സ്വന്തം ലേഖകൻ തൃശൂർ: ഇതര സംസ്ഥാന തൊഴിലാളിയെ കടയ്ക്കു മുന്നിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിയ്യാരം ഒല്ലൂക്കാവ് ക്ഷേത്രത്തിന് സമീപമുള്ള സൂപ്പർമാർക്കറ്റിന് മുന്നിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സോഡ കുപ്പികൊണ്ട് കുത്തേറ്റ് രക്തം വാർന്ന് മരിച്ചതാണെന്ന് കരുതുന്നു. പൊട്ടിയ സോഡ കുപ്പി അടുത്തു കിടക്കുന്നുണ്ട്. ബംഗാളിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 30-35 വയസ് പ്രായം തോന്നിക്കും. ഇന്നുരാവിലെ പത്രവിതരണത്തിന് എത്തിയവരാണ് മൃതദേഹം കണ്ടതും വിവരം പോലീസിൽ അറിയിച്ചതും.ഇയാൾ ഇന്നലെ രാത്രി ഈ മേഖലയിലെ കടകളിൽ ചെന്ന് സാധനങ്ങൾ വാങ്ങി പൈസ കൊടുക്കാതെ പോകാൻ ശ്രമിച്ചതായി സൂചനകളുണ്ട്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ കടക്കാർ വെറുതെ വിടുകയും ചെയ്തു. ഇതുവഴി പോയ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടാൻ ഇയാൾ ശ്രമിച്ചിരുന്നതായും പറയുന്നു.മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് തോന്നിയതിനാൽ ആരും ചോദ്യം ചെയ്യാനോ തർക്കത്തിനോ പോയില്ലെന്നാണ് പറയുന്നത്. എസിപി…
Read MoreCategory: Thrissur
കേരളം പ്രളയത്തെ നേരിട്ടവിധം മറുനാടൻ മലയാളികളുടെ മേശപ്പുറത്ത് ചെണ്ടയിൽ
കൊടകര: വിദൂരത്തിലിരുന്ന് നാടിനെ സ്നേഹിക്കുന്ന മറുനാടൻ മലയാളിക്ക് പ്രളയം ഇപ്പോഴും നോവുന്ന ഒരോർമ്മയാണ്. അതുകൊണ്ട് തന്നെ പ്രളയക്കെടുതികളിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി പ്രവാസിമലയാളികൾ ഓരോത്തരും ഇപ്പോഴും സഹായഹസ്തം നീട്ടുന്നത്. മുംബൈയിലെ സാംസ്കാരിക പ്രവർത്തകനായ ജെ.പി.എന്ന പി.എ.ജയപ്രകാശ് പ്രളയകാലത്തെ ചിത്രങ്ങൾ ഉൾച്ചേർത്തുകൊണ്ടുള്ള ടേബിൾ കലണ്ടർ തയ്യാറാക്കിയാണ് കേരളത്തിന്റെ അതിജീവനപ്രവർത്തനങ്ങളിൽ കണ്ണിചേർന്നത്. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചെണ്ട മാസികയുടെ പത്രാധിപരായ ജയപ്രകാശ് മാസികയുടെ പേരിലാണ് ടേബിൾ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. 12 താളുകളിലായി പ്രളയത്തിന്റെ ഭീകരതയും അതിനെ നേരിട്ട സമൂഹത്തിന്റെ ഐക്യബോധവും സാമൂഹിക പ്രതിബദ്ധതയും വെളിപ്പെടുത്തുന്ന ചിത്രങ്ങളുണ്ട്. മലയാളികൾ അമരക്കാരായിട്ടുള്ള ചില സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെയാണ് ടേബിൾ കലണ്ടർ തയ്യാറാക്കി മുംബൈയിൽ വ്യാപകമായി വിതരണം ചെയ്യാനായതെന്ന് ഇപ്പോൾ നാട്ടിലുള്ള മറ്റത്തൂർ മൂന്നുമുറി സ്വദേശി പി.എ.ജയപ്രകാശ് പറഞ്ഞു. കലണ്ടറിന്റെ ഓരോ പേജിന്റേയും അടിവശത്ത് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നൽകാനുള്ള അക്കൗണ്ട് വിവരങ്ങളും…
Read Moreയുവതിയെ ഉപയോഗിച്ച് ബിസിനസുകാരന്റെ സ്വത്തു തട്ടിയ കേസ്; ചാവക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ; വാളയറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
വാളയാർ: ഗൾഫിലെ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കളും പത്തുലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് അകലാട് മൊയ്തീൻപള്ളി പണിക്കവീട്ടിൽ അനസി(25)നെയാണ് വാളയാർ എസ്ഐ അൻഷാദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നടന്ന കവർച്ചയിലെ മുഖ്യപ്രതിയാണിയാൾ. ഗൾഫിൽ കച്ചവടക്കാരനായ ചാവക്കാട് സ്വദേശിയുമായി പ്രതിയുടെ പെണ്‍സുഹൃത്തായ ചേറ്റുവ സ്വദേശി റംസിയയെക്കൊണ്ട് ഫോണിലൂടെ ബന്ധം സ്ഥാപിപ്പിച്ചിരുന്നു. കഞ്ചിക്കോടാണ് വീടെന്നും വീട്ടിലെ പ്രാരബ്ധങ്ങൾ കാരണം എന്തെങ്കിലും ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞാണ് ഫോണ്‍ ചെയ്തിരുന്നത്. കഴിഞ്ഞ ജൂലൈയിൽ യുവതിയുടെ വാക്ക് വിശ്വസിച്ച് വാളയാറിൽ എത്തിയ പരാതിക്കാരന്റെ കാറിൽ റംസിയ കയറി ഇരിക്കുകയും ഈ സമയത്ത് ഇന്നോവ കാറിൽ വന്ന പ്രതികൾ പരാതിക്കാരന്റെ കാറിൽ മുന്നിൽനിന്ന് റംസിയയോടൊപ്പമുള്ള ഫോട്ടോകൾ എടുക്കുകയും ഫേസ്ബുക്കിലും മറ്റും ഇടുമെന്ന് ഭീഷണിപ്പെടുത്തി കോയന്പത്തൂർ ഭാഗത്തേക്കു തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കോയന്പത്തൂർ പേരൂരിലുള്ള…
Read Moreകുടുംബശ്രീ കൂട്ടായ്മകളെ കുറിച്ച് പഠിക്കാൻ വിദേശസംഘം കുന്നംകുളത്ത്
കുന്നംകുളം: നഗരസഭയിലെ കുടുംബശ്രീ കൂട്ടായ്മകളെ കുറിച്ച് പഠനം നടത്താൻ വിദേശസംഘം കുന്നംകുളത്തെത്തി. യുഎസ് ആസ്ഥാനമായ സർക്കാർ കന്പനിയെ പ്രതിനിധീകരിച്ച് കാതറിൻ കന്പനിയിലെ ജീവനക്കാരിയായ ഡൽഹി സ്വദേശിയായ യാമിനി എന്നിവരാണ് കുന്നംകുളം നഗരസഭയിൽ ഇന്നലെ എത്തിയത്. കേരളത്തിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ സീറ്റ് കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഇവരെത്തിയത്.നഗരസഭ ഓഫീസിൽ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ,, വൈസ് ചെയർമാൻ പി എം സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ മാരായ ഗീത ശശി , സുമ ഗംഗാധരൻ, മീഷ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ഓരോ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന വിവിധ സ്ത്രീ കൂട്ടായ്മകളെ കുറിച്ച് പഠനം നടത്തുകയും അത് അന്താരാഷ്ട്രതലത്തിൽ നടക്കുന്ന വിവിധ സെമിനാറുകളിൽ പ്രബന്ധമായി അവതരിപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. കുന്നംകുളത്തെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന കെട്ടിട നിർമ്മാണ…
Read Moreശിവകാശി മോഡൽ വെടിക്കോപ്പു നിർമാണശാല തൃശൂരിലും; നടപടികൾ തുടങ്ങി
സ്വന്തം ലേഖകൻ തൃശൂർ: ശിവകാശി മോഡൽ വെടിക്കോപ്പു നിർമാണ ശാലകൾ തൃശൂരിൽ ആരംഭിക്കാൻ നടപടികളാരംഭിച്ചു. എ.സി.മൊയ്തീൻ വ്യവസായ മന്ത്രിയായിരിക്കെ മുന്നോട്ടുവെച്ച ഈ പദ്ധതിക്ക് ആ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിരുന്നുവെങ്കിലും മൊയ്തീൻ വ്യവസായ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ഈ പ്രൊജക്ടിന്റെ മുന്നോട്ടുള്ള നീക്കവും നിലച്ചു. ശാസ്ത്രീയവും സുരക്ഷിതവുമായ പടക്ക-വെടിമരുന്ന് നിർമാണത്തിനായി തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഫയർ ക്രാക്കേഴ്സ് പ്രോഡക്ട് ക്ലസ്റ്റർ സ്ഥാപിക്കുമെന്നാണ് 2018-19 ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തൃശൂർ എംഎൽഎ കൂടിയായ കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ മുൻകയ്യെടുത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തൃശൂർ പൂരം സുഗമമായി നടക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കൊപ്പം തൃശൂരിലെ വെടിക്കോപ്പു നിർമാണ ശാലകളെക്കുറിച്ചും ചർച്ച വന്നു. കെ.എസ്.ഐ.ഡി.സിയുടെ കീഴിൽ തൃശൂരിൽ കണ്ടെത്തിയ 30 ഏക്കർ സ്ഥലത്ത് വെടിക്കോപ്പുകളുടെ നിർമാണ ശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ ത്വരിതപ്പെടുത്താൻ യോഗം ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തി.തൃശൂർ പൂരത്തിനും…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; യുജിസിയുടെ നിയമന നിരോധന വിലക്ക് കൂസാതെ കാർഷിക വാഴ്സിറ്റിയിൽ പ്രഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നു
പ്രത്യേക ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് യുജിസിയുടെ നിയമന നിരോധനം മറികടന്ന് കാർഷിക സർവകലാശാലയിൽ 250 അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കൂട്ടനിയമനം നടത്തുന്നു. ഇതിനായി വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തിര യോഗം നാളെ വിളിച്ചുകൂട്ടുന്നുണ്ട്. അറുപത് ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നതെങ്കിലും ഒഴിവുള്ള മുഴുവൻ തസ്തികകളും നികത്താനാണ് നീക്കം. 2016 മാർച്ചിലാണ് വിജ്ഞാപനം ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 18 ന് കേന്ദ്ര ഗവൺമെന്റിന്റെ നിർദേശ പ്രകാരം സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് യുജിസി വിലക്കേർപ്പെടുത്തിയിരുന്നു. പട്ടികജാതി പട്ടികവർഗക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും സംവരണം ഉറപ്പാക്കാൻ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സർവകലാശാലാ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് തള്ളി സംവരണം വകുപ്പ് അടിസ്ഥാനത്തിൽ മതിയെന്ന് ജനുവരിയിൽ കോടതി വിധിച്ചു. ഇതിനെതിരെ കോടതിയിൽ റിവ്യൂ പെറ്റീഷൻ കൊടുക്കുമെന്ന് ബുധനാഴ്ച കേന്ദ്ര മാനവ വിഭവശേഷി…
Read Moreസ്വച്ഛ് ഭാരത് ഷോർട്ട് ഫിലിം; മറ്റത്തൂർ സ്കൂൾ വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
മൂന്നുമുറി: ശുചിത്വ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ലക്ഷ്യമിട്ട് വിദ്യാർഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനം. മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സംസ്കൃതം വിദ്യാർഥികൾ തയ്യാറാക്കിയ സ്വച്ഛ് ഭാരത് എന്ന ഷോർട്ട് ഫിലിമാണ് അഭിനന്ദനത്തിനർഹമായത്. സപ്തതി ആഘോഷിക്കുന്ന മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ച്, ആറ്്, ഏഴ് ക്ലാസുകളിലെ ഏതാനും വിദ്യാർഥികൾ ചേർന്നാണ് ഒന്‍പതു മിനിറ്റു ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഒരുക്കിയത്. സംസ്കൃത ഭാഷയിൽ നിർമിച്ച ലഘുസിനിമയിൽ നാടും വീടും വിദ്യാലയവും ഒരു പോലെ വൃത്തിയാക്കി സൂക്ഷിക്കണമെന്നും പരിസര മലിനീകരണം ഒഴിവാക്കണമെന്ന സന്ദേശമാണ് നൽകുന്നത്. കാമറയുടെ മുന്നിലും പുറകിലും പ്രവർത്തിച്ചത് വിദ്യാർഥികൾ തന്നെയാണ്. സ്കൂൾ മാനേജർ ഫാ.ജോസ് മഞ്ഞളി, പ്രധാനധ്യാപിക ടിസി പി.ആന്റണി, സംസ്കൃതം അധ്യാപകൻ ഗോകുലകൃഷ്ണൻ എന്നിവരുടെ പിന്തുണയോടയാണ് ഈ കുരുന്നു പ്രതിഭകൾ ഷോർട്ട്ഫിലിം ചിത്രീകരണത്തിനിറങ്ങിയത്. ആശയവും തിരക്കഥയും വിദ്യാർഥികൾ…
Read Moreഅൽപം മടിച്ചെങ്കിലും പതിവുതെറ്റിക്കാതെ വിരുന്നെത്തി വീണ്ടുമൊരു മാന്പഴക്കാലം
കൊടകര: മാന്പഴക്കാലത്തിന്റെ വരവറിയിച്ച് പതിവുതെറ്റിക്കാതെ മാവുകൾ പൂത്തു. തെല്ല് വൈകിയാണ് ഇക്കുറി മാവുകൾ പൂത്തത്. മഞ്ഞിൽ മുങ്ങുന്ന ധനുവും മകരവുമാണ് മാന്പൂക്കളെ ഉണർത്തുന്നത്. മകര മാസത്തിന്റെ തുടക്കത്തിലേ നിറഞ്ഞു പൂക്കാറുള്ള മാവുകൾ പക്ഷേ ഇത്തവണ പൂക്കാൻ അൽപ്പം മടിച്ചുനിന്നു. എങ്കിലും പ്രതീക്ഷയുടെ പൂങ്കുലകൾ നീട്ടി ഇപ്പോൾ മാവുകൾ വ്യാപകമായി പൂത്തുനിൽക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഈ വേനൽ മാന്പഴസമൃദ്ധിയുടേതാകുമെന്ന് നാട്ടുമാവുകളുടെ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.മോഹൻദാസ് പറയുന്നു. ചിലയിടങ്ങിൽ പൂങ്കുലകളിൽ ഉണ്ണികൾ വിരിഞ്ഞു തുടങ്ങി. ഇത്തവണത്തെ കടുത്ത മഞ്ഞും ചൂടും മാവുകളിൽ കായ്ഫലം വർധിപ്പിക്കുമെന്നാണ് പ്രായമായവർ പറയുന്നത്. അതേ സമയം മഴക്കാർ നിറഞ്ഞ അന്തരീക്ഷവും കാലം തെറ്റി എത്തുന്ന മഴയും മാവുകളിലെ പൂങ്കുലകൾ കരിയാനും കണ്ണിമാങ്ങൽ കൊഴിയാനും കാരണമാകുമെന്ന ആശങ്കയും ഉണ്ട്്. മക്കളെ കണ്ടും മാന്പൂ കണ്ടും കൊതിക്കരുതെന്ന പഴമൊഴിയും പ്രായം ചെന്നവർ ഓർമ്മിപ്പിക്കുന്നു. മാഞ്ചുവട്ടിൽ കളിയൂഞ്ഞാലുകെട്ടാനും കാറ്റിൽ…
Read Moreസീബ്രലൈനിനു മുകളിലൂടെ ടാറിട്ട് പ്രധാനമന്ത്രിക്ക് വഴിയൊരുക്കി; സീബ്രലൈൻ മാഞ്ഞതോടെ അപകടത്തിനും വഴിയൊരുങ്ങി;കിഴക്കേകോട്ട-കുട്ടനെല്ലൂർ റൂട്ടിൽ റോഡ് മുറിച്ചുകടക്കൽ ദുസഹമായി
സ്വന്തം ലേഖകൻ തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനം പ്രമാണിച്ച് കിഴക്കേകോട്ട മുതൽ കുട്ടനെല്ലൂർ വരെയുള്ള റോഡിന്റെ പലഭാഗത്തും സീബ്രലൈനുകൾ മാച്ചുകളഞ്ഞ് അതിനു മുകളിലൂടെ ടാറിട്ടതോടെ പലയിടത്തും റോഡ് മുറിച്ചു കടക്കൽ ദുസഹമായി. പലയിടത്തും അപകടസാധ്യതയുമേറി. പ്രായമായവർ റോഡ് മുറിച്ചുകടക്കാൻ പാടുപെടുകയാണിപ്പോൾ. വിവിഐപിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡിലെ ഗട്ടറല്ലൊം നികത്തിയതിനൊപ്പം സീബ്രലൈനുകൾക്കു മുകളിലൂടെ ടാറിംഗ് നടത്തിയതാണ് അബദ്ധമായിരിക്കുന്നത്. സീബ്രലൈനുകൾ ഇല്ലാത്തതു മൂലം തിരക്കേറിയ തൃശൂർ-പാലക്കാട് റൂട്ടിൽ റോഡ് മുറിച്ചു കടക്കുക എളുപ്പമല്ലെന്ന് പ്രായമായവർ പറയുന്നു. ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക വരുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.അടിയന്തിരമായി സീബ്രലൈനുകൾ വീണ്ടും വരയ്ക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Read Moreഅജണ്ട ചർച്ച ചെയ്യാതെയെടുത്ത തീരുമാനങ്ങൾ റദ്ദു ചെയ്യണം; മേയറെ ഉപരോധിച്ച് പ്രതിപക്ഷം
തൃശൂർ: അജണ്ടകൾ ചർച്ച ചെയ്യാതെ പാസാക്കിയെന്നാരോപിച്ച് കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ കൗണ്‍സിലർമാർ മുദ്രാവാക്യം വിളികളുമായി മേയറെ ഉപരോധിച്ചു. 22 ന് ചേർന്ന കോർപറേഷൻ കൗണ്‍സിൽ ഏകപക്ഷീയമായി പിരിച്ചുവിട്ടെന്നു പരാതിപ്പെട്ടു പ്രതിപക്ഷ കൗണ്‍സിലർമാർ നോട്ടീസ് നൽകിയതനുസരിച്ചാണ് ഇന്ന് സ്പെഷ്യൽ കൗണ്‍സിൽ യോഗം വിളിച്ചുചേർത്തത്. മുൻ കൗണ്‍സിലിൽ എടുത്ത തീരുമാനങ്ങളുടേതെന്ന പേരിൽ മിനിറ്റ്സ് വിതരണം ചെയ്തിരുന്നതായി പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേൽ ആരോപിച്ചിരുന്നു. മാലിന്യ നീക്കത്തിൽ ഉള്ള അപാകത ചർച്ച ചെയ്യാതെ കരാറുകാരന് പണം പാസാക്കി കൊടുക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാതെ തീരുമാനിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചർച്ച ചെയ്യാതെ എടുത്ത തീരുമാനങ്ങൾ റദ്ദു ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗണ്‍സിൽ പരിഗണിക്കേണ്ട വിഷയത്തിൽ തീരുമാനമെടുത്തുവെന്ന നിലപാടു സ്വീകരിച്ചത് ചട്ടലംഘനമാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എം.കെ. മുകുന്ദൻ, ജോണ്‍ ഡാനിയൽ, എ. പ്രസാദ് എന്നിവർ…
Read More