാൻ ഭിന്നശേഷിക്കാരനായ രാജു, ചേലക്കരയിൽനിന്ന് സ്കൂ ട്ടറോടിച്ചെത്തിയത് 60 കിലോമീറ്റർ. ഭാര്യയെ പിറകിലിരുത്തി സ്കൂട്ടറിൽ വീൽചെയറും കെട്ടിവച്ചായിരുന്നു ഈ യാത്ര.അരിന്പൂർ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ അമ്മയ്ക്കു വൃക്കശസ്ത്രകിയ നടത്താൻ വേണ്ടിവരുന്ന ചെലവിലേക്കു സ്കൂളിൽനിന്നും ധനശേഖരണം നടത്തിയിരുന്നു. എന്നാൽ, കൂടുതൽ പണം കണ്ടെത്താൻ വിദ്യാർത്ഥികളും അധ്യാപകരും കണ്ടെത്തിയ മാർഗമായിരുന്നു പരിസ്ഥിതിസൗഹൃദ പേനനിർമാണവും വിപണനവും. ഇതിനായി സ്കൂളിലെ ജൂണിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾക്കു പേനനിർമാണത്തിൽ പരിശീലനം നൽകുന്നതിനാണ് അധ്യാപകരുടെ ക്ഷണപ്രകാരം ഭിന്നശേഷിക്കാരനായ രാജു എത്തിയത്. ട്യൂബിൽ വർണക്കടലാസ് ചുറ്റി നിർമിക്കുന്ന പേനയ്ക്കുള്ളിൽ ഓരോ പച്ചക്കറിവിത്തുകൂടി വച്ചിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിയുന്ന പേനയിലെ വിത്തു മുളച്ച് ചെടിയായി…
Read Moreഎംഎൽഎമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ല; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. സ്ഥാനാർഥികൾക്കുള്ള മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ല. സിപിഎം ശബരിമലയിൽ പാർട്ടി അജൻഡ നടപ്പാക്കുകയായിരുന്നു. അത് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ തെറ്റുതിരുത്താൻ തുടങ്ങിയിട്ടുണ്ട്. നട തുറന്നിട്ട് ഇപ്പോൾ ആരെയും കൊണ്ടുപോയില്ല. ശബരിമല രാഷ്ട്രീയ വിഷയമായി യുഡിഎഫ് കണ്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Read Moreകതിർ വന്ന നെൽകൃഷി കളനാശിനിയടിച്ച് സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; പ്രതിഷേധിച്ച് കർഷകർ
എറവ്: രജമുട്ട് പടവിൽ പടവ് കമ്മിറ്റി സെക്രട്ടറിയുടെ കതിര് വന്ന നെൽക്കൃഷി റൗണ്ടപ്പ് എന്ന കളനാശിനിയടിച്ച് സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവിൽനശിപ്പിച്ചതായി അന്തിക്കാട് പോലീസിൽ പരാതി.സെക്രട്ടറി പി.കെ.ലാൽ പാട്ടത്തിനെടുത്ത് ചക്കി മുന ഭാഗത്ത്കൃഷി ചെയ്യുന്ന ഏഴു പറ നിലത്തെ നിറകതിർ വന്ന നെൽക്കൃഷിയാണ് നശിപ്പിച്ചത്. രണ്ടു ദിവസം മുന്നേ കൃഷിയിടത്തിൽ ലാൽ വന്ന് നോക്കിയപ്പോൾ നല്ല വിളവിന് പാകമായ രീതിയിലാണ് നെൽച്ചെടികളിൽനിറക്കതിർ കണ്ടത്.പിന്നീട് ഒരു ബന്ധുവിളിച്ച് പറഞ്ഞ് വന്ന് നോക്കിയപ്പോഴാണ് നെല്ലിന്റെ ഇലകളെല്ലാം കരിഞ്ഞ് നിൽക്കുന്നത് കണ്ടത്. പുല്ല് നശിപ്പിക്കാൻ കർഷകർ അടിക്കുന്ന റൗണ്ടപ്പ് നെൽച്ചെടികളിൽ അടിച്ചിരിക്കുകയാണെന്ന് പരാതിയെ തുടർന്ന് കൃഷി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. പരാതിയെ തുടർന്ന് കാർഷിക സർവകലാശാല ഉദ്യോഗസ്ഥ രും അരിന്പൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും പാടത്ത് വന്ന് പരിശോധന നടത്തി. സ്വന്തമായും പാട്ടത്തിനെടുത്തും 36 പറ നിലത്താണ് ലാലിന്റെ…
Read Moreതിരുവില്വാമല ടൗണിൽ പൈപ്പ് പൊട്ടൽ തുടർക്കഥ; പാഴായിപോകുന്നത് ഒരുനാടിന്റെ ദാഹജലം; നടപടിയെടുക്കാതെ അധികൃതർ
തിരുവില്വാമല: ടൗണിൽ എസ്എം കല്യാണമണ്ഡപത്തിനു സമീപം റോഡ് പണിക്കിടെ പൈപ്പ് പൊട്ടി റോഡ് തകർന്ന ഭാഗത്ത് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടി. ഒരു മണിക്കൂറോളം റോഡിലൂടെ വെള്ളം ഒഴുകി പോയി. വെള്ളം റോഡിൽ നിറഞ്ഞൊഴുകിയത് സമീപത്തെ കല്യാണമണ്ഡപത്തിലും വീട്ടിലും ചെളി നിറയാൻ കാരണമായി. രണ്ടാഴ്ചയിലേറെയായി അപകടാവസ്ഥ കിടക്കുന്ന ഈ ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നുമില്ലാത്തതിനാൽ രാത്രി അപകടസാധ്യത കൂടുതലാണ്. ടാറിംഗ് കഴിഞ്ഞ് ദുർബലമായി കിടക്കുന്ന ഈ ഭാഗം നന്നാക്കാൻ യാതൊരു നടപടികളും എടുക്കുന്നില്ല. ആഴ്ചകൾക്കു മുന്‍പാണ് ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനയുടെയും റോഡിന്റെയും പണികൾ നടക്കുന്നതിനിടെ ജല അഥോറിറ്റി ഇവിടെ വലിയ കുഴിയെടുത്ത് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചത്. പിന്നീട് മണ്ണിട്ട് നികത്തി ഈ ഭാഗത്ത് ടാറിംഗ് നടത്തുകയായിരുന്നു. ടാറിംഗ് കഴിഞ്ഞശേഷം പൈപ്പ് പൊട്ടി വെള്ളമൊഴുകി ദുർബലമായിടത്ത് റോഡ് പണിക്കെത്തിയ ലോറി തന്നെ റോഡിൽ താഴ്ന്നു പോയിരുന്നു.…
Read Moreസിപിഎം നിരീശ്വരവാദം പ്രചരിപ്പിക്കുമ്പോൾ ബിജെപി കപടനാടകം കളിക്കുന്നുവെന്ന് കെ.മുരളീധരൻ
ചാലക്കുടി: സിപിഎം നിരീശ്വരവാദം പ്രചരിപ്പിക്കുന്പോൾ ബിജെപി കപടനാടകം കളിക്കുകയാണെന്ന് കെ.മുരളീധരൻ എംഎൽഎ. കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ തൃശൂർ ജില്ലാ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുരളീധരൻ. ഭക്തജനങ്ങളുടെ വികാരങ്ങളെ സർക്കാർ ചവിട്ടിമെതിച്ചുവെന്നും എല്ലാ മതങ്ങളുടെയും വിശ്വാസം സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നയമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ശബരിമലയിൽ എന്തെല്ലാം വൃത്തികേടുകളാണ് സർക്കാർ നടത്തിയതെന്ന് ചൂണ്ടിക്കാണിച്ച മുരളീധരൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മണിയാശാൻമാരായി മാറിയെന്നു പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കിണ്ടിയുടെയും കോളാന്പിയുടെയും സ്ഥാനമാണ് സിപിഎമ്മിനുള്ളതെന്നും പറഞ്ഞു. ഫണ്ട് പിരിവിന്റെ പേരിൽ കോണ്‍ഗ്രസിനെ കളിയാക്കും. കോടിയേരി അഭിമന്യുവിന്റെ പേരിൽ മൂന്നരകോടി രൂപ പിരിച്ചിട്ട് 15 ലക്ഷം രൂപ വീടിന് ചെലവാക്കി 20 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു. ബാക്കി പണം എന്തു ചെയ്തുവെന്നും മുരളീധരൻ ചോദിച്ചു. മോദിയുടെ ഭരണം സാധാരണക്കാരുടെ നടുവൊടിച്ചുവെന്നും തലതിരിഞ്ഞ പരിഷ്കാരങ്ങൾക്കു പുറമെ…
Read Moreഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറ്റം; ആനയില്ലാ കാലത്തെ അനുസ്മരിച്ച് നാളെ ആനയില്ലാ ശീവേലി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. ഇനി ഗുരുപവനപുരി ഉത്സവ ലഹരിയിലാവും.ആനയില്ലാ കാലത്തെ അനുസ്മരിച്ച് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കാറുള്ള ആനയില്ലാ ശീവേലിയും ആനയോട്ടവും നാളെ നടക്കും. രാവിലെ ഏഴിനാണ് ആനയില്ലാ ശീവേലി.ശാന്തിയേറ്റ കീഴ്ശാന്തി നന്പൂതിരി ഗുരുവായൂരപ്പന്റെ തിടന്പ് മാറോട് ചേർത്ത് വച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റെയും അകന്പടിയിൽ നടന്ന് ശീവേലി പ്രദക്ഷിണം പൂർത്തിയാക്കും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് പ്രസിദ്ധമായ ആനയോട്ടം.ആനയോട്ടത്തിന് ശേഷം ക്ഷേത്രത്തിന്റെ വടക്കേഭാഗത്ത് ആനയോട്ടത്തിൽ പങ്കെടുത്ത ആനകളെ അണി നിരത്തി ആനയൂട്ട് നൽകും. രാത്രി 7.30ന് ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൂറയും,പവിത്രവും നൽകി ആചാര്യവരണം നടത്തും. തുടർന്ന് മുളയറയിൽ ധാന്യങ്ങൾ വിതച്ച് മുളയിടും.സപ്തവർണകൊടിക്കൂറയിലേക്ക് ദേവചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നടത്തും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്ക് രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നൽകും. ദിവസവും കാഴ്ചശീവേലിക്ക്…
Read Moreമനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അനിവാര്യമെന്ന് ഡോ .പി.കെ.ധർമരാജൻ
വെന്പല്ലൂർ: മനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അനിവാര്യമാണെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ .പി.കെ.ധർമരാജൻ. പി വെന്പല്ലൂർ എംഇഎസ് അസ്മാബി കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെയും, തൃശൂർ, ഡോ.ജോണ്‍ മത്തായി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ധന സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം സാന്പത്തിക പാരിസ്ഥിതിക വീക്ഷണങ്ങളിലൂടെ എന്ന വിഷയത്തിൽ ആരംഭിച്ച അന്താരാഷ്ട്ര കോണ്‍ഫ്രൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ വൈവിദ്ധ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോ രാജ്യത്തിന്റെയും സാന്പത്തിക അടിത്തറക്ക് കാര്യമായ ആഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം പ്രകൃതിയെ മറന്നുള്ള വികസനവും കൂടി ആകുന്പോൾ പ്രവചനാതീതമായ അവസ്ഥയാണ് സംജാതമാവുകയെന്നു അദ്ദേഹം കൂട്ടി ചേർത്തു. ആഗോളതാപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തര ഫലങ്ങൾ മുൻ കൂട്ടി കണ്ടു കൊണ്ട് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നാം…
Read Moreജനമഹായാത്ര; പിണറായിയും മോദിയും നടപ്പാക്കുന്നതു ഫാസിസമെന്ന് വി.എം. സുധീരൻ
തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കു തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉജ്വല സ്വീകരണം നൽകി. തൃശൂർ, ഒല്ലൂർ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തു നരേന്ദ്രമോദിയുടെ വർഗീയ ഫാസിസവും കേരളത്തിൽ പിണറായി വിജയന്റെ രാഷ്ട്രീയ ഫാസിസവുമാണ് നടക്കുന്നതെന്നു സുധീരൻ പറഞ്ഞു. രാജ്യത്തുനിന്നു വർഗീയ ഫാസ്റ്റിസ്റ്റ് ശക്തികളെ തുരത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്പോൾ അതിനെ തുരങ്കം വയ്ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൽ സിപിഎമ്മുമായി യാതൊരു ചങ്ങാത്തവും കോണ്‍ഗ്രസിന് ഉണ്ടാകില്ല. അങ്ങനെ ഒരു ഗതികേട് കോണ്‍ഗ്രസിനു വന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി.പോൾ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, അനിൽ അക്കര എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.വി.ചന്ദ്രമോഹൻ, എം.പി.ജാക്സണ്,…
Read More