ക്രിസ്മസ് വേ​ഷങ്ങൾ റെ​ഡി ..! ആറോ അറുപതോ ഒരു പ്രശ്നമല്ല;  ആർക്കും  സാ​ന്താക്ലോ​സാവാം  

തൃ​ശൂ​ർ: ഒ​രു വ​യ​സോ, അ​റു​പ​തു വ​യ​സോ… പ്രാ​യം ഒ​രു പ്ര​ശ്ന​മേ​യ​ല്ല. വാ​യി​ൽ പ​ല്ലു​ മു​ള​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും ചെ​ങ്കു​പ്പാ​യ​വും പ​ഞ്ഞി​ത്താ​ടി​യും അ​ണി​ഞ്ഞ് ക്രി​സ്മ​സ് അ​പ്പൂ​പ്പ​നാ​വാം​. ശി​ശു​ക്ക​ൾ​ക്കു മു​ത​ൽ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്ര വ​ലി​പ്പ​ത്തി​ലു​ള്ള സാ​ന്താ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ക്രി​സ്മ​സ് വി​പ​ണി സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. പ്രാ​യ​വ്യ​ത്യാ​സം അ​നു​സ​രി​ച്ച് 120 രൂ​പ മു​ത​ൽ 450 രൂ​പ വ​രെ​യാ​ണ് വി​വി​ധ സാ​ന്താ​ക്ലോ​സ് വേ​ഷ​ങ്ങ​ളു​ടെ വി​ല. മേ​ൽ​വ​സ്ത്ര​വും സാ​ന്താ പാ​ന്‍റ്സും ബെ​ൽ​റ്റും തൊ​പ്പി​യും ഉ​ൾ​പ്പെ​ടെ​യാ​ണ് സാ​ന്താ വേ​ഷ​ങ്ങ​ൾ വ​രു​ന്ന​ത്. തൂ​വെ​ള്ളനി​റ​ത്തി​ലു​ള്ള സാ​ന്താ താ​ടി​യും ഒ​പ്പ​മു​ണ്ടാ​വും. വെ​ൽ​വെ​റ്റി​ലു​ള്ള സാ​ന്താ വേ​ഷ​ത്തി​നു വി​ല കൂ​ടും; 650 മു​ത​ൽ 1200 രൂപ വ​രെ. താ​ടി​യു​ൾ​പ്പെ​ടെ​യു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ സാ​ന്താ തൊ​പ്പി​ക​ളും മു​ഖം​മൂ​ടി​ക​ളും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​ത്തുരൂ​പ മു​ത​ൽ തൊ​പ്പി​ക​ൾ വാ​ങ്ങാം. ന​ട​ക്കു​ന്ന​തിന​നു​സ​രി​ച്ച് ആ​ടു​ന്ന സ്പ്രിം​ഗ് തൊ​പ്പി​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ൽ സ്പെ​ഷൽ, 100 രൂ​പ. വെ​ൽ​വെ​റ്റ് തൊ​പ്പി 30 രൂ​പ മു​ത​ൽ ല​ഭി​ക്കും. അ​ണി​യാ​വു​ന്ന…

Read More

ശരിയല്ലേ സാർ..! ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ഇ​വ​രെ​പ്പോ​ലു​ള​ള​വ​രു​ടെ ലൈ​ഫ് സം​ര​ക്ഷി​ക്കാ​നാ​ണെന്ന് അ​ധി​കാ​രി​ക​ൾ തി​രി​ച്ച​റി​യു​ന്ന നി​മി​ഷ​ത്തി​ലേ സുകുമാരനെപ്പോലുള്ളവരുടെ ലൈഫ് സുരക്ഷിതമാകൂ..

തി​രു​വി​ല്വാ​മ​ല: ഇ​ത് സു​കു​മാ​ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ഥ​യാ​ണ്. അ​തേ​സ​മ​യം സു​കു​മാ​ര​നെ പോ​ലു​ള്ള അ​നേ​ക​രു​ടെ കൂ​ടി ക​ഥ​യാ​ണ്. സാ​ങ്ക​ൽ​പി​ക​മ​ല്ലാ​ത്ത സ​ങ്ക​ട​ക​ര​മാ​യ ക​ഥ. ത​ല​ചാ​യ്ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഒ​രി​ടം കി​ട്ടാ​നാ​യി അ​ധി​കാ​രി​ക​ളു​ടെ ക​നി​വു കാ​ത്തി​രി​ക്കു​ന്ന ഒ​രു​പാ​ട് സു​കു​മാ​ര​ൻ​മാ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണി​ത്. തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​ന്പ് കി​ഴ​ക്കേ കു​റു​മ​ങ്ങാ​ട്ട് പ​ടി സു​കു​മാ​ര​നും, ഭാ​ര്യ ഗി​രി​ജ​യും അ​ഞ്ചു​വ​യ​സു​ള്ള മ​ക​ൾ ദൃ​ശ്യ​ന​ന്ദ​യും ഓ​ട്ടി​സം ബാ​ധി​ച്ച ഏ​ഴു​വ​യ​സു​കാ​ര​ൻ മ​ക​ൻ ആ​ദ​ർ​ശും ക​ഴി​യു​ന്ന കു​ടി​ൽ ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഓ​ല​യും പ്ലാ​സ്റ്റി​ക് ഷീ​റ്റും മേ​ഞ്ഞ ഈ ​കൊ​ച്ചു​കു​ടി​ലി​ന് ഇ​പ്പോ​ൾ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യി​ല്ല. ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ സു​കു​മാ​ര​നും കു​ടും​ബ​വും ഏ​റെ സ​ന്തോ​ഷി​ച്ചു. നാ​ലു​സെ​ന്േ‍​റാ​ളം ഭൂ​മി ഇ​വ​ർ​ക്ക് കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​മ്മ​യു​ടെ പേ​രി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡി​ൽ സു​കു​മാ​ര​നും അ​മ്മ​യ്ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മാ​യി 35 സെ​ന്‍റ് സ്ഥ​ല​മു​ണ്ട്.…

Read More

അഞ്ചോ പത്തോ അല്ല..!  രേ​ഖ​ക​ളി​ല്ലാ​തെ ബസിൽ കടത്തുകയായിരുന്ന  സ്വ​ർ​ണം പി​ടി​കൂ​ടി;പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒന്നരക്കോടിയോളം വരും

ആ​ല​ത്തൂ​ർ: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കു​ഴ​ൽ​മ​ന്ദം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വു​മാ​ണു ദേ​ശീ​യ​പാ​ത ചി​ത​ലി ജം​ഗ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​തെ മും​ബൈ​യി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്തി​കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്ന 5.596 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​യു​ള്ള​താ​ണു പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട സ്വ​ർ​ണം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​രി​ക​യാ​യി​രു​ന്ന മും​ബൈ സ്വ​ദേ​ശി​യാ​യ പു​ക്ക്‌​രാ​ജ് മ​ഞ്ഞി​ലാ​ൽ​ട്ടി സ​ഞ്ചെ​ട്ടി എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു​മാ​ണു സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​യാ​ളെ ജി​എ​സ്ടി വ​കു​പ്പി​ന്‌​റെ ഇ​ന്‍റ​ലി​ജ​ന്‍റ്സ് സ്ക്വാ​ഡി​നു കൈ​മാ​റി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഉ​ദ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. രാ​മ​ച​ന്ദ്ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ജീ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, സീ​നി​യ​ർ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ്, വ​നി​താ സീ​നി​യ​ർ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ്മി​ത, ഡ്രൈ​വ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

സ്വപ്നതുല്യമീ അരങ്ങേറ്റം..! വിധിയെ കഴിവുകൊണ്ടു കീഴടക്കിയ നി​തി​ന്‍റെ അരങ്ങേറ്റം   സ്റ്റീ​ഫ​ൻ ദേവസിയോടൊപ്പം

സെബി മാളിയേക്കൽ “ഒ​രു പൂ ​മാ​ത്രം ചോ​ദി​ച്ചു,  ഒ​രു പൂ​ക്കാ​ലം നീ ​ത​ന്നു’ എ​ന്ന വ​രി​ക​ൾ സ്വ​ജീ​വി​ത​ത്തി​ൽ അ​ന്വ​ർ​ഥ​മാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് അ​ര​ണാ​ട്ടു​ക​ര ചി​റ​മ്മ​ൽ ഡേ​വി​സി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ൻ നി​തി​ൻ. സം​സാ​രം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ന​ട​ക്കാ​ൻ പ​ര​സ​ഹാ​യം വേ​ണ​മെ​ങ്കി​ലും സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച ഈ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ൻ കീ​ബോ​ർ​ഡി​ൽ ഇ​ന്ന് അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​തു പി​യാ​നോ വി​സ്മ​യ​മാ​യ സാ​ക്ഷാ​ൽ സ്റ്റീ​ഫ​ൻ ദേ​വ​സി​യോ​ടൊ​പ്പം. സ്റ്റീ​ഫ​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ നി​തി​ൻ അ​ദ്ദേ​ഹ​ത്തെ ഒ​ന്നു നേ​രി​ൽ കാ​ണ​ണ​മെ​ന്നേ ആ​ശി​ച്ചി​രു​ന്നു​ള്ളൂ. പ​ക്ഷേ, ആ​ദ്യ ക​ണ്ടു​മു​ട്ട​ലി​ൽ ത​ന്നെ നി​തി​നു ല​ഭി​ച്ച​ത് ഒ​രു ബ​ന്പ​ർ ലോ​ട്ട​റി​യാ​ണ്. അ​തേ​ക്കു​റി​ച്ചു നി​തി​ൻ​ത​ന്നെ പ​റ​യ​ട്ടെ: “ടാ​നി​യ ചേ​ച്ചി​യാ​ണ് സ്റ്റീ​ഫ​ൻ ചേ​ട്ട​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ ത​ന്ന​ത്. അ​ങ്ങ​നെ ഒ​രി​ക്ക​ൽ വി​ളി​ച്ചു സം​സാ​രി​ച്ചു. ചേ​ട്ട​നെ​ന്നെ കീ ​ബോ​ർ​ഡ് പ​ഠി​ക്കാ​ൻ ഏ​റെ പ്രോ​ത്സാ​പി​പ്പി​ച്ചു. യു ​ട്യൂ​ബി​ലൂ​ടെ ചേ​ട്ട​ന്‍റെ പ​ല ഷോ​ക​ളും ക​ണ്ടു. പ​ല​ത​വ​ണ ഫോ​ണി​ൽ ചാ​റ്റ് ചെ​യ്തു. ഞ​ങ്ങ​ൾ ത​മ്മി​ൽ…

Read More

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കെ​തി​രേ​യും പെ​ൻ​ഷ​ൻ അ​നി​ശ്ചി​ത​ത്വ​ത്തി​നെ​തി​രെ യോ​ജി​ച്ച പോ​രാ​ട്ടം വേ​ണം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്കെ​തി​രേ​യും പെ​ൻ​ഷ​ൻ അ​നി​ശ്ചി​ത്വ​ത്തി​നെ​തി​രേ​യും യോ​ജി​ച്ച പോ​രാ​ട്ടം അ​നി​വാ​ര്യ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. സെ​ൻ​ട്ര​ൽ ഗ​വ. പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​നം സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. തൊ​ഴി​ലാ​ളി​ക​ൾ നേ​ടി​യെ​ടു​ത്ത പ​ല അ​വ​കാ​ശ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്. കോ​ർ​പ​റേ​റ്റ് മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ മാ​റ്റ​ങ്ങ​ളാ​ണു രാ​ജ്യ​ത്ത് സം​ഭ​വി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. ബാ​ബു​രാ​ജ്, അ​ധ്യ​ക്ഷ​നാ​യി. നാ​ഷണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് പെ​ൻ​ഷ​നേ​ഴ്സ് സെ​ക്ര​ട്ട​റി കെ.​കെ.​എ​ൻ. കു​ട്ടി, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ് സെ​ക്ര​ട്ട​റി എം. ​കൃ​ഷ്ണ​ൻ, കെഎസ്എ​സ്പി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ടി.​എ​ൻ. വെ​ങ്കി​ടേ​ശ്വ​ര​ൻ എ​ന്നി​ വ​ർ പ്ര​സം​ഗി​ച്ചു.

Read More

സ​ലഫി​​ക്കി​നി ഇ​ഷ്ടം പോ​ലെ ക​ളി​ക്കാം..!  ഇനി കദീജാബീവിയ്ക്ക് മകളെ കെട്ടിയിട്ടിട്ട് പണിയ്ക്ക് പേകേണ്ടി വരില്ല;  സുരക്ഷിത ഭവനം ഒരുക്കാൻ പോലീസും സന്നദ്ധ സംഘടനകളും ഒന്നിയ്ക്കുന്നു

വ​ല​പ്പാ​ട്: സ​ലഫി​​ക്കി​നി ഇ​ഷ്ടം പോ​ലെ ക​ളി​ക്കാം, കാ​ലി​ൽ ക​യ​റു​ണ്ടാ​വി​ല്ല. ചീ​റി​പ്പാ​യു​ന്ന വ​ണ്ടി​ക​ളേ​യും തെ​രു​വു​നാ​യ്ക്ക​ളേ​യും പേ​ടി​ക്കാ​തെ ചേ​ച്ചി സ​ല്മ​യ്ക്കൊ​പ്പം പി​ച്ച​വ​യ്ക്കാം. റോ​ഡ​രി​കി​ലെ താ​മ​സ​ത്തി​ൽ നി​ന്നും വ​ല​പ്പാ​ട് എ​സ്ഐ​യും സം​ഘ​വും ഒ​രു​ക്കി​യ വീ​ട്ടി​ൽ ഇ​നി അ​ന്തി​യു​റ​ങ്ങാം. വ​ല​പ്പാ​ട് ഗ​വ. ഹൈ​സ്ക്കൂ​ളി​നു സ​മീ​പ​ത്തെ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഗെ​യി​റ്റി​ൽ ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ സ​ല​ഫി​യെ കെ​ട്ടി​യി​ട്ടാ​ണ് അ​മ്മ ക​ദീ​ജാ​ബീ​വി തു​ണി​യ​ല​ക്കാ​നും, വെ​ള്ളം ശേ​ഖ​രി​ക്കാ​നും മ​റ്റും പോ​യി​രു​ന്ന​ത്. ര​ണ്ടു മീ​റ്റ​റോ​ളം നീ​ള​മു​ള്ള തു​ണി ച​ര​ടു കൊ​ണ്ട് ഒ​ര​റ്റം ഗെ​യ്റ്റി​ലും മ​റ്റേ അ​റ്റം കു​ഞ്ഞി​ന്‍റെ ഒ​രു കാ​ലി​ലും കെ​ട്ടും. ഓ​രോ കാ​ഴ്ച​ക​ൾ കാ​ണു​ന്പോ​ഴും കു​ഞ്ഞ് അ​തി​ന​ടു​ത്തേ​ക്ക് ഓ​ടാ​ൻ ശ്ര​മി​ക്കു​ക​യും ച​ര​ടി​ന് നീ​ളം കു​റ​വാ​യ​തി​നാ​ൽ ഓ​ടി വീ​ഴു​ക​യും ചെ​യ്യു​ന്ന​ത് ഒ​രു പ​തി​വു കാ​ഴ്ച​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് അ​മ്മ മ​ട​ങ്ങി​യെ​ത്തു​ന്ന​തു വ​രെ സ​ല​ഫി ആ ​ചെ​റി​യ ലോ​ക​ത്തി​ൽ ഓ​ടി ന​ട​ക്കും. ഈ ​വി​വ​രം അ​റി​ഞ്ഞാ​ണ് വ​ല​പ്പാ​ട് എ​സ്ഐ ഇ.​ആ​ർ. ബൈ​ജു​വും…

Read More

ആറുവരിപ്പാതയ്ക്ക് ആറുമാസമായി ശമ്പളമില്ല..!  വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത തൊഴിലാളികൾക്ക് ശമ്പളമില്ല; പണിമുടക്കി തൊഴിലാളികളുടെ സമരം

വ​ട​ക്ക​ഞ്ചേ​രി: ശമ്പള​ കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ടു വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​ന്പ​നി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ജം​ഗ്്ഷ​നി​ൽ ന​ട​ക്കു​ന്ന ഫ്ളൈ ​ഓ​വ​ർ പ​ണി​ക​ൾ ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രെ​ത്തി നി​ർ​ത്തി​ച്ചു. വ​ട​ക്ക​ഞ്ചേ​രി​മു​ത​ൽ മ​ണ്ണു​ത്തി​വ​രെ ഇ​പ്പോ​ൾ എ​വി​ടെ​യും പ​ണി​ക​ൾ ന​ട​ക്കു​ന്നി​ല്ല. ആ​റു​വ​രി​പ്പാ​ത​യു​ടെ മ​ധ്യ​ത്തി​ലു​ള്ള ഡി​വൈ​ഡ​റി​ലെ പു​ല്ലു​പ​റി​ക്ക​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മ​റ്റു പ​ണി​ക​ളൊ​ന്നും ന​ട​ത്താ​ൻ ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും അ​നു​വ​ദി​ക്കു​ന്നി​ല്ല. ആ​റു​മാ​സ​മാ​യി ശ​ന്പ​ളം ന​ല്കാ​ത്ത​തി​നെതു​ട​ർ​ന്നു ഇ​രു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം ഇട്ടിട്ടു​ണ്ടെ​ങ്കി​ലും കു​ടി​ശി​കശ​ന്പ​ളം പൂ​ർ​ണ​മാ​യും ല​ഭി​ക്കാ​തെ ജോ​ലി​ക്കു ക​യ​റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജീ​വ​ന​ക്കാ​ർ. എ​ട്ടു​മാ​സ​ത്തെ വാ​ട​ക​കു​ടി​ശി​ക ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​ർ ക​ന്പ​നി വാ​ട​ക​യ്ക്ക് എ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും ഓ​ട്ടം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മേ​യ്മാ​സം മു​ത​ൽ​ക്കു​ള്ള വാ​ട​ക​യി​ന​ത്തി​ൽത​ന്നെ അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളു​ടേ​താ​യി കോ​ടി​ക​ൾ ന​ല്കാ​നു​ണ്ടെ​ന്നു വാ​ഹ​ന ഉ​ട​മ​ ചെ​ന്താ​മ​ര പ​റ​ഞ്ഞു.

Read More

സാറേ നല്ല തല്ല് കൊടുക്കണേ..!  ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ വി​വാ​ഹം ചെ​യ്ത്   സ്വർണവും പണവുമായി മു​ങ്ങി​യ വി​രു​ത​ൻ അ​റ​സ്റ്റി​ൽ; പ്രതിക്ക് കൊല്ലത്ത് ഭാര്യയും മൂന്നുമക്കളുമുണ്ടെന്ന് പോലീസ്

വ​ട​ക്കാ​ഞ്ചേ​രി: മൂ​ക​യും ബ​ധി​ര​യു​മാ​യ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി മു​ങ്ങി​യ കേ​സി​ൽ യു​വാ​വ് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം വ​യ​ലി​ൽ വീ​ട്ടി​ൽ സു​മേ​ഷി(35)​നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി എ​സ്ഐ കെ.​സി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. പ​റ​ന്പാ​യി ഡാം ​സി​റ്റി​യി​ൽ വി​ധ​വ​യാ​യ അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ബ​ധി​ര- മൂ​ക യു​വ​തി​യെ​യാ​ണ് സു​മേ​ഷ് വ​ഞ്ചി​ച്ച​ത്. കൊ​ല്ല​ത്തു ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ള്ള സു​മേ​ഷ് പ​ത്ര​പ്പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വ്യാ​ജ വി​ലാ​സം ന​ല്കി യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ശോ​ക​ൻ, ജ​സ്റ്റി​ൻ, അ​നീ​ഷ്, ജോ ​വി​ൻ, ജ​യ​രാ​ജ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ജയിലഴകിന്‍റെ ഫാ​ൻ​സി ക​ണ്ണാ​ടി​ക​ളും നെ​റ്റി​പ്പ​ട്ട​ങ്ങ​ളും..! വിയ്യൂർ ജയിലിലെ അന്തേവാസികൾ നിർമ്മിച്ച ഫാൻസികണ്ണടകളുടെയും നെറ്റിപ്പട്ടങ്ങളുടെയും വിൽപനയും പ്രദർശനയും ജയിൽ കവാടത്തിൽ ആരംഭിച്ചു

വിയ്യൂ​ർ: ജ​യി​ലി​ൽ ഫാ​ൻ​സി ക​ണ്ണാ​ടി​ക​ളു​ടെ​യും നെ​റ്റി പ​ട്ട​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ചു. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജ​യി​ൽ ക​വാ​ട​ത്തി​നു മു​ന്നി​ൽ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ച​ത്. പ്ര​ശ​സ​ത​മാ​യ ആ​റന്മു​ള ക​ണ്ണാ​ടി​യെ അ​നു​സ​മ​രി​ക്കു​ന്ന രീ​തി​യി​ൽ മി​ക​ച്ച രീ​തി​യി​ലാ​ണ് ജ​യി​ൽ ത​ട​വു​കാ​രാ​യ ക​ല​കാ​ര​ൻ​മാ​ർ ഇ​വ ഒ​രു​ക്കി​യ​ത്. ഐ ​മി​സ് യു ​എ​ന്ന് പു​തി​യ ട്രേ​ഡ് മു​ത​ൽ ക​ണ്ണാ​ടി​യി​ൽ എ​ഴു​തി പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടൊ​ത ക​ഥ​ക​ളി​യും, ശ്രീ​കൃ​ഷ​ണ​നും, ക്രി​സ്മ​സ് അ​പ്പൂ​പ്പ​നും, ക്രി​സ​മ​സ് ന​ക്ഷ​ത്ര​വും, കു​രി​ശും, ലൗ​വ് ബേ​ർ​ഡ്സും, വീ​ടും തു​ട​ങ്ങി​യ​വ മ​നോ​ഹ​ര​മാ​യി ഫേ​ൻ​സി ക​ണ്ണാ​ടി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടൊ​ത അ​ര അ​ടി മു​ത​ൽ എ​ട്ട് അ​ടി വ​രെ​യു​ള്ള നെ​റ്റി​പ​ട്ട​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​നൂ​റു മു​ത​ൽ എ​ണ്ണാ​യി​രം രൂ​പ വ​രെ വി​ല​യു​ള്ള നെ​റ്റി പ​ട്ട​ങ്ങ​ളും ക​ണ്ണാ​ടി​ക​ളു​മാ​ണ് ഇ​വി​ടെ വ​ച്ചി​ട്ടു​ള്ള​ത്. ജ​യി​ൽ സൂ​പ്രാ​ണ്ട് എം.​കെ. വി​നോ​ദ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ജ​യി​ൽ സൂ​പ്ര​ണ്ട് ഗ്രേ​ഡ് വ​ണ്‍ ജെ. ​യോ​ഹ​ന്ന​ൻ എ​ന്നി​വ​രു​ടെ…

Read More

പൗരുഷം ആർജിക്കലല്ല യഥാർഥ ഫെമിനിസം; പൗ​രു​ഷ​വും അ​ധി​കാ​ര​വും ആ​ർ​ജി​ച്ചാ​ൽ സ്ത്രീ ​പു​രു​ഷ​നാ​യി മാ​റുമെന്ന് ഡോ. ​എം. ലീ​ലാ​വ​തി

തൃ​ശൂ​ർ: പൗ​രു​ഷ​വും അ​ധി​കാ​ര​വും ആ​ർ​ജി​ക്കു​ന്ന​ത​ല്ല യ​ഥാ​ർ​ഥ ഫെ​മി​നി​സ​മെ​ന്നു ഡോ. ​എം. ലീ​ലാ​വ​തി. സ​ഹ​ന​വും സ്നേ​ഹ​വും ക​രു​ണ​യു​മാ​ണു സ്ത്രീ​യു​ടെ ശ​ക്തി. അ​തു​പേ​ക്ഷി​ച്ച് പൗ​രു​ഷ​വും അ​ധി​കാ​ര​വും ആ​ർ​ജി​ച്ചാ​ൽ സ്ത്രീ ​പു​രു​ഷ​നാ​യി മാ​റും. അ​തു​വേ​ണ്ടെ​ന്നും ലീ​ലാ​വ​തി ടീ​ച്ച​ർ പ​റ​ഞ്ഞു. ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് ര​ചി​ച്ച “അ​വ​ൾ​ക്കൊ​പ്പം’ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​ലീ​ലാ​വ​തി. മ​റ്റു​ള്ള​വ​ർ​ക്കാ​യി ചി​രി​ക്കാ​നും ക​ര​യാ​നും ക​ഴി​യു​ന്പോ​ഴേ നാം ​മ​നു​ഷ്യ​നാ​കൂ​വെ​ന്നും ടീ​ച്ച​ർ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​സ​മ​ത്വ​ത്തി​ന്‍റേയും ഒ​റ്റ​പ്പെ​ട​ലി​ന്‍റേ​യും വേ​ദ​ന​യാ​ണ് ആ​ല​പ്പാ​ട്ട​ച്ച​ൻ നോ​വ​ലി​ലൂ​ടെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്നു പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നു​ഷ്യ​ന്‍റെ സം​സ്കാ​ര​ത്തേ​യും രാ​ഷ്ട്രീ​യ​ത്തേ​യും സ്വാ​ധീ​നി​ക്കു​ന്ന​താ​ണു സാ​ഹി​ത്യം. പു​സ്ത​ക മൂ​ല്യ​ത്തേ​ക്കാ​ൾ വ​ലു​താ​ണു സാ​ഹി​ത്യ​മൂ​ല്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ൾ സി​സ്റ്റ​ർ മ​രി​യ ജോ​സ്, സി​സ്റ്റ​ർ പ്ര​സ​ന്ന എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മാ​ർ​ഗ​ര​റ്റ് മേ​രി അ​ധ്യ​ക്ഷ​യാ​യി.…

Read More