വീ​ട്ടു​ജോ​ലി ഭാ​രം മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു; അ​ല​ക്കു​യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ 40% പു​രു​ഷന്മാ​ർ​ക്കും അ​റി​യി​ല്ല: സ്ത്രീ-പുരുഷ  അ​സ​മ​ത്വം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​താ​യി  ഏ​രി​യ​ൽ -നീ​ൽ​സ​ണ്‍ സ​ർ​വേ

തൃ​ശൂ​ർ: കു​ടും​ബ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​സ​മ​ത്വം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​താ​യി ഏ​രി​യ​ലി​നു വേ​ണ്ടി നീ​ൽ​സ​ണ്‍ ന​ട​ത്തി​യ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. 25-48 പ്രാ​യ​പ​രി​ധി​യി​ൽ​പ്പെ​ട്ട വി​വാ​ഹി​ത​രാ​യ​വ​ർ​ക്കി​ട​യി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. വീ​ട്ടു​ജോ​ലി ഭാ​രം മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. ഇ​തു​മൂ​ലം എ​ല്ലാ മേ​ഖ​ല​യി​ലും മി​ക​വ് പു​ല​ർ​ത്തേ​ണ്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്രാ​ഫ​ഷ​ണ​ൽ വ​ള​ർ​ച്ച​പോ​ലും മു​ര​ടി​പ്പി​ക്കു​ന്നു. വീ​ട്ടു​ജോ​ലി​യു​ടെ ഭാ​രം പ​ങ്കി​ടാ​ൻ ആ​ണ്‍​കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ വി​വാ​ഹി​ത​രാ​വു​ന്പോ​ൾ അ​വ​ൻ തു​ല്യ​പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ പ്രാ​പ്ത​ന​ല്ലാ​താ​കും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കാ​ൻ സ​ണ്‍​സ് ഷെ​യ​ർ ദി ​ലോ​ഡ് എ​ന്ന പ​ദ്ധ​തി​ക്ക് ഏ​രി​യ​ൽ തു​ട​ക്കം കു​റി​ച്ചു. വാ​രാ​ന്ത്യ​ങ്ങ​ൾ പ​ല​ച​ര​ക്കു വാ​ങ്ങാ​നും അ​ല​ക്കാ​നു​മാ​ണ് 72 ശ​ത​മാ​നം സ്ത്രീ​ക​ളും സ​മ​യം വി​നി​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ വാ​രാ​ന്ത്യ​ങ്ങ​ൾ സു​ഖി​ക്കാ​നു​ള്ള​താ​ണെ​ന്നാ​ണ് 68 ശ​ത​മാ​നം പു​രു​ഷ·ാ​രു​ടേ​യും വി​ശ്വാ​സം. 68 ശ​ത​മാ​നം സ്ത്രീ​ക​ൾ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലെ​ത്തി​യാ​ൽ ഉ​ട​ൻ തു​ണി അ​ല​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക. പു​രു​ഷന്മ​രി​ൽ 35 ശ​ത​മാ​നം തു​ണി അ​ല​ക്കു​ന്ന​തി​ൽ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ്. 40 ശ​ത​മാ​നം പു​രു​ഷന്മാ​ർ​ക്കും…

Read More

ഗുരുവായൂർ  ക്ഷേത്രോത്‌സവ ചടങ്ങ്;  ക്ഷേത്ര ദ​ർ​ശ​നത്തിന് നി​യ​ന്ത്ര​ണം; ​ഞാ​റാ​ഴ്ച ആ​ന​യോ​ട്ട​വും കൊ​ടി​യേ​റ്റ​വും നടക്കും

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​സ്ര​ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​ന​ൽ ദി​വ​സ​വും ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാകും.​ ​ നാ​ളെ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ക​ല​ശ​ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. ​മു​ള പൂ​ജ,ശാ​ന്തി​ഹോ​മം,അ​ത്ഭു​ത ശാ​ന്തി​ഹോ​മം,ശാ​ന്തി​ഹോ​മ ക​ല​ശാ​ഭി​ഷേ​കം,അ​ത്ഭു​ത ശാ​ന്തി ഹോ​മ ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ​യാ​ണ് ച​ട​ങ്ങു​ക​ൾ. നാ​ളെ രാ​വി​ലെ ഒ​ന്പതു മു​ത​ൽ ഉ​ച്ച​പൂ​ജ ന​ട​തു​റ​ക്കു​ന്ന​തു​വ​രെ ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാകും.​ വ്യാ​ഴാ​ഴ്ച രാ​വി​ലെ പത്തു മു​ത​ൽ ഉ​ച്ച​പൂ​ജ ന​ട​തു​റ​ക്കു​ന്ന​തു​വ​രെ​യും ദ​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ്.​വെ​ള​ളി​യാ​ഴ്ച​യാ​ണ് ത​ത്വ​ല​ശാ​ഭി​ഷേ​കം.​ ശ​നി​യാ​ഴ്ച അ​തി​പ്ര​ധാ​ന​മാ​യ സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കും. ​ത​ത്വ​ക​ല​ശാ​ഭി​ഷേ​ക​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യും സ​ഹ​സ്ര​ക​ല​ശാ​ഭി​ഷേ​കം ന​ട​ക്കു​ന്ന ശ​നി​യാ​ഴ്ച​യും പു​ല​ർ​ച്ചെ 4.30മു​ത​ൽ 11വ​രെ നാ​ല​ന്പ​ല​ത്തി​ന​ക​ത്തേ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ​ഞാ​റാ​ഴ്ച​യാ​ണ് ആ​ന​യോ​ട്ട​വും കൊ​ടി​യേ​റ്റ​വും.

Read More

വ​ട​ക്ക​ഞ്ചേ​രി-​ മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നിർമാണം സ്തംഭിച്ചു; 50 ടൺ സിമന്‍റ് നശിച്ചു; യ​ന്ത്ര​ങ്ങൾ തുരുമ്പെടുക്കുന്നു

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ന​ശി​ക്കു​ന്ന​ത് മു​ന്നൂ​റു കോ​ടി​യോ​ളം രൂ​പ​യു​ടെ റോ​ഡ് നി​ർ​മാ​ണ വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും. കൂ​ടാ​തെ 50 ട​ണ്‍ സി​മ​ന്‍റ്, പ​ന്നി​യ​ങ്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​യി​ൻ പ്ലാ​ന്‍റു​ക​ൾ, ട​ണ്‍ ക​ണ​ക്കി​നു സ്റ്റീ​ലും ക​ന്പി​ക​ളു​മെ​ല്ലാം അ​നാ​ഥ​മാ​യ സ്ഥി​തി​യി​ലാ​ണ്. ക​രാ​ർ ക​ന്പ​നി​യാ​യ കെ​എം​സി​യു​ടേ​താ​ണ് ഈ ​വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മെ​ല്ലാം. പ​ന്നി​യ​ങ്ക​ര​യി​ലെ പ്ലാ​ന്‍റി​നു മാ​ത്രം പ​ത്തു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി എ​ട്ടു​മാ​സ​ത്തെ ശ​ന്പ​ള​കു​ടി​ശി​ക​യ്ക്കാ​യി ചു​വ​ട്ടു​പാ​ട​ത്തു​ള്ള ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ചു​വ​ട്ടു​പ്പാ​ട​ത്ത് നാ​ഥ​നി​ല്ലാ​ത്ത മ​ട്ടി​ലാ​ണ് ടൗ​ണ്‍ ക​ണ​ക്കി​നു സ്റ്റീ​ൽ കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ക​ന്പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വേ​റെ​യു​മു​ണ്ട്. പ​ട്ടി​ക്കാ​ട് 50 ട​ണ്‍ സി​മ​ന്‍റ് മ​തി​യാ​യ​വി​ധം സൂ​ക്ഷി​ക്കാ​തെ ക​ട്ട​പി​ടി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. മെ​ഷി​ന​റി​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ലം ന​ശി​ക്കു​ന്ന​ത്. ചു​വ​ട്ടു​പ്പാ​ട​ത്തു​ള്ള ക​രാ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ​രി​സ​ര​ത്തും പാ​ത​യോ​ര​ങ്ങ​ളി​ലും ചാ​ല​ക്കു​ടി​യി​ലും കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ കേ​ടു​വ​ന്ന് ന​ശി​ക്കു​ക​യാ​ണ്.…

Read More

കലാഭവൻ മണിയുടെ മരണം: നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ ഉൾപെടെയുള്ള ഏഴുപേരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ (തരികിട സാബു) ഉൾപ്പെടെ ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് ഏഴു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ സിബിഐക്ക് അനുമതി നൽകിയത്. ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏഴുപേരും കോടതിയിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. മണിയുടേത് അസ്വാഭാവിക മരണമാണെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ ഉൾപ്പടെ ഏഴ് പേരെയും സിബിഐ നേരത്തെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

Read More

 കാണാതായ വൃദ്ധയെ സ​മീ​പ​ത്തെ വീ​ട്ടി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം;മൂന്നുപേർ അറസ്റ്റിൽ; ഒരാളെ തെരയുന്നു

പാ​ല​ക്കാ​ട്: വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ വീ​ട്ടി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മാ​ത്തൂ​ർ ചു​ങ്ക​മ​ന്ദം പൂ​ശാ​രി​പ്പ​റ​ന്പ് കൂ​ട​ന്തൊ​ടി പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ ഓ​മ​ന (63)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഓ​മ​ന​യു​ടെ പാ​ട​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഷൈ​ജു (29), ഷൈ​ജു​വി​ന്‍റെ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ വി​ജീ​ഷ് (27), സു​ഹൃ​ത്ത് കി​ഴ​ക്കേ​ത്ത​റ സ്വ​ദേ​ശി ഗി​രീ​ഷ് ( 34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷൈ​ജു​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും ഓ​മ​ന​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്. ഇ​തി​ൽ വി​ജീ​ഷി​നെ ക​ള​പ്പാ​റ​യി​ലു​ള്ള കോ​ഴി​ക്ക​ട​യ്ക്കു സ​മീ​പ​ത്തു നി​ന്ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​മാ​യു​ണ്ടാ​യ പി​ടി​വ​ലി​യ്ക്കി​ടെ ഇ​യാ​ൾ​ക്കു പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഓ​മ​ന ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം…

Read More

കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ജ​യി​ൽ​ചാ​ട്ടം; അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ത​ട​വു​പു​ള്ളി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നു ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.സം​ഭ​വ​ദി​വ​സം ത​ട​വു​കാ​രു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ സു​ജീ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ വി​ശ്വ​സ്ത​നാ​യ ത​ട​വു​കാ​ര​നാ​യി ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി ര​ഞ്ജ​നാ​ണ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ട്രാ​ക്ട​റോ​ടി​ക്കാ​ൻ വി​ട്ട​പ്പോ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ജ​യി​ൽ ചാ​ടി ഒ​രാ​ഴ്ച​യാ​വു​ന്പോ​ഴും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മൊ​ക്കെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ബ​ന്ധു​ക്ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും മ​റ്റും ക​ർ​ശ​ന​മാ​ക്കി എ​ല്ലാ അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടും ത​ട​വു​കാ​ര​ൻ ഇ​പ്പോ​ഴും ഒ​ളി​വി​ൽ​ത​ന്നെ​യാ​ണ്. ര​ണ്ടു സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ജ​യി​ലി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​യു​ട​ൻ ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്നി​രി​ക്കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ പെ​ട്ടെ​ന്നു ക​ണ്ടെ​ത്താ​നാ​കും. എ​ന്നാ​ൽ, ആ​രു​മാ​യും ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​താ​യി വി​വ​ര​മി​ല്ല. ത​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട…

Read More

തോ​മ​സ് മാ​സ്റ്റ​റു​ടെ സ്മാ​ര​ക​മാ​യി മാ​ള​യി​ൽ രാ​ഷ്ട്രീ​യ – ച​രി​ത്ര – പൈ​തൃ​ക മ്യൂ​സി​യം

മാ​ള: സാ​മൂ​ഹ്യ സാം​സ്കാ​രി​ക – രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​എ.​തോ​മ​സ് മാ​സ്റ്റ​റു​ടെ സ്മാ​ര​ക​മാ​യ മാ​ള​യി​ൽ രാ​ഷ്ട്രീ​യ – ച​രി​ത്ര – പൈ​തൃ​ക മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മു​സി​രീ​സ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ന്ത്രി​മാ​രാ​യ ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ. ​തോ​മ​സ് ഐ​സ​ക്, അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കൊ​ടു​ങ്ങ​ല്ലൂ​ർ, പ​റ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ മ്യൂ​സി​യ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ള​യി​ൽ ആ​ദ്യ​ത്തേ​താ​ണി​ത്. 2016 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു തൃ​ശൂ​രി​ൽ തോ​മ​സ് മാ​സ്റ്റ​റു​ടെ ജന്മശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കാ​ണ് ഈ ​നി​ർ​ദേ​ശം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വ​ച്ച​ത്. 1965ലും 1967​ലും കെ.​ക​രു​ണാ​ക​ര​നെ​തി​രെ മാ​ള​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച തോ​മ​സ് മാ​സ്റ്റ​ർ 367 വോ​ട്ടു​ക​ൾ​ക്കാ​ണ് 1967ൽ ​പ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ച്ചി രാ​ജ്യ പ്ര​ജാ​മ​ണ്ഡ​ല​ത്തി​ന്‍റെ​യും തി​രു​കൊ​ച്ചി മേ​ഖ​ല​യി​ലെ സോ​ഷ്യ​ലി​സ്റ്റ്…

Read More

ശ​രീ​ര പു​ഷ്ടി​യു​ണ്ടാ​ക്കു​ന്ന​തി​നും മ​സി​ലു​ണ്ടാ​കു​ന്ന​തി​നും ജിം​നേ​ഷ്യത്തി​ൽ  നൽകിയിരുന്നത്  മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മ​രു​ന്ന്; തൃശൂരിലെ  ജിംനേഷ്യത്തിൽ നിന്ന് പിടിച്ചെടുത്ത മരുന്ന് പന്നിക്കും കോഴിക്കും കുത്തിവയ്ക്കുന്നത്

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​സി​ലു​ണ്ടാ​ക്കാ​ൻ, മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ തൃ​ശൂ​രി​ലെ ജിം​നേ​ഷ്യം കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ലെ ഒ​രു ജിം​നേ​ഷ്യം കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ ഒൗ​ഷ​ധ നി​യ​മ പ്ര​കാ​രം ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം കേ​സെ​ടു​ത്തു. ഈ ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും മ​രു​ന്നു​ക​ൾ കു​ത്തി​വ​യ്ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ചു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ​രീ​ര പു​ഷ്ടി​യു​ണ്ടാ​ക്കു​ന്ന​തി​നും മ​സി​ലു​ണ്ടാ​കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ജിം​നേ​ഷ്യം കേ​ന്ദ്ര​ത്തി​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ ന​ൽ​കി വ​രു​ന്ന​ത്. പ​ല ജിം​നേ​ഷ്യം കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൂ​ച​ന കി​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​രി​ലെ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നേ​ര​ത്തെ എ​റ​ണാ​ക​ള​ത്തെ ജിം​നേ​ഷ്യം കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഇ​ത്ത​രം മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കോ​ഴി​ക​ളി​ലും പ​ന്നി​ക​ളി​ലു​മൊ​ക്കെ തൂ​ക്കം കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ കു​ത്തി വ​യ്ക്കാ​ൻ ഈ ​ജിം​നേ​ഷ്യം കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മെ​ത്ത​നോ​ള​ൻ, ട്രെ​ൻ​ബൊ​ലോ​ൻ, കു​തി​ര​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന സ്റ്റ​ന​സൊ​ലോ​ൾ എ​ന്നീ മ​രു​ന്നു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.…

Read More

അ​ഞ്ചു​വ​ർ​ഷം നീ​ണ്ട പ്രണയം പൂവണിഞ്ഞു! കോ​ടാ​ലി​ക്കാ​ര​ൻ അ​ജോ​യ്ക്ക് ക​നേ​ഡി​യ​ൻ വ​ധു

കോ​ടാ​ലി: അ​ഞ്ചു​വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ കാ​ന​ഡ​ക്കാ​രി മെ​ലി​സ എ​ഫ്രേ​ൻ കോ​ടാ​ലി സ്വ​ദേ​ശി അ​ജോ​യ്ക്കു വ​ധു​വാ​യി. കോ​ടാ​ലി വാ​സു​പു​ര​ത്തു​കാ​ര​ൻ ആന്‍റു​വി​ന്‍റേയും ജോ​യ്സി​യു​ടേ​യും മ​ക​നാ​യ അ​ജോ​യ് ക​ാന​ഡ​യി​ൽ ഓ​ട്ടി​സ് തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്. ഒന്‍റാറിയോ​വി​ലു​ള്ള എ​ഫ്രേ​ൻ – ഡോ​ർ​മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ മെ​ലി​സ അ​വി​ടെ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്. ജോ​ലി​ക്കി​ടെ ക​ണ്ട ുമു​ട്ടി​യ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ലായി രുന്നു വിവാഹം.

Read More

 പകരം കിടക്കേണ്ടി വരുമോ‍!  ജീ​വ​ന​ക്കാ​രു​ടെ വി​ശ്വ​സ്ത​നാ​യിരുന്ന  ജയിൽ ചാടിയ രഞ്ജനെ കണ്ടെത്താനാകാതെ പോലീസ്; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ ഉടൻ

തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ചാ​ടി​പ്പോ​യ ത​ട​വു​കാ​ര​നെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സും വ​ട്ടം​ക​റ​ങ്ങു​ന്നു. ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ വി​ശ്വ​സ്ത​നാ​യ ത​ട​വു​കാ​ര​നാ​യി ക​ഴി​ഞ്ഞി​രു​ന്ന എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി ര​ഞ്ജ​നാ​ണ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ട്രാ​ക്ട​റോ​ടി​ക്കാ​ൻ വി​ട്ട​പ്പോ​ൾ ക​ട​ന്നു ക​ള​ഞ്ഞ​ത്. ത​ട​വു​കാ​ര​ൻ ജ​യി​ൽ ചാ​ടി​യി​ട്ട് അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മൊ​ക്കെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും മ​റ്റും ക​ർ​ശ​ന​മാ​ക്കി എ​ല്ലാ അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടും ത​ട​വു​കാ​ര​ൻ ഇ​പ്പോ​ഴും ഒ​ളി​വി​ൽ ത​ന്നെ​യാ​ണ്. ര​ണ്ട് സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ജ​യി​ലി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​യു​ട​ൻ ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രി​ക്കാ​മെ​ന്നും സം​ശ​യി​ക്കു​ന്നു. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ പെ​ട്ട​ന്ന് ക​ണ്ടെ​ത്താ​നാ​കും. എ​ന്നാ​ൽ ആ​രു​മാ​യും ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ട​താ​യി വി​വ​ര​മി​ല്ല. ഇ​തി​നി​ടെ ത​ട​വു​കാ​ര​ൻ ര​ക്ഷ​പെ​ട്ട സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ജ​യി​ൽ ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ച്ചു. അ​ടു​ത്ത…

Read More