ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സ്: അഡ്വ. ഉദയഭാനുവിന് ജാമ്യം; കേസിലെ അ​ഞ്ച്, ആ​റു പ്ര​തി​ക​ൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊ​ച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്‍റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അ​ഞ്ച്, ആ​റു പ്ര​തി​ക​ളാ​യ ചക്കര ജോ​ണി, ര​ഞ്ജി​ത് എ​ന്നി​വ​ർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജോ​ണി, ര​ഞ്ജി​ത് എ​ന്നി​വ​രുടെയും ജാമ്യാപേക്ഷകളും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ നിരസിച്ചത്. അതേസമയം ഭാര്യപിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാൾ ജാമ്യവുമായിരുന്നു വ്യവസ്ഥ. സെ​പ്റ്റം​ബ​ർ 29നാ​ണ് നെ​ടു​ന്പാ​ശേ​രി നാ​യ​ത്തോ​ട് സ്വ​ദേ​ശി വി.​എ. രാ​ജീ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ  ഡോ​ക്ട​റു​ടെ വേ​ഷത്തിൽ സുന്ദരികളായ യു​വ​തി​ക​ളുടെ തട്ടിപ്പ് ; അത്യാഹിത വിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്; വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ട് എത്തുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത്

മു​ള​ങ്കു​ന്ന​ത്തുകാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ത​ട്ടി​പ്പി​നാ​യി ഡോ​ക​ട​ർ​മാ​രു​ടെ വേ​ഷം ധ​രി​ച്ച് സു​ന്ദ​രി​ക​ളാ​യ യു​വ​തി​ക​ൾ. ഇ​തി​ന​കം നി​ര​വ​ധി​പേ​ർ​ക്കാ​ണ് പ​ണം ന​ഷ​ട​പെ​ട്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ​യാ​ണ് കൂ​ടു​ത​ലും ഇ​വ​ർ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ട് എ​ത്തു​ന്ന​വ​രു​ടെ കൂ​ടെ​യു​ള്ള​വ​രി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി​യതെ​ന്ന് പ​റ​യു​ന്നു. പ​ല​പ്പോ​ഴും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​വ​ർ ത​ന്നെ​യാ​ണ്. ഇ​വ​രാ​ണ​ങ്കി​ൽ എ​ങ്ങ​നെ​യ​ങ്കി​ലും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മു​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​തു മു​ത​ലെ​ടു​ത്താ​ണ് പു​തി​യ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഡോ​ക്​ട​റു​ടെ കോ​ട്ടും, സ്റ്റെ​ത​സ്കോ​പ്പും കൈ​യി​ൽ പി​ടി​ച്ച് എ​ത്തു​ന്ന യു​വ​തി പ​രി​ക്കേ​റ്റ ആ​ളെ സ​ഹാ​യി​ക്കാ​നെ​ത്തും. തു​ട​ർ​ന്ന് സി​ടി സ​കാ​ൻ, എം​ആ​ർ​ഐ സ​കാ​ൻ എ​ന്നി​വ ചെ​യ്യ​ണ​മെ​ന്നും കൊ​ണ്ടു വ​ന്ന ആ​ളോ​ടു പ​റ​യും. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക രോ​ഗി​യ്ക്ക് ന​ൽ​കി താ​ങ്ക​ൾ വേ​ണ​മെ​ങ്കി​ൽ പൊ​യ്ക്കോ​യെ​ന്ന്് പ​റ​യും. ഇ​ത് കേ​ൾ​ക്കേ​ണ്ട താ​മ​സം കൈ​യി​ലെ പ​ണം ന​ൽ​കി വാ​ഹ​ന​യു​ട​മ സ​ഥ​ലം വി​ടും. പ​ല​പ്പോ​ഴും തു​ക രോ​ഗി​ക്കു…

Read More

കാണേണ്ട കാഴ്ച..!  സന്ധ്യമയങ്ങിയാൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിലെ  ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​റി​ൽ മ​ദ്യ​സേ​വ​യും അ​നാ​ശാ​സ്യ​വും;   എല്ലാത്തിനും കാരണം അധികൃതരുടെ അനാസ്ഥ

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ര​ണ്ട് വ​ർ​ഷ​മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​റി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ സേ​വ​യും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ചി​ട്ടും ഇ​തു വ​രെ കെ​ട്ടി​ടം തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ടി​ല്ല. സ്വ​കാ​ര്യ ക​ട​യു​ട​മ​യു​ടെ​യും ആ​ശു​പ​ത്രി ഓ​ഫി​സ് അ​ധി​കൃ​ത​രു​ടെ​യും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നു വേ​ണ്ടി​യാ​ണ് ജ​നം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വേ​റെ സൗ​ക​ര്യം ആ​ശു​പ​ത്രി​യി​ൽ ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ട്ട് പി​ടി​ച്ച് കി​ട​ക്കു​ന്ന ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ സ്വൈ​ര്യ​വി​ഹാ​രം ആ​ണ്. മ​ദ്യം വാ​ങ്ങി കൊ​ണ്ടു​വ​ന്ന് കൂ​ട്ട​മാ​യി ഇ​രു​ന്ന് കു​ടി​ക്കാ​നാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ട പ​രി​സ​രം ഉ​പേ​യാ​ഗി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടി വ​രു​ന്ന സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ങ്ങ​ൾ, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ണി​ക​ൾ, മ​റ്റു വ​സ​ത്ര​ങ്ങ​ൾ, പാ​യ, പു​ത​പ്പ്, ബ​ക്ക​റ്റു​ക​ൾ, സോ​പ്പ്, ചീ​പ്പ് അ​ട​ക്കു​മു​ള്ള​വ കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​വാ​ൻ വേ​ണ്ടി…

Read More

ആ​ന​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച സു​ഭാ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം; ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​നു നി​യ​ന്ത്ര​ണം; വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പിന് ഇ​ന്നുമു​ത​ൽ ഒ​രാ​ന മാത്രം

ഗു​രു​വാ​യൂ​ർ: ആ​ന​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച പാ​പ്പാ​ൻ സു​ഭാ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​മാ​യി അ​ഞ്ചു ല​ക്ഷം ദേ​വ​സ്വം ഫ​ണ്ടി​ൽ​നി​ന്നു ന​ൽ​കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ഇ​തു ന​ൽ​കാ​ൻ ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​ക്കാ​യി ക​ത്തു​ന​ൽ​കും. സു​ഭാ​ഷി​ന്‍റെ ആ​ശ്രി​ത​ന് ആ​ശ്രി​ത നി​യ​മ​നം വ​ഴി ജോ​ലി ന​ൽ​കും. ഇ​തി​നു പു​റ​മെ ദേ​വ​സ്വം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ​നി​ന്നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു പ​രി​ക്കു​പ​റ്റി അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദേ​വ​കി​ക്കു ചി​കി​ത്സാ​ച്ചെ​ല​വി​നു പു​റ​മെ 50,000 രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കും. ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ധ​ന​സ​ഹാ​യം കൈ​മാ​റും. ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​നു നി​യ​ന്ത്ര​ണം; വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പിന് ഇ​ന്നുമു​ത​ൽ ഒ​രാ​ന മാത്രം ഗു​രു​വാ​യൂ​ർ: ആ​ന പാ​പ്പാ​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി​യി​ലെ വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് ഒ​രാ​ന മ​തി​യെ​ന്നു ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലും…

Read More

ആ ശബ്ദം കേട്ടില്ലായിരുന്നെങ്കിൽ..! കാട്ടിൽകുടുങ്ങിയ യുവാക്കളെ  അവശനിലയിലൽ ​കണ്ടെ​ത്തി; ശബ്ദം പുറപ്പെടുവിച്ചു നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്; വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു

ഒ​ല്ലൂ​ർ: വ​ഴി​തെ​റ്റി വ​ന​ത്തി​ല​ക​പ്പെ​ട്ട യു​വാ​ക്ക​ളെ ര​ണ്ടു​ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഉ​ൾ​ക്കാ​ട്ടി​ൽ ക​ണ്ടെ​ത്തി.  ഞാ​യ​റാ​ഴ്ച മ​രോ​ട്ടി​ച്ചാ​ൽ ഇ​ല​ഞ്ഞി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​പ്ര​ദേ​ശ​ത്ത് അ​ക​പ്പെ​ട്ട ചാ​വ​ക്കാ​ട് തി​രു​വ​ത്ര പു​ത്ത​ൻ​ക​ട​പ്പു​റം പ​ഞ്ച​വ​ടി വീ​ട്ടി​ൽ മൂ​ർ​ത്തി​യു​ടെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (26), സു​ഹൃ​ത്ത് വ​ട​ക്കേ​ക്കാ​ട് ചി​രി​യ​ങ്ക​ണ്ട​ത്ത് സി​റി​ൽ (24) എ​ന്നി​വ​രെ​യാ​ണ് ചീ​ര​ക്കു​ണ്ടി​ൽ​നി​ന്നും 12 കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ കൊ​ടും​കാ​ട്ടി​ൽനി​ന്നും തെ​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി പോയ 90ഓ​ളം വ​രു​ന്ന തെ​ര​ച്ചി​ൽ സം​ഘ​ങ്ങ​ളി​ൽ, വ​ര​ന്ത​ര​പ്പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​യ ഏ​ഴം​ഗ​സം​ഘ​മാ​ണ് ഉ​ൾ​വ​ന​ത്തി​ലെ കാ​ട്ടു​ചോ​ല​യ്ക്ക​രി​കി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ചമു​ത​ൽ വ​ന​ത്തി​നു​ള്ളി​ൽ വ​നം​വ​കു​പ്പും നാ​ട്ടു​കാ​രു​മെ​ല്ലാം ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും യു​വാ​ക്ക​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു തി​രി​ച്ച ആ​ദ്യ തെ​ര​ച്ചി​ൽ സം​ഘം വൈ​കീ​ട്ട് ആ​റോ​ടെ തി​രി​ച്ചു​പോ​ന്നു. വീ​ണ്ടും രാ​ത്രി എ​ട്ടി​ന് അ​ടു​ത്ത സം​ഘം വ​ന​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ലി​നു പു​റ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​യി 90ഓ​ളം വ​രു​ന്ന സം​ഘം…

Read More

രാവിലെ മര്യാദക്കാരനായ ജീവനക്കാരൻ രാത്രിയിൽ കഞ്ചാവ് കച്ചവടവും;  ഫ്രാ​ങ്കോയുടെ കച്ചവട രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങന്‍റെ

ചാ​ല​ക്കു​ടി: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​റ്റി​രു​ന്ന യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. നാ​യ​ര​ങ്ങാ​ടി ക​ണ്ണ​നാ​യ്ക്ക​ൽ ഫ്രാ​ങ്കോ (19)യെ​യാ​ണ് എ​സ്ഐ ജ​യേ​ഷ് ബാ​ല​നും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. ടൗ​ണി​ലെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ്മാ​നാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ടൗ​ണി​ലെ പ​ല​സ്ഥാ​പ​ന​ങ്ങ​ളി​ലും പാ​ർ​ട്ട്ടൈം ജോ​ലി ചെ​യ്തു​വ​രു​ന്ന യു​വാ​ക്ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​ണ് ഇ​യാ​ൾ കൂ​ടു​ത​ലും ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത്. ഇ​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഡി​വൈ​എ​സ്പി പി.​എ​സ്. ഷാ​ഹു​ൽ ഹ​മീ​ദ് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് എ​സ് ഐ​യും സം​ഘ​വും മ​ഫ്ടി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഇ​യാ​ളെ പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചി​ട്ടു​ള്ള​താ​ണ്. നൂ​റു​ഗ്രാം ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ബൈ​ക്കി​ന്‍റെ ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സി​ൽ സൂ​ക്ഷി​ക്കു​ന്ന ക​ഞ്ചാ​വ് ദൂ​രെ മാ​റി​നി​ന്ന് ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്പോ​ൾ അ​തി​ൽ​നി​ന്നും എ​ടു​ത്തു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. നേ​ര​ത്തെ​ത​ന്നെ ഇ​യാ​ളെ…

Read More

കലയുടെ മാമാങ്കത്തിനുള്ള തുടക്കം കുറിച്ച് തേ​ക്കി​ൻ​കാട് പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി; കാ​ൽ​നാ​ട്ടു​ക​ർ​മം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു

തൃ​ശൂ​ർ: ജ​നു​വ​രി ആ​റു​മു​ത​ൽ 10 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി. തേ​ക്കി​ൻ​കാ​ട് എ​ക്സി​ബി​ഷ​ൻ മൈ​താ​നി​യി​ൽ ഒ​രു​ക്കു​ന്ന പ്ര​ധാ​ന​വേ​ദി​യു​ടെ കാ​ൽ​നാ​ട്ടു​ക​ർ​മം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി. പി.​കെ. ബി​ജു എം​പി, എം​എ​ൽ​എ​മാ​രാ​യ അ​നി​ൽ അ​ക്ക​ര, മു​ര​ളി പെ​രു​നെ​ല്ലി, കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, കെ. ​രാ​ജ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി. ര​ണ്ടു വേ​ദി​ക​ൾ​ക്കു​ള്ള സ്ഥ​ല​ങ്ങ​ളാ​ണു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​മ​ത് ഒ​രു വേ​ദി​ക്കു​കൂ​ടി ആ​ലോ​ച​ന​യു​ണ്ട്. പ്ര​ധാ​ന​വേ​ദി​ക്കാ​യി 35,000 സ്ക്വ​യ​ർ​ ഫീ​റ്റി​ലാ​ണു പ​ന്ത​ൽ ഒ​രു​ക്കു​ന്ന​ത്. ക​ലോ​ത്സ​വ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി 10,000 സ്ക്വ​യ​ർ​ഫീ​റ്റി​ന്‍റെ പ​ന്ത​ലും മൈ​താ​നി​യി​ൽ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍​ഹാ​ളി​ൽ ക​രി​യ​ർ എ​ക്സ്പോ​യും ഉദ്ഘാടന ദിനം ദൃശ്യവിസ്മയവും സം​ഘ​ടി​പ്പി​ക്കും.

Read More

പണി കൊടുത്ത കൈക്ക് തന്നെ..!  ബം​ഗ​ളൂ​രു​വി​ലെ ജോ​ലി​സ്ഥ​ല​ത്തു മലയാളിയായ കെട്ടിടനിർമാണ തൊഴിലാളിയുടെ  മരണം: സംഭവം കൊലപാതകമെന്ന് പോലീസ്;   രണ്ടു മലയാളികൾ അറസ്റ്റിൽ

അ​രി​മ്പൂ​ർ (തൃശൂർ): കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​രി​ന്പൂ​ർ കൈ​പ്പി​ള്ളി സ്വ​ദേ​ശി​യെ ബം​ഗ​ളൂ​രു​വി​ലെ ജോ​ലി​സ്ഥ​ല​ത്തു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ർ ഏ​ന​ാമ്മാ​വ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടുപേ​രെ ബം​ഗ​ളൂ​രു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​രി​ന്പൂ​ർ കൈ​പ്പി​ള്ളി സി​എ​ൻ സെ​ന്‍റ​റി​ന​ടു​ത്ത് ചേ​രി​യേ​ക്ക​ര ജോ​യി(44)യാണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ച്ച​നാ​ഹ​ള്ളി​യി​ലെ വീ​ടു പ​ണി​ന​ട​ക്കു​ന്ന സ്ഥ​ല​ത്തു ജോ​യി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​കയായിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​തീ​ഷ്, ജോ​സ് എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​രി​ൽനി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ ബം​ഗ​ളൂ​രുവിലേ​ക്കു കൊ​ണ്ടുപോ​യി. സം​ഭ​വ സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വേ​റെ ചി​ല​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തി​രു​ന്നു. മ​ജ​സ്റ്റി​ക് ജം​ഗ്ഷ​നു​സ​മീ​പം കാ​ച്ച​നാ​ഹ​ള്ളി​യി​ൽ ബ​ന്ധു​വി​ന്‍റെ വീ​ടുനി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടുവ​ർ​ഷ​മാ​യി ജോ​യി ബം​ഗ​ളൂ​രുവിലാ​യി​രു​ന്നു. ഈ ​വീ​ട്ടി​ൽത​ന്നെ​യാ​ണ് ജോ​യി താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ബംഗളുരുവിൽനിന്നു വീ​ട്ടി​ലേ​ക്കു വി​ളി​ച്ച ജോ​യി ചി​ല​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​താ​യും ഞാ​യ​റാ​ഴ്ച വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​താ​യും അ​റി​യി​ച്ചി​രു​ന്നു. അ​തി​നുശേ​ഷ​മാ​ണ് കൊ​ല​പാ​ത​ക​ം നടന്നതെ​ന്നു…

Read More

ഒരു നാട് ഒന്നുച്ചു പറ‍യുന്നു  ഡോക്ടറെ ഞങ്ങൾക്ക് വേണം..! ജനകീയ  ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം​മാ​റ്റാ​നു​ള്ള  നീ​ക്കത്തിനെതിരെ കൂ​ട്ട​ധ​ർ​ണ

ചാ​ല​ക്കു​ടി: ജ​ന​കീ​യ ഡോ​ക്ട​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം​മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​ശു​പ​ത്രി​പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ മേ​രി ന​ള​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ, റീ​ന ഡേ​വീ​സ്, സ​ര​ള നീ​ല​ങ്കാ​ട്ടി​ൽ, എ​ൻ.​പി.​ഭാ​സ്ക​ര​ൻ, ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ.​സു​രേ​ഷ്, സി.​കെ.​പോ​ൾ, അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ.​അ​നി​ൽ​ലാ​ൽ, കെ.​എ​ൽ.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​അ​ര​വി​ന്ദാ​ക്ഷ​ൻ സ്വാ​ഗ​ത​വും ദീ​പു ദി​നേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു. ചാ​ലക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചേ​ന​ത്ത്നാ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി. ​പ്ര​കാ​ശ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ടി. സാ​ബു, ടി.​എ. മേ​നോ​ൻ, സി.​കെ. പോ​ൾ, ജാ​ൻ​സി മാ​ത്യു, ഇ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ജോ​യി വാ​ച്ചാ​ലു​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ…

Read More

“ആ ശങ്ക’ തീർക്കാൻ  സമീപിക്കണം അ​യ​ൽ​വീ​ടു​ക​ളെ.. !മ​ട്ട​ത്തു​കാ​ട് ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾക്കും അധ്യാപകർക്കും  പ്രാ​ഥ​മി​ക ആ​വ​ശ്യ​നി​ർ​വ​ഹ​ണ​ത്തി​ന് അ​യ​ൽ​വീ​ടു​ക​ളെ ആശ്രയിക്കേണ്ട ഗതികേട്

അ​ഗ​ളി: മ​ട്ട​ത്തു​കാ​ട് ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ (ത​മി​ഴ്മീ​ഡി​യം) വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്രാ​ഥ​മി​ക ആ​വ​ശ്യ​നി​ർ​വ​ഹ​ണ​ത്തി​ന് അ​യ​ൽ​വീ​ടു​ക​ളെ ആ​ശ്ര​യി​ക്ക​ണം. 1964 ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സ്കൂ​ൾ ഇ​ന്നും അ​വ​ഗ​ണ​ന​യു​ടെ പി​ടി​യി​ലാ​ണ്. ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ലാ​യി 138 കു​ട്ടി​ക​ളാ​ു പ​ഠി​താ​ക്ക​ൾ. ഇ​തി​ൽ 65 ശ​ത​മാ​ന​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. സ്കൂ​ളി​ൽ കു​ടി​വെ​ള്ളം ഇ​ല്ലെ​ന്ന​താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഒ​ന്ന്. കാ​ൽ​കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നു കൊ​ടു​ങ്ങ​ര​പ​ള്ള​ത്തി​ൽ എ​ത്തി​യാ​ലേ വെ​ള്ളം ല​ഭ്യ​മാ​കൂ. മു​ൾ​ചെ​ടി​ക​ൾ പ​ട​ർ​ന്ന കാ​ട്ടാ​ന​ശ​ല്യം ഏ​റെ​യു​ള്ള പ്ര​ദേ​ശ​മാ​ണി​വി​ടം. ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും കു​ടി​വെ​ള്ളം​തേ​ടി ഈ ​അ​പ​ക​ട​മേ​ഖ​ല​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. കു​റേ​പേ​ർ അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ ആ​ശ്ര​യം​തേ​ടും. ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണു സ്കൂ​ളി​ൽ വെ​ള്ളം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ത്റൂ​മു​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​വ നോ​ക്കു​കു​ത്തി​ക​ളാ​യി​മാ​റി. സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്ഥ​ല​ത്തു പൂ​ച്ചെ​ടി​ക​ൾ​പോ​ലും വ​ള​ർ​ത്താ​ൻ വെ​ള്ള​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​മൂ​ലം ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. മ​ണ്‍​സൂ​ണ്‍ മ​ഴ തീ​ർ​ത്തും ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​മാ​ണി​വി​ടം. തു​ലാ​വ​ർ​ഷ​ത്തെ ആ​ശ്ര​യി​ച്ചാ​ണു കൃ​ഷി​രീ​തി​ക​ൾ. വേ​ന​ൽ അ​ധി​ക​രി​ക്കു​ന്ന​തോ​ടെ കൊ​ടു​ങ്ങ​ര​പ്പ​ള്ള​വും…

Read More