സർക്കാർ ഡോക്ടർമാരുടെ സമരം ; ജി​ല്ല​യി​ൽ 121 ആ​ശു​പ​ത്രി​യി​ലും സ​മ​രം പൂ​ർ​ണം; ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി സ്ട്രൈ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തൃ​ശൂ​ർ ജി​ല്ല​യി​ൽ പൂ​ർ​ണം. 121 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എ​ത്തി​യ രോ​ഗി​ക​ളെ അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തി​രു​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. ഇ​വ​ർ ഒ​പ്പി​ടാ​തെ​യാ​ണ് ഡ്യൂ​ട്ടി ചെ​യ്ത​ത്. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സ​മ​ര​മാ​ണെ​ന്ന​റി​യാ​തെ എ​ത്തി​യ രോ​ഗി​ക​ളെ മ​ട​ക്കി അ​യ​ക്കാ​തെ ഇ​വ​ർ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.മ​റ്റു ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യ രോ​ഗി​ക​ൾ സ​മ​രം മൂ​ലം വ​ല​ഞ്ഞു.  

Read More

ഗുരുവായൂരിൽ ആ​യി​രം രൂ​പ​യ്ക്കു ദ​ർ​ശ​നം; വാർത്ത തെ​റ്റി​ദ്ധാ​ര​ണമൂലം;  സംഭവിച്ചതിനെക്കുറിച്ച് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ

തൃ​​​ശൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ആ​​​യി​​​രം​​ രൂ​​​പ ന​​​ൽ​​​കി​​​യാ​​​ൽ നേ​​​രി​​​ട്ടു​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​മെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ച​​​ര​​​ണം തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ബി.​ മോ​​​ഹ​​​ൻ​​​ദാ​​​സ്. 4,500 രൂ​​​പ ന​​​ൽ​​​കി നെ​​​യ്‌​​വി​​​ള​​​ക്ക് ചീ​​​ട്ടാ​​​ക്കി​​യാ​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കു ദ​​ർ​​ശ​​ന സൗ​​​ക​​​ര്യം ന​​ൽ​​കു​​ന്ന​​തു പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​ത്. അ​​​ഞ്ചു പേ​​​ർ​​​ക്കെ​​​ന്നു​​​ള്ള​​​ത് ഒ​​​രാ​​​ൾ​​​ക്ക് ആ​​​യി​​​രം രൂ​​​പ​​​യാ​​​ക്കു​​​ക​​യാ​​യി​​രു​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് ഇ​​​തു സ്വാ​​​ഗ​​​തം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ക്ഷേ​​​ത്ര സു​​​ര​​​ക്ഷ​​​യ്ക്ക് വ​​​നി​​​ത​​​ക​​​ളെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദ്ദേ​​​ശം വ​​​ന്ന​​​യു​​​ട​​​ൻ അ​​​തു​​ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. ക്ഷേ​​​ത്ര​​​ത്തി​​​ൽ അ​​​ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​ കാ​​ര്യ​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത് ത​​​ന്ത്രി​​​യ​​​ല്ലെ​​​ന്നും ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.

Read More

ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വശികരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ രണ്ടുപേർ അറസ്റ്റിൽ

കൊ​​​ട​​​ക​​​ര: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ ഫേ​​​സ്ബു​​​ക്ക് വ​​​ഴി പ്ര​​​ണ​​​യം​​ന​​​ടി​​​ച്ചു വ​​​ശീ​​​ക​​​രി​​​ച്ച് ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ര​​ണ്ടു യു​​​വാ​​​ക്ക​​​ളെ കൊ​​​ട​​​ക​​​ര സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ കെ. ​​​സു​​​മേ​​​ഷ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​റു​​​കു​​​റ്റി സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​​മ​​​ൽ ടോ​​​മി (22), തേ​​​ജ​​​സ് സേ​​​വ്യ​​​ർ (23) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​തി​​​ൽ അ​​​മ​​​ൽ ടോ​​​മി ഇ​​​തി​​​നു മു​​​ൻ​​​പും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ കാ​​​ല​​​ടി പോ​​​ലീ​​സി​​​ന്‍റെ പി​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്.

Read More

ന​ഴ്സു​മാ​ർ വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​ന്; 16 മു​ത​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം; 24 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം, സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലെ ശ​ന്പ​ള സ്കെ​യി​ൽ പൂ​ർ​ണ​മാ​യും ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കെ​വി​എം ആ​ശു​പ​ത്രി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ഴ്സു​മാ​രു​ടെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ തൃ​ശൂ​രി​ൽ ചേ​ർ​ന്ന യു​എ​ൻ​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ക​ര​ട് വി​ജ്ഞാ​പ​നം അ​ട്ടി​മ​റി​ക്കു​ന്ന മി​നി​മം വേ​ജ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ വെ​ള്ളി​യാ​ഴ്ച ബോ​ർ​ഡ് യോ​ഗം ന​ട​ക്കു​ന്ന കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് യു​എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് 16 മു​ത​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ക്കും. 24 മു​ത​ൽ പ​ണി​മു​ട​ക്കു​ന്ന ന​ഴ്സു​മാ​ർ അ​ന്നു​മു​ത​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റ് പ​ടി​ക്ക​ൽ ഡ്രാ​ഫ്റ്റ് പ്ര​കാ​ര​മു​ള്ള വി​ജ്ഞാ​പ​നം വ​രു​ന്ന​തു​വ​രെ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്താ​നും പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ​ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ജനകീയ ഡോക്ടറെ ഒറ്റദിവസംകൊണ്ട്  വീണ്ടും സ്ഥലംമാറ്റി; മുമ്പ് മാറ്റാൻ ശ്രമം നടന്നപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് റദ്ദാക്കിയിരുന്നു

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ സി​വി​ൽ സ​ർ​ജ​ൻ രാ​ജേ​ഷ് ത​ങ്ക​പ്പ​നെ വീ​ണ്ടും സ്ഥ​ലം മാ​റ്റി. തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സം മു​ന്പ് ഡോ​ക്ട​റെ സ്ഥ​ലം​മാ​റ്റി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന ഡോ​ക്ട​റെ സ്ഥ​ലം മാ​റ്റു​ന്ന​തി​നെ​തി​രെ ന​ഗ​ര​സ​ഭ​യും നാ​ട്ടു​കാ​രും രം​ഗ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് സ്ഥ​ലം​മാ​റ്റ​ൽ ഉ​ത്ത​ര​വ് റ​ദ്ദു​ചെ​യ്ത​താ​യി​രു​ന്നു.​ നാ​ട്ടു​കാ​ർ ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് ആ​ശു​പ​ത്രി പ​ടി​ക്ക​ൽ സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രാ​രും അ​റി​യാ​തെ പെ​ട്ടെ​ന്നാ​ണ് സ്ഥ​ലം മാ​റ്റ​ൽ ഉ​ത്ത​ര​വ് വ​ന്ന​ത്. ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​ന്‍റെ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്.

Read More

വിഷുസദ്യയുണ്ണാം വിലയെ പേടിക്കാതെ; വി​ല​ക്ക​യ​റ്റം ചെ​റു​നാ​ര​ങ്ങ​യ്ക്കു മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കു​ടും​ബ ബ​ജ​റ്റു​ക​ൾ​ക്ക് ആ​ശ്വാ​സം​ന​ൽ​കി വി​ല​ക്ക​യ​റ്റം ഒ​ട്ടു​മി​ല്ലാ​തെ വി​ഷു പ​ച്ച​ക്ക​റി വി​പ​ണി. വി​ഷു​വി​ന് ദി​വ​സ​ങ്ങ​ൾ​മാ​ത്രം ശേ​ഷി​ക്കേ ചെ​റു​നാ​ര​ങ്ങ​യ്ക്കു മാ​ത്ര​മാ​ണ് വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വി​ഷു​ക്കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം വി​റ്റു​പോ​കു​ന്ന ക​ണി​വെ​ള്ള​രി​ക്ക് 20 മു​ത​ൽ 30 രൂ​പ വ​രെ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. ല​ഭ്യ​ത ധാ​രാ​ള​മു​ള്ള​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും വെ​ള്ള​രി​ക്കു വ​ലി​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​വാ​നി​ട​യി​ല്ലെ​ന്ന് ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി ഡെ​ൻ​സി​ൽ പ​റ​ഞ്ഞു. ഫാ​മു​ക​ളി​ലും കൊ​യ്ത്തു​ക​ഴി​ഞ്ഞ​പാ​ട​ങ്ങ​ളി​ലു​മെ​ല്ലാം വി​ഷു ല​ക്ഷ്യ​മാ​ക്കി കൃ​ഷി​ചെ​യ്ത ക​ണി​വെ​ള്ള​രി വി​ള​വെ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ചെ​ങ്ങാ​ലൂ​ർ പാ​ട​ത്ത് ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ വെ​ള്ള​രി കൃ​ഷി ചെ​യ്തി​രു​ന്നു. ക​ണി​വ​യ്ക്കാ​ൻ വാ​ങ്ങു​ന്ന പൂ​വ​ൻ​പ​ഴ​ത്തി​നും വി​ല കൂ​ടി​യി​ട്ടി​ല്ല. കി​ലോ അ​ന്പ​തു​രൂ​പ. അ​തേ​സ​മ​യം ചെ​റു​നാ​ര​ങ്ങ​യ്ക്കു മാ​ത്ര​മാ​ണ് പ​റ​യ​ത്ത​ക്ക വി​ല​ക്ക​യ​റ്റ​മു​ള്ള​ത്.​കി​ലോ​യ്ക്ക് 120 രൂ​പ മു​ത​ൽ 170 രൂ​പ വ​രെ​യാ​യാ​ണ് ചെ​റു​നാ​ര​ങ്ങ വി​ൽ​ക്കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ എ​ണ്ണം മാ​ത്ര​മാ​യി വാ​ങ്ങു​ന്നു​വെ​ങ്കി​ൽ ഒ​ന്നി​ന് എ​ട്ടു രൂ​പ വീ​തം കൊ​ടു​ക്ക​ണം. ആ​ന്ധ്ര​യി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ…

Read More

കൈയേറിയ സ്ഥലക്കാർക്ക് പരാതിയില്ല; ഡി ​സി​നി​മാ​സി​നെ​തി​രാ​യ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണമെന്നാവശ്യപ്പെട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോ​ട​തി വി​ധി​ക്കെ​തി​രേ ന​ട​ൻ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​ർ ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​രു​ന്നു. ദി​ലീ​പ്, മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. ജ​യ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്ത​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. അ​തേ​സ​മ​യം ഇ​രു​വ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൈ​യേ​റ്റ​മോ അ​ന​ധി​കൃ​ത​നി​ർ​മാ​ണ​മോ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തി​നെ​തി​രെ പി.​ഡി. ജോ​സ​ഫ് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​രാ​തി പു​തു​ക്കി​ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 15നാ​ണു വീ​ണ്ടും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി വി​ജി​ല​ൻ​സി​നോ​ട് ഉ​ത്ത​ര​വി​ട്ട​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും…

Read More

ഗാ​ന്ധി​ജി വീ​ണ്ടും സി​നി​മ​യാ​കു​ന്നു, താ​ര​ങ്ങ​ളാ​കാ​ൻ അ​വ​സ​രം; 12 നും 75 ​നും മ​ധ്യേ പ്രായമുള്ള നൂ​റി​ല​ധി​കം അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​വ​സ​രം

തൃ​ശൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റ​ന്പ​താം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​വോ​ദ​യ വി​ഷ​ൻ ച​ല​ച്ചി​ത്രം നി​ർ​മി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ഈ ​ച​ല​ച്ചി​ത്ര​ത്തി​ൽ 12 നും 75 ​നും മ​ധ്യേ പ്രായമുള്ള നൂ​റി​ല​ധി​കം അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. അ​നു​യോ​ജ്യ​രാ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ആ​ദ്യ​ഘ​ട്ട ഓ​ഡി​ഷ​ൻ 19 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ ആ​റു വ​രെ തൃ​ശൂ​ർ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ​യും ബ​യോ​ഡാ​റ്റ​യും സ​ഹി​തം എ​ത്ത​ണം. പ​തി​നെ​ട്ടി​ന ഗാ​ന്ധി​യ​ൻ ക​ർ​മ​പ​രി​പാ​ടി എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യി​ലൂ​ടെ​യും ദൂ​ര​ദ​ർ​ശ​നി​ൽ ഗാ​ന്ധി ദ​ർ​ശ​ൻ എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ​യും മു​പ്പ​ത് വ​ർ​ഷ​മാ​യി ഗാ​ന്ധി​യ​ൻ ആ​ശ​യ പ്ര​ച​ര​ണ രം​ഗ​ത്തു​ള്ള ഡോ. ​സി.​കെ. തോ​മ​സാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ധു​നി​ക ജീ​വി​ത​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ ശാ​സ്ത്രി​യ വീ​ക്ഷ​ണ​ത്തോ​ടെ പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​റും നി​ര​വ​ധി മെ​ഗാ​നാ​ട​ക​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സി.​കെ. തോ​മ​സ് പ​റ​ഞ്ഞു. ഫോ​ണ്‍- 9447079777.…

Read More

ര​ണ്ടാം​വി​ള​യ്ക്ക് കൂടുതൽ വിളവ് കിട്ടുന്ന ര​ണ്ട് വി​ത്തി​ന​ങ്ങ​ൾ കൂ​ടി; വികസിപ്പിച്ചത് പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം 

ഷൊ​ർ​ണൂ​ർ: ര​ണ്ടാം​വി​ള​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പു​തി​യ ര​ണ്ടു​വി​ത്തി​ന​ങ്ങ​ൾ കൂ​ടി ക​ർ​ഷ​ക​രി​ലേ​ക്ക്. പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​ണ് പി​ടി​ബി 61, പി​ടി​ബി 62 എ​ന്നീ സ​ങ്ക​ര​വി​ത്തി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ദീ​ർ​ഘ​കാ​ല മൂ​പ്പു​ള്ള ഇ​ന​മാ​ണി​ത്.2010-ലെ ​വൈ​ശാ​ഖ് വി​ത്തി​ന​ത്തി​നു​ശേ​ഷം കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം പു​റ​ത്തി​റ​ക്കു​ന്ന നെ​ൽ​വി​ത്തു കൂ​ടി​യാ​ണി​ത്. പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. ത​ണ്ടു​ബ​ലം കൂ​ടി​യ​തി​നാ​ൽ ക​തി​രി​ട്ടാ​ൽ വെ​ള്ള​ത്തി​ലേ​ക്കു ചാ​ഞ്ഞു​വീ​ഴി​ല്ല. കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വി​ള​വെ​ടു​ക്കാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.ര​ണ്ടാം​വി​ള​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ശ്വേ​ത, ക​രു​ണ, ഉ​മ എ​ന്നി​വ​യേ​ക്കാ​ൾ വി​ള​വു കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന​തും പു​തി​യ വി​ത്തി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ദീ​ർ​ഘ​കാ​ല വി​ത്തി​ന​മാ​യ പൊ​ന്മ​ണി​യു​ടെ ഒ​പ്പം​നി​ല്ക്കു​ന്ന​താ​ണി​ത്. അ​ടു​ത്ത വി​ള ര​ണ്ടാം​സീ​സ​ണി​ൽ പു​തി​യ വി​ത്തി​ന​ങ്ങ​ൾ ക​ർ​ഷ​ക​രി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​ക്കോ​ൽ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന​തും പു​തി​യ വി​ത്തു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​യ​താ​ണ് പു​തി​യ വി​ത്ത​ന​ങ്ങ​ൾ.

Read More

കാഞ്ഞാണി മാവേലി സ്റ്റോറിൽ നിത്യോപയോഗ സാധനങ്ങൾ എത്തുന്നതും മാവേലിയെപ്പോലെ

കാ​ഞ്ഞാ​ണി: കാ​ഞ്ഞാ​ണി​യി​ലെ മാ​വേ​ലി സ്റ്റോ​റി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ങ്ങ​ൾ വ​രുന്നത് മാവേലിയെപ്പോലെ. ഈ​സ്റ്റ​റി​ന് കാലിയായിരുന്ന മാവേലി സ്റ്റോറിൽ വി​ഷു​വാ​യി​ട്ടും സാ​ധ​ന​ങ്ങ​ൾ എ​ത്തി​യി​ല്ല. സി​വി​ൽ സ​പ്ലൈ​സി​ന്‍റെ തൃ​ശൂ​ർ സ​ബ് ഡി​പ്പോ​യി​ൽ നി​ന്നാ​ണ് കാ​ഞ്ഞാ​ണി മാ​വേ​ലി സ്റ്റോ​റി​ലേ​ക്ക് അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളു​മെ​ത്തു​ന്ന​ത്. എ​ന്നാ​ൽ വി​ഷു​വാ​യി​ട്ട് പോ​ലും ഇ​വി​ടെ​സ്റ്റോ​ക്ക് വ​ന്നി​ട്ടി​ല്ലെ ന്നാ​ണ് ഉ​പ​യോ​ക്ത​ക്ക​ളു​ടെ പ​രാ​തി.​ കാ​ഞ്ഞാ​ണി മാ​വേ​ലി സ്റ്റോ​റി​ൽ മാ​ത്ര​മാ​ണ് ഈ ​അ​നാ സ്ഥ​യെ​ന്ന് ഉ​പ​യോ​ക്ത​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. സ​ബ്സി​ഡി​യു​ള്ള സാ​ധ​ന​ങ്ങ​ൾ വ​ന്നാ​ൽ സാ​ധാ​ര​ണ ഉ​പ​യോ​ക്ത​ക്ക​ൾ ചെ​ല്ലു​ന്പോ​ഴേ​ക്കും ഇ​വ തീ​ർ​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ സ്ഥി​രം മ​റു​പ​ടി​യെ​ന്ന് ഉ​പ​യോ​ക്ത​ക്ക​ൾ പ​റ​യു​ന്നു.​ക​ട​ല​യും പ​രി​പ്പും വി​ല കൂ​ടി​യ വെ​ളി​ച്ചെ​ണ്ണ​യും സോ​പ്പു​മാ​ണ് ഇ​വി​ടെ യു ​ള​ള​ത്. മ​റ്റു​ള്ള മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ വി​ഷു വി​ന്‍റെ സ്റ്റോ​ക്ക് വ​ന്നു. കാ​ഞ്ഞാ​ണി​യി​ൽ മാ​ത്രം വ​ന്നി​ല്ല. കാ​ഞ്ഞാ​ണി സ്റ്റോ​റി​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​അ​തേ​സ​മ​യം കു​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് വെ​ക്കാ​ൻ മാ​വേ​ലി സ്റ്റോ​റി​നു​ള്ളി​ൽ സ്ഥ​ല​മി​ല്ലെ​ന്ന്…

Read More