സ്വന്തം ലേഖകൻ തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം മെയ് 13, 14 തിയതികളിൽ ആഘോഷിക്കും. പ്രളയം കഴിഞ്ഞെത്തുന്ന ആദ്യത്തെ പൂരമെന്ന പ്രത്യേകതയും ഇത്തവണത്തെ പൂരത്തിനുണ്ട്. വെടിക്കെട്ടുകൾക്കും ആന എഴുന്നള്ളിപ്പുകൾക്കും യാതൊരു തടസവും ഇത്തവണയുണ്ടാകില്ലെന്ന് തിരുവനന്തപുരത്ത് നടന്ന മന്ത്രിതലയോഗത്തിൽ തീരുമാനമായിട്ടുണ്ട്. തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പൂരത്തിന് രണ്ടര മാസം മുന്പു തന്നെ യോഗം വിളിച്ചത്. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ, കെ. രാജൻ എംഎൽഎ, ജില്ലാ കളക്ടർ ടി.വി. അനുപമ, റേഞ്ച് ഐജി എം.ആർ. അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, അസിസ്റ്റൻറ് കമ്മീഷണർ വി.കെ. രാജു, ഡെപ്യൂട്ടി കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. വേണുഗോപാൽ, തിരുന്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ പ്രഫ. എം. മാധവൻകുട്ടി, രാജേഷ് മേനോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചുകൊണ്ട് തനിമയും…
Read MoreCategory: Thrissur
വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മറ്റൊരു വിവാഹത്തിന് തയാറായ യുവാവിനെതിരേ പരാതിയുമായി യുവതി
വടക്കാഞ്ചേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഏഴു പവൻ സ്വർണ്ണാഭരണങ്ങളും 2, 20,000 രൂപയും തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ആറ്റൂർ സ്വദേശി തടത്തിൽ വീട്ടിൽ അജീഷിനെയാണ് (25) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയെ രണ്ടര വർഷമായി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അജിഷ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതറിഞ്ഞ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പല തവണയായി സ്വർണ്ണവും പണവും ഇയാൾ സ്വന്തമാക്കിയതായും യുവതി പരാതിയിൽ പറയുന്നു. എസ്ഐ എസ്.അരുണ്ഷയാണ് അജീഷിനെ അറസ്റ്റു ചെയ്തത്.
Read Moreചാലിശേരിയിൽ പുതുതായി ബാലസൗഹൃദ പോലീസ് സ്റ്റേഷൻ വരുന്നു;സൗഹൃദ പോലീസ് സ്റ്റേഷന്റെ പ്രത്യേകതകൾ ഇങ്ങനെ…
കുന്നംകുളം : ചാലിശേരിയിൽ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ വരുന്നു. കേരള പോലീസിന്റെ ചിൽഡ്രൻ ആൻഡ് പോലീസ് (സിഎപി ) പരിപാടിയുടെ ഭാഗമായാണ് പദ്ധതി. പോലീസ് സ്റ്റേഷനിൽ 850 സ്ക്വയർഫീറ്റ് കെട്ടിടമാണ് ഇതിനായി ഒരുക്കുന്നത്. കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളും നിയമ സഹായവും ബാലസൗഹൃദ സ്റ്റേഷനിൽ ലഭ്യമാക്കും. കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള മുറി, സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള മുറി, ലൈബ്രറി, കളിയുപകരങ്ങൾ, ശുചി മുറി, ഇൻഫർമേഷൻ ബോർഡുകൾ, ചുമർ ചിത്രങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഒരുക്കുക. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. അപായഭീഷണിയിലുള്ള കുട്ടികളുടെ ഡേറ്റബേസ് തയാറാക്കി അവരുടെ സംരക്ഷണം, സ്റ്റുഡൻസ് പോലീസ് കേഡറ്റുമായി ചേർന്ന് ബോധവത്കരണ പ്രവർത്തനവും നടക്കും. കേരള ആഭ്യന്തര വകുപ്പിന്റെ ഒന്പതു ലക്ഷവും ടി.വി.ബലറാം എംഎൽഎയുടെ ഫണ്ടിൽ നിന്ന്…
Read Moreഒരു അശ്രദ്ധ മതി, നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുനിറയാൻ; നിങ്ങളുടെ തിരിച്ചുവരും കാത്ത് വീട്ടിൽ പ്രിയപ്പെട്ടവരുണ്ടെന്ന് ഓർമിപ്പിച്ച് റോഡ് സുരക്ഷ ജീവൻ രക്ഷാ പരിപാടി
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിൽനിന്ന് എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്പോൾ ഓർക്കുക, വീട്ടിൽ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് നിങ്ങൾക്കു പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവർ. അവരുടെ അടുക്കലേക്കു തിരിച്ചെത്താനായി ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവയ്ക്കുക. നമ്മുടെ ഒരു അശ്രദ്ധ മതി നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ നിറയാൻ – സ്റ്റാൻഡിംഗ് വീൽചെയറിലിരുന്നു നിഖിൽരാജ് മുഖത്തെ ചിരിമായാതെ കൊച്ചുകൂട്ടുകാരെ ഓർമിപ്പിച്ചു.അപകടം ശരീരം തളർത്തിയിട്ടും തളരാത്ത മനസുമായി മുന്നേറുന്ന തൃശൂർ സ്വദേശി നിഖിൽരാജ് തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ മുപ്പതാമതു ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ആക്ട്സ് ജില്ലാ കമ്മിറ്റി നടത്തുന്ന റോഡ് സുരക്ഷ ജീവൻ രക്ഷ പരിപാടി ഉദ്ഘാടനം ചെയ്യുന്പോഴാണ് തന്റെ അനുഭവങ്ങൾ സ്കൂളിലെ കുട്ടികളുമായി പങ്കിട്ടത്. ഒരു നിമിഷം ബൈക്കൊന്നു സൈഡാക്കി ആ ഫോണ് കോൾ എടുത്തിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. എന്നാൽ…
Read Moreവിയ്യൂർ ജയിലിൽ നിന്ന് പ്രതിചാടിപ്പോയ സംഭവം; ജീവനക്കാർക്കെതിരെ നടപടി ; പ്രതിക്കായി വ്യാപക പരിശോധന
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി ചാടിപ്പോയ സംഭവത്തിൽ ജീവനക്കാർക്കെതിരെ ഇന്നു നടപടിയുണ്ടായേക്കും.പ്രതി രക്ഷപെടാനുണ്ടായ സംഭവത്തിൽ ജയിൽ ജീവനക്കാർ കുറ്റക്കാരാണെന്ന് വ്യക്തമാക്കി ജയിൽ സൂപ്രണ്ട് ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തക്കുറിച്ച് ഡിജിപിയും കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലും ജീവനക്കാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ന് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. എറണാകുളം പുത്തൻകുരിശ് കാടാമറ്റം സ്വദേശി മോളക്കുടി വീട്ടിൽ രഞ്ജൻ (48) ആണ് ജയിൽ ചാടിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ജീവനക്കാരുടെ വിശ്വസ്തനായി കഴിഞ്ഞിരുന്നതിനാൽ ഇയാളെ സ്വതന്ത്രമായാണ് വിട്ടിരുന്നത്. ഇത് മുതലെടുത്താണ് അവസരം കിട്ടിയപ്പോൾ ജയിൽ ചാടിയത്. ട്രാക്ടർ ഓടിക്കുന്നയാളായിരുന്നു. കൃഷിയാവശ്യത്തിനു ട്രാക്ടറിൽ ചാണകം കൊണ്ടു പോയ സമയത്ത് ഇയാളെ കാണാതാവുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്.പ്രതിയെ കണ്ടെത്താൻ പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ വീട്ടിലും പരിസരത്തുമാണ് ഉൗർജിതമായ അന്വേഷണം നടത്തുന്നത്.…
Read Moreശക്തൻ സ്റ്റാൻഡിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്; എഴുപത്തിരണ്ടുകാരനുൾപ്പെടെയുള്ളവരുടെ ശരീരം കടിച്ചു കീറിയ നിലയിൽ
തൃശൂർ: ശക്തൻ സ്റ്റാൻഡിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നു മുതൽ രാവിലെ എട്ടര വരെയുള്ള പല സമയങ്ങളിലായാണ് ആക്രമണം നടന്നത്. ശക്തൻ സ്റ്റാൻഡിലുണ്ടായിരുന്ന ഡേവിസ് (59), അർഷാദ്(45), അനീഷ് (41), ജോസ്(20), ചന്ദ്രൻ (51), ഡേവിസ്(72), അപ്പുണ്ണി (65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്ഗധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ചിലരുടെ ശരീരം കടിച്ചുകീറിയ നിലയിലാണ്.
Read Moreആറുപതിറ്റാണ്ടിനുശേഷം ആലത്തൂർ ജലസേചന പദ്ധതി യാഥാർഥ്യമാകുന്നു
നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കായി ജലസേചന സൗകര്യത്തിനുള്ള പദ്ധതി പൂർത്തിയായി.ആലത്തൂർ കാരക്കാട്ട് കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് നിർമാണം പൂർത്തിയായത്.പ്രദേശത്തെ കർഷകരുടെ അരനൂറ്റാണ്ടിലേറെ കാലമായുള്ള കാത്തിരിപ്പിനാണ് ഇതോടെ ആശ്വാസമാകുന്നത്. കാർഷിക ഗ്രാമമായ ആലത്തൂരിൽ വേനലിൽ കടുത്ത ജലക്ഷാമം രൂക്ഷമായതോടെയാണ് ജലസേചന പദ്ധതി ആവിഷ്കരിച്ചത്.1965ൽ ഇതിനായുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിക്കുകയും, പിന്നീട് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ കാരക്കാട്ട് കടവിൽ മോട്ടോർ ഷെഡും സ്ഥാപിച്ചു.എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തീകരിക്കാൻ വൈകി. വിവിധ തദ്ദേശ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുക അനുവദിച്ചെങ്കിലും പൈപ്പ് ലൈൻ നിർമാണം പൂർത്തിയായില്ല. തുടർന്ന് പറപ്പൂക്കര പഞ്ചായത്ത് 19 ലക്ഷവും, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷവും ചെലവിട്ടാണ് പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപയാണ് ഈ പദ്ധതിയ്ക്കായി ചിലവഴിച്ചത്.1500 മീറ്റർ നീളത്തിൽ മെയിൻ…
Read Moreപരിചയക്കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു പീഡനം: മധ്യവയസ്കൻ പോലീസ് പിടിയിൽ
കുന്നംകുളം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് കുന്നംകുളത്ത് വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു . ഷൊർണൂർ അരങ്ങത്ത് പറന്പിൽ അക്ബർ (50) ആണ് അറസ്റ്റിലായത്. രണ്ടുമാസം മുന്പാണ് കേസിനാസ്പദമായ സംഭവം. ഷൊർണൂരിൽവച്ച് പരിചയത്തിലായി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കുന്നംകുളത്ത് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ചതി മനസിലാക്കിയ യുവതി പിന്നീട് കുന്നംകുളം സിഐക്ക് പരാതി നൽകുകയായിരുന്നു. ഇതിനിടെ അക്ബർ മുങ്ങുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.. കുന്നംകുളം സിഐ കെ. ജി. സുരേഷ്, എഎസ്ഐ ഗോപിനാഥ് , ബാബുരാജ്, ടാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് .
Read Moreനെല്ല് സംഭരിക്കാൻ സപ്ലൈയ്കോയുടെ അനുമതി വൈകി; വേലൂപ്പാടത്ത് ടണ്കണക്കിന് നെല്ല് കെട്ടികിടക്കുന്നു
പുതുക്കാട്: ഒരാഴ്ച മുന്പ് കൊയ്തെടുത്ത ടണ് കണക്കിന് നെല്ല് അധികൃതരുടെ അവഗണനയിൽ മഞ്ഞും വെയിലും കൊണ്ട് പാടശേഖരത്തിൽ കെട്ടി കിടക്കുന്നു.നെല്ല് സംഭരിക്കാൻ സപ്ലൈകോ മില്ലുകളെ ചുമതലപ്പെടുത്താൻ വൈകിയതാണ് പ്രശ്നത്തിന് കാരണം. അന്പത് ഏക്കറയോളം വരുന്ന പാടത്ത് കൃഷിയിറക്കിയ നിരവധി കർഷകരാണ് ഇതുമൂലം ദുരിതത്തിലാവുന്നത്. കർഷകർ രാത്രികാലങ്ങളിൽ നെല്ലിന് കാവലിരിക്കേണ്ട അവസ്ഥയിലാണ്.പകൽ മുഴുവൻ നിരത്തിയിട്ടും വൈകീട്ട് ടാർപോളിൻ ഷീറ്റുകൊണ്ട് മൂടിയിട്ടുമാണ് കർഷകർ നെല്ല് സംരക്ഷിക്കുന്നത്. നെല്ല് ചാക്കുകളിലാക്കി സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.സംഭരിക്കാൻ എത്തുന്ന മില്ലുകാർക്ക് നെല്ല് പരിശോധിക്കേണ്ടി വരുന്നതിനാലാണ് ചാക്കുകളിലാക്കാതെ നിരത്തിയിടേണ്ടി വരുന്നത്. ഇത്തരത്തിൽ നെല്ല് ഇടുന്നതുമൂലം വലിയ സാന്പത്തിക നഷ്ടവും സമയനഷ്ടവുമാണ് കർഷകർ നേരിടുന്നത്. സപ്ലൈകോ നെല്ല് സംഭരിക്കാൻ വൈകുന്നത് സ്വകാര്യ മില്ലുകാരെ സഹായിക്കാനാണെന്ന് പാടശേഖര സമിതി സെക്രട്ടറി കെ.രാജ്കുമാർ പറഞ്ഞു. സംഭരണം വൈകുന്പോൾ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. ഇതിനിടെ…
Read Moreവകുപ്പുകൾ ഉടക്കി; ഒമ്പത് ഉപഭോക്തൃ കോടതികൾ പൂട്ടിയിട്ടിട്ട് ആറുമാസം
ഫ്രാങ്കോ ലൂയിസ് തൃശൂർ: സർക്കാർ വകുപ്പു മേധാവികൾ തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്തെ ഉപഭോക്തൃ കോടതികൾ അടച്ചുപൂട്ടി. ആറുമാസമായി പൂട്ടിക്കിടക്കുന്ന കോടതികളിൽ ഉപഭോക്തൃ തർക്ക പരാതികൾ കുമിഞ്ഞുകൂടുന്നു. സംസ്ഥാനത്തെ ഒന്പതു കോടതികളുടെ പ്രവർത്തനമാണ് തടസപ്പെട്ടിരിക്കുന്നത്. പ്രസിഡന്റില്ലാത്തതിനാൽ നാലു കോടതികളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. കാസർഗോഡ്, വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളിലാണു പ്രസിഡന്റുമാർ ഇല്ലാത്തത്. തൃശൂർ, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ മെന്പർമാരെ നിയമിക്കാത്തതിനാലാണ് കോടതികളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുന്നത്. പ്രസിഡന്റും രണ്ടു മെന്പർമാരും അടങ്ങുന്നതാണ് ജില്ലാ ഉപഭോക്്തൃ കോടതി. രണ്ടുപേർ ഇല്ലാതെ വിധി പ്രസ്താവിക്കാനാവില്ലെന്നാണു വ്യവസ്ഥ. ഓരോ കോടതിയിലും മൂവായിരം മുതൽ ആറായിരം വരെ കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേസ് ആറു മാസത്തിനകം തീർപ്പാക്കണമെന്നാണ് ഉപഭോക്തൃ നിയമം അനുശാസിക്കുന്നത്. എന്നാൽ ആറുമാസമായി കോടതികൾ പ്രവർത്തിക്കുന്നേയില്ല. ഉപഭോക്തൃ ഫോറങ്ങളിൽ ജഡ്ജിമാരുടെ സ്ഥാനമുള്ള പ്രസിഡന്റുമാരേയും മെന്പർമാരേയും നിയമിക്കുന്നതു…
Read More