തൃശൂർ: ഇന്നലെ അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ സഹകരണമന്ത്രിയുമായ സി.എൻ. ബാലകൃഷ്ണന്റെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുവന്നു. എറണാകുളം അമൃത ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളത്തുനിന്നു വിലാപയാത്രയായാണ് മൃതദേഹം തൃശൂരിലേക്ക് കൊണ്ടുവന്നത്. വരുന്ന വഴിക്കെല്ലാം നിരവധി പ്രവർത്തകരാണ് സി.എൻ. ബാലകൃഷ്ണന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. ഉച്ചയ്ക്കുശേഷം തൃശൂർ ടൗണ്‍ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൂന്നു മുതൽ അഞ്ചുവരെ തൃശൂർ ഡിസിസി ഓഫീസിലും. നാളെ രാവിലെ 10ന് അയ്യന്തോൾ ഉദയനഗറിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.മരണവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. തൃശൂർ ജില്ലയിൽ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം ഉമ്മൻചാണ്ടി സർക്കാരിൽ സഹകരണമന്ത്രിയായിരുന്നു. ഡിസിസി ട്രഷറർ, ഡിസിസി പ്രസിഡന്റ്, കെപിസിസി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ പ്രസിഡന്റും ഖാദി ഫെഡറേഷൻ ഭാരവാഹിയുമായിരുന്നു. തെരഞ്ഞെടുപ്പ്…
Read MoreCategory: Thrissur
ഗതാഗത പരിഷ്ക്കാരത്തിനായി ആറുതീരുമാനങ്ങൾ; 11 മാസത്തിനുശേഷം നടപ്പിലായത് ഒന്നുമാത്രം
ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത പരിഷ്ക്കരണവും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് ട്രാഫിക് വികസനസമിതി തീരുമാനിച്ച ആറു തീരുമാനങ്ങളിൽ ഇതുവരെ നടപ്പിലായത് ഒന്നുമാത്രം. നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ഈ വർഷം ആദ്യം ചേർന്ന യോഗത്തിലെ തീരുമാനങ്ങളാണ് 11 മാസം പിന്നിടുന്പോഴും കടലാസിൽ ഉറങ്ങുന്നത്. കൊടകര ചാലക്കുടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഠാണ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡിലൂടെ കടന്ന് മാസ് തീയറ്റർ വഴി ക്രൈസ്റ്റ് കോളജിന്റെ മുന്നിലൂടെ ബസ് സ്റ്റാന്റിലെത്തുക, ചന്തക്കുന്ന് ജംഗ്ഷനിൽ ബ്ലിങ്കിങ്ങ് ലൈറ്റ് സംവിധാനം, ചന്തക്കുന്നിലെ പഴയ കെട്ടിടങ്ങൾ പൊളിക്കൽ, ടൗണ്‍ഹാൾ റോഡിലെ വാഹനപാർക്കിംഗ് നിരോധിക്കൽ, ടൗണ്‍ ഹാളിൽ ഫീസ് ഈടാക്കികൊണ്ടുള്ള പാർക്കിംഗ് സംവിധാനം, ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ചുള്ള ഗതാഗത പരിഷ്ക്കാരം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ, പുതിയ ഓട്ടോ പേട്ടകളും പെർമിറ്റുകളും നൽകുന്നത് വേണ്ടെന്ന് വയ്ക്കൽ ഇവയായിരുന്നു ജനുവരി 22 ന് കൗണ്‍സിൽ ഹാളിൽ ചേർന്ന ട്രാഫിക്…
Read Moreജൈവ മാലിന്യസംസ്കരണ പ്ലാന്റ് അഴിമതിക്ക് വേണ്ടി മാത്രമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ
ചാവക്കാട്: ജൈവമാലിന്യസംസ്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ. പ്ലാന്റ് അഴിമതിക്ക് വേണ്ടിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.ചക്കംകണ്ടത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് പൗരാവകാശവേദി നടത്തിയ വായ്മൂടികെട്ടിയുള്ള മനുഷ്യച്ചങ്ങലയും ബഹുജനസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലകണ്ഠൻ. ഗുരുവായൂരിൽ നിന്നുള്ള മാലിന്യം ചക്കംകണ്ടം മേഖലയിലേക്ക് ഒഴുക്കിവിടുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച നീലകണ്ഠൻ മാലിന്യപ്രശ്നം ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്നതാണ്. പൗരാവകാശവേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു. ജനപക്ഷം സംസ്ഥാന സെക്രട്ടറി ബെന്നി ജോസഫ്, സി.എം.സഗീർ, ലത പ്രേമൻ, പി.എ.ഷാഹുൽ ഹമീദ്, അനീഷ് പാലയൂർ, സുജിത്ത് അയിനിപ്പുള്ളി, കെ.വി.ഷാനവാസ്, കെ.ടി.പ്രസന്നൻ, പി.കെ.അക്ബർ, ഹാരീസ് രാജ്, ആർ.പി.റഷീദ്, ഫാമീസ് അബൂബക്കർ, നവാസ് തെക്കുംപുറം, കെ.പി.അഷറഫ്, മണി പുക്കാട്ട്, ദസ്തശീർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ചക്കംകണ്ടം പാലം പരിസരത്ത് നടന്ന ബഹുജന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ…
Read Moreമേയർ തെരഞ്ഞെടുപ്പ് ; തോൽക്കാനുള്ള സ്ഥാനാർഥിയാകാനും കോണ്‍ഗ്രസിൽ തല്ല്; ബിജെപിയുടെ വോട്ട് കൊണ്ടെങ്ങാനും ജയിച്ചാൽ; നേതാക്കളുടെ മറുപടിയിങ്ങനെ…
തൃശൂർ: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നതു സംബന്ധിച്ചും കോണ്‍ഗ്രസിൽ തർക്കം. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നറിയാമെങ്കിലും സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ എ, ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ല. എങ്ങാനും ബിജെപിയംഗങ്ങൾ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ വിജയിക്കുമെന്നുള്ളതിനാലാകും തർക്കമെന്ന് ചോദിച്ചാൽ നേതാക്കൾക്ക് ഉത്തരമുണ്ട്. ബിജെപിയുടെ വോട്ട് കൊണ്ട് ജയിച്ചാൽ ആ സ്ഥാനം രാജിവയ്ക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. 12നാണ് കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ്. ഐ വിഭാഗത്തിനാണ് മേയർ സ്ഥാനാർഥിയെ നിർത്താനുള്ള അവകാശം. എന്നാൽ ഐ ഗ്രൂപ്പിലെ മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മകൾ കൂടിയായ സി.ബി.ഗീതയ്ക്ക് സ്ഥാനാർഥിയാകാൻ താൽപര്യമില്ലാത്തതിനാൽ സ്ഥാനം എ ഗ്രൂപ്പിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് മുൻ ഡെപ്യൂട്ടി മേയറായിരുന്ന കോണ്‍ഗ്രസ് എ വിഭാഗത്തിലെ സൂബി ബാബുവിനെ മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ഏകദേശ ധാരണയായത്. എന്നാൽ സി.ബി.ഗീതയില്ലെങ്കിൽ ഐ ഗ്രൂപ്പിൽ വേറെ ആളുകളുണ്ടെന്നും തങ്ങൾക്ക് സ്ഥാനാർഥിത്വം വേണമെന്നും അവകാശപ്പെട്ട് ഐ ഗ്രൂപ്പിൽ…
Read Moreഇനി ബൈക്കിലങ്ങനെ ചീറിപ്പായണ്ട; കടുത്ത നിയമ ഭേദഗതികളുമായി മോട്ടോർ വാഹനവകുപ്പ് ; അപകടങ്ങൾ കുറയ്ക്കാൻ സ്പീഡ് ഗവർണർ
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ വർധിച്ചുവരുന്ന ബൈക്കപകടങ്ങൾ കുറയ്ക്കാൻ കർശന നടപടികളുമായി കേന്ദ്രവും സംസ്ഥാന സർക്കാരും കളത്തിലിറങ്ങുന്നു. ബൈക്കുകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കണമെന്ന നിർദ്ദേശം അടിയന്തരമായി നടപ്പാക്കിക്കൊണ്ടാണ് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ അധികൃതർ ശ്രമം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബൈക്ക് നിർമാണ കന്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തിനിടയാക്കാത്ത സ്പീഡിനപ്പുറത്തേക്ക് പോകാൻ സാധിക്കാത്ത വിധം ബൈക്കുകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കാനാണ് ബൈക്ക് നിർമാണ കന്പനികൾക്ക് നിർദ്ദേശം നൽകുക. ഇത് ഒരു തരത്തിലും മാറ്റുന്നതിനോ സ്പീഡ് കൂട്ടുന്നതിനോ മോഡിഫൈ ചെയ്യുന്നതിനോ സാധിക്കാത്ത വിധമാകണം ഘടിപ്പിക്കേണ്ടതെന്ന കർശന നിർദേശവും കന്പനികൾക്ക് നൽകും. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ നേരത്തെ തന്നെ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ഇപ്പോൾ ഇന്ത്യയിലെ ബൈക്ക് നിർമാതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്.സ്പീഡ് കുറഞ്ഞ ബൈക്കുകൾക്ക് ഡിമാന്റുണ്ടാവില്ലെന്ന ആശങ്കയാണ് ഇന്ത്യൻ ബൈക്ക് നിർമാതാക്കൾ പ്രകടിപ്പിക്കുന്നത്. ഇപ്പോൾ പല…
Read Moreഇരുന്നാലും കാര്യമില്ല…. ! ഡോക്ടർമാർ സ്ഥലത്തില്ല; ഇവിടെ നഴ്സുമാരുണ്ട്
കണ്ടശാംങ്കടവ് (തൃശൂർ):ജില്ലയിൽ കെങ്കേമമായി ഉദ്ഘാടനം നടത്തിയ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഉച്ചയ്ക്ക് ശേഷം ഒപി പ്രവർത്തനം നിലച്ചു. ഉച്ചയ്ക്ക് ശേഷം ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ഡോക്ടറില്ലാത്തതിനാൽ നിരാശരായി മടങ്ങുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നാലു ഡോക്ടർമാർ വേണം. രാവിലെ ഒന്‍പതു മുതൽ 1.30 വരെയും 1.30 മുതൽ വൈകീട്ട് ആറുവരെയും രണ്ട് ഷിഫ്റ്റുകളിലായാണ് ഒപിയിൽ രോഗികളെ പരിശോധിക്കേണ്ടത്.രാവിലത്തെ ഒപിയിൽ രണ്ടു ഡോക്ടർമാർ രോഗികളെ പരിശോധിക്കും. മൂന്നാമത്തെ ഡോക്ടർ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ വിവിധ മീറ്റിംഗുകളിലും മറ്റും പങ്കെടുക്കണം. നാലാമത്തെ ഡോക്ടർ ഉച്ചകഴിഞ്ഞുള്ള ഒപിയിൽ രോഗികളെ പരിശോധിക്കും. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മിക്ക കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഉച്ചകഴിഞ്ഞുള്ള ഒപി പ്രവർത്തനം നിലച്ചിരിക്കുകയാണ്. പഞ്ചായത്തുകളുടെ പിന്തുണയോടെ ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്ന നിർദ്ദേശവും മിക്കയിടങ്ങളിലും നടപ്പിലായില്ല.ഡോക്ടർക്ക് ശബളം നൽകാൻ വേണ്ടി പ്രത്യേക ഫണ്ടും ഇവിടങ്ങളിൽ നീക്കിവെച്ചിട്ടില്ല. തൃശൂർ…
Read Moreഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; ഗുരുവായൂരില്‍ നടന്ന സംഭവം ഇങ്ങനെ…
ഗുരുവായൂർ: ഭർതൃമതിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റുചെയ്തു.കരിയന്നൂർ വലിയകത്ത് സദക്ക്്്(22)നെയാണ് ഗുരുവായൂർ സിഐ ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പണയം വെച്ച സ്വർണം തിരികെ നൽകാനെന്ന വ്യാജേന രാത്രി മാറ്റാരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സഗം നടത്തുകയായിരുന്നു. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. എഎസ്ഐ സി. ശ്രീകുമാർ, സിപിഒ കെ.എച്ച്. ഷെമീർ, വിനിത സിപിഒ മിനിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreഗാർഹിക പീഡനക്കേസ്; ഒളിവിൽപ്പോയ പ്രതി അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ; ലഹരിക്ക് അടിമായായിരുന്ന പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ചാലക്കുടി: ഗാർഹിക പീഡനക്കേസിലെ പ്രതി അഞ്ചു വർഷത്തിനുശേഷം അറസ്റ്റിൽ. കുറ്റിച്ചിറ പുളിങ്കര കൈതാരൻ ഷാജു(47)വിനെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നിർദേശാനുസരണം എസ്ഐ ജയേഷ് ബാലൻ, ക്രൈം സ്ക്വാഡ് എസ്ഐ വി.എസ്.വത്സകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോയന്പത്തൂർ പാപ്പനായ്ക്കം പാളയം മാർക്കറ്റ് റോഡിലെ അന്നപൂർണേശ്വരി ഹോട്ടലിനു സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ ഷാജു വിദേശത്ത് ജോലി ചെയ്യുന്പോഴാണ് കുറ്റിക്കാട് സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹശേഷം വിദേശത്തേക്ക് പോയ ഇയാൾ ക്രമേണ ലഹരിക്കടിമയായി മാറി. തിരിച്ച് നാട്ടിലെത്തിയ ഇയാൾ ജോലിക്കൊന്നും പോകാതെ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വരികയായിരുന്നു. ഇതെച്ചൊല്ലി ഭാര്യയുമായി വഴക്കു പതിവായിരുന്ന ഷാജു ഭാര്യയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. സഹികെട്ട ഭാര്യ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഗാർഹിക പീഡനനിരോധന നിയമപ്രകാരം വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് ഉൗട്ടിയിലേക്ക് കടന്ന ഷാജു…
Read Moreസിസിടിവി കാമറ മോഷണം ; നാല് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ അറസ്റ്റിൽ; നാളെ പരീക്ഷ എഴുതേണ്ട കുട്ടികളാണ മോഷണത്തിന് റിമാന്റിലായത്
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ് ഹോസ്റ്റലിലെ സിസിടിവി കാമറകൾ മോഷ്ടിച്ച സംഭവത്തിൽ നാലു വിദ്യാർത്ഥികളെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ മൂന്നുപേർ ഇതേ ഹോസ്റ്റലിലെ താമസക്കാരാണ്. കോഴിക്കോട് കക്കോടി സ്വദേശി അതുൽ (21), ഷൊർണൂർ സ്വദേശി ആന്റോ ബാസ്റ്റിൻ (21), കോഴിക്കോട് പറന്പിൽ ബസാർ സ്വദേശി അർജുൻ വി.നായർ, കുന്നമംഗലം സ്വദേശി ഹിജാസ് (22) എന്നിവരെയാണ് വിയ്യൂർ എസ്ഐ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ ആന്റോ കോളജിനു പുറത്തു താമസിക്കുന്നയാളാണ്. രണ്ട്, മൂന്ന് വർഷ വിദ്യാർത്ഥികളാണ് പിടിയിലായവർ. മോഷ്ടിച്ച ആറ് സിസി ടിവി കാമറകൾ പ്ലാസ്റ്റിക് കവറിലാക്കി മറ്റൊരു ഹോസ്റ്റൽ കെട്ടിടത്തിന്റെ എയർഹോളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹോസ്റ്റലിന്റെ കവാടത്തിൻ സ്ഥാപിച്ചിരുന്ന കാമറ എടുക്കുവാൻ കഴിയാതെ വന്നപ്പോൾ സംഘം കേടുവരുത്തിയിരുന്നു.മൊത്തം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ചാണ് കോളജ് പ്രിൻസിപ്പൽ…
Read Moreഅയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രവലറും കാറും കൂട്ടിയിടിച്ച് കോയന്പത്തൂർ സ്വദേശി മരിച്ചു; രണ്ടുപേർക്ക് സാരമായ പരിക്ക്
ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനു സമീപംവച്ച് ടെന്പോ ട്രാവലറും സാൻട്രോ കാറും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തമിഴ്നാട് കോയന്പത്തൂർ അന്നേവേളാങ്കണ്ണി നഗറിൽ മുത്തുസ്വാമിയുടെ മകൻ വീരസ്വാമി (62) ആണ് മരിച്ചത്. പരിക്കേറ്റ അന്നേവേളാങ്കണ്ണി സ്വദേശികളായ ഭാഗ്യലക്ഷ്മി (33), അഭിരാമി (62) എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 6.30നാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീരസ്വാമി മരിച്ചു. ടെന്പോ ട്രാവലറിൽ അയ്യപ്പ ഭക്തമാരാണ് ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളൊന്നും ഇല്ല.
Read More