തൃശൂർ: സ്ത്രീകളോടും കുട്ടികളോടുമുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുമൂലം നമ്മുടെ നാട് പരിഷ്കൃത സമൂഹമെന്നു പറയാൻ പറ്റാതായിരിക്കു കയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ കെ.സി.റോസക്കുട്ടി അഭിപ്രായപ്പെട്ടു.ഫോർമർ പഞ്ചായത്ത് മെന്പേഴ്സ് അസോസിയേഷൻ വനിതാ ഫോറം കിലയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. സമൂഹത്തിന്റെ ഈ മനോഭാവം മാറ്റി ഉയർന്ന സ്ത്രീപദവിയിലുള്ള മാതൃകാകേരളത്തെ സൃഷ്ടിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും വനിതാ ജനപ്രതിനിധികൾക്കും സാധിക്കണമെന്നും ചെയർപേഴ്സണ്‍ പറഞ്ഞു.വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഷീല ജോസ് അധ്യക്ഷത വഹിച്ചു. ഫോർമർ പഞ്ചായത്തെ മെന്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരിം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.എസ്.പ്രിൻസ്, സി.എൻ.ഗോവിന്ദൻകുട്ടി, ഷൈനി കൊച്ചു ദേവസി, സുബൈദ മുഹമ്മദ്, രാധാ പരമേശ്വൻ, ഇന്ദിരാദേവി ടീച്ചർ, സഫിയ ഇബ്രാഹിം, സുധാമണി ശിവരാമൻ, ഷീബ നാരായണൻ, രജനി കൃഷ്ണദാസ്, സജിത ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.വിവിധ വിഷയങ്ങളെക്കുറിച്ച്…
Read MoreCategory: Thrissur
കടത്തിൽ മുങ്ങിയ മരണം..! തൃശൂർ കടങ്ങോട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; ഒരു കുട്ടിയുടെ നില ഗുരുതരം; ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തി
തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടങ്ങോട് കൈക്കുളങ്ങര അന്പലത്തിനു സമീപം കൊട്ടിലങ്ങൽ സുരേഷ്(37), ഭാര്യ ധന്യ (34), മക്കളായ വൈഗ(എട്ട്), വൈശാലി (ആറ്) എന്നിവരാണ് മരിച്ചത്. മറ്റൊരു മകളായ വൈഷ്ണവിയെയാണ് (എട്ട്) നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈഷ്ണവിയും വൈഗയും ഇരട്ടകുട്ടികളാണ്. സാന്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഗൃഹനാഥനായ സുരേഷ് വീടുനുസമീപത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയുടേയും മക്കളുടെയും മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിലുമാണ് കണ്ടെത്തിയത്. പുലർച്ചെ നടക്കാൻ പോയവർ കിണറ്റിൽ നിന്നും വൈഷ്ണവിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് കിണറ്റിലെ പൈപ്പിൽ പിടിച്ചുകിടക്കുന്ന കുട്ടിയെ കണ്ട് രക്ഷപ്പെടുത്തിയത്. മരിച്ച സുരേഷിന് നേരത്തെ മാർബിൾ പണിയായിരുന്നു. ശാരീരിക അസുഖങ്ങളെ തുടർന്ന് പിന്നീട് ഗുരുവായൂരിൽ ലോട്ടറി വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. സുരേഷ് എഴുതി എന്നുകരുതുന്ന ആത്മഹത്യാകുറിപ്പ് പോലീസ്…
Read Moreഅമ്മ അമ്മായിയമ്മ! ഭാര്യാ മാതാവിനെ കബളിപ്പിച്ച് എടിഎമ്മില്‍ നിന്ന് തട്ടിയെടുത്തത് 25000 രൂപ; പരാതിപ്പെടാന്‍ പോയതും മരുമകന്റെ കൂടെ; യുവാവ് കുടുങ്ങിയത് ഇങ്ങനെ…
വെള്ളിക്കുളങ്ങര: ഭാര്യാ മാതാവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ട ിൽ നിന്ന് പണം കവർന്ന യുവാവ് പോലീസ് പിടിയിലായി.കുറ്റിച്ചിറ മാളക്കാരൻ ബിനോജ് (36) ആണ് വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിലായത്. ഭിന്നശേഷിക്കാരിയും വിധവയുമായ ഇയാളുടെ ഭാര്യാ മാതാവ് സുലോചനയുടെ എസ്ബിഐ കുറ്റിച്ചിറ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് ഇയാൾ പണം കവർന്നത്. സുലോചനയ്ക്ക് സർക്കാരിന്റെ ചികിത്സാ സഹായനിധിയിൽ നിന്ന് ലഭിച്ച 25000 രൂപയാണ് ഇയാൾ പലപ്പോഴായി എ ടി എം കാർഡ് ഉപയോഗിച്ച് പിൻവലിച്ചത്.ലോട്ടറി വിൽപ്പന നടത്തുന്ന സുലോചന ചികിത്സാ സഹായം അക്കൗണ്ട ിൽ എത്തിയോ എന്ന് പരിശോധിക്കാൻ മരുമകനായ ബിനോജിനെ ചുമതലപ്പെടുത്തുകയായിരുന്നു.തുടർന്നാണ് എടിഎം കാർഡ് കൈവശപ്പെടുത്തി ഇയാൾ പണം കവർന്നത്. പണം നഷ്ടപ്പെട്ടതറിഞ്ഞ സുലോചന പോലീസിൽ പരാതിപ്പെടാൻ പോയപ്പോൾ ബിനോജും ഒപ്പം പോയിരുന്നു. പരാതി ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ച വെള്ളിക്കുളങ്ങര പോലീസ് പണം നഷ്ടപ്പെട്ട ദിവസങ്ങളിലെ എടിഎം…
Read Moreനീർമാതളച്ചുവട്ടിൽ മഞ്ജുവിലൂടെ വീണ്ടും കമലയെത്തി; ആരും കൊതിക്കുന്ന കഥാപാത്ര മാണിതെന്ന് മഞ്ജുവാര്യർ; സ്ക്രീനിൽ ആമിയാകുന്ന മാജിക് കാണാൻ ആരാധകർ
വിനീഷ് വിശ്വം പുന്നയൂർക്കുളം: നീർമാതച്ചുവട്ടിൽ ഒരിക്കൽ കൂടി കമലയെത്തി; മഞ്ജുവാര്യരിലൂടെ. രൂപത്തിലും ഭാവത്തിലും നാലപ്പാട്ട് തറവാട്ടിലെ പഴയ കമലയെ ഓർമിപ്പിച്ച് മഞ്ജുവാര്യരെത്തിയപ്പോൾ മാധവിക്കുട്ടിയുടെ മകനും സഹോദരിയുമൊക്കെ വിസ്മയത്തോടെയാണ് മഞ്ജുവിനെ നോക്കിയത്. കമല മുന്നിൽ നിൽക്കുന്നതു പോലെ എന്നായിരുന്നു പലരുടേയും ആദ്യ പ്രതികരണം. കമല ഓപ്പു മുന്നിൽ നിൽക്കുന്നതായി തോന്നിയെന്ന് സുവർണ നാലപ്പാട്ട് അത്ഭുതത്തോടെ പറഞ്ഞു. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കഥയുടെ വിശദാംശങ്ങൾ കമൽ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായിരിക്കും ആമിയെന്ന് വ്യക്തമായ സൂചനകളുണ്ട്. വിദ്യാബാലൻ വേണ്ടെന്ന് വെച്ച ആമിയുടെ ടൈറ്റിൽ റോൾ മഞ്ജുവാര്യർ സ്വീകരിച്ചപ്പോൾ സംശയിച്ചവർക്കെല്ലാം ഇപ്പോൾ സംശയങ്ങൾ മാറിയിരിക്കുന്നു. മഞ്ജു ആമിയാകുന്ന മാജിക് ഇനി സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ആരും കൊതിക്കുന്ന കഥാപാത്രമാണിതെന്ന് നീർമാതളത്തിന്റെ ചുവട്ടിൽ നിന്ന് മഞ്ജുവാര്യർ പറഞ്ഞു. ഇതെന്റെ…
Read Moreജല ഉപഭോഗം നിയന്ത്രിക്കാതെ നിലനിൽപ്പില്ല..! കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് പകലിനോടൊപ്പം രാത്രിചൂടി ന്റെയും അളവുകൂടുന്നെന്ന് പഠനങ്ങൾ
തൃശൂർ: കാലാവസ്ഥാ വ്യതിയാനം കാർഷിക-പാരിസ്ഥിതിക മേഖലകളെ അതിഗുരുതരമായി ബാധിച്ചുകഴിഞ്ഞുവെന്നാണ് സമീപകാല പ്രവണതകളും പഠനങ്ങളും സൂചിപ്പിക്കുന്നതെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽചൂടിനൊപ്പം രാത്രിചൂടിന്റെയും അളവ് വർധിച്ചുവരികയാണ്. ഹൈറേഞ്ച് മേഖലയിൽപോലും കാലാവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറയുകയും മറ്റു മാസങ്ങളിലെ മഴ കൂടിവരുന്നതുമാണ് സമീപകാലത്തെ പ്രവണത. പരിസ്ഥിതിക്കും ജീവിവർഗത്തിനും ദോഷകരമാവുന്ന പ്രവചനാതീതമായ മാറ്റങ്ങളാണ് ഓരോ വർഷവും കാണപ്പെടുന്നത്. മേഘവിസ്ഫോടനം, അസ്വാഭാവികമായ കാലവർഷം, ഉഷ്ണതരംഗം, സൂര്യാതപം തുടങ്ങിയവ കേരളത്തിൽ വർധിച്ചുവരികയാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാർഷിക സർവകലാശാലയ്ക്കു കീഴിലെ കാലാവസ്ഥാ വ്യതിയാന പഠനഗവേഷണ അക്കാദമിയും തൃശൂർ പ്രസ്ക്ലബും സംയുക്തമായി “കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം – സമീപകാല പ്രവണതകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിലാണ് വിദഗ്ധർ ആശങ്കകളും മുന്നറിയിപ്പും പ്രകടിപ്പിച്ചത്. 2015-16 കാലയളവിൽ മഴ ഗണ്യമായി കുറയ്ക്കുകയും ചൂട് വർധിപ്പിക്കുകയും ചെയ്ത എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമായി ആവർത്തിക്കാനുള്ള…
Read Moreപക്ഷേ, ജലസംഭരണിയില്ല ..! ശുദ്ധജലത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശവാസികൾക്ക് ആശ്വാസമായി വറ്റാത്ത നീരുറവയായി കൊടകരയിലെ പൊതുകിണർ
കൊടകര: കൊടിയ വേനലിലും തെളിനീരിന്റെ അക്ഷയ ഖനിയായി കൊടകരയിലെ പൊതുകിണർ.കൊടകര കുഭാരത്തറയിലെ നാൽപ്പതോളം കുടുംബങ്ങൾക്ക് ദാഹജലം നൽകുന്ന ഈ കിണർ എത്ര കടുത്ത വേനലിലും വറ്റാത്ത നീരുറവയാണ്. വേനൽക്കാലമായാൽ കടുത്ത ജലക്ഷാമം നേരിടുന്ന കൊടകരയിലെ മണ്‍പാത്ര നിർമാണ തൊഴിലാളി കുടുംബങ്ങൾക്കായി പതിറ്റാണ്ടുകൾക്കു മുന്‍പ് നിർമിക്കപ്പെട്ടതാണ് ഈ പഞ്ചായത്ത് കിണർ. ശുദ്ധജലത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശവാസികൾക്ക് ഈ കിണർ ആശ്വാസമാണ്. കിണറ്റിൽ വറ്റാത്ത ജലസമൃദ്ധിയുണ്ടെ ങ്കിലും വെള്ളം കോരി കുടങ്ങളിൽ നിറച്ച് ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണ് ഇപ്പോഴും ഇവർ. ഇവരുടെ ദുരിതം പരിഹരിക്കുന്നതിന് കുഭാരകോളനിയിൽ ജലവിതരണ പദ്ധതി സ്ഥാപിക്കാൻ പ്രാരംഭപ്രവർത്തനങ്ങൾ നടന്നെങ്കിലും പൂർത്തിയായില്ല. കോളനിക്കകത്ത് ജലസംഭരണി സ്ഥാപിക്കാൻ നിർമിച്ച കോണ്‍ക്രീറ്റ് കാലുകൾ നോക്കുകുത്തിയായി നിൽക്കുകയാണ്.പൊതുകിണറിൽ നിന്ന് വെള്ളം പന്പ് ചെയ്ത് കോളനിയിൽ സ്ഥാപിക്കുന്ന ആറായിരം ലിറ്റർ ശേഷിയുള്ള സംഭരണിയിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി തയ്യാറാക്കിയത്.എന്നാൽ പദ്ധതി പാതിവഴിയിൽ സ്തംഭിച്ചതോടെ വെള്ളം…
Read Moreഇത്തരക്കാർക്ക് ജാമ്യം കൊടുക്കണോ? ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് വണ്‍ വിദ്യാർഥി പിടിയിൽ
തുറവൂർ: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്ലസ്വണ് വിദ്യാർഥി പിടിയിൽ. കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പറയകാട് തഴുപ്പ് മേഖലയിലുള്ള കയർ സൊസൈറ്റിയുടെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ കുത്തിയതോട് പോലീസിൽ നൽകിയ പരാതിയിലാണ് പ്ലസ് വണ്‍ വിദ്യാർഥി പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ ഒരുദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
Read Moreപ്രേം പൂജാരിയുടെ ലീലകൾ ..! നൂറോളം സ്ത്രീകളെ ദേഹോപദ്രവമേല്പിച്ച പൂജാരി പിടിയിൽ; ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്
കൊടകര: ആളൂരിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്തുവന്നിരുന്ന യുവാവിനെ കൊടകര പോലിസ് അറസ്റ്റു ചെയ്തു. അഷ്ടമിച്ചിറ അണ്ണല്ലൂർ ചൊവ്വാട്ട് വീട്ടിൽ രമേഷിനെയാണ് (29) കൊടകര എസ്ഐ കെ.എസ്. സുബീഷ്മോന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് . കഴിഞ്ഞ ഏതാനും മാസങ്ങളായി ആളൂർ പെ ട്രോൾപന്പ് പരിസരത്തുവച്ച് ഇയാൾ നിരവധി സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചതായിപരാതിയുണ്ട്. ബൈക്കിൽ സാവധാനം സഞ്ചരിക്കുന്ന ഇയാൾ വഴിയാത്രക്കാരികളായ സ്ത്രീകളുടെ അടുത്തെത്തുന്പോൾ അവരെ കയറിപ്പിടിച്ച ശേഷം പെട്ടെന്ന് ബൈക്കിൽ രക്ഷപ്പെടുകയാണു പതിവ്. നൂറോളം സ്ത്രീകൾക്കാണ് ഇത്തരത്തിൽ ദുരനുഭവമുണ്ടായത്. 92 പേർ കൊടകര പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് നാട്ടുകാർ നൽകിയ ബൈക്ക് നന്പർ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അണ്ണല്ലൂരിലെ വീട്ടുപരിസരത്ത് യുവാവിനെ പോലിസ് പിടികൂടിയത്. ഇയാൾ പൂജാരിയാണെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreസിനിമയല്ല ജീവിതം..! അതിരപ്പള്ളി പദ്ധതിക്ക് പകരം സോളാർ മതിയെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞത് എന്ത് മനസിലാക്കിയിട്ടാണെന്ന് അറിയില്ലെന്നു മന്ത്രി എം.എം.മണി
ഗുരുവായൂർ: അതിരപ്പള്ളി പദ്ധതിക്ക് പകരം സോളാർ മതിയെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞത് എന്ത് മനസിലാക്കിയിട്ടാണെന്ന് അറിയില്ലെന്നു മന്ത്രി എം.എം.മണി ഗുരുവായൂരിൽ പറഞ്ഞു.സോളാർ പദ്ധതി നടപ്പിലാക്കുന്നതും കെഎസ്ഇബിയാണ്. യൂണിറ്റിന് ആറുരൂപക്കു മുകളിൽ ചെലവ് വരും. ഇത്രയും തുക മുടക്കി ആര് മേടിക്കും. ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിയിലെ കറണ്ട് കുറഞ്ഞ വിലക്കാണ് നൽകുന്നത്.അതുതന്നെ കൂടുതലാണ് ഈടാക്കുന്നതെന്നാണ് പറയുന്നത്. കൽക്കരിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കും.അതിന് പരിസ്ഥിതി പ്രശ്നം ഉണ്ടാകുമോയെന്ന് അറിയില്ലെന്നു മന്ത്രി പറഞ്ഞു.
Read Moreചെറിയൊരു പരിഹാരം മാത്രം..! അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അജണ്ടയിൽനിന്ന് മാറ്റിയിട്ടില്ല; സമവായമുണ്ടെങ്കിൽ നടപ്പാക്കുമെന്ന് മന്ത്രി എം.എം.മണി
തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അജണ്ടയിൽനിന്ന് മാറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുണ്ടശേരി ഹാളിൽ ജില്ലാ സന്പൂർണ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ചെയ്തതിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി സംബന്ധിച്ച് കെ.എം. മാണി പറഞ്ഞതുപോലെ എല്ലാവരും അഭിപ്രായം പറയാൻ മുന്നോട്ടു വരണം. സോളാർ പദ്ധതിക്ക് വൻ ചെലവാണ്. ജലവൈദ്യുത പദ്ധതിക്ക് നിസാര പണമേ വരുന്നുള്ളൂ. എന്നാൽ അതിരപ്പിള്ളി പദ്ധതികൊണ്ട് എല്ലാം പരിഹരിക്കാമെന്ന് അഭിപ്രായമില്ല. ചെറിയൊരു ആശ്വാസം ഉണ്ടാകുമെന്നു മാത്രം.
Read More