ഗുരുവായൂർ: ക്ഷേത്രത്തിനുള്ളിൽ നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി താഴെ അരപ്പറ്റ കൂരിമണ്ണിൽ വീട്ടിൽ ഉസ്മാൻ എന്ന കൃഷ്ണൻ നായരുടെ ഭാര്യ രേണുക എന്ന ഹസീനയെ (40) യാണ് ഗുരുവായൂർ ടെന്പിൾ പോലീസ് എസ്ഐ ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദർശനത്തിനും കുട്ടിയുടെ ചോറൂണിനുമായി വന്ന പാലക്കാട് പെരുവന്പ് ചോറക്കോട് സ്വദേശിയു ടെ ബാഗിൽ നിന്നും പണം മോഷ്ടിക്കുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മൂന്ന് പേഴ്സുകളും 13,244 രൂപയും കണ്ടെടുത്തു. ടെന്പിൾ എസ്ഐ സി.ആർ. സുബ്രഹ്മണ്യൻ, എഎസ്ഐ സി.ജിജോ ജോണ്‍, വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എം.എസ്.ഷീജ,…
Read MoreCategory: Thrissur
മത്സ്യക്കടയിൽ സിനിമയിൽ മാത്രം കണ്ടിരുന്ന താരങ്ങൾ ! മത്സ്യം വാങ്ങാനെത്തിയവർ അമ്പരന്നു; പിന്നെ കൗതുകമായി….
ചാവശേരി: സിനിമാ പ്രൊഡക്ഷൻ കൺട്രോളറുടെ മത്സ്യക്കടയിൽ എത്തിയ താരങ്ങൾ നാട്ടുകാർക്ക് കൗതുകമായി. ചാവശേരി പത്തൊമ്പതാം മൈലിലെ മഹറൂഫ് പിണറായിയുടെ മത്സ്യക്കടയിലാണ് താരങ്ങൾ എത്തിയത്. മത്സ്യം വാങ്ങാനെത്തിയവർ മത്സ്യം എടുത്തു നൽകുന്നവരെ കണ്ട് ആദ്യം അന്പരന്നെങ്കിലും പിന്നെ കൗതുകമായി. സിനിമയിൽ മാത്രം കണ്ടവരെ നേരിൽ കണ്ട സന്തോഷത്തിലായിരുന്നു മത്സ്യക്കട പരിസരത്ത് തടിച്ചുകൂടിയവർ. പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് സൗജന്യമായി മത്സ്യവും ഇറച്ചിയും നൽകിയും പഠനോപകരണങ്ങളും സഹായങ്ങളും നൽകിയും മഹറൂഫും കടയും മുമ്പേ ജനങ്ങൾക്കിടയിലുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ സ്ഫടികത്തിൽ എസ്ഐ കുറ്റിക്കാടനായ സ്ഫടികം ജോർജും മലയാളികളെ ഏറെ ചിരിപ്പിച്ച കുളപ്പുള്ളി ലീലയുമായിരുന്നു മത്സ്യക്കടയിലുണ്ടായിരുന്നത്. കാൽ നൂറ്റാണ്ടു കാലം മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പ്രൊഡക്ഷൻ കൺട്രോളറായും മറ്റും ജോലി ചെയ്തിരുന്നു മഹറൂഫ്. അങ്ങനെ ഒരു സിനിമയുടെ ചർച്ചയ്ക്ക് വേണ്ടി മട്ടന്നൂരിൽ എത്തിയപ്പോഴാണ് മഹറൂഫ് കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതായി ഇവർ…
Read Moreചാലക്കുടിയിൽ അഞ്ച് തെരുവുനായ്ക്കളും രണ്ടുപൂച്ചയും തെരുവിൽ ചത്ത നിലയിൽ; കേക്കിൽ വിഷം നൽകി കൊന്നതാണോയെന്ന് സംശയം
സ്വന്തം ലേഖകൻ ചാലക്കുടി: സർക്കാർ താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായകളുടെയും പൂച്ചകളുടെയും ജഡങ്ങൾ കാണപ്പെട്ടു. അഞ്ച് തെരുവ് നായകളും രണ്ട് പൂച്ച കളുമാണ് റോഡിൽ ചത്ത് കിടക്കുന്നതായി കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് പലയിടങ്ങളിലായി ജഢങ്ങൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതുസരിച്ച് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ജഡങ്ങൾ വെറ്റിനറി ആ ശൂപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ പരിശോധനക്കുശേഷം ജഢങ്ങൾ മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് മറ്റ് നടപടികൾ സ്വീകരിക്കുക.പൂച്ചകളുടെ ദേഹത്ത് പരിക്കേറ്റിട്ടുണ്ട്. തെരുവ് നായകൾ ചത്ത കിടന്ന സ്ഥലത്ത് കേക്കിന്റെ അവിശിഷ്ടങ്ങൾ കാണപ്പെട്ടിരുന്നു. തെരുവ് നായകൾ ഈ പരിസരത്ത് നിരവധി ഉണ്ടായിരുന്നു ഇതിനാൽ ആരെങ്കിലും വിഷം നൽകി കൊന്നതാണൊ യെന്ന് സംശയമുണ്ട്.
Read Moreകുറുനരി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യാത്രികർക്ക് പരിക്ക്; പരിക്കേറ്റ കുറുനരിയെ അകമല വെറ്റിനറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ കുറുനരി കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. നെല്ലുവായ് കാരേങ്ങൽ വീട്ടിൽ മനാഫ് (40), മങ്ങാട് സ്വദേശി ബാലൻ(52 ) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 9:30 യോടെ എരുമപ്പെട്ടി പഴവൂർ റോഡിന് സമീപം വ്യാപാര ഭവനു മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. നെല്ലുവായിൽ നിന്നും പന്നിത്തടത്തുള്ള ഷോപ്പിലേക്ക് പോവുകയായിരുന്ന മനാഫ് ഓടിച്ചിരുന്ന ബൈക്കിനു കുറുകെ കുറുനരി ചാടുകയായിരുന്നു ബൈക്കിന്റെ നിയന്ത്രണം വിട്ട് മനാഫ് താഴേക്ക് തെറിച്ച് വീണു. തലയ്ക്കും,വാരിയെല്ലിനും,തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ മനാഫിനെയും ബാലനേയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് തട്ടി സാരമായി പരിക്കേറ്റ കുറുനരിയെ എരുമപ്പെട്ടി വനപാലകർ അകമല വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു.
Read Moreപോക്സോ കേസുകളിൽ ശിക്ഷ വിധിച്ചു! ജോസിന് 12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും; അൻസിലിന് 20 വർഷം കഠിന തടവും പിഴയും
തൃശൂർ: ഏഴു വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമല നഗറിൽ പറപ്പുള്ളി ജോസിനെ (65) തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷിച്ചത്. പോക്സോ നിയമം ഒന്‍പത്, പത്ത് വകുപ്പുകൾ പ്രകാരം ഏഴു വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽശിക്ഷ അനുഭവിക്കണം. പിഴയടച്ചാൽ തുക ക്രിമിനൽ നടപടി നിയമം 357 വകുപ്പു പ്രകാരം അതിജീവിതയ്ക്കു നല്‍കാനും വിധിന്യായത്തിൽ പരാമർശമുണ്ട്. 2014- 2015 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പലതവണകളായി പീഡിപ്പിച്ചെന്നാണു…
Read Moreപണിക്ക് പോകാൻ മടി! അവധിക്കായി പിതാവിനെ തെരുവുനായ ആക്രമിച്ചെന്ന് മകന്റെ വ്യാജപ്രചരണം; പിന്നെ നടന്നത് ഇങ്ങനെയൊക്കെ…
പുതുക്കാട്: പണിക്കു പോകാനുള്ള മടി മൂലം അവധിക്കായി അച്ഛനെ തെരുവ് നായ ആക്രമിച്ചെന്ന് പ്രചരിപ്പിച്ച മകന്റെ പേരിൽ പരാതി. വരന്തരപ്പിള്ളി സ്വദേശിയായ യുവാവാണ് അച്ഛനെ തെരുവ് നായ് ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് പുതുക്കാട്ടുള്ള തൊഴിലുടമയോട് പറഞ്ഞത്. വീട്ടിൽ വഴക്കിട്ടതിനെ തുടർന്ന് പണിക്കുപോകാതിരിക്കാനായിരുന്നു ഇത്. സംഭവമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനൽ പ്രതിനിധികളോടും മകൻ സംഭവം വിശദീകരിച്ചു. തുടർന്ന് ഫ്ളാഷ് ന്യൂസായി എല്ലാ ചാനലുകളിലും വിവരം എത്തിയപ്പോഴും ഇയാൾ പറഞ്ഞതിൽ ഉറച്ചുനിന്നു. സംഭവം നേരിട്ടന്വേഷിക്കാൻ മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് വൃദ്ധരായ മാതാപിതാക്കൾ കാര്യമറിയുന്നത്. എന്നാൽ പഞ്ചായത്ത് അധികൃതർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹം പിന്നീട് ഒരു മരണവീട്ടിലും എത്തി. ഇതോടെ മകൻ പറഞ്ഞ കഥയത്രയും തെറ്റാണെന്ന് ബോധ്യമായി. ഒരുമാസം മുന്‍പ് അച്ഛന് തെരുവുനായയുടെ കടിയേറ്റിരുന്നു. താൽക്കാലിക ആവശ്യത്തിനായി മകൻ സംഭവം തിങ്കളാഴ്ച നടന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.…
Read Moreഎയ്ഡഡ് സ്കൂളുകളിൽ മാനേജർ ഇല്ലാത്ത മാനേജ്മെന്റ് കമ്മിറ്റി!!! വിചിത്ര ഉത്തരവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്; ഉത്തരവ് പുറത്തിറങ്ങി
തൃശൂർ: മാനേജർ ഇല്ലാത്ത മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലാണ് ഇത്തരം കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 750ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കണ്‍വീനറും ജോയിന്റ് കണ്‍വീനറും ഒഴികെ, 16 അംഗങ്ങളാണ് സ്കൂൾ മാനേജ്മെന്റ് സമിതിയിൽ(എസ്എംസി) ഉണ്ടാകേണ്ടത്. 750ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ അംഗസംഖ്യ 20 ആയിരിക്കും. കമ്മിറ്റിയിലെ 75 ശതമാനം അംഗങ്ങളും കുട്ടികളുടെ മാതാപിതാക്കളോ, രക്ഷാകർത്താക്കളോ ആയിരിക്കണം. 75 ശതമാനത്തിൽ മാതൃ അധ്യാപക-രക്ഷാകർതൃ സംഘടനാ പ്രതിനിധികൾ, പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ, മറ്റുദുർബല ജനവിഭാഗങ്ങളിൽപെട്ടവർ, എന്നിവർക്കും പ്രാതിനിധ്യം ഉണ്ടായിരിക്കണം. സമിതിയിലെ 25 ശതമാനം അംഗങ്ങളിൽ, വാർഡ് മെന്പർമാർ, അധ്യാപകരുടെ പ്രതിനിധി കൾ, വിദ്യാഭ്യാസ വിദഗ്ധർ, സ്കൂൾ ലീഡർ എന്നിങ്ങനെയായിരിക്കും പ്രാതിനിധ്യം. രക്ഷാകർത്താക്കളിൽ നിന്ന് ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശിക്കുന്ന…
Read Moreആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍! തൃശൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂര്‍: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റിലായി. മേത്തല കണ്ടംകുളം മദ്രസാ അധ്യാപകനായ അഴീക്കോട് മേനോന് ബസാര്‍ സ്വദേശി പഴുപ്പറമ്പില്‍ നാസിമുദ്ദീന്( 29) ആണ് പിടിയിലായത്. മദ്രസയില്‍ ക്ലാസിനെത്തിയ വിദ്യാര്‍ഥിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം കുട്ടി വീട്ടില്‍ അറിയിച്ചതോടെ പിതാവ് പോലീസില്‍ പരാതി നല്കി. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreപണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ തീ കൊളുത്തിയ സംഭവം! ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കുന്നംകുളം: മദ്യപിക്കാൻ പണം നൽകിയില്ലെന്ന് കാരണത്താൽ മകൻ അമ്മയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മാതാവ് മരിച്ചു. പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ ശ്രീമതിയാണ് (75) മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ശ്രീമതിയുടെ മകൻ മനോജിനെ(53) വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. മദ്യപിക്കാൻ പണം ചോദിച്ച് അമ്മയെ മനോജ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശ്രീമതിയുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും മകളും ചേർന്ന് പൊള്ളലേറ്റ അമ്മയെ ആദ്യം കുന്നംകുളം റോയൽ ആശുപത്രിയിലും 85 ശതമാനം പൊള്ളലേറ്റു ഗുരുതരമായ തിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ഇന്നലെ രാത്രിയോടെ…
Read Moreഭൂമിയിൽ സ്വർഗംതീർക്കുന്ന ദന്പതികൾ; ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ ഭൂമി സൗജന്യമായി വിട്ടുനൽകി
എടത്തിരുത്തി: നിർധനരായ ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ അരക്കോടിയുടെ ഭൂമി സൗജന്യമായി വിട്ടുനൽകി ദന്പതികൾ. പൈനൂർ പല്ലയിലാണ് ആറ് കുടുംബങ്ങളുടെ ജീവിതാഭിലാഷം പൂവണിയാനായി മുപ്പതുസെന്റ് ഭൂമിയാണ് വാടാനപ്പള്ളി സ്വദേശി കടവിൽ ബഷീറും ഭാര്യ ഷാജിതയും ചേർന്ന് തങ്ങളുടെ ജന്മനാട്ടിൽ ഭൂമി സൗജന്യമായി വിട്ടുനൽകിയത് വലപ്പാട്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വാടകക്കും മറ്റുള്ളവരുടെ ദയയിലും താമസിക്കുന്ന അർഹരായ ആറ് കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. ടാറിട്ട റോഡിന് അഭിമുഖമായതും മറ്റുള്ളവർക്ക് പന്ത്രണ്ട് അടി വീതിയിലുള്ള വഴിയും തിരിച്ചിട്ടാണ് ഭൂമി കൊടുത്തത്. ബഷീറിന്റെ ഭാര്യ ഷാജിതക്ക് കിടപ്പാടമില്ലാത്തവരുടെയും നിരാലംബരായ രോഗികളുടേയും വാർത്തകൾ കാണുന്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഇന്ന് പൂവണിഞ്ഞത്. ഇനിയും തങ്ങളാൽ കഴിയുന്നപോലെ നിരാലംബരെ ചേർത്തുപിടിക്കുമെന്ന് കടവിൽ ബഷീർ പറഞ്ഞു.വലപ്പാട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസിലെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ചെലവഴിച്ചുള്ള വീട് നിർമാണം അധ്യാപക സംഘടന ഏറ്റെടുത്തതായി…
Read More