തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനുമേൽ പടർന്ന കാർമേഘങ്ങളെല്ലാം നീങ്ങിയതിൽ തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾക്കും പൂര പ്രേമികൾക്കും ആഹ്ലാദം. പൂരം വെടിക്കെട്ട് സാധാരണ പോലെ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഇനി തിരക്കിട്ട ജോലികളാണ്. രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ വെടിക്കെട്ട് ലൈസൻസിയെ കണ്ടെത്തി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കാനുള്ള നടപടികളാരംഭിക്കും. സാധാരണ രണ്ടു മാസം മുന്പു വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാറുണ്ട്. ഇത്തവണ വെടിക്കെട്ട് നടക്കുമോയെന്നു തന്നെ സംശയമുണ്ടായിരുന്നതിനാൽ കാര്യമായ ഒരുക്കങ്ങൾ നടത്താനായിരുന്നില്ല. എന്നാൽ ചുരുങ്ങിയ സമയങ്ങൾകൊണ്ടു തന്നെ വെടിക്കെട്ടിന് പ്രൗഢി കുറയാതെ എല്ലാം ഭംഗിയാക്കാനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് അനുമതി നൽകാൻ തീരുമാനിച്ചത്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വ്യവസ്ഥ. ഇത് നേരത്തെ തന്നെ തങ്ങൾ അംഗീകരിച്ചിരുന്നതായി ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാതിരുന്നാൽ വെടിക്കെട്ടിന്…
Read MoreCategory: Thrissur
കാരുണ്യത്തിന്റെ’ വിഷുകൈനീട്ടം..! സംസ്ഥാന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി വിഷുക്കൈനീട്ടമായി മാപ്രാണത്തെ മുരളിക്ക്
മാപ്രാണം: ഒരു കോടിയുടെ സംസ്ഥാന കാരുണ്യ പ്ലസ് ഭാഗ്യക്കുറി സൗഭാഗ്യം വിഷുക്കൈനീട്ടമായി മാപ്രാണത്തെ മുരളിക്ക്. ഏപ്രിൽ ആറിലെ നറുക്കെടുപ്പ് ഹർത്താൽ മൂലം മാറ്റിവച്ച് പിറ്റേന്നു നടത്തിയപ്പോൾ കൊപ്രക്കളം തൊഴിലാളിയായ മാലാന്ത്ര വീട്ടിൽ എം.കെ. മുരളീധരൻ കോടിപതിയായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടാം തവണയാണ് മാപ്രാണം സെന്ററിലെ സെവൻസ്റ്റാർ ലോട്ടറി ഏജൻസിയിൽ ഒരു കോടിയുടെ ഭാഗ്യം പിറന്നത്. വർഷങ്ങളായി കാട്ടൂരിലും മാപ്രാണത്തും കൊപ്രക്കളത്തിൽ ജോലിക്കു പോകുന്ന മുരളി സ്വരുക്കൂട്ടിയ തുകകൊണ്ട് വീടുവച്ചത് ഒരു ഹാളും അടുക്കളയുമായി അവസാനിക്കുകയായിരുന്നു. തറയുടെ ബാക്കി ഭാഗം പൂർത്തീകരിക്കാൻ സഹകരണ ബാങ്കിൽ ലോണിനപേക്ഷിച്ചിരിക്കുന്പോഴാണ് ഭാഗ്യം തേടിയെത്തിയത്. അംബികയാണ് മുരളിയുടെ ഭാര്യ. മകൻ: രാഹുൽ.
Read Moreആശുപത്രിയിൽ കുടിവെള്ളമില്ല ; പതിനേഴ് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു; കുടിവെള്ള മില്ലാത്ത കാര്യം അധികൃതർ രഹസ്യമാക്കിയെന്ന് ആരോപണം
പുതുക്കാട് : താലൂക്ക് ആശുപത്രിയിൽ കുടിവെള്ളം ഇല്ല, രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായി ആക്ഷേപം. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ നാല് ദിവസത്തിനുള്ളിൽ പതിനേഴ് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായാണ് ആരോപണം. രണ്ട് ദിവസമായി ആശുപത്രിയിലെത്തുന്ന കിടത്തിചികിൽസക്ക് വിധേയരാകേണ്ട രോഗികളെ വെള്ളത്തിന്റെ പ്രശ്നം മൂലം അഡ്മിഷൻ കൊടുക്കാതെയാണ് വിട്ടയക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ആശുപത്രി അധികൃതർ നടപടികൾ സ്വീകരിക്കാതെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലെ കിണർ വറ്റിവരണ്ടതാണ് പ്രശ്നത്തിന് കാരണം. വേനൽ ആരംഭിച്ച സമയത്തു തന്നെ കിണറിലെ വെള്ളം വറ്റി തുടങ്ങിയിരുന്നു.രണ്ട് മാസത്തിലേറെയായിട്ടും കുടിവെള്ളത്തിനായുള്ള ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ ആഴ്ചകളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കാൻ ഇതുവരെയും ബ്ലോക്ക് പഞ്ചായത്തും തയ്യാറായില്ല. മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരത്തോളം രോഗികളാണ് ചികിത്സതേടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.…
Read Moreകുടിയൻമാർക്ക് വേണ്ടി..! ബിവറേജ് ഷോപ്പ് തുറക്കുന്നതിനു ടൗൺ റോഡിനെ സംസ്ഥാനപാതയല്ലാതാക്കി പിഡബ്ല്യുഡി അധികൃതർ; നിയമനടപടിക്കൊരുങ്ങി നാട്ടുകാർ
ചാലക്കുടി: മാർക്കറ്റിൽ വിദേശ മദ്യവില്പന കേന്ദ്രം തുറക്കുന്നതിനു ദൂരപരിധി മറികടക്കാൻ സ്റ്റേറ്റ് ഹൈവേയായ ടൗൺ റോഡിനെ പിഡബ്ല്യുഡി അധികൃതർ സ്റ്റേറ്റ് ഹൈവേ അല്ലാതാക്കി. പഴയ എൻഎച്ച് ആയിരുന്ന റോഡ് സ്റ്റേറ്റ് ഹൈവേയായിരുന്നു. ഇവിടെനിന്നും മാർക്കറ്റിൽ നഗരസഭ നൽകിയ സ്ഥലത്ത് മദ്യവില്പന കേന്ദ്രത്തിലേക്ക് 500 മീറ്റർ ഉണ്ടാവില്ല. ഇത് മറികടക്കാൻ പഴയ എൻഎച്ച് സ്റ്റേറ്റ് ഹൈവേയല്ലെന്ന് പിഡബ്ല്യുഡി അധികൃതർ എക്സൈസ് വകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കയാണ്. ട്രാംവെ റോഡ് മുതൽ അതിരപ്പിള്ളി റോഡാണ് സ്റ്റേറ്റ് ഹൈവേയായി മാറ്റിയിരിക്കുന്നത്. നോട്ടിഫിക്കേഷൻ ഇല്ലാതെ യാണ് റോഡിന്റെ പേരുമാറ്റം നടത്തിയിരിക്കുന്നത്. ദൂരപരിധി ലംഘിച്ചാണ് മാർക്കറ്റിൽ ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതെന്ന പരാതിയിൽ ദൂരം അളന്നപ്പോൾ ദേശീയപാതയിൽ നിന്നാണ് അളവ് എടുത്തിരിക്കുന്നത്. ദേശീയപാതയിൽനിന്നും മാർക്കറ്റിലേക്ക് 500 മീറ്ററിൽ കൂടുതലുണ്ട്. ദൂരപരിധി അട്ടിമറിക്കാൻ സ്റ്റേറ്റ് ഹൈവേയെ ടൗൺ റോഡാക്കി പിഡബ്ല്യുഡി അധികൃതർ മാറ്റിയതിനെരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
Read Moreദൂരം തികയ്ക്കാൻ..! എക്സൈസ് വകുപ്പിന്റെ ദൂരപരിധി മറികടക്കാൻ ബാറിലേക്ക് വളഞ്ഞുപുളഞ്ഞ വഴിവഴിയൊരുക്കി ബാർ മുതലാളിമാർ
വടക്കാഞ്ചേരി: ബിയർവൈൻ പാർലർ ലൈസൻസ് നിലനിർത്തിക്കിട്ടുന്നതിന് എക്സൈസ് വകുപ്പിന്റെ ദൂരപരിധി മറികടക്കാൻ ബാറിലേക്ക് വളഞ്ഞുപുളഞ്ഞൊരു ഉൗടുവഴി. ഓട്ടുപാറവാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപത്തു പ്രവർത്തിക്കുന്ന ഡെലീസ റസിഡൻസിയിലാണ് ഈ സ്നേഹമതിൽ നിർമിച്ചിട്ടുള്ളത്. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പാതയോരത്തുനിന്നും 500 മീറ്റർ അകലെ വേണം മദ്യഷാപ്പുകൾ പ്രവർത്തിക്കേണ്ടത്. തൃശൂർ ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറയിൽനിന്നും ഡെലീസ റസിഡൻസിയിലേക്ക് 485 മീറ്റർ ദൂരം മാത്രമാണുള്ളത്. ഇതു വർധിപ്പിക്കുന്നതിനാണ് പാർലറിന്റെ മുൻഭാഗം അടച്ചുകെട്ടി ഉള്ളിലേക്കു 15 മീറ്റർ സ്നേഹമതിൽ നിയമ വിരുദ്ധമായി നിർമിച്ചിട്ടുള്ളത്. 418 ബാറുകൾ പൂട്ടിയ കൂട്ടത്തിൽ പൂട്ട് വീണ ബാറാണിത്. പിന്നീട് ബിയർവൈൻ പാർലറായി പ്രവർത്തിക്കുകയായിരുന്നു. എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ദൂരപരിധി അളക്കാനിരിക്കെയാണ് ബാറുടമകൾ സൂത്രവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വഴിയിൽതന്നെയാണ് കണ്സ്യൂമർ ഫെഡിന്റെ വിദേശമദ്യവില്പനശാലയും പുതുതായി ആരംഭിച്ചിട്ടുള്ളത്.
Read Moreഅംഗീകാരമില്ലാത്ത സ്കൂളിന്റെ മറവിൽ ജോലി നൽകി ലക്ഷങ്ങൾ തട്ടിയെടുക്കു ന്നതായി പരാതി; ഒരാളിൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയതായി അധ്യാപകർ
ചാലക്കുടി: അനധികൃതമായി പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്കൂളിൽ ജോലി നല്കി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ചൈതന്യ എന്ന പേരിലുള്ള സിബിഎസ്ഇ സ്കൂളിലേക്കാണ് അധ്യാപകരായി നിയമിച്ച് പണം തട്ടിയെടുത്തതായി ഒരു കൂട്ടം അധ്യാപകർ പത്രസമ്മേള ത്തിൽ ആരോപി ച്ചത്. പത്രപ്പരസ്യം കണ്ട് ജോലിക്കുവേണ്ടി എത്തിയവരിൽനിന്നു രണ്ടും മൂന്നും ലക്ഷം രൂപ വാങ്ങിയായിരുന്നു നിയമനം. എന്നാൽ, സ്കൂൾ അനധികൃതമാണെന്നു മനസിലാക്കിയ അധ്യാപകർ കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. എന്തെങ്കിലും കാരണത്താൽ വിരമിക്കുകയാണെങ്കിൽ 90 ദിവസത്തിനുള്ളിൽ പണം തിരികെ നല്കാമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. ശരിയായ അധികാര പത്രങ്ങളോ അംഗീകാരമോ ഇല്ലാതെ ഒരു വാടകവീട്ടിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിൽ ആകെ ഒന്പതു കുട്ടികളാണ് ഉണ്ടായിരുന്നത്. ചാലക്കുടിയിലും ഒല്ലൂരിലും പ്രവർത്തിക്കുന്ന സ്കൂളിൽ ഇപ്പോഴും പണം വാങ്ങി അധ്യാപകരേയും ജീവനക്കാരേയും നിയമിക്കുകയാണെന്നും പരാതി യിൽ പറയുന്നു. കാര്യം മനസിലാക്കാതെ നിരവധി യുവതീയുവാക്കളാണ് തട്ടിപ്പിന്…
Read Moreപീഡനത്തിനിരയായ മകളെയും തന്നെയും മാനസികമായി പീഡിപ്പിക്കുന്നു; പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസും ചേർന്നാണ് പീഡിപ്പിക്കുന്നതെന്ന് മാതാവ്
എരുമപ്പെട്ടി: നെല്ലുവായിൽ പീഡനത്തിനിരയായ 12 വയസുകാരിയെയും അമ്മയേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസും ചേർന്നു മാനസികമായി പീഡിപ്പിക്കുന്നതായും അപമാനിക്കുകയാണെന്നും പെണ്കുട്ടിയുടെ അമ്മ എരുമപ്പെട്ടിയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരേ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു പരാതി നൽകുമെന്നും അവർ അറിയിച്ചു. പെൺകുട്ടിയെ സംരക്ഷിക്കാതെ പ്രതികൾക്കു വേണ്ടി പ്രവർത്തിക്കുന്നവർ സജീവമാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തിൽ ഇതുപോലെയുള്ള രാക്ഷസന്മാർ എന്നെ വേട്ടയാടൻ ശ്രമിച്ചപ്പോൾ വിഷം കഴിച്ച് അത്മഹത്യയ്ക്കു ശ്രമിച്ചതാണ്. ആശുപത്രിയിൽനിന്നു രക്ഷപ്പെട്ട ഞാൻ എറണാകുളത്തുള്ള മദർ തെരേസ സന്യാസിനികളുടെ അടുത്ത് അഭയം തേടുകയായിരുന്നു. തുടർന്നു എസ്എസ്എൽസി ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച എന്നെ അവർ ടിടിസി പഠിപ്പിച്ചു. തുടർന്ന് പലരുടേയും സഹായത്താൽ ഈ നിലയിൽ എത്തി. ഇതിൽനിന്നു എനിക്കു ലഭിച്ച ശക്തിയാലാണ് എന്റെ കുട്ടി നേരിട്ട പ്രശ്നം കൈകാര്യം ചെയ്യാൻ സാധിക്കുന്നത്.എന്റെ പഴയ കാല അനുഭവങ്ങൾ മറന്നാണ് ഭർത്താവിന്റെ വീട്ടുകാരുമായി സഹകരിച്ചത്. ഈ അവസരത്തിലാണ് കുട്ടിയെ…
Read Moreവിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്… അതിരപ്പള്ളി വെള്ളച്ചാട്ടത്തില് വെള്ളമടിച്ച് എത്തിയാല് പിടിവീഴും
അതിരപ്പിള്ളി: വിനോദ സഞ്ചാര മേഖലയിൽ കുടിച്ച് കൂത്താടുന്ന മദ്യപരെ പിടികൂടാൻ ബ്രത്ത് അനലൈസർ എത്തിച്ചു. അമിതമായി മദ്യപിച്ച് മറ്റു സഞ്ചാരികൾക്കു ശല്യമുണ്ടാക്കുന്നവരെ പിടികൂടാനാണ് ആൽക്കഹോളിന്റെ അളവ് അളക്കാനുള്ള ബ്രത്ത് അനലൈസർ വനം വകുപ്പ് വാങ്ങിയത്. ആകെ മൂന്ന് അനലൈസറിൽ ഒരെണ്ണം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലും ഓരോന്നു വീതം വനം വകുപ്പിന്റെ വാഴച്ചാൽ, മലക്കപ്പാറ ചെക്ക് പോസ്റ്റുകളിലും സൂക്ഷിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ച് അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആനമല റോഡിലും മദ്യപർ ബഹളങ്ങളുണ്ടാക്കുന്നു എന്നു നിരവധി പരാതികൾ വനപാലകർക്കും പോലീസിനും ലഭിക്കുന്നുണ്ട്. ഇതേതുടർന്നാണ് മദ്യപരെ പിടിക്കാൻ ബ്രത്ത് അനലൈസർ എത്തിച്ചതെന്നു വാഴച്ചാൽ ഡിഎഫ്ഒ എൻ.രാജേഷ് പറഞ്ഞു. വനത്തിൽ അതിക്രമിച്ചുകയറുന്നവരേയും കാട്ടുമൃഗങ്ങളെ പ്രകോപിപ്പിച്ച് ശല്യമുണ്ടാക്കുന്ന മദ്യപൻമാരെയും ഇതുമൂലം നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
Read Moreആഘോഷത്തിന്റെ ബാക്കി അപകട ഭീഷണി യാകുന്നു..! ആഘോഷത്തിന് അലങ്കാരമായി ഡിവൈഡറിൽ സ്ഥാപിച്ച മനുഷ്യരൂപം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു
ചാലക്കുടി: ആഘോഷത്തിനു അലങ്കാരമായി സ്ഥാപിച്ച മനുഷ്യരൂപം അപകടങ്ങൾക്കു കാരണമായി മാറുന്നു. ജനതിരക്കേറിയ സൗത്ത് ജംഗ്ഷനിലാണ് ഡിവൈഡറിൽ 15 അടിയോളം ഉയരത്തിലുള്ള മനുഷ്യരൂപം അലങ്കരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ റോഡിന്റെ രണ്ടുഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങൾക്കും മറ്റും എതിരെനിന്നും വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാത്ത വിധത്തിൽ മറയായി മാറിയിരിക്കയാണ് മനുഷ്യരൂപം. മാസങ്ങൾക്കുമുന്പാണ് ഇത് സ്ഥാപിച്ചത്. ആരാണ് ഇത് സ്ഥാപിച്ചതെന്നുപോലും ആർക്കും അറിയില്ല. ആഘോഷം കഴിഞ്ഞിട്ട് ഇത് മാറ്റാൻ ആരും വന്നില്ല. ഫ്ളക്സ് ബോർഡോ മറ്റോ ആയിരുന്നുവെങ്കിൽ ആരെങ്കിലും കൊണ്ടുപോകുമായിരുന്നു. എന്നാൽ, ഒരു ഉപകാരത്തിലും കൊള്ളിക്കാൻ കഴിയാത്ത ഈ രൂപത്തെ ആർക്കും വേണ്ട. ഇവിടെ മനുഷ്യരൂപംമൂലം അപകടം പതിവായി മാറിയതോടെ മനുഷ്യരൂപം പോലീസിനു തലവേദനയായി മാറിയിരിക്കയാണ്. എന്തായാലും ആരെങ്കിലും ഇത് മാറ്റിയേ തീരൂ. അല്ലെങ്കിൽ അപകടങ്ങൾ പതിവായി മാറും.
Read Moreസർക്കാർ പൊട്ടിക്കും..! തൃശൂർ പൂരം ആശങ്കകൾ പങ്കുവച്ച് ദേവസ്വങ്ങൾ; പൂരം എല്ലാ പ്രൗഡിയോടും വെടിക്കെട്ടോടും കൂടി നടക്കു മെന്നും ആശങ്കകൾ വേണ്ടെന്നും മന്ത്രിമാർ
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ പൂരം സംബന്ധിച്ച് മന്ത്രിമാർ വീണ്ടും ഉറപ്പ് നൽകിയെങ്കിലും ആശങ്ക വിട്ടുമാറാതെ ദേവസ്വങ്ങൾ. വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ്, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ എന്നിവ തുറന്നുപറഞ്ഞ് ദേവസ്വങ്ങൾ ആശങ്ക വ്യക്തമാക്കുകയും ചെയ്തു. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂരം ഒരുക്കങ്ങളെ സംബന്ധിച്ച് യോഗം ചേർന്നത്. ദേവസ്വങ്ങൾ, പോലീസ്, ഫയർഫോഴ്സ്, വനം, മൃഗസംരക്ഷണ വകുപ്പ്, കോർപറേഷൻ, വാട്ടർ അഥോറിറ്റി, ഇലക്ട്രിസിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ ആമുഖത്തിൽ സംസാരിച്ച മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്. സുനിൽകുമാറും വെടിക്കെട്ട് സംബന്ധിച്ച ചർച്ചയിലേക്കു പോകേണ്ടതില്ലെന്നും, ഇക്കാര്യം ചർച്ച ചെയ്യാൻ 12ന് ചീഫ് എക്സ്പ്ലോസീവ് കണ്ട്രോളറുടേയും വകുപ്പ് മേധാവികളുടെയും യോഗം സർക്കാർ തിരുവനന്തപുരത്തു വിളിച്ചു ചേർത്തിട്ടുണ്ടെന്നും അറിയിച്ചു. ഇതോടൊപ്പം മുൻവർഷങ്ങളിൽ നടന്നിരുന്നതുപോലെ തന്നെ പൂരം എല്ലാ പ്രൗഢിയോടെയും പരന്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയും വെടിക്കെട്ടുൾപ്പെടെയുമായി നടത്തുമെന്നതിൽ ആശങ്ക വേണ്ടെന്നും സർക്കാർ…
Read More