സ്വന്തം ലേഖകൻതൃശൂർ: വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ തടവുകാരൻ കോട്ടയം സ്വദേശി സൈനുദ്ദീന്‍ സിം കാർഡ് കൈമാറിയ സംഭവത്തിൽ ഇയാളെ കാണാനെത്തിയവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവും കോട്ടയം ജില്ല സെക്രട്ടറിയുമായിരുന്ന സൈനുദ്ദീനെ കാണാനെത്തിയവരാണ് സിം കാർഡ് കൈമാറിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സൈനുദ്ദീന്റെ ബന്ധുക്കളെന്നാണ് സൂചന. ഇക്കാര്യവും വിശദമായി പരിശോധിക്കും. ഇവർ കൈമാറിയ പുസ്തകത്തിനുള്ളിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. അതിസുരക്ഷ ജയിലിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സേനാംഗങ്ങളാണ് സിം കാർഡ് കണ്ടെത്തിയത്. അതിസുരക്ഷ ജയിലിനകത്ത് തടവുകാർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. സിം കാർഡ് മാത്രമാണ് ഇപ്പോൾ കണ്ടെടുക്കാനായത്. ജയിലിൽ ഫോണുള്ളതിനാലാണ് സിം കൈമാറിയതെന്ന സംശയമുണ്ട്.
Read MoreCategory: Thrissur
പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു! പനി പിടിപെട്ടത് 10 ദിവസം മുമ്പ്
തൃശൂർ: പനി തലച്ചോറിനെ ബാധിച്ച് യുകെജി വിദ്യാർഥിനി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീനാണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. 10 ദിവസം മുമ്പാണ് കുട്ടിക്ക് പനി പിടിപെട്ടത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പിന്നാലെ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും കുട്ടിയെ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreവാഹന ചെക്കിംഗിനിടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി! യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലീസുകാരന് സസ്പെൻഷൻ
അന്തിക്കാട്: യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. അന്തിക്കാട് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള പെരിങ്ങോട്ടുകര പോലീസ് ഒൗട്ട് പോസ്റ്റിലെ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര സസ്പെന്‍ഡ് ചെയ്തത്. വാഹന ചെക്കിംഗിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നന്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ഒപ്പം അശ്ലീല വീഡിയോ അയച്ചു എന്നാണ് യുവതിയുടെ പരാതി. അന്തിക്കാട് ഐഎസ്എച്ച്ഒ പി.കെ. ദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്നു കണ്ടെത്തി എസ്പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജോലി ചെയ്ത വിവിധ സ്റ്റേഷനുകളിൽ സാന്പത്തിക തട്ടിപ്പുകൾ നടത്തിയതിന് ഇയാൾക്ക് പലവട്ടം നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
Read Moreഅടുപ്പു പോലും കത്തിക്കാൻ പറ്റാത്ത അവസ്ഥ! സംരക്ഷണമില്ലാത്ത ടാർപോളിൻ കൂരയിൽ അമ്മയും പത്താംക്ലാസുകാരി മകളും
തിരുവില്വാമല: സംരക്ഷണം ഇല്ലാത്ത ടാർപോളിൻ കൂരയിൽ അമ്മയും പത്താം ക്ലാസുകാരിയായ മകളും പിന്നിട്ടത് വർഷങ്ങൾ. തിരുവില്വാമല കണിയാർ കോട് വാരിയത്ത് പടി പരേതനായ ഗോവിന്ദന്റെ മകൾ വിജയശ്രീയും വിദ്യാർഥിനിയായ മകൾ അക്ഷയയുമാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ അന്തിയുറങ്ങുന്നത്. ഇടിയോടുകൂടിയ മഴയും കാറ്റുമൊക്കെയുള്ള ദിവസങ്ങളിൽ മകളെ ചേർത്തു പിടിച്ച് അപകടാവസ്ഥയിലുള്ള വീട് വീഴല്ലേ എന്ന് പ്രാർഥിച്ച് കിടക്കുകയാണ് വിജശ്രീ. ഭക്ഷണം തയ്യാറാക്കാൻ അടുപ്പു പോലും കത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്, അതുകൊണ്ട് പുറത്താണ് അടുപ്പ് നിർമിച്ചിരിക്കുന്നത്. പ്രാഥമിക കാര്യങ്ങൾക്കും സൗകര്യമില്ല. തൊട്ടടുത്ത തറവാട്ട് വീട്ടിലാണ് പ്രാഥമിക ആവശ്യ ങ്ങൾക്ക് പോകുന്നത്. വിജയശ്രീക്ക് കുത്താന്പുള്ളി യിൽ നെയ്ത്ത് ജോലിയാണ്. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. അക്ഷയയുടെ അച്ഛൻ അനിൽ കുമാർ വല്ലപ്പോഴും വീട്ടിൽ എത്താറുണ്ടെങ്കിലും യാതൊരു സഹായവും ചെയ്യാറില്ലെന്ന് വിജശ്രീ പറഞ്ഞു. അക്ഷയ തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ…
Read Moreഡോക്ടറുടെ ലോഗോ പതിച്ച കാറിൽ കടത്താൻ ശ്രമിച്ചത് 124 കിലോ ചന്ദനം; ആന്ധ്രയിലെത്തിച്ചാൽ കിട്ടുന്നത് ലക്ഷങ്ങൾ; കണ്ണൂരിൽവെച്ച് പണിപാളിയതിങ്ങനെ…
കണ്ണൂർ: എടക്കാട് പോലീസ് തോട്ടടയിൽ വാഹന പരിശോധന നടത്തിവരുന്നതിനിടെ 142 കിലോ ചന്ദനം പിടികൂടി. ചന്ദനവുമായി വന്ന അഞ്ചംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കാസർഗോഡ് സ്വദേശി പി. സിരൺ (24), തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ(24) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശികളായ ഷാഫി, മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. വാഹനത്തിൽ നിന്നും മരം മുറിക്കാൻ ഉപയോഗിക്കുന്ന കട്ടറും കണ്ടെത്തി. തോട്ടട ചിമ്മിണിയൻവളവിൽ ഇന്നലെ വൈകുന്നേരം എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശാനുസരണം എടക്കാട് സിഐ സത്യനാഥിന്റെയും എസ്ഐ ഹാരിഷ് വാഴയിലിന്റെയും നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവെയാണ് അഞ്ചംഗസംഘത്തിലെ രണ്ട് പേർ പിടിയിലായത്. ഡോക്ടറുടെ ലോഗോ പതിച്ച കെഎൽ 13 എജി 5038 ഇന്നോവ കാറിൽ 17 കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലാണ് 142 കിലോ ചന്ദനം പിടികൂടിയത്. തൃശൂരിൽ നിന്നും…
Read Moreപോസ്റ്ററുകൾ കീറി രാഷ്ട്രീയ സംഘർഷങ്ങൾക്കു വഴിയൊരുക്കുന്ന ‘വില്ലനെ’ കണ്ടെത്തി! യഥാർഥ കുറ്റവാളിയെ കണ്ടുപിടിച്ചതിന്റ ആശ്വാസത്തിലാണ് നാട്ടുകാർ
മേലൂർ: പോസ്റ്ററുകൾ കീറികളഞ്ഞ് രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയൊരുക്കുന്ന ‘വില്ലനെ’കണ്ടെത്തി. രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതിന്റെ പേരിൽ സംഘർഷങ്ങൾ നടക്കുന്ന പൂലാനിയിലാണ് സംഭവം. രാത്രിയിൽ മതിലുകളിൽ പോസ്റ്ററുകൾ ഒട്ടിച്ച് രാവിലെ നോക്കുന്പോൾ പോസ്റ്ററിന്റെ പല ഭാഗങ്ങളും നിരത്തി പിടിച്ച് കീറിയ നിലയിലായിരിക്കും. മറ്റു പാർട്ടിക്കാരായിരിക്കും ഇതിനു പിന്നിലെന്ന് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതല്ലാതെ തെളിവുകൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഭാതനടത്തത്തിന് ഇറങ്ങിയ ആളാണ് പോസ്റ്ററുകൾ നശിപ്പിക്കുന്ന വിരുതനെ തിരിച്ചറിഞ്ഞത്. പ്രദേശത്ത് ആകെ വ്യാപിച്ചിട്ടുള്ള ആഫ്രിക്കൻ ഒച്ചുകളാണ് കഥയിലെ വില്ലനെന്ന് കണ്ടെത്തി. പശയ്ക്കായ് ഉപയോഗിക്കുന്ന മൈദമാവിനെ തേടിയെത്തിയ ഒച്ചുകളാണ് പോസ്റ്ററുകൾ തിന്നുതീർക്കുന്നത്. യഥാർഥ കുറ്റവാളിയെ കണ്ടുപിടിച്ചതു കൊണ്ടുതന്നെ ഒരു രാഷ്ട്രീയസംഘർഷം ഒഴിവായതിന്റ ആശ്വാസത്തിലാണ് നാട്ടുകാർ.
Read Moreതിങ്ക് ടുമാറോ തിങ്ക് തരൂർ..! പാലക്കാടും തൃശൂരും ശശിതരൂരിന് പിന്തുണയുമായി ഫ്ളക്സ് ബോർഡുകൾ
തൃശൂർ: എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച് തൃശൂർ നഗരത്തിലും പാലക്കാടും ഫ്ളെക്സ് ബോർഡുകൾ. സൗഹൃദ കൂട്ടായ്മയുടെ പേരിലാണ് തൃശൂർ നഗരത്തിൽ നടുവിലാലിലും മറ്റും ഫ്ളെക്സ് വെച്ചിരിക്കുന്നത്. തിങ്ക് ടുമാറോ തിങ്ക് തരൂർ എന്നാണ് ഫ്ളെക്സിലെ മുദ്രാവാക്യം. കോലഴി പൂവണിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിസ്തൂപത്തിലും തരൂരിന്റെ ഫ്ളെക്സ് സ്ഥാപിച്ചു. തലപ്പത്ത് തരൂർ വരണം എന്നാണ് കോലഴിയിലെ ഫ്ളെക്സിലെ വാചകം. പാലക്കാട് മങ്കരയിൽ കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പാലക്കാട് ഫ്ളെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ശശി തരൂർ വരട്ടെ കോണ്‍ഗ്രസ് വിജയിക്കട്ടെ എന്നാണ് ഫ്ളെക്സിലെ മുദ്രാവാക്യം.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നു നൽകി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ചു; രക്ഷകരായത് പോലീസ്; നാല് ജില്ലകേന്ദ്രീകരിച്ച് അന്വേഷണം
ഒറ്റപ്പാലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം തടവിൽ പാർപ്പിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് 14 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടു മാസത്തിലധികമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പതിനേഴുകാരി നൽകിയ മൊഴി പ്രകാരമാണു 14 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ നാലു ജില്ലകൾ കേന്ദ്രീകരിച്ചാണു പീഡനങ്ങൾ നടന്നത്. രണ്ടു മാസത്തിനിടെയാണു പെണ്‍കുട്ടിയെ പലരും ചേർന്ന് മയക്കുമരുന്നു നൽകി പീഡിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നാണു കുട്ടിയെ പോലീസ് മോചിപ്പിച്ചത്. പീഡനങ്ങൾ നടന്നതായി പറയുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്കു തുടരന്വേഷണത്തിനു കേസുകൾ റഫർ ചെയ്യുമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. ലഹരിമാഫിയയിൽനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അന്തർ സംസ്ഥാന ലഹരി മാഫിയ സംഘമാണു പെണ്‍കുട്ടിയെ വർഷങ്ങളോളം തടവിൽ പാർപ്പിച്ചതെന്നും, ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നുമാണു പോലീസിന് ആദ്യം ലഭിച്ച വിവരം. ഒറ്റപ്പാലം പാലപ്പുറം സ്വദേശിനിയാണു ലഹരിമാഫിയ സംഘത്തിന്റെ തടവിൽ…
Read Moreകൂട്ടുകാരൻ മുമ്പിലിരുന്നു; രോഹിത്ത് പിന്നിലും..! വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച രോഹിത്ത് ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യന്‍
പുത്തൂർ: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ തൃശൂർ നടത്തറ സ്വദേശിയും. കുമാരപുരം തെക്കൂട്ട് രവിയുടെ മകൻ രോഹിത്ത്(24) ആണ് മരിച്ചത്. കെഎസ്ആർടിസി ബസിൽ കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു രോഹിത്ത്. ഭാരതീയ വിദ്യാഭവൻ അധ്യാപികയായ ലതയാണ് അമ്മ. ദേശീയ ബാസ്കറ്റ് ബോൾ ചാന്പ്യനാണ് രോഹിത്ത്. സഹോദരി രശ്മി. സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് കോയന്പത്തൂരിലേക്ക് കൂട്ടുകാരനൊപ്പം പോകുകയായിരുന്നു. ബസിൽ കയറിയപ്പോൾ കൂട്ടുകാരന് മുന്‍പിലാണ് സീറ്റ് ലഭിച്ചത്. രോഹിത്തിന് പിന്നിലും. ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത് രോഹിത്ത് ഇരുന്ന ഭാഗത്തേക്കാണ്. ബസിന്റെ ഭാഗം മുഴുവൻ തകർന്നു. അപകടത്തിൽപ്പെട്ടതോടെ കൂട്ടുകാരനാണ് വീട്ടിൽ വിളിച്ച് വിവരമറിയിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിൽ നിന്ന് പോയത്.
Read Moreരണ്ടിടങ്ങളിലായി ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു
തൃശൂർ: തൃശൂരിൽ രണ്ടിടങ്ങളിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഇരിങ്ങാലക്കുടയിലെ സാംസ്കാരിക പ്രവർത്തകൻ ചന്ദ്രൻ വാര്യർ ഉൾപ്പെടെ മൂന്ന് മരണം. മരിച്ച മറ്റു രണ്ടുപേർ ഇതര സംസ്ഥാന സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുതുക്കാട് കുറുമാലി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി ചന്ദ്രൻ വാര്യർ (82) മരിച്ചത്. അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തന്റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്. സ്നേഹപൂർവ്വം എല്ലാവരും ‘ചന്ദ്രേട്ടൻ’ എന്നു വിളിച്ചിരുന്ന കെ.വി. ചന്ദ്രൻ വാര്യർ ഇന്നലെ രാവിലേയും കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മന്ത്രി ഡോ. ആർ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. റെയിൽവേ ലൈൻ മുറിച്ചു…
Read More