തൃശൂർ: മതേതര മൂല്യങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കാൻ മാത്രമേ വനിതാ മതിൽ കൊണ്ട് ഉപകരിക്കുകയുള്ളൂവെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു. വർഗീയ വേർതിരിവ് സൃഷ്ടിക്കുന്ന മതിലിനുവേണ്ടി സർക്കാർ സംവിധാനം ഉപയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി. ജില്ലാ പ്രസിഡന്റ് എം.ടി.തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി ജോയി അബ്രഹാം, തോമസ് ഉണ്ണിയാടൻ, സാജൻ ഫ്രാൻസിസ്, ബേബി മാത്യു, സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി നെല്ലിക്കുഴി, സി.വി.കുര്യാക്കോസ്, ഉഷാലയം ശ്രീരാജ്, ജോർജ് പായപ്പൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജോണ്‍ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കെ.മാണി നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തൃശൂർ ജില്ലയിലെത്തും. വാണിയന്‍പാറയിൽ നിന്നും സ്വീകരിച്ച് പട്ടിക്കാട് സെന്ററിൽ ആദ്യ സ്വീകരണം നൽകും.…
Read MoreCategory: Thrissur
വൈദ്യുതി വേണം, പദ്ധതി വേണ്ട എന്ന നിലപാട് ശരിയല്ല; അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി പ്രക്ഷോഭം നടത്തണമെന്നു വൈദ്യുതി മന്ത്രി
ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി പ്രക്ഷോഭം നടത്ത ണ മെന്നു വൈദ്യുതി മന്ത്രി എം.എം.മണി.ചാലക്കുടിയിൽ 220 കെ.വി. സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി വേണം, പദ്ധതി വേണ്ട എന്ന നിലപാട് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് എല്ലാവരുംകൂടി മനസുവയ്ക്കണം. എന്റെയും ബോർഡിന്റെയും അഭിപ്രായമാണ്. ഗവ. തീരുമാനിക്കണം. ഗവണ്മെന്റ് തീരുമാനമുണ്ടായിട്ടില്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇതുസംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ട്. പ്രളയം മനുഷ്യസൃഷ്ടിയാണെന്നും ഡാം ഒറ്റയടിക്കു തുറന്നതാണു കാരണമെന്നും ബോർഡിന്റെ ലാഭക്കൊതിയാണ് കാരണമെന്നുമുള്ള പ്രചാരണം ശരിയല്ലെന്നു. അദ്ദേഹം പറഞ്ഞു. 850 കോടി രൂപയാണ് കെഎസ്ഇബിക്കു പ്രളയത്തിൽ നഷ്ടമായത്. കേരളത്തിൽ ഒരു കോടി 26 ലക്ഷം കണക്്ഷനുണ്ട്. പുതിയ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ജലവൈദ്യുതി പദ്ധതികളും ചെറുകിട പദ്ധതികളും പ്രശ്നത്തിലാണ്. പുതിയ വൈദ്യുതി മേഖല കണ്ടെത്തണം. ഇതിനു 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ കൂടി നടപ്പിലാക്കാൻ സർക്കാർ പദ്ധതി…
Read Moreകാട്ടുപന്നിയുടെ ആക്രണമത്തില്‍ ബസ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്; ഇഞ്ചക്കുണ്ട് സ്വദേശി നാസറിന് നേരെയാണ ്ആക്രമണം ഉണ്ടായത്
കോടാലി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. ഇഞ്ചക്കുണ്ട് സ്വദേശി വട്ടപ്പറമ്പില്‍ നാസറിനാണ് (38) പരിക്കേറ്റത്. ഇന്നു രാവിലെ ബൈക്കില്‍ ജോലിക്കു പോകുമ്പോള്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. റോഡരികിലെ തേക്കുതോട്ടത്തില്‍ നിന്നിറങ്ങി വന്ന പന്നിക്കൂട്ടം നാസറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ് അബോധവാസ്ഥയില്‍ കിടന്നിരുന്ന നാസറിനെ നാട്ടുകാര്‍ ചാലക്കുടി സെന്റ്് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു ഗുരതര പരിക്കുണ്ട്. ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്ത്ുവെച്ച് ടാപ്പിംഗ് തൊഴിലാളിക്ക് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു
Read Moreകെഎസ്ആർടിസിയുടെ പിന്നാലെ ട്രെയിൻ ഗതാഗതവും “കിതയ്ക്കുന്നു..’ ജനങ്ങൾ ദുരിതത്തിൽ
തൃശൂർ: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഒട്ടുമിക്ക സർവീസുകളും കെഎസ്ആർടിസി റദ്ദാക്കി. ഇതോടെ മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലുമുള്ളവർ ഗതാഗത സൗകര്യം ലഭിക്കാതെ ദുരിതത്തിലേക്ക് നീങ്ങുകയാണ്. തൃശൂർ-എറണാകുളം റൂട്ടിൽ ഇടപ്പള്ളിയിലും മറ്റും ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതവും താറുമാറായി. ഇതും യാത്രക്കാരെ വലച്ചു. ക്രിസ്മസിനു മുന്‍പ് പണികൾ നടത്തുകയാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. തൃശൂർ ജില്ലയിൽ കെഎസ്ആർടിസിയുടെ 64 സർവീസുകൾ റദ്ദാക്കി. ജില്ലയിലെ 261 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട പശ്ചാത്തലത്തിൽ ജീവനക്കാരില്ലാത്തതുകൊണ്ടാണ് സർവീസുകൾ റദ്ദാക്കിയത്.ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നുള്ള സർവ്വീസുകൾ മുടങ്ങിയിട്ടുണ്ട്. പുതുക്കാട് ഡിപ്പോയിൽ നിന്നും 30 എം.പാനൽ കണ്ടക്ടർമാരെ ഒഴിവാക്കിയതിനെ തുടർന്ന് 15 ഷെഡ്യൂളുകൾ മുടങ്ങി. പ്രാദേശിക സർവീസുകളാണ് മുടങ്ങിയത്. ദീർഘദൂര സർവീസുകൾ ക്രമീകരണങ്ങൾ നടത്തി ഓടുന്നുണ്ട്.കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും 16 സർവീസുകൾ റദ്ദാക്കേണ്ടി വന്നു. മൊത്തം 36 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ചാലക്കുടിയിൽ 10 സർവീസുകളാണ്…
Read Moreകൃഷിക്കാരുടെ വരുമാനം ഉയർത്താൻ കൃഷിക്കു സാങ്കേതികത്വം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി
തൃശൂർ: കൃഷിക്കാരുടെ വരുമാനം ഉയർത്താൻ കാർഷിക സർവകലാശാലയുടെ സാങ്കേതികത്വം ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കണമെന്നു ജലവിഭവ മന്ത്രി കെ കൃഷ്ണൻ കുട്ടി. നടത്തറ പഞ്ചായത്തിലെ മുളയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കർമവും നിർവഹിക്കുകയായിരുന്നു മന്ത്രി. കമ്യൂണിറ്റി ഇറിഗേഷൻ വഴി അതിവിപുലമായ കരകൃഷി സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. രാജൻ എംഎൽഎ അധ്യക്ഷനായി. പദ്ധതിക്കു സ്ഥലം വിട്ടു നല്കിയവർക്കുള്ള മെമന്റോയും മന്ത്രി വിതരണം ചെയ്തു. മുളയം കൊഴുക്കുള്ളി വില്ലേജുകളിൽ ഉൾപ്പെട്ട 90 ഹെക്ടറിൽ ചെയ്തുവരുന്ന കൃഷിയിൽനിന്ന് അധിക വിളവ് ലഭിക്കുന്നതിനും അതു വഴി ഉത്പാദന ക്ഷമതയും അധിക വരുമാനവും ഉറപ്പാക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും ഉദ്ദേശിച്ചുള്ളതാണ് മുളയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. മണലിപ്പുഴയിലെ ജലസന്പത്താണ് സ്രോതസായി ഉപയോഗപ്പെടുത്തുന്നത്. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എ. ജോഷി, നടത്തറ…
Read Moreകുറുമാലിപുഴയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു
പുതുക്കാട്: വരന്തരപ്പിള്ളി ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. ചെങ്ങാലൂർ സ്വദേശി ഉണ്ണിക്കാണ് പരിക്കേറ്റത്.നിസാര പരിക്കേറ്റ ഉണ്ണി കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പുഴയിലെ ബണ്ട് നിർമാണത്തിന് മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിയാണ് തലകീഴായി മറിഞ്ഞത്. പുഴയുടെ കാൽ ഭാഗത്തോളം നിർമ്മാണം കഴിഞ്ഞ ബണ്ടിൽ മണ്ണ് തട്ടുന്നതിനിടെ ലോറി പുഴയിലേക്ക് തെന്നി വീഴുകയായിരുന്നു.ലോറിയുടെ ഹൈഡ്രോളിക് മെഷീൻ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പകുതിയോളം മണ്ണ് ബണ്ടിൽ നിക്ഷേപിച്ച ശേഷം ലോറിയുടെ കാബിൻ ഉയരാതായതോടെ ലോറി പുഴയിലേക്ക് പതിക്കുകയായിരുന്നു. ലോറിയുടെ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.പുഴയിൽ വെള്ളം കുറവായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി.പാലത്തിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി വെള്ളം ക്രമീകരിക്കുന്നതിനാണ് പുഴയിൽ താത്ക്കാലിക ബണ്ട് നിർമ്മിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ പാലത്തിനടിയിലെ കോണ്‍ക്രീറ്റ് നിർമ്മാണം…
Read Moreഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു; പാലക്കാട് കോട്ടക്കുളം സ്വദേശി ശെൽവൻ ആണ് മരിച്ചത്
മായന്നൂർ (തൃശൂർ): ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടക്കുളം സ്വദേശി ശെൽവൻ (58)ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി മായന്നൂർ മൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് ഏഴുന്നെള്ളിച്ച നാണുഎഴുത്തച്ഛൻ ചന്ദ്രശേഖരനെന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ മായന്നൂർ മൃഗാശുപത്രിക്കു സമീപംവച്ച് രാത്രി എട്ടരയോടെ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പിന്നീട് അർധരാത്രി 11.15 നാണ് ആനയെ തളച്ചത്. ഇടഞ്ഞ ആന രണ്ടു തെങ്ങുകളും, മതിലിന്റെ തൂണും തകർത്തു. മുന്നിൽ നിന്നിരുന്ന ശെൽവനെ ആന തുന്പിക്കൈകൊണ്ട് തട്ടിയിട്ട് കുത്തുകയായിരുന്നു. ആനയുടെ പുറത്തുണ്ടായിരുന്ന വിഷ്ണു ചാടി രക്ഷപ്പെട്ടു. എന്നാൽ ചന്തു എന്നയാൾ ആനപ്പുറത്ത് കുടുങ്ങി. ഇടഞ്ഞ ആന റോഡരികിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ഒന്നര മണിക്കൂറിനുശേഷം ആന തൊട്ടടുത്ത പറന്പിലേക്ക് കയറിയ അവസരത്തിൽ ആനപ്പുറത്തുണ്ടായിരുന്ന…
Read Moreവനിതാ മതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് കാനം രാജേന്ദ്രൻ
ആലപ്പാട് (തൃശൂർ): ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ പങ്കെടുക്കാൻ ആരെയും ഞങ്ങൾ നിർബന്ധിക്കുന്നില്ലെന്ന്സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവരവർക്ക് അവരവരുടെ സ്വാതന്ത്ര്യമുണ്ട്. വനിതാ മതിലിന് വേണ്ടി സർക്കാരിന്റെ ഒരു പൈസ പോലും ചെലവഴിക്കുന്നില്ല. മറിച്ചുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിന്തരിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ആലപ്പാട് എസ്.എൻ.ബി ഹാളിൽ സംഘടിപ്പിച്ച സിപിഐ ചാഴൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം .അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഹർത്താലുകളും സമരങ്ങളും തിരിച്ചറിയണമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന സമരം ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണെന്ന് കാനം ന്യായീകരിച്ചു. കെ .പി .അവറുസുകുട്ടി അധ്യക്ഷനായിരുന്നു. ചേർപ്പ് ഗവ.ഐടി ഐ ചെയർമാൻ അരുണിനെ പൊന്നാടയണിയിച്ച് കാനം രാജേന്ദ്രൻ അനുമോദിച്ചു.ഇ.സി.പവിത്രൻ കവിത ചൊല്ലി.ഗീതാ…
Read Moreഭർത്താവിനെയും മകനേയും ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി മുങ്ങിയ സംഭവം; യുവതിയും കാമുകനും ഭർത്താവിനു നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബ കോടതി
തൃശൂർ: ഭർത്താവിനേയും ആറുവയസുള്ള മകനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനും മകനും ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു തൃശൂർ കുടുംബകോടതി ഉത്തരവിട്ടു. യുവതിയുടെ ഭർത്താവ് തിരുവാണിക്കാവ് സ്വദേശികളായ അറയ്ക്കവീട്ടിൽ നവാസ്, മകൻ ആറുവയസുള്ള ഫഹദ് സിയാൻ, ഭർതൃപിതാവ് സിദ്ദിഖ് എന്നിവർ ഫയൽ ചെയ്ത കേസിലാണു വിധി. നവാസിന്റെ ഭാര്യ പറവൂർ ചെറായി സ്വദേശി പെരേപ്പറന്പിൽ അബ്ദുൾ ജലീലിന്റെ മകൾ അനീഷ 2016 ലെ വാലന്റൈൻസ് ദിനത്തിലാണ് കാമുകൻ കട്ടിളപ്പൂവം സ്വദേശി നിവിൻ എം. ജോസിനൊപ്പം സ്ഥലംവിട്ടത്. ഇതേത്തുടർന്നു പോലീസിൽ പരാതി നൽകി. പിന്നീടു പോലീസ് സ്റ്റേഷനിൽ ഹാജരായി. കേസായപ്പോൾ അനീഷ സുഹൃത്തായ നിവിൻ എം. ജോസിന്റെ സഹായത്തോടെ ലേഡീസ് ഹോസ്റ്റലിലാണു താമസിക്കുന്നതെന്നു കോടതിയിൽ അറിയിച്ചു. സ്വന്തം വീട്ടിലേക്കു പോകാതെ സുഹൃത്തിനൊപ്പം പോയതു സാധൂകരിക്കാനാവില്ലെന്നു ഭർത്താവിന്റ വീട്ടുകാർ വാദിച്ചു. പിന്നീട് യുവതി യുവാവിനെ വിവാഹം…
Read Moreഎംപാനൽ ജീവനക്കാരോട് ജോലി അവസാനിപ്പിക്കാൻ ഫോണിൽ സന്ദേശം; തൃശൂരിൽ കെഎസ്ആർടിസി സർവീസുകളെ ബാധിക്കും
തൃശൂർ: ജില്ലയിലെ കഐസ്ആർടിസി വിവിധ ഡിപ്പോകളിലെ എംപാനൽ ജീവനക്കാരോട് ജോലിക്ക് ഉച്ചകഴിഞ്ഞ് കയറണ്ട എന്നു കാണിച്ച് ഫോണിലൂടെ നിർദ്ദേശം. ജില്ലയിലെ വിവിധ ഡിപ്പോകളിലുള്ള 277 എംപാനൽ ജീവനക്കാർക്കാണ് ജോലിയിൽ നിന്ന് നീക്കിയതായി ഫോണിലൂടെ അറിയിച്ചിരിക്കുന്നത്. രാവിലെ ഡ്യൂട്ടിക്ക് കയറിയ എംപാനൽ ജീവനക്കാർ തിരിച്ച് സർവീസ് അവസാനിക്കുന്നതോടെ ജോലിയിൽ നിന്ന് പിരിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജീവനക്കാരെ പിരിച്ചു വിടുന്നതോടെ തൃശൂർ ഡിപ്പോയിലടക്കം ജില്ലയിലെ വിവിധ ഡിപ്പോകളിൽ ബസ് സർവീസുകൾ മുടങ്ങും. കണ്ടക്ടർമാരും ഡ്രൈവർമാരും പകരം കയറാനില്ലാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം. . തൃശൂർ ഡിപ്പോയിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ഓഫീസിലും വർക്്ഷോപ്പിലുമൊക്കെയായി എംപാനൽ ജീവനക്കാരായി 75ഓളം പേരാണ് ജോലിയിലുള്ളത്. ഇതിൽ 58 പേരിൽ താഴെ സ്ഥിരമായി ജോലിക്ക് ഹാജരാകുന്നുണ്ട്. ഇവരോടെല്ലാം ഉച്ചകഴിഞ്ഞ് ജോലിക്ക് കയറരുതെന്ന് കാണിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. രാവിലെ സർവീസ് ആരംഭിച്ച ബസുകളിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ആയി പോയവരോട്…
Read More