ക​ഞ്ചാ​വി​ലും മ​ദ്യ​ത്തി​ലും തു​ല​ഞ്ഞ ക​ലാ​കാ​ര​ൻ! വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

കൊ​ര​ട്ടി: ഒ​ന്ന​രമാ​സം മു​ന്പ് മേ​ലൂ​ർ സ്വ​ദേ​ശി​യേ​യും മ​ക​നേ​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് വ​ധി​ക്കാ​ൻശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മേ​ലൂ​ർ സ്വ​ദേ​ശി ചി​റ​മേ​ൽ വ​ട​ക്ക​ൻ വീ​ട്ടി​ൽ ജോ​ർജ് ജോ​സ​ഫ് എ​ന്ന ജോ​ഷി (49) യെ​ കൊ​ര​ട്ടി എസ്ഐ ജ​യേ​ഷ് ബാ​ല​നും എഎ​സ്ഐ ​പി​ടി വ​ർ​ഗീ​സും സം​ഘ​വും പി​ടി​കൂ​ടി. ഡി​സം​ബ​ർ ആ​ദ്യ​വാ​രം മേ​ലൂ​ർ സ്വ​ദേ​ശി​യും മ​ക​നും വ്യാ​പാ​രാ​വ​ശ്യ​ത്തി​നാ​യി ടെം​പോ​യി​ൽ സ​ഞ്ച​രി​ക്ക​വേ ജോ​ഷി​യും സു​ഹൃ​ത്തു​ക്ക​ളും ത​ന്ത്ര​പൂ​ർ​വം അ​ടു​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി വ​ടി​വാ​ളും ഇ​രു​ന്പു​വ​ടി​യു​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കൊ​ര​ട്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ നേരത്തെ ഒ​രു പ്ര​തി​യെ കോ​ട​തി റി​മാൻഡു ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ജോ​ഷി നാ​ട്ടി​ലെ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച എ​സ്ഐ​യും സം​ഘ​വും പു​ല​ർ​ച്ചെ മു​ത​ൽ വീ​ടും പ​രി​സ​ര​വും ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​വി​ലെ ഒന്പ​തുമ​ണി​യോ​ടെ വീ​ട്ടി​ലേ​ക്ക് പ​തു​ങ്ങി വ​രി​ക​യാ​യി​രു​ന്ന ജോ​ഷി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്ക​വേ കു​ത​റി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും…

Read More

ഗോ​ഡ്സെ​യെ ക​നാലിൽ  മു​ക്കികൊന്ന് പ്ര​തി​ഷേ​ധിച്ച്  കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് 

തൃ​പ്ര​യാ​ർ: രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യെ പ്ര​തി​കാ​ത്മ​ക​മാ​യി വ​ധി​ക്കു​ക​യും ഗോ​ഡ്സെ യെ ​മ​ഹാ​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ അ​പ​രി​ഷ്കൃ​ത​മാ​യ ന​ട​പ​ടി​ക്കെ​തി​രെ കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് നാ​ട്ടി​ക ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഥു​റാം ഗോ​ഡ്സെ​യെ സ​ര​യൂ തീ​ര​ത്ത് ക​നോ​ലി ക​നാ​ൽ മു​ക്കി കൊ​ന്ന് പ്ര​തി​ഷേ​ധി​ച്ചു. നാ​ട്ടി​ക ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ആ​ന്‍റോ തൊ​റ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി .​എം. ശ​ര​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .ഇ ​ര​മേ​ശ​ൻ ,ഷൈ​ൻ നാ​ട്ടി​ക ,ഉ​ണ്ണി​കൃ​ഷ്ണ​ൻ ചാ​ണാ​ടി​ക്ക​ൽ ,റാ​നി​ഷ് നാ​ട്ടി​ക ,വി​നോ​ഷ് വ​ട​ക്കേ​ട​ത്ത് ,എം.​ബി. സ​ജീ​വ​ൻ ,ഉ​ല്ലാ​സ് വ​ല​പ്പാ​ട് ,പ്ര​വീ​ണ്‍ ര​വീ​ന്ദ്ര​ൻ, ബി​നീ​ത് ജ​യ​ശ​ങ്ക​ർ ,ആ​ന​ന്ദ​ൻ വ​ല​പ്പാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

എ​ന്തൊ​ക്കെ​ “തള്ള’ലായാ​യി​രു​ന്നു… വാ​ഴ​കൃ​ഷി സോ​ണ്‍, ഫ​ർ​ണീ​ച്ച​ർ ഹ​ബ്, ഓട്ടിസം പാർക്ക്; പ്രഖ്യാപനങ്ങൾ  മാത്രം ഒതുങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങളറിയാം

തൃ​ശൂ​ർ: എ​ന്തൊ​ക്കെ സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റ് അ​വ​ത​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ തൃ​ശൂ​ർ ജി​ല്ല​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​യെ വാ​ഴ​കൃ​ഷി സോ​ണ്‍ ആ​ക്കും, ഫ​ർ​ണീ​ച്ച​ർ ഹ​ബ്, ജി​ല്ല​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കൊ​രു​ക്കും…​ഇ​തൊ​ക്കെ കേ​ട്ട് ധ​ന​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും വാ​ഴ്ത്താ​ത്ത​വ​ർ ആ​രു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന​ത്തെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ വാ​ഗ്ദാ​ന​ത്തി​ന​പ്പു​റം ഒ​ന്നു​മു​ണ്ടാ​യി​ല്ല. വാ​ഴ​കൃ​ഷി സോ​ണു​മി​ല്ല, ഹ​ബ്ബു​മി​ല്ല…. എ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ പ​റ​ഞ്ഞു, പോ​യി. സ്വ​ർ​ണ​ന​ഗ​രി​യെ​ന്ന വി​ശേ​ഷ​ണം കൂ​ടി​യു​ള്ള തൃ​ശൂ​രി​ൽ ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി പാ​ർ​ക്ക്, കൊ​ര​ട്ടി​യി​ലെ വ്യ​വ​സാ​യ ഷെ​ഡ്, അ​ത്താ​ണി​യി​ലെ കെ​ൽ​ട്രോ​ണ്‍ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി എ​ന്നി​വ​യി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. ത​ല​പ്പ​ള്ളി​യി​ലെ ഫ​യ​ർ ക്രാ​ക്കേ​ഴ്സ് പ്രോ​ഡ​ക്ട് ക്ല​സ്റ്റ​റി​നു സ്ഥ​ല പ​രി​ശോ​ധ​ന​യും, വ​ട​ക്കാ​ഞ്ചേ​രി​യി​ലെ വ്യ​വ​സാ​യ പാ​ർ​ക്കി​നു സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. കെ.​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്തു തു​ട​ങ്ങി ന​ഷ്ട​ത്തി​ലാ​യ​തി​നെ​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ല​ച്ച മാ​ള​യി​ലെ കോ​ഴി​ത്തീ​റ്റ ഫാ​ക്ട​റി 10 കോ​ടി​യു​ണ്ടാ​യാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​മാ​യി​രു​ന്ന​തും വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി.ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കു ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലെ സു​ര​ക്ഷി​ത ഹോ​മു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ഖ്യാ​പ​ന​മാ​ണ്, ഇ​പ്പോ​ഴും വാ​ഗ്ദാ​ന​ത്തി​ലു​ണ്ട്. ചി​ല​തു…

Read More

കത്തിക്കരുതേ… പ്ലാസ്റ്റിക്ക് മാലിന്യം; ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മാലിന്യം കത്തിക്കൽ; പരിസരവാസികൾ ദുരിതത്തിൽ

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തു​മൂ​ലം പ​രി​സ​ര നി​വാ​സി​ക​ൾ​ക്ക് ജീ​വി​തം ദു​സ​ഹ​മാ​യി. ആ​ശു​പ​ത്രി​യി​ലെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം മു​റി​യു​ടെ സ​മീ​പം കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്ത് പു​ക​പ​ട​ല​ങ്ങ​ളു​യ​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തു​മൂ​ലം വീ​ടി​ന​ക​ത്ത് ഇ​രി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധ​വും വ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​യാ​ണ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​രി​സ​ര​വാ​സി​ക​ൾ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ഇ​ത് നി​ർ​ത്താ​തെ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രോ​ടും പ​രാ​തി​പ്പെ​ട്ടി​ട്ടും അ​വ​രും ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ ഇ​തു​വ​രെ​യും ഒ​രു സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​ക​ളി​ൽ നി​ന്നും മ​റ്റും ഒ​ഴു​കു​ന്ന മ​ലി​ന​ജ​ലം പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ൽ എ​ത്തി​യ​തു​മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു. മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ല ത​വ​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ല.

Read More

നെ​റ്റി​പ്പ​ട്ടം മോ​ഷ്ടി​ച്ച മൂ​ന്ന് ആ​ന​പ്പാ​പ്പാ​ന്മാ​ർ പി​ടി​യി​ൽ;   നെറ്റിപ്പട്ടത്തിന് രണ്ടുലക്ഷം വരെ  വിലവരുമെന്ന്  സംഘാടകർ; ചാവക്കാട്ട് നടന്ന സംഭവമിങ്ങനെ…

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല നേ​ർ​ച്ച​യ്ക്കി​ടെ നെ​റ്റി​പ്പ​ട്ടം മോ​ഷ്ടി​ച്ച മൂ​ന്ന് ആ​ന​പ്പാ​പ്പാ​ൻ​മാ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. പ്ര​ധാ​ന​പ്ര​തി​യാ​യ മ​റ്റൊ​രു ആ​ന​പ്പാ​പ്പാ​നെ പോ​ലീ​സ് തെ​ര​യു​ന്നു. ബീ​ച്ചി​ൽ നി​ന്നു​ള്ള മി​റാ​ക്കി​ൾ​സ് കാ​ഴ്ച ക​മ്മി​റ്റി​ക്കാ​ർ ത്യ​ശൂ​രി​ൽ നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത 12 നെ​റ്റി​പ്പ​ട്ട​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ മാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ ഒ​രെ​ണ്ണം കാ​റി​ൽ ക​ട​ത്തി കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഉ​ത്സ​വ​ങ്ങ​ളി​ൽ നെ​റ്റി​പ്പ​ട്ടം മോ​ഷ്ടി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു. ഒ​രു ആ​ന​പ്പാ​പ്പാ​നാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ. മ​റ്റു ആ​ന​പ്പാ​പ്പാ​ൻ​മാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഒ​രു നെ​റ്റി​പ്പ​ട്ടം സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ടു​ത്താ​ൽ 5000 രൂ​പ​യാ​ണ് ഇ​വ​ർ​ക്കു പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​ത് . മ​ണ​ത്ത​ല നേ​ർ​ച്ച​യു​ടെ സ​മാ​പ​ന ദി​വ​സം വൈ​കീ​ട്ട് ബീ​ച്ചി​ൽ നി​ന്നു​ള്ള നാ​ട്ടു​കാ​ഴ്ച​യി​ൽ ആ​ന​ക​ൾ ഇ​ട​ഞ്ഞു പ്ര​ശ്ന​ങ്ങ​ൾ സ്യ​ഷ്ടി​ച്ചി​രു​ന്നു. മി​റക്കി​ൾ​സി​ന്‍റെ കാ​ഴ്ച​യ്ക്കു കൊ​ണ്ടുവ​ന്ന ആ​ന​ക​ളെ​യാ​ണ് നാ​ട്ടു​കാ​ഴ്ച​യ്ക്കു വി​ട്ടു കൊ​ടു​ത്തി​രു​ന്ന​ത്. ഈ ​ആ​ന​ക​ളി​ൽ നാ​ലെ​ണ്ണ​മാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന ഇ​ട​ഞ്ഞ​തോ​ടെ കാ​ഴ്ച​ക​ൾ…

Read More

മാർപാപ്പ ഗൾഫിലെത്തുന്നത് ആദ്യം;  പാ​പ്പാ സ​ന്ദ​ർ​ശ​ന മുദ്രയ്ക്ക് മ​ല​യാ​ളി​യു​ടെ പ്രൗഢി

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: ഗ​​​ൾ​​​ഫി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ദ്ര​​​യൊ​​​രു​​​ക്കി മ​​​ല​​​യാ​​​ളി. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ യു​​​എ​​​ഇ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ലോ​​​ഗോ ത​​​യാ​​​റാ​​​ക്കി​​​യ​​​ത് പ്ര​​​വീ​​​ണ്‍ ഐ​​​സ​​​ക് എ​​​ന്ന ക്രി​​​യേ​​​റ്റീ​​​വ് ഡി​​​സൈ​​​ന​​​റാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ഒ​​​ലി​​​വു​​​ചി​​​ല്ല കൊ​​​ക്കി​​​ലേ​​​ന്തി​​​യ പ്രാ​​​വ്. യു​​​എ​​​ഇ​​​യു​​​ടെ പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്ത തൂ​​​വ​​​ൽ. ല​​​ളി​​​ത​​​വും എ​​​ന്നാ​​​ൽ അ​​​ർ​​​ഥ​​​സ​​​മ്പു​​​ഷ്ട​​​വു​​​മാ​​​ണ് ലോ​​​ഗോ. ര​​​ണ്ടു​​​ മാ​​​സം മു​​​മ്പ് വി​​​കാ​​​രി​​​യാ​​​ത്ത് ഓ​​​ഫ് സതേൺ അ​​​റേ​​​ബ്യ​​​യു​​​ടെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഇ.​​​ജെ. ജോ​​​ണ്‍ ആ​​​ണ് ‘പേ​​​പ്പ​​​ൽ വി​​​സി​​​റ്റ് ലോ​​​ഗോ’ ത​​​യാ​​​റാ​​​ക്കാ​​​ൻ പ്ര​​​വീ​​​ണി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. സ​​​ന്ദ​​​ർ​​​ശ​​​ന വി​​​വ​​​രം ത​​​ത്കാ​​​ലം പ​​​ര​​​സ്യ​​​മാ​​​ക്ക​​​രു​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​യി​​രു​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​പി​​​ച്ച​​​ത്. ദു​​​ബാ​​​യി​​​ൽ 11 വ​​​ർ​​​ഷം സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള പ്ര​​​വീ​​​ണ്‍ വി​​​കാ​​​രി​​​യാ​​​ത്ത് ഓ​​​ഫ് സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. ഏ​​​ഴു​​​ വ​​​ർ​​​ഷം​​​ മു​​മ്പു നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​വീ​​​ണ്‍ അ​​​വ​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം തു​​ട​​ർ​​ന്നു​​പോ​​ന്നി​​രു​​ന്നു. അ​​​റേ​​​ബ്യ​​​ൻ നാ​​​ടു​​​ക​​​ളി​​​ൽ സു​​​വി​​​ശേ​​​ഷ…

Read More

ലോ​റി​ക്കു പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; 22 ദി​വ​സ​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

കാ​ര​മു​ക്ക്:  ച​ര​ക്ക് ലോ​റി​ക്കു പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നു നി​ർ​ത്താ​തെ പോ​യ ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ 22 ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ​അ​റ​സ്റ്റ് ചെ​യ്തു.ആ​ന്ധ്ര​പ്ര​ദേ​ശ് ഗു​ണ്ടൂ​ർ സ്വ​ദേ​ശി ശ്രീ​നി​വാ​സ​റാ​വു (41) വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തി​യ ലോ​റി​യും , അ​ന്തി​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​മ​ണ​ലൂ​ർ പെ​രി​ങ്ങാ​യി​ൽ വീ​ട്ടി​ൽ സ​ജീ​വ​ന്‍റെ മ​ക​ൻ ഹ​രി നാ​രാ​യ​ണ​ൻ (18) അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.​മ​ണ​ലൂ​ർ പൊ​ങ്ങ​ണ മൂ​ല വീ​ട്ടി​ൽ അ​ർ​ജു​ൻ കി​ഷോ​റി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലു​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​നു പു​ല​ർ​ച്ചെ കാ​ര​മു​ക്കി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ന്ധ്ര​യി​ൽ നി​ന്നും അ​രി​യു​മാ​യി വ​ന്ന ലോ​റി പു​ല​ർ​ച്ചെ വ​ള​വി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പു​റ​കി​ലെ പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ണ്ടി​കാ​ണാ​തെ വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ലോ​റി​ക്കു പു​റ​കി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ർ സം​ഭ​വം അ​റി​ഞ്ഞി​ല്ലെ​ന്ന മ​ട്ടി​ൽ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. അ​ന്തി​ക്കാ​ട് എ​സ്.​ഐ: കെ.​എ​സ്…

Read More

വീ​ട് കു​ത്തി​തു​റ​ന്ന് ഏഴ് പവൻ സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വം; വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

ചെ​മ്മാ​പ്പി​ള്ളി: പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​തു​റ​ന്ന് ഏ​ഴു പ​വ​ൻ ക​വ​ർ​ന്നു സം​ഭ​വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ ഇ​ന്ന് രാ​വി​ലെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​മ്മാ​പ്പി​ള്ളി കൊ​ട​പ്പു​ള്ളി വീ​ട്ടി​ൽ ഇ​ന്ദു വ​ത്സ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ​സ്വ​ർ​ണം ക​വ​ർ​ന്ന​ത്. എ​ട്ടു ജോ​ഡി ക​മ്മ​ലും, ഒ​രു സ്വ​ർ​ണ മാ​ല​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തൃ​പ്ര​യാ​റി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന ഇ​ന്ദു​വ​ത്സ​നും, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യും രാ​വി​ലെ വീ​ടു പൂ​ട്ടി പോ​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ​വൈ​കീ​ട്ട് അ​ഞ്ചി​ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.​വീ​ടി​നു പു​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തെ അ​ല​മാ​രി കു​ത്തി​തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് എ​സ്. ഐ ​കെ.​എ​സ് സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന എൽഡിഎഫിന്‍റെ ഹർജി കോടതി തള്ളി;  ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിനുതന്നെ നടത്തണമെന്ന് സുപ്രീം കോടതി

ഗു​രു​വാ​യൂ​ർ: അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​തു​പ​ക്ഷ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന ടി.​ടി.​ശി​വ​ദാ​സ​ൻ, ജോ​യി എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് ഫെബ്രുവരി മൂ​ന്നി​നു ത​ന്നെ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന പി.​യ​തീ​ന്ദ്ര​ദാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി മൂ​ന്നി​ന് ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ​യാ​ണ് എ​ൽ​ഡി​എ​ഫ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സു​പ്രീം​കോ​ട​തി​യി​ൽ പി.​യ​തീ​ന്ദ്ര​ദാ​സി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി.​എ​ൻ.​ര​വീ​ന്ദ്ര​ൻ ഹാ​ജ​രാ​യി.

Read More

ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ബൈ​ക്കി​ലെത്തി മാ​ല പൊ​ട്ടി​ക്ക​ൽ വീ​ണ്ടും; പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പോലീസ്

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ബൈ​ക്കി​ൽ വ​ന്ന് മാ​ല പൊ​ട്ടി​ക്ക​ൽ വീ​ണ്ടും. താ​ഴൂ​രി​ൽ ഇ​ന്ന​ലെ റോ​ഡി​ൽ​കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ക​മ്മ​ളം അ​ത്രാ​പ്പി​ള്ളി ശ​ശി​യു​ടെ ഭാ​ര്യ അ​നി​ത (35)യു​ടെ ര​ണ്ട​ര​പ​വ​ൻ തൂ​ക്ക​മു​ള്ള താ​ലി​മാ​ല ബൈ​ക്കി​ൽ വ​ന്ന് പൊ​ട്ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 11.45നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മാ​ല പൊ​ട്ടി​ച്ച​ശേ​ഷം മോ​ഷ്ടാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ ബൈ​ക്കി​ൽ വ​ന്ന് മാ​ല പൊ​ട്ടി​ക്കു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്ക​ുകയാ​ണ്. എ​ല്ലാ​യി​ട​ത്തും ബൈ​ക്കി​ൽ എ​ത്തു​ന്ന മോ​ഷ്ടാ​വ് ഒ​രാ​ൾ ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക സ്ക്വാ​ഡ്ത​ന്നെ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യി​ട്ടി​ല്ല. മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തു​ന്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു​ക​ഴി​ഞ്ഞി​രി​ക്കും.

Read More