സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തു വേനൽ പനി പടരുന്നു. സാധാരണ പനിക്കു പുറമേ, കൊതുകു പരത്തുന്ന ഡെങ്കിപ്പനിയും എച്ച് വണ് എൻ വണ് മഞ്ഞപ്പിത്തവും ടൈഫോയ്ഡും മലേറിയയും പടരുന്നുണ്ട്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ കഴിയുനത് 1,419 പേരാണ്. പനിക്കു ചികിത്സ തേടി 6852 പേർ ആശുപത്രികളിലെത്തി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ഇതിന്റെ മൂന്നിരട്ടിയിലും അധികമാണ്. ഒരാഴ്ച മുന്പ് മാർച്ച് 30 നു സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ഉണ്ടായിരുന്നത് 1,029 രോഗികളായിരുന്നു. ഏതാനും ആഴ്ചകളായി എച്ച് വണ് എൻ വണ്, ഡെങ്കി, ടൈഫോയ്ഡ്, മലേറിയ പനി ബാധിതരുടെ എണ്ണവും കൂടുതലായി റിപ്പോർട്ടു ചെയ്യുന്നുണ്ട്. ബുധനാഴ്ച സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 24 രോഗികൾക്കു ഡെങ്കിപ്പനിയാണെന്നു ലബോറട്ടറി പരിശോധനകളിലൂടെ തിരിച്ചറിഞ്ഞു. ചികിത്സയിലുള്ള വേറെ 74 രോഗികൾക്കും ഡെങ്കിയാണെന്നു സംശയിക്കുന്നു.…
Read MoreCategory: Thrissur
ഇനി വരുന്നൊരു തലമുറയ്ക്ക്..! മുൻ തലമുറ കാത്തുസൂക്ഷിച്ച പ്രകൃതിയോട് പുതുതലമുറ ചെയ്ത കൊടുംക്രൂരതകൾക്കു മാപ്പപേക്ഷിച്ച് പാടവരമ്പിലൂടെ ഒരു പരിഹാരപദയാത്ര
ഇരിങ്ങാലക്കുട: മുൻ തലമുറ കാത്തുസൂക്ഷിച്ച പ്രകൃതിയോട് പുതിയ തലമുറ ചെയ്ത കൊടുംക്രൂരതകൾക്കു പരിഹാരമായി പ്രകൃതിയിലൂടെ യുവക്കൂട്ടായ്മയുടെ പാപപരിഹാര പദയാത്ര. കൈയിൽ മരക്കുരിശും ജപമാലയും ചുണ്ടിൽ പ്രാർത്ഥനാമന്ത്രങ്ങളുമായി പുല്ലൂർ, തുറവൻകുന്ന്, കുഴിക്കാട്ടുകോണം, മാടായിക്കോണം എന്നിവിടങ്ങളിലെ ഉൾനാടൻ പാതകളിലൂടെയും കല്ലേരിക്കടവിലെ പാടവരന്പുകളിലൂടെയും ഊരകം സിഎൽസിയുടെ നേതൃത്വത്തിലാണു ശ്രദ്ധേയമായ പദയാത്ര നടത്തിയത്. ദൈവം കനിഞ്ഞുനൽകിയ ഭൂമിയെയും പ്രകൃതിയെയും നിലനിർത്തുക, മരങ്ങളെയും മലകളെയും ജലാശയങ്ങളെയും സംരക്ഷിക്കുക, ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാർഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്കൃതിയും സംസ്കാരവും വീണ്ടെടുക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തിയായിരുന്നു പദയാത്ര. ഉൗരകം സെന്റ് ജോസഫ്സ് പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പദയാത്ര ഉൗരകം പള്ളിയങ്കണത്തിൽ വികാരി റവ.ഡോ. ബെഞ്ചമിൻ ചിറയത്ത് ഉദ്ഘാടനം ചെയ്തു. മാപ്രാണം വിശുദ്ധ കുരിശിന്റെ തീർഥാടന കേന്ദ്രത്തിലെത്തിയ പദയാത്രയെ റെക്ടർ റവ.ഡോ. ജോജോ ആന്റണി തൊടുപറന്പിൽ, സഹ വികാരി…
Read Moreചില സാഹിത്യകാരൻമാരെ ആകാശത്തോളം വാഴ്ത്തുകയും ചിലരെ അവഗണനയും ചെയ്യുന്ന രീതി മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു വെന്ന് ഡോ.എം.ലീലാവതി
ഗുരുവായൂർ: ചില സാഹിത്യകാരന്മാരെ ആകാശത്തോളം വാഴ്ത്തുകയും ചിലരെ അവഗണിക്കുകയും ചെയ്യുന്ന രീതി മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ഡോ.എം.ലീലാവതി ഗുരുവായൂരിൽ അഭിപ്രായപെട്ടു. പുതൂർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഉണ്ണികൃഷ്ണൻ പുതൂർ അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ലീലാവതി. പുതൂരും സി.രാധാകൃഷ്ണനും അവഗണന നേടിയ സാഹിത്യകാരന്മാരുടെ കൂട്ടത്തിലാണ്. പുതൂരിന്റെ ധർമചക്രത്തിന് അവഗണനയാണ് ലഭിച്ചത്. സി.രാധാകൃഷ്ണന്റെ നോവലുകൾ അനുവാചക ലോകത്ത് ശ്രദ്ധ കിട്ടിയിട്ടില്ല എന്നതും ദുഖകരമാണ്. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് വാര്യർ അധ്യക്ഷത വഹിച്ചു.ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ പ്രാഷണം നടത്തി.ഡോ.സി.നാരായണപിള്ള,ഷാജു പുതൂർ,ജനു ഗുരുവായൂർ,ബാലൻ വാറണാട് എന്നിവർ പ്രസംഗിച്ചു.രാവിലെ ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം എം.രതി ഉദ്ഘാടനം ചെയ്തു.പി.വി.മുഹമ്മദ്യാസിൻ അധ്യക്ഷത വഹിച്ചു.
Read Moreമഹിമ നിലനിർത്താൻ എന്തും ചെയ്യാം ..! തൃശൂർ പൂരം പ്രദർശനം ആരംഭിച്ചു; വെടിക്കെട്ട് ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുമെന്നു മന്ത്രിമാർ
തൃശൂർ: തൃശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നു മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ പൂരം പൂർവാധികം ഭംഗിയായി നടത്താനുള്ള നടപടികൾ കൈകൊള്ളുമെന്നും ഇരുവ രും ഉറപ്പുനൽകി. തൃശൂർ പൂരം പ്രദർശനം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. പൂരം നടത്തിപ്പിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കു പരിഹാരം കാണാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് പ്രദർശനം ഉദ്ഘാടനം ചെയ് ത മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ തൃശൂർ പൂരത്തിന്റെ മഹിമയും പെരുമയും നിലനിർത്താൻ സംസ്ഥാന സർക്കാർ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയതായി അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ തെളിവെടുപ്പു നടത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട് മന്ത്രി പരിശോധിച്ചു വരികയാണ്.…
Read Moreമകന്റെ കൊലയാളിക്കായി..! ജിഷ്ണുവിന്റെ മാതാപിതാക്കൾ നിരാഹാര സമരത്തിലേക്ക് ; 88 ദിവസം പിന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം
തൃശൂർ: പാന്പാടി നെഹ്റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മയും അച്ഛനും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ബുധനാഴ്ച മുതൽ ഡിജിപിയുടെ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു. ജിഷ്ണു മരിച്ച് 88 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്റെ മാതാപിതാക്കൾ സമരം നടത്താനുള്ള തീരുമാനം എടുത്തത്.
Read Moreപരീക്ഷണം വേണ്ട..! പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ആരും എത്തിയില്ല ; ടെസ്റ്റിന് മുടങ്ങി ; പുത്തൻ രീതിയിലെ ടെസ്റ്റ് പ്രായോഗികമല്ലെന്ന് ഡ്രൈവിംഗ് സ്കൂളുകാർ
തൃശൂർ: അത്താണിയിൽ ഇന്നു മുതൽ നടത്താനിരുന്ന പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ടെസ്റ്റിന് ആരും എത്താതിരുന്നതിനാലാണ് ടെസ്റ്റ് മുടങ്ങിയതെന്ന് ആർടിഒ റെജി പി.വർഗീസ് പറഞ്ഞു. എന്നാൽ പുതിയ രീതിയിലുള്ള ടെസ്റ്റ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിൽ പോയിട്ടുള്ളതിനാലാണ് തങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് എത്താതിരുന്നതെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ വിശദീകരണം. പുതിയ രീതിയിലുള്ള ടെസ്റ്റിന് ഫോർ വീലിന് എച്ച് എടുക്കുന്നതിനു പുറമേ പാർക്കിംഗും കൂടി വിജയകരമായി രീതിയിൽ ചെയ്യുന്നവർക്കു മാത്രമേ ടെസ്റ്റ് പാസാകാൻ സാധിക്കൂ. കൂടാതെ വാഹനം ഓടിക്കുന്പോൾ കയറ്റത്തു നിർത്തിയുള്ള പരീക്ഷണവും നടത്തണം. ഇത്തരം കാര്യങ്ങൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവിംഗ് സ്കൂളുകാർ പുതിയ രീതിയിലുള്ള ടെസ്റ്റിനെ എതിർക്കുന്നത്. രാവിലെ ടെസ്റ്റ് നടത്താൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അത്താണിയിലെ ഗ്രൗണ്ടിലെത്തിയിരുന്നെങ്കിലും ആരും സഹകരിക്കാത്തതിനാൽ ഇന്നത്തെ ടെസ്റ്റ് മുടങ്ങുകയായിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെ നിസഹകരണം നടത്തുകയോ, പുതിയ രീതിയിലുള്ള…
Read Moreബാങ്കിംഗ് ഇടപാടിലെ പോക്കറ്റടി..! ഇടപാടുകാരെ ചൂഷണം ചെയ്യുന്ന ബാങ്കുകളുടെ നടപടിക്കെതിരെ വ്യാഴാഴ്ച ഇടപാട് രഹിതദിനാചരണം ആചരിക്കും
തൃശൂർ: ദേശസാത്കൃത ബാങ്കുകളടക്കം പല പേരുകളിൽ പുതിയ ചാർജുകൾ ഏർപ്പെടുത്തി ഇടപാടുകാരെ ചൂഷണം ചെയ്യുന്നതിനെതിരേ ആറിന് രാജ്യവ്യാപകമായി “ഇടപാട് രഹിതദിനം’ ആചരിക്കും. അഖിലേന്ത്യാതലത്തിൽ രൂപീകരിച്ച ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ ദിവസം ബാങ്ക് ഇടപാടുകൾ പൂർണമായും ഉപേക്ഷിക്കാൻ അസോസിയേഷൻ സംസ്ഥാന ഘടകം ഭാരവാഹികൾ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു. റിസർവ് ബാങ്കും ബാങ്കിംഗ് ഓംബുഡ്സ്മാനും ഈ വിഷയത്തിൽ ഉണർന്നുപ്രവർത്തിക്കാത്തതും, രാജ്യത്തെ പ്രമുഖ രാഷ്്ട്രീയ കക്ഷികൾ പ്രതികരിക്കാൻ തയാറാകാത്തതുമായ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. സൂചനാപ്രതിഷേധത്തിൽ ബാങ്ക്, സർക്കാർ സംവിധാനങ്ങളിൽനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ 24, 25, 26 തീയതികളിലും ഇടപാടുകൾ ഉപേക്ഷിക്കാൻ അസോസിയേഷൻ ആഹ്വാനം ചെയ്തു. സമരത്തിനു വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയും പ്രചാരവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. സമരാഹ്വാനം ജനങ്ങളിലേക്കെത്തിക്കുന്നതിന് അഞ്ചിനു വൈകീട്ട് 4.30 മുതൽ തൃശൂർ…
Read Moreഅഞ്ചാം തവണയും നന്ദിനി തന്നെ…! കൊടുങ്ങല്ലൂരമ്മയുടെ തിടമ്പേറ്റാന് അഞ്ചാം തവണയും ഗജറാണി ഗുരുവായൂർ നന്ദിനി തന്നെ; ആവേശത്തിൽ ആന പ്രേമികളും
വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂര എഴുന്നള്ളത്തിന് അമ്മയുടെ പൊൻതിടന്പേറ്റാൻ ഗജറാണി ഗുരുവായൂർ നന്ദിനി ഈ വർഷവു മെത്തുന്നു. ഗുരുവായൂരപ്പന്റെ ചൈതന്യവുമായി ഇത് അഞ്ചാം തവണയാണ് തുടർച്ചയായി നന്ദിനി കൊടുങ്ങൂരിൽ എത്തുന്നത്. ഇന്നു വൈകിട്ട് കൊടുങ്ങൂരിൽ എത്തുന്ന നന്ദിനിക്ക് ക്ഷേത്രം ഉപദേശകസമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം ഒരുക്കിയിട്ടുണ്ട്. പൂർവാചാരപ്രകാരം കൊടുങ്ങൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പിടിയാനകളെ മാത്രമാണ് എഴുന്നളിപ്പിക്കാറുള്ളത്. പിടിയാനകളെമാത്രം എഴുന്നള്ളിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.കഴിഞ്ഞ അഞ്ച് വർഷമായി കൊടുങ്ങൂരിൽ എത്തുന്ന നന്ദിനി ഇവിടുത്തുകാർക്കും ഇപ്പോൾ ഏറെ പ്രിയപ്പെട്ടവൾ തന്നെ. കൊടിയേറ്റ് മുതൽ കൊടിയിറക്ക് വരെ പത്തു ദിവസവും നന്ദിനിയായിരിക്കും കൊടുങ്ങൂരമ്മയുടെ പൊൻതിടന്പേറ്റുക. കൊടുങ്ങൂർ വൈജയന്തി ചെരിഞ്ഞതിനു ശേഷമാണ് നന്ദിനി കൊടുങ്ങൂരിൽ എത്തിത്തുടങ്ങിയത്. കഴിഞ്ഞ 21 വർഷമായി ഗുരുവായൂരപ്പന്റെ തിരുവുത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിവസം 9 വലത്തും ആറാട്ട് ദിവസം 11ഉം കണ്ണന്റെ പൊൻതിടന്പുമായി ഓട്ട…
Read Moreകാറ്റേ നീ വീശരുതിപ്പോൾ..! വേനൽമഴക്കൊപ്പം ശക്തമായി വീശാനിടയുള്ള കാറ്റിനെ ഭയന്ന് മലയോര വാഴക്കർഷകർ; വാഴയ്ക്ക് താങ്ങു കൊടുക്കുന്ന തിരക്കിൽ കർഷകർ
കോടാലി: വേനൽമഴക്കൊപ്പം ശക്തമായി വീശാനിടയുള്ള കാറ്റിനെ ചെറുക്കാനുള്ളതിരക്കിലാണു മലയോരത്തെ വാഴകർഷകർ. മുൻ വർഷങ്ങളെ അപേക്ഷി ച്ച് ഇത്തവണ ചൂട് കൂടിയതിനാൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണു കർഷകരുടെ ഭയം. നേന്ത്രവാഴകൃഷിക്കു പേരുകേട്ട മറ്റത്തൂരിൽ ഇത്തവണയും ലക്ഷണക്കണക്കിനു വാഴകൾ കൃഷിചെയ്തിട്ടുണ്ട്. വാഴകളിൽ കുല വരാറായ സമയത്ത് ചുഴലിക്കാറ്റ് വീശിയാൽ കനത്ത നാശമാണ് കർഷകർക്കുണ്ടാവുക. കാറ്റിനെ പ്രതിരോധിക്കാനായി വാഴകൾക്ക് താങ്ങു കൊടുക്കുന്ന തിരക്കിലാണ് കർഷകർ. മുളങ്കന്പുപയോഗിച്ചാണ് വാഴക്ക് താങ്ങുകൊടുക്കുന്നത്. മുളങ്കന്പുകൾ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്ന് വരുന്ന കാറ്റാടിക്കന്പുകളാണ് പലരും ഉപയോഗിക്കുന്നത്. കാറ്റാടി കന്പ് ഒന്നിന് 80 രൂപയോളമാണ് വില. പ്ലാസ്റ്റിക് വള്ളികളുപയോഗിച്ച് വാഴകളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന രീതിയാണ് മലയോരത്തുള്ളത്. തോട്ടത്തിന്റെ അതിരിൽനിൽക്കുന്ന വാഴകൾക്കു മാത്രം മുളങ്കന്പുകളോ കാറ്റാടി കന്പുകളോ കൊണ്ടുള്ള ഊന്നുകൊടുക്കും. ബാക്കിയുള്ള വാഴകളെ പ്ലാസ്റ്റിക് വള്ളികൾ കൊണ്ട ് പരസ്പരം വലിച്ചു കെട്ടും. കഴിഞ്ഞവർഷം നേന്ത്രക്കായക്ക് മികച്ച വില…
Read Moreകൃഷിയിലൂടെ ജീവകാരുണ്യം പകർന്ന് വിൻസെന്റ് ഡി പോൾ അംഗങ്ങൾ; കപ്പവില്പനയിൽ നിന്നു ലഭിക്കുന്ന വരുമാനം നിർധന കുടുംബങ്ങൾക്കു നൽകുമെന്ന് സംഘടന
തൃശൂർ: കൃഷിയിലൂടെ ജീവകാരുണ്യ സന്ദേശം കൂടി പകരുകയാണ് അമ്മാടം സെന്റ് ആന്റണീസ് ദേവാലയത്തിലെ സെന്റ് വിൻസെന്റ് ഡി പോൾ സംഘടന അംഗങ്ങൾ. ഇവരുടെ നേതൃത്വത്തിൽ ജൈവരീതിയിൽ കൃഷി ചെയ്ത കപ്പയുടെ വിളവെടുപ്പ് നടത്തി. കപ്പ വിറ്റു ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനൊരുങ്ങുകയാണ് അംഗങ്ങൾ. സ്വാന്ത്ര്യസമര സേനാനി പോൾസന്റെ മകൻ ആന്റണി പോളിന്റെ ഒന്നര ഏക്കർ സ്ഥലത്താണ് ആറു മാസം കപ്പ കൃഷി ചെയ്തത്. ആദ്യ പകുതിയോളം വിളവെടുത്തപ്പോൾ 1500 കിലോയിൽ അധികം കപ്പ സംഭരിക്കാൻ കഴിഞ്ഞു. കപ്പയുടെ വില്പന ഉദ്ഘാടനം സെന്റ് ആന്റണീസ് പള്ളി അങ്കണത്തിൽ വികാരി ഫാ. ആന്റണി ആലുക്ക നിർവഹിച്ചു. കപ്പവില്പനയിൽ നിന്നു ലഭിക്കുന്ന വരുമാനം നിർധനരായ കുടുംബങ്ങൾക്കു നോന്പുകാല പരിത്യാഗ സഹായം ചെയ്യുമെന്നു സംഘടനാ ഭാരവാഹികളായ ബസന്ത് ബാബു, നവിൻ എന്നിവർ അറിയിച്ചു. 25 ഓളം അംഗങ്ങൾ ചേർന്ന് പള്ളി ട്രസ്റ്റിമാരുടെ…
Read More