കാഞ്ഞാണി: സിപിഐ നേതാവിന് പ്രസംഗിക്കാൻ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഔട്ട്, ബസ് സ്റ്റാൻഡ് സിപിഐയുടെ സമ്മേളന നഗരിയായി. മുൻ മന്ത്രി കൃഷ്ണൻ കണിയാംപറന്പിലിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനത്തിനുവേണ്ടിയാണ് ഇന്നലെ വൈകിട്ട് അഞ്ചര മുതൽ ബസ് സ്റ്റാൻഡ് മൈതാനമാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഉദ്ഘാടകൻ. സ്റ്റാൻഡിന്റെ കിഴക്കേ ഭാഗത്ത് വലിയ സ്റ്റേജ് കെട്ടി. അന്തിക്കാട്, തൃപ്രയാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്റ്റാൻഡിലെ ഭാഗങ്ങളിൽ കസേരകൾ നിരത്തിയിട്ട് പ്രവർത്തകരായിരുന്നു. അതോടെ ബസുകൾ സ്റ്റാൻഡിൽ കയറാനായില്ല. നിയന്ത്രിക്കാൻ അന്തിക്കാട് പോലീസുമുണ്ടായിരുന്നില്ല. ട്രാഫിക് തടസമുണ്ടാക്കി നേരത്തെ ബസ് സ്റ്റാൻഡ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കാൻ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത്, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ബസ് സ്റ്റാൻഡിൽ ബസുകൾ വന്നുപോകാൻ സാധിക്കാത്ത തരത്തിൽ തടസമുണ്ടാക്കി സമ്മേളനങ്ങൾ നടത്തിയതിന് ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള…
Read MoreCategory: Thrissur
ഇമ്മിണിവല്യയാൾ..! എംഎൽഎ അനിൽഅക്കരയും പ്രവർത്തകരും ചേർന്ന് തോട് വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി
മുളങ്കുന്നത്തുകാവ്: അനിൽ അക്കര എംഎൽഎയും ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും മുന്നിട്ടിറങ്ങി കനാൽ വൃത്തിയാക്കി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജലസംരക്ഷണ പദ്ധതിക്കു ജില്ലയിൽ തുടക്കം കുറിച്ചു. കുറ്റൂർ ബ്രാഞ്ച് കനാലിൽനിന്നും മെഡിക്കൽ കോളജ് കുളത്തിനടുത്തേക്കുള്ള തോടാണ് വൃത്തിയാക്കിയത്. മാലിന്യങ്ങൾ നിറഞ്ഞതു മൂലം തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ നാലു മണിക്കൂർ ജോലിയെടുത്താണ് കൈവഴിയിലെ ചപ്പുചവറും തടസങ്ങളും നീക്കിയത്. കൈവഴിയിലെ തടസങ്ങൾ മാറി കൂടുതൽ വെള്ളമെത്തിയതോടെ മെഡിക്കൽ കോളജ് കുളത്തിലേക്കുള്ള വെള്ളത്തിന്റെ റീചാർജും വർധിച്ചു.പീച്ചിയിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നെങ്കിലും തടസങ്ങൾ മൂലം മെഡിക്കൽ കോളജ് കാന്പസിലെ കുളത്തിൽ ജലം എത്തിയിരുന്നില്ല. ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ നിർവഹിച്ചു. ജില്ലയിലെ 110 മണ്ഡലങ്ങളിലും ഓരോ കുളവും കിണറും ശുചീകരിക്കുമെന്ന് പ്രതാപൻ പറഞ്ഞു. സുരേഷ് അവണൂർ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത്,…
Read Moreതൃശൂരിൽ ബിജെപി പ്രവർത്തകനായ യുവാവ് കുത്തേറ്റു മരിച്ചു; പിന്നിൽ സിപിഎമ്മെന്ന് ബിജെപി
തൃശൂർ: തൃശൂരിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര നെട്ടിശേരി പൊറാടൻ വീട്ടിൽ ബാലന്റെ മകൻ നിർമൽ(20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മുക്കാട്ടുകര കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നിർമൽ കുത്തേറ്റു മരിച്ചത്. നിർമലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. രാവിലെ ആറിന് ഹർത്താൽ തുടങ്ങി. ഹർത്താലറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾ ഹർത്താലനുകൂലികൾ പലയിടത്തും തടഞ്ഞു.കോക്കുളങ്ങര ഉത്സവത്തിനിടെ നിർമലിനേയും മറ്റും ഒരു സംഘമാളുകൾ ആക്രമിക്കുകയും നിർമലിനെ കുത്തുകയുമായിരുന്നുവെന്ന് പറയുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിർമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ നായരങ്ങാടി ചിറയൻകണ്ട ത്ത് ജോണിയുടെ മകൻ മിഥുൻ എന്നു വിളിക്കുന്ന തോമസിനെ (29) ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ്…
Read Moreപ്രഭാതഭക്ഷണം ഒഴിവാക്കൽ; കൗമാരക്കാരിൽ വ്യാപക ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ്
പാലക്കാട്: പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം കൗമാര പ്രായക്കാരിൽ വ്യാപക ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി ജില്ലാ ആർ.സി.എച്ച്. ഓഫിസർ ഡോ. ജയന്തി.ഇതേ സമയം രാത്രി അമിത ഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞു കൂടാനും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നു സംഘടിപ്പിച്ച വനിതാ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കുകയായിരുന്നു ഡോ. ജയശ്രീ. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ പാലക്കാടു ജില്ലയുടെ 14 ബ്ലോക്കുകളിലും കണ്ടുവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നുണ് ക്ലാസ്. ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ സമാപന സമ്മേളനം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശിവാനന്ദ് ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്…
Read Moreരണ്ടും കണക്കാണേ..! നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ പിണറായി അരി റദ്ദാക്കിയെന്ന് ഉമ്മൻചാണ്ടി
ആളൂർ: കേന്ദ്രത്തിൽ നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ കേരളത്തിൽ പിണറായി വിജയൻ അരിയും റദ്ദാക്കിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.ആളൂരിൽ ജോസ് പി കളത്തിങ്കൽ സ്മാരകമായി നിർമിച്ച മണ്ഡലം കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ഭരണകാലത്തുനിന്ന് വ്യത്യസ്തമായി രാജ്യം ഏറെ പ്രശ്നങ്ങൾ നേരിടുകയാണെന്നനും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി. എൻ. പ്രതാപൻ അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽസെക്രട്ടറി എം. പി. ജാക്സണ്, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ ഡിസിസി പ്രസിഡന്റ് പി. എ. മാധവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. ജോസഫ്, മണ്ഡലം പ്രസിഡന്റ് സോ മൻ ചിറ്റേത്ത് , നേതാക്കളായ ടി.വി. ചാർളി, അയ്യപ്പൻ ആങ്കാരത്ത്, കെ.വി. രാജു, ഇ.കെ. സുരേന്ദ്രൻ, ഷാജു വാഴപ്പിള്ളി, റോയ്. ജെ. കളത്തിങ്കൽ തുടങ്ങിയവർ…
Read Moreഎന്റെ നിരീക്ഷണങ്ങൾ..! അക്കാഡമി സമരം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയം; സമരം വിജയിപ്പിച്ചത് മാധ്യമങ്ങൾ
കുന്നംകുളം: മാധ്യമങ്ങളും ജഡജിമാരും തമ്മിലാണ് ഇപ്പോൾ കേരളത്തിൽ തർക്കം നിലനിൽക്കുന്നതെന്ന് മാധ്യമ നിരൂപകൻ അഡ്വ. ജയശങ്കർ പറഞ്ഞു. കുന്നംകുളം വിവേകാനന്ദ കോളജിൽ യൂണിയന്റെ സഹകരണത്തോടെ പ്രസ് ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നീതിപീഠമായ ഹൈക്കോടതിയിൽ ഉൾപ്പെടെ നിർഭയമായി വാർത്തകൾ ശേഖരിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കന്പോള മൂലധനത്തിന്റെ തള്ളിക്കയറ്റം ഇന്ത്യൻ ജുഡീഷ്വറിയെ അപചയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ അക്കാദമി സമരം വിജയിപ്പിച്ചത് മാധ്യമങ്ങളാണ്. സമരം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷയായിരുന്നു. മാധ്യമചരിത്രം ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.
Read Moreലുക്ക് പോരാ..! വ്യാജ രസീതുമായി പോലീസ് അസോസിയേഷന്റെ പേരിൽ പിരിവ്; മൂന്നംഗ സംഘസ്റ്റ അറസ്റ്റിൽ
തൃശൂർ: ഓൾ കേരള പോലീസ് അസോസിയേഷൻ പ്രവർത്തകരാണെന്നു പറഞ്ഞു പണം പിരിക്കാനെത്തിയ മൂന്നംഗ സംഘത്തെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ ഏലംകുളം ചെമ്മലത്തൊടി വീട്ടിൽ സുനിൽകുമാർ (40), പട്ടാന്പി മരതൂർ പാരൻപറന്പത്ത് വീട്ടിൽ സുധാകരൻ (49), വഴിക്കടവ് എടക്കര ചേർപ്പുകല്ലിങ്കൽ വീട്ടിൽ സുനിൽ (42) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്. സിവിൽ സപ്ലൈസ് ഓഫീസിൽ അസോസിയേഷൻ പ്രവർത്തകരാണെന്നു പറഞ്ഞു പിരിവിനു രശീതുമായി എത്തിയപ്പോഴാണു സംഘം കുടങ്ങിയത്. സപ്ലൈ ഓഫീസർക്കു പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു സ്പെഷൽ ബ്രാഞ്ച് പോലീസ് വഴി വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണു വ്യാജ രശീതുമായി പണപ്പിരിവിനിറങ്ങിയതാണെന്നു ബോധ്യമായത്. ഇവർ കൂടുതൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നു പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Moreനെഹ്റു കോളജിലെ വിദ്യാർഥിയുടെ മരണം ; പ്രശ്നപരിഹാരത്തിനായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്ന്
തിരുവില്വാമല: പാന്പാടി നെഹ്റു കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ പൊതുസമൂഹത്തിനു ശക്തമായി ഇടപെടേണ്ടിവരുമെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. വിദ്യാർഥി ജീവനൊടുക്കിയതിനെതുടർന്ന് ഒരു മാസമായി അടഞ്ഞുകിടക്കുന്ന പാമ്പാടിനെഹ്റു കോളജിലെത്തിയ മുരളീധരൻ കോളജ് അധികൃതരുമായി ചർച്ച നടത്തി. കോളജിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം വിദ്യാർഥികൾ സംയുക്തമായി അദ്ദേഹത്തിനു നൽകി. വിദ്യാഭ്യാസ മന്ത്രിയും കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറും ഇതൊരു അടിയന്തിര പ്രശ്നമായി കാണണമെന്നും എത്രയും പെട്ടെന്നു പരിഹാര നടപടികൾ കൈക്കൊള്ളണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്, യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് നന്ദകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. മണി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി. ചന്ദ്രബോസ്, രാജേഷ് നന്പ്യാത്ത്, പ്രഭാകരൻ മാഞ്ചാടി തുടങ്ങിയവയും വി. മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.
Read Moreഎന്തൊരു കഷ്ടം..! കട്ടിലിൽ കിടന്ന അമ്മയെ മദ്യലഹരിയില്‍ മകൻ നിലത്തെറിഞ്ഞു; മകനെ പോലീസ് അറസ്റ്റു ചെയ്തു
വെണ്ടോർ : മദ്യലഹരിയില്‍ അമ്മയെ എടുത്തെറിഞ്ഞ മകന് അറസ്റ്റില്‍.വെണ്ടോര്‍ കുറുപ്പംകുളം ചേനക്കാല ബാബു (46)വാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 21നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ബാബു രോഗ ബാധിതയായി കിടന്ന അമ്മ തങ്ക (60)ത്തെ പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. ബാബു അമ്മയെ ഉപദ്രവിക്കുന്നതും വഴക്കിടുന്നതും, പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തങ്കത്തിന്റെ നട്ടെല്ലിനും ഇടത് കൈക്കും പരിക്കുപറ്റിയിരുന്നു. ഇതിനു ശേഷം ബാബു ഒളിവില്‍ പോയി. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരുടെ ബന്ധുക്കളെയും കൂട്ടി തങ്കത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കളമശേരിയില്‍ ഒളിവില്‍ കഴിഞ്ഞ ബാബുവിനെ പുതുക്കാട് എസ്.ഐ വി.സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreനന്മക്കുടുക്ക..! വേനലവധിക്ക് പുതിയവീട്ടിൽ എന്ന പ്രതിജ്ഞയുമായി സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ കുടുക്കയുമാ യി വിദ്യാർഥികൾ
ചെമ്മാപ്പിള്ളി: തങ്ങളുടെ സന്തോഷത്തെയും കാരുണ്യത്തേയും സഹാനുഭൂതിയെയും കാശു കുടുക്കയില്‍ നിക്ഷേപിച്ച്, കയറിക്കിടക്കാന്‍ വീടില്ലാത്ത സഹപാഠിക്ക് കൂടൊരുക്കാന്‍ കുരുന്നുകള്‍.ചെമ്മാപ്പിള്ളി എഎല്‍പി സ്കൂളിലെ നഴ്സറി ക്ലാസ് അടക്കമുള്ള വിവിധ ഡിവിഷനുകളിലെ കുട്ടികളാണ് വാടകയ്ക്ക് താമസിക്കുന്ന സഹപാഠിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വീടില്ലാത്തതിനാല്‍ തൊഴുത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ പശ്ചാത്തലം മനസിലാ ക്കിയപ്പോഴാണ് പിടിഎയുടെ ശ്രദ്ധ ഈ ആശയത്തിലേക്ക് പതിഞ്ഞത്. മൂഞ്ഞേലി റെജി ബിനി ദന്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി റിഗിന്‍സിനു വേണ്ടിയാണ് സ്കൂളിലെ കൂട്ടുകാര്‍ക്കൊപ്പം പിടിഎയും നാട്ടുകാരും ഒത്തു ചേരുന്നത്. റെജിയും ബിനിയും കൂലിവേല ചെയ്താണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും. വീട് നിര്‍മിച്ചു നല്കുന്നതിനു തയ്യാറായി പലരും മുന്നോട്ടുവന്നിരു ന്നുവെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അതെല്ലാം പാഴാവുകയായിരുന്നു. ഇന്നലെ സ്കൂള്‍ അസംബ്ലിയില്‍ വച്ച് റിഗിന്സിന്റെ കൂട്ടുകാരെല്ലാം പിടിഎ നല്കിയ കാശു കുടുക്കയും വാങ്ങി കൂട്ടുകാരനെ പുത്തന്‍വീട്ടിലേക്ക് കൈപിടിച്ചു കയറ്റുമെന്ന പ്രതിജ്ഞയുമായിട്ടാണ്…
Read More