ഒരു നാട് ഒന്നുച്ചു പറ‍യുന്നു  ഡോക്ടറെ ഞങ്ങൾക്ക് വേണം..! ജനകീയ  ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം​മാ​റ്റാ​നു​ള്ള  നീ​ക്കത്തിനെതിരെ കൂ​ട്ട​ധ​ർ​ണ

ചാ​ല​ക്കു​ടി: ജ​ന​കീ​യ ഡോ​ക്ട​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം​മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​ശു​പ​ത്രി​പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ മേ​രി ന​ള​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ, റീ​ന ഡേ​വീ​സ്, സ​ര​ള നീ​ല​ങ്കാ​ട്ടി​ൽ, എ​ൻ.​പി.​ഭാ​സ്ക​ര​ൻ, ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ.​സു​രേ​ഷ്, സി.​കെ.​പോ​ൾ, അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ.​അ​നി​ൽ​ലാ​ൽ, കെ.​എ​ൽ.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​അ​ര​വി​ന്ദാ​ക്ഷ​ൻ സ്വാ​ഗ​ത​വും ദീ​പു ദി​നേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

ചാ​ലക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചേ​ന​ത്ത്നാ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി. ​പ്ര​കാ​ശ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ടി. സാ​ബു, ടി.​എ. മേ​നോ​ൻ, സി.​കെ. പോ​ൾ, ജാ​ൻ​സി മാ​ത്യു, ഇ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ജോ​യി വാ​ച്ചാ​ലു​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ല്ല​രീ​തി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം മാ​റ്റു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​കീ​യ​നാ​യ ഡോ​ക്ട​റെ ഇ​വി​ടെ​ത​ന്നെ നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ എം​എ​ൽ​എ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. സു​രേ​ഷ്, ഇ. ​മു​ര​ളീ​ധ​ര​ൻ, കെ.​യു. ദി​നേ​ശ​ൻ, അ​ഡ്വ. സ​ജി കു​റു​പ്പ്, ടി.​എ​സ്. മു​കേ​ഷ്, ബി​ബി​ൻ കാ​ട്ടു​ങ്ങ​ൽ, വ​ത്സ​ൻ ച​ന്പ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം​മാ​റ്റു​വാ​നു​ള്ള ര​ഹ​സ്യ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​വ​മോ​ർ​ച്ച് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സു​നി​ൽ കാ​രാ​പ്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. പ്ര​ജി​ത്ത്, കെ.​സി. ശ്രീ​ജി​ത്ത്, വി​സ​ന്‍റ് വി​ത്സ​ൻ, കെ.​കെ. ക​ഷോ​ർ, അ​നി​ൽ കു​മാ​ർ ആ​റ്റ​പ്പാ​ടം, ഇ.​എ​സ്. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts