അജണ്ട ച​ർ​ച്ച ചെ​യ്യാ​തെ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദു ചെ​യ്യ​ണം; മേ​യ​റെ ഉ​പ​രോ​ധി​ച്ച് പ്ര​തി​പ​ക്ഷം

തൃ​ശൂ​ർ: അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്യാ​തെ പാ​സാ​ക്കി​യെ​ന്നാ​രോ​പി​ച്ച് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി മേ​യ​റെ ഉ​പ​രോ​ധി​ച്ചു. 22 ന് ​ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി പി​രി​ച്ചു​വി​ട്ടെ​ന്നു പ​രാ​തി​പ്പെ​ട്ടു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത​നു​സ​രി​ച്ചാ​ണ് ഇ​ന്ന് സ്പെ​ഷ്യ​ൽ കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

മു​ൻ കൗ​ണ്‍​സി​ലി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​ടേ​തെ​ന്ന പേ​രി​ൽ മി​നി​റ്റ്സ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​താ​യി പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ജോ​ണ്‍ ഡാ​നി​യേ​ൽ ആ​രോ​പി​ച്ചി​രു​ന്നു. മാ​ലി​ന്യ നീ​ക്ക​ത്തി​ൽ ഉ​ള്ള അ​പാ​ക​ത ച​ർ​ച്ച ചെ​യ്യാ​തെ ക​രാ​റു​കാ​ര​ന് പ​ണം പാ​സാ​ക്കി കൊ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തെ തീ​രു​മാ​നി​ച്ചു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. ച​ർ​ച്ച ചെ​യ്യാ​തെ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

കൗ​ണ്‍​സി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​കെ. മു​കു​ന്ദ​ൻ, ജോ​ണ്‍ ഡാ​നി​യ​ൽ, എ. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related posts