നെ​ല്ലി​യാമ്പ​തി​യി​ലെ പേ​ര​യ്ക്ക ജാ​മും വ​യ​നാ​ട്ടി​ലെ തേ​നും ഇനി ഒരു കുടക്കീഴിൽ..!   സംസ്ഥാനത്തെ ആദ്യ അ​ഗ്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തൃശൂരിൽ ;  16നു ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നെ​ല്ലി​യാ​ന്പ​തി ഫാ​മി​ലെ പേ​ര​യ്ക്ക ജാ​മും വ​യ​നാ​ട​ൻ കാ​ടു​ക​ളി​ലെ തേ​നു​മെ​ല്ലാം ഇ​നി ഒ​രി​ട​ത്തു​നി​ന്നു വാ​ങ്ങാം. കേ​ര​ള​ത്തി​ലെ ആ​ദ്യ അ​ഗ്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 16നു ​തൃ​ശൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ന്പൂ​ക്കാ​വ് മൃ​ഗ​ശാ​ല​യ്ക്കു സ​മീ​പ​ത്തു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന കേ​ര​ള​ശ്രീ അ​ഗ്രൊ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കു​ടും​ബ​ശ്രീ, മ​ത്സ്യ​ഫെ​ഡ്, നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് തു​ട​ങ്ങി​യ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണു വി​ൽ​പ​ന​യ്ക്കെ​ത്തി​ക്കു​ക. എ​ക്സ്ബി​ഷ​നു​ക​ൾ ന​ട​ക്കു​ന്പോ​ൾ മാ​ത്രം വാ​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്ന ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ല​ക്ഷ്യ​മെ​ന്നു കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ത്തു മു​ത​ലു​ള്ള എ​ല്ലാ കാ​ർ​ഷി​ക സാ​മ​ഗ്രി​ക​ക​ളും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കും. തൂ​ന്പ മു​ത​ൽ കൊ​യ്ത്തു​മെ​തി യ​ന്ത്ര​ങ്ങ​ൾ വ​രെ​യു​ള്ള കൃ​ഷി​യു​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ​നി​ന്നു ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു അ​വി​ടെ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. ഗു​ണ​മേ​ന്മ​യു​ള്ള…

Read More

ഗു​രു​വാ​യൂ​രി​ൽ ശീ​വേ​ലി​ക്കി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു; തിരക്കുകൾക്കിടയിൽപ്പെട്ട് നിരവധി പേർക്ക് പരുക്ക്

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു. തൃ​ശൂ​ർ പെ​രി​ങ്കോ​ട് കോ​ത​ച്ചി​റ സു​ഭാ​ഷാ​ണു 37  ആണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന്‍റെ ര​ണ്ടാം പ്ര​ദ​ക്ഷി​ണ​ത്തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. ശ്രീ​കൃ​ഷ്ണ​ൻ എ​ന്ന കൊ​ന്പ​നാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​തോ​ടെ മ​റ്റ് ര​ണ്ട് ആ​ന​ക​ൾ​കൂ​ടി വി​ര​ണ്ടോ​ടി. ഇ​തി​നി​ടെ ശ്രീ​കൃ​ഷ്ണ​ൻ സു​ഭാ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു. തി​ര​ക്കു​ക​ൾ​ക്കി​ടെ, വീ​ണ് മ​റ്റു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ദേ​വ​കി​യ​മ്മ, ക​ണ്ണൂ​ർ സ്വ​ദേ​ശി ഋ​ഷി​കേ​ശ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Read More

എന്തൊരു ഒത്തൊരുമയ്..!  കാ​ർ​ഷി​ക രം​ഗ​ത്തെ ഗ​വേ​ഷ​ക​ർ പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ നിന്നും ഉദ്യോഗസ്ഥർ ഫയലിൽ നിന്നും  വയലിലേക്ക് ഇറങ്ങി വരണമെന്ന് കൃ​ഷി​മ​ന്ത്രി സു​നി​ൽ​കു​മാ​ർ

കൊ​ട​ക​ര: കാ​ർ​ഷി​ക​രം​ഗ​ത്തെ ഗ​വേ​ഷ​ക​ർ പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്ന പാ​ട​ത്തേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ നി​ന്ന് വ​യ​ലി​ലേ​ക്കും ഇ​റ​ങ്ങി​വ​ര​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട​ക​ര​യി​ൽ തു​റ​ന്ന ബ്ലോ​ക്കുത​ല വി​ള ആ​രോ​ഗ്യ​പ​രി​പാ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക വി​ള​ക​ളി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ല്പന്ന​ങ്ങ​ൾ ഉ​ണ്ടാക്കി ​വില്പന ന​ട​ത്തി​യാ​ലേ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കി മു​ന്നോ​ട്ടു​പോ​കാ​നാ​വൂ. ഇ​തിന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​യ​നാ​ട്ടി​ൽ നേ​ന്ത്ര​ക്കാ​യ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഴ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യു​ള്ള കേ​ന്ദ്രം തു​റ​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടാമ​ത്തെ കേ​ന്ദ്രം വൈ​കാ​തെ ചാ​ല​ക്കു​ടി​യി​ലെ പ​രി​യാ​ര​ത്ത് തു​റ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് വൈ​കാ​തെ രൂ​പൂക​രി​ക്കും. കൃ​ഷി​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ളി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കുന്നതി​നു പ​ക​രം വൃ​ക്ഷ​ത്തൈ​ക​ൾ​ക്കു വെ​ള്ള​മൊ​ഴി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്താ​ൽ മ​തി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നു പ​ക​രം വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്താ​ൽ പ​ല​താ​ണ് ഗു​ണ​ങ്ങ​ൾ. ച​ട​ങ്ങി​ന്‍റെ ഓ​ർ​മ്മ​യാ​യി…

Read More

ക​ട​ൽ ക​ര​യി​പ്പി​ച്ച​വ​ർ​ക്കി​ട​യി​ൽ  ക​ട​ലോ​ളം സ്നേ​ഹ​വു​മാ​യി സി​സ്റ്റ​ർ​മാ​രും കു​ട്ടി​ക​ളും; തൃ​ശൂ​ർ സി​എം​സി സി​സ്റ്റേ​ഴ്സ് പ്രൊ​വി​ൻ​ഷ്യലിലെ സി​സ്റ്റർമാരും  സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​കളുമാണ് സഹായവുമായെത്തിയത്

‌തൃ​ശൂ​ർ: പു​ഴു​ക്ക​ൾ നി​റ​ഞ്ഞ വീ​ടു​ക​ളി​ലേ​ക്കു മ​ടി​യി​ല്ലാ​തെ സ​ഹാ​യ ഹ​സ്ത​വു​മാ​യി സി​സ്റ്റ​ർ​മാ​രും കു​ട്ടി​ക​ളു​മെ​ത്തി​യ​ത് എ​റി​യാ​ട് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വെ​ള്ള​വും മ​ണ്ണും ക​യ​റി​യ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ തൂ​ന്പ​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും കൈ​യു​റ​ക​ളു​മൊ​ക്കെ​യാ​യാ​ണു പോ​യ​ത്. ഇ​തി​നു പു​റ​മേ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള ക​ല​ങ്ങ​ളും മ​റ്റു പാ​ത്ര​ങ്ങ​ളു​മെ​ടു​ത്തി​രു​ന്നു. തൃ​ശൂ​ർ സി​എം​സി സി​സ്റ്റേ​ഴ്സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ അ​നി​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ എ​റി​യാ​ടെ​ത്തി​യ​ത്. പ​ല വീ​ടു​ക​ളി​ലെ​യും വ​സ്ത്ര​ങ്ങ​ളും മ​റ്റു​മെ​ടു​ത്തു മാ​റ്റു​ന്പോ​ൾ തൊ​ങ്ങ​ൻ​പു​ഴു​ക്ക​ൾ നി​റ​ഞ്ഞി​രു​ന്നു​വെ​ന്ന് സി​സ്റ്റ​ർ ഡോ. ​കാ​ർ​മ​ൽ പ​റ​ഞ്ഞു. ഒ​ട്ടുമി​ക്ക വീ​ടു​ക​ളി​ലും വെ​ള്ള​വും മ​ണ്ണും നി​റ​ഞ്ഞ​തോ​ടെ പു​ഴു​ക്ക​ളും നി​റ​ഞ്ഞ​ത് ആ​ളു​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ക മാ​ത്ര​മ​ല്ല പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ​യും വ​ലി​യ​വ​ർ​ക്കു​മൊ​ക്കെ ശു​ശ്രൂ​ഷ ന​ൽ​കി മ​രു​ന്നു ന​ൽ​കാ​നും മ​റ​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോ​മു​ക​ളും ബു​ക്കു​ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ ഒ​ഴു​കിപ്പോയ​ത് ഇ​വ​രെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്ക​യാ​ണ്. വി​വി​ധ…

Read More

നാലുവയസുകാരിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ;  പ്ര​തി​ വിജയനെതിരേ മ​നു​ഷ്യ​ക്ക​ട​ത്തി​നു കേ​സ്;  മോഷണകുറ്റത്തിന് ജയിൽ ശിക്ഷ  അനുഭവിച്ചയാളെന്ന് പോലീസ്

തൃ​ശൂ​ർ: പൂത്തോ​ളി​ൽനി​ന്നു നാ​ലു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോയ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്തി​നു കേ​സ്. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി വി​ജ​യ​നെ​തി​രെ​യാ​ണ് വെ​സ്റ്റ് പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്തി​നു കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പൂ​ത്തോ​ളി​ൽനി​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​മേ​ശ്- പൂ​നം ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ കാ​ജ​ലി​നെ ഭി​ക്ഷയാ​ചി​ച്ചെ​ത്തി​യ വി​ജ​യ​ൻ സ്നേ​ഹം ന​ടി​ച്ചു ത​ട്ടി​ക്കൊ ണ്ടു​പോ​യ​ത്. തു​ട​ർ​ന്നു കു​ന്നം​കു​ള​ത്തുനി​ന്ന് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യോ​ടൊ​പ്പം കു​ട്ടി​യെ ക​ണ്ട നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വിവ രങ്ങ ൾ പുറത്തു വന്നത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ പോലീ​സി​ൽ ഏൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ കേ​സി​ൽ ഇ​യാ​ൾ ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ണ്ടെ​ന്നു പോലീ​സ് പ​റ​ഞ്ഞു. ഏ​താ​നും വ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ ജി​ല്ല​യി​ലെ​ത്തി​യ​ത്.

Read More

ഗുരുവായൂരിലെ റോഡിൽ അധികാരികളുടെ വാരിക്കുഴി; അപകടം ഒഴിവാക്കാൻ കുഴികൾക്ക് മുകളിൽ അ​പാ​യ സൂ​ച​ന നല്‌കി ഓട്ടോ ഡ്രൈവർമാർ

ഗു​രു​വാ​യൂ​ർ: ​റോ​ഡി​ന് ന​ടു​വി​ൽ അ​പ​ക​ട​കു​ഴി​ക​ൾ തീ​ർ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വാ​ട്ട​ർ അ​തോ​റ​റ്റി​യും നാ​ട്ടു​കാ​രേ​യും തീ​ർ​ഥാ​ട​ക​രേ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.​ ഡ്രൈ​ർ​മാ​രു​ടെ ക​ണ്ണു തെ​റ്റി​യാ​ൽ വാ​ഹ​നം കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സ്ഥി​തി​യി​ലാ​ണ് ഗു​രു​വാ​യൂ​രി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ.​ അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മാ​ൻ​ഹോ​ൾ ടാ​ങ്കി​ന്‍റെ സീ​ൽ ചെ​യ്ത കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നാ​ണ് കു​ഴി​ക​ൾ രൂ​പ​പെ​ട്ടി​ട്ടു​ള്ള​ത്.​ കി​ഴ​ക്കേ​ന​ട ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലാ​ണ് വ​ൻ കു​ഴി. പ​രി​സ​ര​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ഇ​തി​നു മു​ക​ളി​ൽ അ​പാ​യ സൂ​ച​ന വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ടു പോ​വു​ക​യാ​ണ്. കു​ഴി​ക്കു മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു പോ​യ​തി​നെ തു​ട​ർ​ന്ന് ക​ന്പി​ക​ളാ​ണ് പു​റ​ത്തേ​ക്ക് നി​ൽ​ക്കു​ന്ന​ത്. മാ​ൻ​ഹാ​ളി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​ന് അ​ട​ച്ചു സീ​ൽ ചെ​യ്ത കോ​ണ്‍​ക്രീ​റ്റു​ക​ൾ വാ​ട്ട​ർ അ​തോ​റ​റ്റി പൊ​ളി​ച്ച​തോ​ടെ​യാ​ണ് മാ​ൻ​ഹോ​ളി​ന്‍റെ ഭാ​ഗ​ത്ത കു​ഴി​ക​ൾ രൂ​പ​പെ​ട്ട​ത്. ബ​സ് സ്റ്റാ​ന്‍ഡ്, തെ​ക്കേ​ന​ട, റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വ​ടി​ങ്ങ​ളി​ലെ​ല്ലാം കു​ഴി​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ​മു​ൻപ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്നുള്ള പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്് മാ​ൻ ഹാ​ൾ…

Read More

ഹിന്ദി നഹി മാലൂം..! അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ മലയാളിയെ നാട്ടുകാർ പിടികൂടി; യുവാവിനെ കുടിക്കിയത് ബീവറേജിലെ ബിൽ.

കു​ന്നം​കു​ളം: മൂ​ന്നു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കു​ട്ടി​യെ തി​രി​കെ ല​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ കു​ന്നം​കു​ളം അ​രി മാ​ർ​ക്ക​റ്റി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ​ക​ണ്ട മൂ​ന്ന് വ​യ​സു​കാ​രി കാ​ജ​ലി​നെ​യും കൊ​ല്ലം കു​ണ്ട​റ ജ​യ​ന്തി​നി സ്വ​ദേ​ശി വി​ജ​യ​നെ​യു (45 ) മാ​ണു നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ കു​ന്നം​കു​ള​ത്തെ​ത്തി​യ​താ​ണു വി​ജ​യ​ൻ. ഹി​ന്ദി ഭാ​ഷ സം​സാ​രി​ച്ചി​രു​ന്ന കു​ട്ടി​യോ​ട് വി​ജ​യ​ൻ ത​മി​ഴും മ​ല​യാ​ള​വും ചേ​ർ​ന്ന ഭാ​ഷ സം​സാ​രി​ക്കു​ന്ന​തു ക​ണ്ട ആ​ളു​ക​ൾ​ക്കു സം​ശ​യം തോ​ന്നി​യ​താ​ണ് ഇ​യാ​ൾ പി​ടി​ലാ​കാ​ൻ കാ​ര​ണം. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു കി​ട്ടി​യ ബീ​വ​റോ​ജ​സ് ബി​ല്ലി​ൽ പൂ​ത്തോ​ൾ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തു ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേസ​മ​യം തൃ​ശൂ​ർ പൂ​ത്തോ​ളി​ൽ പോ​ട്ട​യി​ൽ ലൈ​ൻ ജി​മ്മി കോ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി…

Read More

യൂണിഫോമെങ്കിൽ ജയലിൽ കൈത്തറി തന്നെ..! സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യൂ​ണി​ഫോം ജ​യി​ലി​ൽ നി​ന്ന്; മൂ​ന്നു ജ​യി​ലു​ക​ളി​ൽ നി​ന്ന് യൂ​ണി​ഫോ​മു​ക​ൾ എ​ത്തും

വി​യ്യൂ​ർ: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യൂ​ണി​ഫോം കേ​ര​ള​ത്തി​ലെ മൂ​ന്നു ജ​യി​ലു​ക​ളി​ൽ നി​ന്നെ​ത്തും. ജ​യി​ൽ കൈ​ത്ത​റി യൂ​ണി​റ്റി​ൽ നി​ന്നാ​ണ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് യൂ​ണി​ഫോ​മു​ക​ൾ നെ​യ്ത് എത്തിക്കുക. വി​യ്യൂ​ർ ജ​യി​ലി​ലും ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി. ഇ​തു​വ​ഴി ജ​യി​ൽ കൈ​ത്ത​റി യൂ​ണി​റ്റി​ന് പു​തു​ജീ​വ​ൻ കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ മൂ​ന്നു ജ​യി​ലു​ക​ളി​ലി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ അ​നു​മ​തി​യാ​യി​ട്ടു​ള്ള​ത്. ഒ​രു വി​ദ്യാ​ർ​ഥിക്ക് ര​ണ്ട് യൂ​ണി​ഫോം എ​ന്ന നി​ല​യ​ക്ക് 24 ല​ക്ഷം മീ​റ്റ​ർ തു​ണി​യാ​ണ് വേ​ണ്ടി വ​രു​ന്ന​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ ഇ​വ കേ​ര​ള​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ജ​യി​ലി​ൽ ജി​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​യ മു​തി​ർ​ന്ന ആ​ളു​ക​ളാ​ണ് കൈ​ത്ത​റി നെ​യ്ത്തു​ശാ​ല​യി​ൽ ഉ​ള്ള​ത്. എ​ന്നാ​ൽ ആ​ധു​നി​ക ത​റി​ക​ളി​ൽ പ​രീ​ശി​ല​നം ല​ഭി​ച്ച​വ​ർ കു​റ​വാ​ണ്. യു​വാ​ക്ക​ള​യ ത​ട​വു​കാ​ർ നെ​യ്ത്തു​രം​ഗ​ത്തേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്. യു​വ​ത​ട​വു​കാ​രു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ച്…

Read More

തലയ്ക്ക് മീതേ..!  അ​തി​ര​പ്പി​ള്ളി പ​ദ്ധ​തിക്ക്  ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ അ​നു​കൂ​ല നി​ല​പാ​ട്; സി​പി​ഐ​യി​ലും കോ​ണ്‍​ഗ്ര​സി​ലും അ​സ്വ​സ്ഥ​ത പു​ക​യു​ന്നു

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി രം​ഗ​ത്തു വ​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​സ്വ​സ്ഥ​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പ​ദ്ധ​തി ഒ​രു വി​ധ​ത്തി​ലും ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ആ​ദ്യം മു​ത​ൽ ത​ന്നെ രം​ഗ​ത്തു​ള്ള ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ​യു​ടെ ശ​ക്ത​നാ​യ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വാ​ണ് അ​നു​കൂ​ല നി​ല​പാ​ടു​മാ​യി രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​ത് ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന​റി​യാ​ത്ത നി​ല​പാ​ടി​ലാ​ണ് ഈ ​നേ​താ​വ്. ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് നേ​താ​വും പാ​ർ​ട്ടി​യു​ടെ തൊ​ളി​ലാ​ളി സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി​യു​ടെ നേ​താ​വു​മാ​യ എ​ൻ.​രാ​ജ​നാ​ണ് പ​ദ്ധ​തി​ക്ക​നു​കൂ​ല​മാ​യ നി​ല​പാ​ട് വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ തൃ​ശൂ​രി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ പാ​ർ​ട്ടി​യം​ഗ​മെ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. യാ​ഥാ​ർ​ഥ്യ​ത്തെ മ​ന​സി​ലാ​ക്കി​യാ​ണ് പ​ദ്ധ​തി വേ​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞ​തെ​ന്നാ​ണ് എ​ൻ.​രാ​ജ​ന്‍റെ നി​ല​പാ​ട്. വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ പ​ദ്ധ​തി​യെ​ന്ന നി​ല​യി​ലാ​ണ് അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യെ വി​ദ​ഗ്ധ​ർ…

Read More

സലീമിന്‍റെ മഞ്ഞൾ മാഹാത്മ്യം..! മ​ഞ്ഞ​ൾ കൃഷിയിലേക്ക് തിരിഞ്ഞത് സാമ്പത്തിക ഭദ്രതയ്ക്കല്ല;  ജീ​വ​ൻ തി​രു​ച്ചു​ന​ൽ​കി​യ മ​രു​ന്നിന്‍റെ പ്രചരണത്തിന്; സലിമിന്‍റെ മഞ്ഞൾ കൃഷിക്ക് പിന്നിലെ കഥയിങ്ങനെ…

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ലീ​മി​ന് മ​ഞ്ഞ​ൾ ക​റി​കൂ​ട്ടു​മാ​ത്ര​മ​ല്ല, ജീ​വ​ൻ തി​രു​ച്ചു​ന​ൽ​കി​യ മ​രു​ന്നാ​ണ്. വ​ള്ളി​വ​ട്ടം സ്വ​ദേ​ശി കാ​ട്ട​ക​ത്ത് മു​ഹ​മ്മ​ദ് സ​ലിം എ​ന്ന ക​ർ​ഷ​ക​ന് ജീ​വി​തം തി​രി​ച്ചു ല​ഭി​ച്ച​തോ​ടെ തു​ട​ങ്ങി​യ​താ​ണ് മ​ഞ്ഞ​ളി​നോ​ടു​ള്ള പ്രേ​മം. ഇ​പ്പോ​ൾ സ്വ​ന്ത​മാ​യു​ള്ള കൃ​ഷി​യി​ട​ത്തി​ലെ​ല്ലാം മ​ഞ്ഞ​ൾ വി​ള​യു​ക​യാ​ണ്. കൃ​ഷി​ക്കൊ​പ്പം മ​ഞ്ഞ​ളി​ന്‍റെ പ്ര​ചാ​ര​ക​നു​മാ​ണ്. ഒ​റ്റ​വാ​ക്കി​ൽ പ​റ​ഞ്ഞാ​ൽ മ​ഞ്ഞ​ളി​ന്‍റെ ലോ​ക്ക​ൽ ഗാ​ർ​ഡി​യ​ൻ. അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണു സ​ലി​മി​ന്‍റെ ജീ​വി​ത​ത്തി​ൽ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഹെ​ർ​പി​സ് എ​ന്ന വൈ​റ​സ് രോ​ഗ​വും ഉ​ണ്ടാ​കു​ന്ന​ത്. ഒ​രി​ക്ക​ൽ വ​സൂ​രി രോ​ഗം വ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​നു​ബ​ന്ധ​മാ​യി അ​പൂ​ർ​വം ചി​ല​ർ​ക്ക് തൊ​ലി​പ്പു​റ​ത്ത് സം​ഭ​വി​ക്കു​ന്ന മാ​ര​ക​മാ​യ ഒ​രു രോ​ഗ​മാ​ണി​ത്. ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ കു​മി​ള​ക​ൾ വ​ന്ന് പ​ഴു​ത്ത് വൃ​ണ​മാ​യി. ബോ​ധ​മ​റ്റ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലും ഓ​പ​റേ​ഷ​നു​ശേ​ഷം ഗാ​ർ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ലെ പ​രി​ച​ര​ണ​ത്തി​ലും ദീ​ർ​ഘ​നാ​ൾ കി​ട​ന്നു. എ​ന്നി​ട്ടും രോ​ഗ​ശ​മ​നം സം​ഭ​വി​ച്ചി​ല്ല. പ​രി​ഹാ​രം തേ​ടി​യു​ള്ള യാ​ത്ര അ​വ​സാ​നി​ച്ച​ത് സു​ഹൃ​ത്താ​യ ഒ​രു ആ​യു​ർ​വേ​ദ ഡോ​ക്ട​റി​ൽ. ഈ ​രോ​ഗ​ത്തി​നു​ള്ള മ​രു​ന്ന് മ​ഞ്ഞ​ൾ ക​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു.…

Read More