തൃശൂർ: കോർപറേഷൻ മേയർ പദവിയിൽ ആളുമാറിയെങ്കിലും അജിതയ്ക്കു മാറ്റമില്ല. മുൻ മേയറും പുതിയ മേയറും അജിതമാർ തന്നെ. അജിത ജയരാജനു പകരം അജിത വിജയനായി എന്നു മാത്രം. ധാരണപ്രകാരം ഒരു വർഷത്തേക്കാണ് മേയർസ്ഥാനം. അതു കഴിഞ്ഞാൽ സിപിഎം പ്രതിനിധി തന്നെ മേയർസ്ഥാനത്തെത്തും. അജിത മേയറാകുന്നതു കാണാൻ കുടുംബാംഗങ്ങളും എത്തിയിരുന്നു. ഭർത്താവും സിപിഐ നേതാവുമായ വിജയൻ, അമ്മ കമലാക്ഷി, അജിതയുടെ അമ്മ അമ്മിണിയമ്മ, ഏകമകൾ ആതിര എന്നിവരും മറ്റു ബന്ധുക്കളും കണിമംഗലം വാർഡിലെ വോട്ടർമാരും എത്തിയിരുന്നു. അനുമോദന യോഗത്തിൽ കൗണ്സിലർമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുത്തു. സിപിഐ നേതാവായിരുന്ന മുൻമന്ത്രി വി.വി.രാഘവന്റെ ബന്ധു കൂടിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ ലാളിത്യവും പ്രവർത്തനങ്ങളും കണ്ടാണ് വളർന്നത്. അതിനാൽ പാവപ്പെട്ടവനു പ്രഥമ പരിഗണന നല്കിയായിരിക്കും മേയറെന്ന നിലയിൽ പ്രവർത്തനം നടത്തുകയെന്നു മേയർ അജിത വിജയൻ പറഞ്ഞു.
Read MoreCategory: Thrissur
തൃശൂർ രാഗം തിയറ്ററിൽ പൂരപ്പന്തലിനോളം ഉയരത്തിൽ ഒടിയൻ ഉയർന്നു; മാണിക്യൻ വിരൽചൂണ്ടി നിൽക്കുന്ന ചിത്രം ഫോട്ടോയെ വെല്ലും വിധത്തിൽ പ്ലൈവുഡിലേക്ക് പകർത്തിയത് ഹരിശ്രീയും വിനുശ്രീയും ചേർന്ന്
തൃശൂർ: തൃശൂർ പൂരത്തിന്റെ പൂരപ്പന്തലിനോളം ഉയരത്തിൽ ഒടിയൻ ഉയർന്നു. നാളെ റിലീസ് ചെയ്യുന്ന, മോഹൻലാൽ ആരാധകരും അല്ലാത്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ പടുകൂറ്റൻ കട്ടൗട്ട് തൃശൂർ രാഗം തിയറ്ററിൽ ഉയർത്തിക്കഴിഞ്ഞു. പൂരപ്പന്തലിനോളം പൊക്കത്തിലാണ് കട്ടൗട്ട്. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് കാണുന്നവർക്ക് വിസ്മയം തോന്നുന്ന തരത്തിൽ ഒടിയന്റെ ഈ കട്ടൗട്ട് സ്ഥാപിച്ചത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു ഭീമൻ കട്ടൗട്ട് തയ്യാറാക്കിയതെന്ന് എ.കെ.എം.എഫ്.സി.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബിൻ മണ്ണംപേട്ട പറഞ്ഞു. വരാക്കര കാളക്കല്ല് സ്വദേശികളായ ഹരിശ്രീ-വിനുശ്രീ എന്നിവരാണ് പ്ലൈവുഡിൽ ഒടിയൻ മാണിക്യന്റെ രൂപം വരച്ചത്. മാണിക്യൻ വിരൽചൂണ്ടി നിൽക്കുന്ന ചിത്രം ഫോട്ടോകളെ വെല്ലുന്ന തരത്തിലാണ് ഇവർ പ്ലൈവുഡിലേക്ക് പകർത്തിയത്. പ്ലൈവുഡിൽ നിന്നും മാണിക്യന്റെ രൂപം കൃത്യതയോടെ വെട്ടി രൂപപ്പെടുത്തിയ ദീപക്കിനും കട്ടൗട്ട് ഉയർന്നപ്പോൾ ചെയ്ത വർക്കിൽ നൂറു…
Read Moreഭാര്യ പിതാവിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
ചെന്ത്രാപ്പിന്നി : കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കയ്പമംഗലം പോലീസ് അറസ്റ്റു ചെയ്ത മധ്യവയസ്കനെ കോടതി റിമാൻഡ് ചെയ്തു. എടതിരുത്തി കൊരട്ടിൽ വീട്ടിൽ ശ്രീധരൻ മകൻ വിപിനെയാ(50)ണ് കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തത്. ചെന്ത്രാപ്പിന്നി മേനോത്ത് ഭാസി മകൻ ബിനീഷിന്റെ തലയ്ക്കു വെട്ടിയ കേസിലാണ് കയ്പമംഗലം എസ് ഐ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് വിപിനെ അറസ്റ്റു ചെയ്തത്. വിപിന്റെ ഭാര്യയുടെ ഇളയച്ഛന്റെ മകനാണ് ബിനീഷയെന്നു പോലീസ് പറഞ്ഞു. സംഭവ ശേഷം അറസ്റ്റു ഭയന്ന പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഭാര്യ പിതാവിന്റെ രണ്ടാം വിവാഹം നടത്തിപ്പിനായി ബിനീഷ് ശ്രമിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായി പോലീസ് പറയുന്നത്. ഇതേച്ചൊല്ലി ബിനീഷിന്റെ പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി ബൈക്കിലെ സഞ്ചിയിൽ ഒളിപ്പിച്ചു വച്ചിരുന്ന വെട്ടുകത്തിയെടുത്തു വീശി. ഇതു…
Read Moreസി.എൻ.ബാലകൃഷ്ണൻ ഇനി ഓർമ; പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം
സ്വന്തം ലേഖകൻ തൃശൂർ: സി.എൻ.ബാലകൃഷ്ണൻ പ്രിയപ്പെട്ടവരുടെ മനസിൽ ഇനി ഓർമ. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയ സി.എൻ. ബാലകൃഷ്ണന്റെ ഭൗതികദേഹം പ്രിയതട്ടകമായ തൃശൂരിന്റെ മണ്ണിലൊരുക്കിയ ചിതയിലെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്പോൾ കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് തിരശീല വീണത്. പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സി.എൻ. ബാലകൃഷ്ണന്റെ മകൾ മിനിയുടെ മകൻ വിഷ്ണു ചിതയ്ക്ക് തീ കൊളുത്തി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ സി.എൻ.ബാലകൃഷ്ണന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലമായിരുന്ന തൃശൂരിലെത്തിച്ചത്. വഴിനീളെ ആയിരക്കണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് തൃശൂരിലെത്തിയത്. തൃശൂരിൽ പൊതുദർശനത്തിനു വച്ച ടൗണ്ഹാളിലും ദീർഘകാലം പ്രവർത്തനകേന്ദ്രമായിരുന്ന തൃശൂർ ഡിസിസി ഓഫീസിലും ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. വൈകീട്ടോടെ അയ്യന്തോൾ ഉദയനഗറിലെ വസതിയിലേക്ക് മൃതദേഹമെത്തിച്ചപ്പോൾ രാത്രി വൈകിയും നിരവധി പ്രവർത്തകരും രാഷ്ട്രീയകക്ഷിഭേദമന്യേ നേതാക്കളും സി.എന്നിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു. രാത്രി…
Read Moreപനമ്പള്ളി സ്മാരക മന്ദിരം സിഎന്നിന്റെ സംഘാടക മികവിന്റെ അംഗീകാരം
ചാലക്കുടി: പനന്പിള്ളി സ്മാരക മന്ദിരം സി.എൻ. ബാലകൃഷ്ണന്റെ സംഘാടക മികവിന്റെ അംഗീകാരം. ചാലക്കുടിയിൽ കോണ്ഗ്രസിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പനന്പിള്ളി സ്മാരകമന്ദിരം പ്രവർത്തിക്കുന്ന പനന്പിള്ളി സ്മാരക മന്ദിരം നിർമിച്ചത് സി.എൻ.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. സിഎൻ ഡിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് അന്തരിച്ച മുൻ കേന്ദ്രമന്ത്രി പനന്പിള്ളി ഗോവിന്ദമേനോന്റെ പേരിൽ ബഹുനില മന്ദിരം പണികഴിപ്പിച്ചത്. പനന്പിള്ളി സ്മാരക ട്രസ്റ്റ് രൂപീകരിച്ചാണ് കെട്ടിട നിർമാണം നടത്തിയത്. സൗത്ത് ജംഗ്ഷനിൽ പനന്പിള്ളി ഗോവിന്ദമേനോന്റെ പേരിലായിരുന്ന സ്ഥലത്താണ് കോണ്ഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ കാര്യങ്ങളെല്ലാം പനന്പിള്ളി സ്മാരക ട്രസ്റ്റിന്റെ കീഴിലാണ്. സി.എൻ.ബാലകൃഷ്ണനാണ് ട്രസ്റ്റിന്റെ ചെയർമാൻ. കോണ്ഗ്രസ് ഓഫീസും പനന്പിള്ളി സ്മാരക ഹാളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോണ്ഗ്രസ് പ്രവർത്തകർക്ക് വിപുലമായ സൗകര്യമാണ് ലഭിച്ചത്. ചാലക്കുടിയിലെ കോണ്ഗ്രസ് പ്രവർത്തകർ സി.എൻ.ബാലകൃഷ്ണനെയായിരുന്നു നേതാവായി കണ്ടിരുന്നത്. ചാലക്കുടിയിലെ പാർട്ടി കാര്യങ്ങളും രാഷ്ട്രീയപ്രശ് നങ്ങളിലും സിഎന്നിന്റെ അഭിപ്രായമാണ് പ്രാവർത്തികമാക്കിയിരുന്നത്.
Read Moreരാവിലെ നാട്ടുകാരുടെ കണി, പിന്നെ കുട്ടികളുടെ നല്ല അധ്യാപിക, ഇപ്പോഴിതാ തൃശൂരിന്റെ മേയറായും; തൃശൂരുകാരുടെ സ്വന്തം അജിത വിജയനെക്കുറിച്ചറിയാം…
തൃശൂർ: കോർപറേഷൻ കണിമംഗലം വാർഡിലെ ജനങ്ങൾ ഇനി കണി കണ്ടുണരുക മിൽമ കവറുമായി എത്തുന്ന പാൽക്കാരിയെ അല്ല, തൃശൂരിന്റെ സാരഥിയെയാകും – സാരഥിയെന്നാൽ കോർപറേ ഷൻ മേയർ. എല്ലാദിവസവും രാവിലെ പാലുമായി എത്തുന്ന കൗണ്സിലർ അജിത വിജയനെ കാണുന്നതിൽ വാർഡിലെ വോട്ടർമാർക്കു പ്രത്യേകിച്ച് അദ്ഭുതമൊന്നുമുണ്ടായിരുന്നില്ല. അതിരാവിലെ പാൽക്കാരി, പിന്നെ അങ്കണവാടി അധ്യാപിക. കഴിഞ്ഞ 18 വർഷമായുള്ള സ്ഥിരംകാഴ്ച. തീരുമാനത്തിനു മാറ്റമുണ്ടായില്ലെങ്കിൽ നാളെമുതൽ വീടുകളിൽ പാലെത്തിക്കുന്നതു തൃശൂർ കോർപറേഷൻ മേയറാകും. മറ്റാർക്കും ഇതുവരെ ലഭിക്കാത്ത ഭാഗ്യം ഇല്ലാതാക്കാൻ നിയുക്ത മേയർക്കു തീരെ താത്പര്യമില്ല. സിപിഐ നേതാവ് വിജയന്റെ സഹധർമിണിയും സിപിഐ അംഗവുമായ അജിത വിജയനെ കോർപറേഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർസ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കഴിഞ്ഞദിവസം ഒൗദ്യോഗികമായി തീരുമാനിച്ചിരുന്നു. നിലവിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ അജിത വിജയിക്കുമെന്നതിൽ സംശയമില്ല. ബിജെപി അംഗങ്ങൾ കഴിഞ്ഞതവണ മേയർ തെരഞ്ഞെടുപ്പിൽ വിട്ടുനിന്നതുപോലെ ഇത്തവണയും…
Read Moreതൃശൂരിലേക്ക് “വരത്തൻ’ വേണ്ട; ലോക്സഭാ തെരഞ്ഞെടുപ്പിനു തൃശൂർ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ വേണ്ടെന്ന് യൂത്ത് കോൺഗ്രസ്
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു തൃശൂർ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ വേണ്ടെന്ന് യൂത്ത് കോണ്ഗ്രസ് തൃശൂർ പാർലമെന്റ്് മണ്ഡലം കമ്മിറ്റി. കഴിഞ്ഞ 25 വർഷമായി തൃശൂരിൽനിന്നുള്ള നേതാക്കളെ ഒഴിവാക്കി ദേശാടനപക്ഷികളെയാണ് കോണ്ഗ്രസ് സ്ഥാനാർഥിയാക്കുന്നത്. പ്രവർത്തന പാരന്പര്യവും കഴിവുമുള്ള നേതാക്കൾ തൃശൂരിൽതന്നെയുണ്ട്. തൃശൂരിലെ ജനങ്ങളേയും തൃശൂരിന്റെ വികസന സാധ്യതകളെക്കറിച്ചും അറിയുന്ന തൃശൂർക്കാരായ നേതാക്കളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് എഐസിസിക്കും കെപിസിസിക്കും കത്തയച്ചു. സ്ഥിരം മൽസരാർഥികളേയും നിരവധി പദവികൾ വഹിക്കുന്നവരേയും ഒഴിവാക്കി തൃശൂരിലെ ചുറുചുറുക്കുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന് പ്രസിഡന്റ് ഷിജു വെളിയത്ത് ആവശ്യപ്പെട്ടു.
Read Moreമെഡിക്കൽ കോളജിലൊരു നല്ല കള്ളൻ; മീശമാധവനെ പോലെ…കായംകുളം കൊച്ചുണ്ണിയെ പോലെ..;ആശുപത്രിയിലെ ആ കള്ളന് നന്ദി പറഞ്ഞ് വീട്ടമ്മ പറഞ്ഞതിങ്ങനെ…
മുളങ്കുന്നത്തുകാവ്: മലയാളികൾ നെഞ്ചേറ്റിയ മീശമാധവനേയും കായംകുളം കൊച്ചുണ്ണിയേയും പോലുള്ള നല്ല കള്ളൻമാർ തൃശൂർ മെഡിക്കൽ കോളജിലും വിലസുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബോധ്യപ്പെട്ടു. മെഡിക്കൽ കോളജിലെത്തുന്നവരുടെ വിലപിടിപ്പുള്ള പലതും മോഷണം പോകുന്നത് ഇടക്കിടെയുണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ രോഗിയുടെ ഒപ്പം വന്ന ഭാര്യയുടെ പഴ്സ് കട്ടിലിനു സമീപം വെച്ചിരുന്നത് മോഷണം പോയി. ഭർത്താവിന്റെ ഓപ്പറേഷനു വേണ്ടി മരുന്നടക്കം വാങ്ങാൻ നാട്ടിൽ നിന്നും കടം മേടിച്ചുകൊണ്ടുവന്ന ഏഴായിരം രൂപയാണ് പഴ്സിലുണ്ടായിരുന്നതെന്നും പറഞ്ഞ് ഭാര്യ കരച്ചിലായി. പഴ്സ് അന്വേഷിച്ച് നടക്കുന്നതിനിടെ ആശുപത്രി കോന്പൗണ്ടിൽ നിന്നു തന്നെ പഴ്സ് കിട്ടി. പൈസ പോയിരിക്കുമെന്ന് കരുതി പേഴ്സ് തുറന്നു പരിശോധിച്ചപ്പോഴാണ് നല്ല കള്ളന്റെ തങ്കമനസ് പഴ്സിനകത്ത് തെളിഞ്ഞത്. ഏഴായിരം രൂപയിൽ മൂവായിരമെടുത്ത് ബാക്കി നാലായിരം പഴ്സിൽ തന്നെ ഭദ്രമായി വെച്ചിരുന്നു ആ അജ്ഞാതനായ നല്ല കള്ളൻ. എന്തോ അത്യാവശ്യത്തിന്…
Read Moreഅഴീക്കോട് – മുനന്പം ജങ്കാർ പുനർനിർമാണം; ജില്ലാപഞ്ചായത്ത് 37 ലക്ഷം ചെലവഴിക്കും
തൃശൂർ: അഴീക്കോട്-മുനന്പം ജങ്കാറിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും അറ്റക്കുറ്റപ്പണികൾക്കുമായി ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്. ഏഴുമാസമായി സർവീസ് മുടങ്ങിയ ജങ്കാറിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ 10 ലക്ഷം രൂപ മുൻകൂറായി നൽകിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാപഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. അഴീക്കോട് -മുനന്പം ജങ്കാർ പ്രവർത്തനം ഉടൻ തുടങ്ങണമെന്നും അതിന്റെ പുനർനിർമാണം വേഗത്തിൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കാട്ടകാന്പാൽ ഡിവിഷൻ അംഗം കെ. ജയശങ്കർ നൽകിയ അടിയന്തര പ്രമേയ നോട്ടിസീലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇക്കാര്യം അറിയിച്ചത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ചേർപ്പ്, പാറളം, വല്ലച്ചിറ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കടവല്ലൂർ 2018-19 വർഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂലിയിതരയിനത്തിൽ 25029890 രൂപ വകയിരുത്തിയതായും 203420 തൊഴിൽ ദിനങ്ങൾ ഇതിനായി മാറ്റിവെയ്ക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ…
Read Moreലൈബ്രേറിയനായി തുടങ്ങി മന്ത്രിപദമലങ്കരിച്ച് സിഎൻ; തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വം
തൃശൂർ: ലൈബ്രേറിയനായി തുടങ്ങി തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സിഎൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സി.എൻ. ബാലകൃഷ്ണൻ. പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18-ന് ജനനം. പത്താം ക്ലാസ് പാസായതിനു ശേഷം പുഴയ്ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി ചുമതലയേറ്റു. പൊതുരംഗത്തെ സിഎന്റെ വളർച്ച സംസ്ഥാന മന്ത്രിപദം വരെയെത്തി. 2011ലെ തെരഞ്ഞെടുപ്പിലാണു സി.എൻ. ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായി. അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ഇതേ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. കെ. കരുണാകരന്റെ ഉറ്റ അനുയായിയായാണ് സി.എൻ. അറിയപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. തയ്യാറായില്ലെന്നതും…
Read More