സ്വന്തം ലേഖകൻതിരുവില്വാമല: തിരുവില്വാമല ടൗണിലെ ലോഡ്ജിലെ ഒറ്റമുറിയിൽ ചാക്കോച്ചി എന്ന അറുപതുകാരനു ചുറ്റും വീടുകളും ആരാധനാലയങ്ങളുമുണ്ട്. പഴയ കടലാസ് പെട്ടികളും ഫെവിക്കോളുമുപയോഗിച്ച് ആരാധനാലായങ്ങളുടേയും വീടുകളുടേയും മാതൃക നിർമിച്ച് അത്ഭുതങ്ങൾ തീർക്കുകയാണ് കോട്ടയം ഈരാറ്റുപേട്ട പ്ലാസനാൽ സ്വദേശിയായ ചാക്കോച്ചി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചൻ. 27 വർഷമായി ചാക്കോച്ചി തിരുവില്വാമലയിലുണ്ട്. പള്ളികൾ, വിവിധ ഡിസൈനുകളിലുള്ള വീടുകൾ, ശബരിമല ക്ഷേത്രം, രൂപക്കൂടുകൾ എന്നുവേണ്ട ചാക്കോച്ചിയുടെ കൈകളിൽ നിന്നും രൂപമെടുത്ത വിസ്മയങ്ങളേറെയാണ്. റബ്ബർ ടാപ്പിംഗിനായി തിരുവില്വാമലയിലെത്തിയ ചാക്കോച്ചി പത്തുവർഷമായി ലോട്ടറിക്കച്ചവടം നടത്തുകയാണ്. താമസവും മാതൃകകളുടെ നിർമാണവുമെല്ലാം ഈ മുറിയിൽ തന്നെ. പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇത്തരം മാതൃകകൾ ഉണ്ടാക്കലാണ് ചാക്കോച്ചിയുടെ ഹോബി. കാർഡ്ബോർഡും ഫെവിക്കോളും മാത്രമാണ് നിർമാണത്തിനുപയോഗിക്കുക. നിറങ്ങൾ കൂടി ചേർത്തുകൊടുത്താൽ ഒറിജിനിലിനൊപ്പം കട്ടയ്ക്കു കട്ട നിൽക്കുന്ന മാതൃകകൾ റെഡി. അവിവാഹിതനാണ് ചാക്കോച്ചി. കൂട്ടായി പൊന്നുവെന്ന് വിളിക്കുന്ന…
Read MoreCategory: Thrissur
ധൈര്യത്തിന്റെ “മണി”യുമായി പോലീസ്; ഇതുണ്ടെങ്കിൽ ഏതു പാതിരാത്രിയിലും ഒരു ധൈര്യവും ആശ്വാസവുമാണെന്ന് വീട്ടമ്മമാർ
സ്വന്തം ലേഖകൻ തൃശൂർ: നെടുപുഴ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാർ വയോജനങ്ങളെ സന്ദർശിക്കുന്നതിനിടയിലാണ് ശോഭന എന്ന അമ്മയുടെ വീട്ടിലെത്തിയത്. തമിഴ്നാട്ടിൽ ഡോക്ടറായ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ശോഭന ഭർത്താവിന്റെ മരണശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. മക്കളില്ലാത്ത ഈ അമ്മ നാട്ടിൽ ഒറ്റയ്ക്കു താമസമാക്കി. നെടുപുഴ ബീറ്റ് ഓഫീസർമാരായ എസ്്സിപിഒ വിനയൻ, ബിന്നി ജോസ്, പിങ്ക് പട്രോളിംഗ് ഓഫീ സർ കെ.വി. ചിത്ര എന്നിവർ ശോഭനയുടെ വീട്ടിലെത്തി ഒറ്റയ്ക്കു താമസിച്ചാലും തങ്ങൾ അടുത്തുണ്ടെന്ന ധൈര്യം പകരുന്ന ബെൽ ഓഫ് ഫെയ്ത്തിനെക്കുറിച്ചു പറഞ്ഞത്. മൂന്നു വർഷം മുന്പാണു കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കിയത്. വീട്ടിലെ വൈദ്യുതി കൊണ്ട് ചാർജ് ചെയ്യാവുന്നതും ബാറ്ററികൊണ്ട് പ്രവർത്തിപ്പിക്കാവുന്നതുമായ ചെറിയൊരു ഇലക്ട്രിക് ഉപകരണമാണിത്. എന്തെങ്കിലും ഭയപ്പാട് നിറഞ്ഞ് സാഹചര്യം ഉണ്ടായാൽ ഈ ഉപകരണത്തിലെ ബട്ടണിൽ അമർത്തിയാൽ പുറത്തേക്കുവച്ച റിസീവറിൽ മുഴങ്ങുന്ന അലാറം ഒന്നര കിലോമീറ്റർ ദൂരത്തിൽ വരെ…
Read Moreകഴിച്ചത് ഫോർമാലിൻ തന്നെയോ? യുവാക്കളുടെ മരണത്തിൽ ദുരൂഹതയില്ല; ഫോർമാലിൻ ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്
ഇരിങ്ങാലക്കുട: ഫോർമാലിൻ ഉള്ളിൽ ചെന്നു രണ്ടു യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ ഫോർമാലിൻ ലഭിച്ചതിന്റെ ഉറവിടം കണ്ടത്താനാകാതെ പോലീസ്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയെങ്കിലും ഫോർമാലിൻ ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാത്തതു സംഭവത്തിൽ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ഇരിങ്ങാലക്കുട കണ്ണന്പിള്ളി നിശാന്ത് (44), ചെട്ടിയാൽ സ്വദേശി അണക്കത്തിപറന്പിൽ ബിജു (42)എന്നിവരാണു മരിച്ചത്. രാസലായനി കഴിച്ച രണ്ടു പേരുടെയും മരണം വിഷദ്രാവകം അകത്തു ചെന്നിട്ടാണെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ ദ്രാവകം ഏതാണെന്നു ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. രാസപരിശോധനാ റിപ്പോർട്ടു വന്നാൽ മാത്രമേ ഇതറിയാനാകൂ. അവിടെ അവശേഷിച്ച ലായനിയുടെ മണവും നിറവും നോക്കിയാണു ഫോർമാലിനാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ സ്ഥിരീകരണത്തിനു ലാബു റിപ്പോർട്ടുകൂടി ലഭിക്കണം. വിഷദ്രാവകത്തിന്റെ ശക്തിയറിയാൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിശാന്തിന്റെ കോഴിക്കടകളിൽ അണുനശീകരണത്തിനു ഫോർമാലിൻ ഉപയോഗിക്കാറില്ലെന്നാണു വീട്ടുകാർ പറയുന്നത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്…
Read Moreപാലക്കാട് – എറണാകുളം മെമു കൊരട്ടിയിലും നെല്ലായിയിലും നിർത്തും; അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം
കൊരട്ടി: പാലക്കാട് – എറണാകുളം മെമു സ്പെഷൽ ട്രെയിന് 15 മുതൽ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ പാലക്കാട് നിന്നും എറണാകുളത്തേക്കു പോകുന്ന മെമു 9.50 ന് കൊരട്ടിയിലെത്തും. ഉച്ചതിരിഞ്ഞ് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്കു പോകുന്ന ട്രെയിൻ 3.45 നായിരിക്കും കൊരട്ടിയിൽ നിർത്തുക. സ്പെഷൽ ട്രെയിൻ ആക്കിയതോടെ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. യാത്രക്കാർക്ക് സീസണ് ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാമെങ്കിലും നിലവിൽ കൊരട്ടി അങ്ങാടി സ്റ്റേഷനിൽ തത്കാലം സീസണ് ടിക്കറ്റ് ലഭ്യമില്ല. ചാലക്കുടി, അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം ഉണ്ടായിരിക്കും. കോവിഡ് വ്യാപനമേറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ 22 മാസത്തോളമായി താളം തെറ്റിയ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചുവെങ്കിലും സ്റ്റോപ്പ് അനുവദിക്കാതെ കൊരട്ടി അങ്ങാടി…
Read Moreചലഞ്ച് ഏറ്റെടുക്കാൻ ആൽബർട്ട് റെഡി; ഇന്ത്യ, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സുമായി വിദ്യാർഥി
കൊരട്ടി: ലോക്ഡൗൺ കാലഘട്ടത്തെ റിക്കാർഡ് നേട്ടത്തിലേക്കെത്തിച്ച് പത്താംക്ലാസുകാരൻ. സ്കൂൾ അടച്ചതോടെ വീട്ടിലകപ്പെട്ട കൊരട്ടി കോനൂർ സ്വദേശിയായ ആൽബർട്ട് ജോസ് യുട്യൂബിലും വീഡിയോയിലും കണ്ട സ്ക്വാറ്റിംഗ് എന്ന വ്യായാമത്തിലൂടെ കരസ്ഥമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും ഏഷ്യബുക്ക് ഓഫ് റിക്കാർഡും. മിക്സ്ഡ് മാർഷ്യൽ ആർട്സ് ബോക്സർ ആകണമെന്ന ആഗ്രഹത്തിൽനിന്നാണ് അശ്രാന്ത പരിശ്രമത്തിലൂടെ ഈ നേട്ടം കൈവരിച്ചത്. മിനിറ്റിൽ 74 പ്രാവശ്യം എന്ന നിലവിലെ റിക്കാർഡാണ് 81 പ്രാവശ്യം നടത്തി ആൽബർട്ട് ഭേദിച്ചത്. മിനിറ്റിൽ 84 പ്രാവശ്യം എന്ന വേൾഡ് റിക്കാർഡ് ഭേദിക്കുമെന്ന വാശിയിലാണ് ആൽബർട്ട്. ടൈൽ പണിക്കാരനായ കോനൂർ സ്നേഹനഗർ വിതയത്തിൽ ജോസിന്റെയും നിഷയുടെയും മൂത്തമകനാണ് എംഎഎം ഹൈസ്കൂൾ വിദ്യാർഥിയായ ആൽബർട്ട്. എട്ടാംക്ലാസുകാരനായ അമലും യുകെജി വിദ്യാർഥിയായ അന്ന നിയയും സഹോദരങ്ങളാണ്.മിക്സ്ഡ് മാർഷ്യൽ ആർട്സ് ബോക്സിംഗിലെ അപകടസാധ്യതയെകുറിച്ചു മാതാപിതാക്കൾക്ക് ആകുലതയുണ്ടെങ്കിലും വെല്ലുവിളികൾ ഏറ്റെടുക്കണമെന്ന ആൽബർട്ടിന്റെ ഇംഗിതത്തിനു പിന്തുണയുമായി ഇളയച്ഛൻ…
Read Moreമകന്റെ വിയോഗം അച്ഛനെ അറിയിക്കാൻ കഴിയാത്ത നിസഹായാവസ്ഥ! പ്രദീപിന്റെ മരണം; തേങ്ങൽ അടക്കാനാകാതെ ജന്മനാട്
പുത്തൂർ (തൃശൂർ): രാജ്യത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വ്യോമസേന വാറന്റ് ഓഫീസർ പ്രദീപിന്റെ മരണത്തിൽ തേങ്ങുകയാണ് ജന്മാനാടായ പൊന്നൂക്കര. പ്രദീപിന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ മൈമ്പുള്ളി ക്ഷേത്രത്തിനു സമീപത്തെ പ്രദീപിന്റെ വീട്ടിലേക്കു നാട്ടുകാരുടെയും പ്രമുഖരുടെയും ഒഴുക്കാണ്. പൊന്നൂക്കരയിലെ വീട്ടിൽ അച്ഛൻ രാധാകൃഷ്ണനും അമ്മ കുമാരിയും സഹോദരൻ പ്രസാദുമാണ് താമസം. വിവരമറിഞ്ഞ ഉടനെ സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്കു പോയി. പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണൻ കഴിഞ്ഞ ഒരു മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് വീട്ടിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്. മകന്റെ വിയോഗം അച്ഛനെ അറിയിക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് അമ്മ കുമാരിയും ബന്ധുക്കളുമെല്ലാം. മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പ്രദീപിന്റെ വീട്ടിലെത്തിയിരുന്നു.
Read Moreകയ്യേറ്റം ഒഴിപ്പിക്കാതെ റോഡിനു വീതികുറച്ച് നിർമാണം നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; ഉദ്യോഗസ്ഥരുടെ തോന്ന്യാസം ആ പ്രമുഖന്റെ രാഷ്ട്രീയ ബലത്തിലെന്ന് ആരോപണം
ഒല്ലൂർ: കഴിഞ്ഞ രണ്ടു വർഷമായി നിർമാണം നടക്കുന്ന മണ്ണുത്തി- എടക്കുന്നി റോഡിന്റെ നിർമാണം നാട്ടുകാർ തടഞ്ഞു. എല്ലാ ഭാഗത്തും കാനനിർമാണവും വൈദ്യുതി തുണുകൾ മാറ്റി സ്ഥാപിക്കുന്ന പണികളും നടക്കുന്പോൾ പടവരാട് ആശാഭവൻ സ്കുളിനു സമീപം പുർണമായും പുറന്പോക്കിലും, ഇറിഗേഷന്റെ കാനാൽ ബണ്ടിലും നിൽക്കുന്ന ഇരുനിലവീടിനു വേണ്ടി നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ ഭാഗത്തു നിന്ന് മാറ്റി റോഡിലെക്ക് ഇറക്കി കാനസ്ഥാപിക്കാൻ നടപടിതുടങ്ങിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തി നിർമാണം തടഞ്ഞത്. പടവരാട് ഭാഗത്ത് വ്യാപകമായി പുറന്പോക്ക് കയ്യേറ്റം ഉള്ളതാണ്. താമസക്കാരെ ബുദ്ധിമുട്ടിക്കാതെ കയ്യേറ്റങ്ങൾ ഭാഗികമായി തിരിച്ചെടുത്തും, ചില വ്യക്തികളുടെ സ്ഥലം എടുത്തുമാണ് നിർമാണം പുരോഗമിക്കുന്നത്. എന്നാൽ ഒരു വ്യക്തിമാത്രം സഹകരിക്കാതെ ചില രാഷ്ടിയക്കാരുടെ കുടി സഹായത്തോടെ ഇയാളുടെ സ്ഥലം ഒഴിവാക്കി നിർമാണം നടത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് തർക്കത്തിനും പണി തടയുന്നതിലും എത്തിയത്. ഇതോടെ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ…
Read Moreഫ്ലാറ്റിലെ ഇത്തിരി സ്ഥലത്ത് ഡ്രമ്മിൽ വാഴകൃഷി സക്സസ് ; 15 കിലോയുടെ വാഴക്കുല വിളവെടുത്ത് വീട്ടമ്മ
സ്വന്തം ലേഖകൻ തൃശൂർ: ഫ്ലാറ്റിലെ സ്ഥലപരിമിതികൾക്കിടെ കാർ പാർക്കിനരികിൽ ഡ്രമ്മിൽ നട്ട വാഴ വിളവുതന്നതിന്റെ സന്തോഷത്തിലാണ് കണ്ണംകുളങ്ങര നെയ്യൻ വീട്ടിൽ സിജി ജെയ്സ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് മുറ്റത്തോ, ടെറസിലോ കൃഷി ചെയ്യാൻ പരിമിതിയുണ്ട്. ഇതു മറികടന്നാണു കണ്ണംകുളങ്ങര ജംഗ്ഷനിൽ ശക്തൻ റീജൻസി അപ്പാർട്ട്മെന്റിൽ ആറാം നിലയിൽ താമസിക്കുന്ന സിജി വാഴ കൃഷി ചെയ് തു വിജയിച്ചിരിക്കുന്നത്. സിജി വച്ച മൂന്നു വാഴകളിൽ ആദ്യത്തേതിൽനിന്ന് 15 കിലോ വരുന്ന കുല വിളവെടുത്തു.ഫ്ലാറ്റിനു താഴെ കാർ പാർക്ക് ചെയ്യുന്നിടത്ത് അതിരുപോലെയുള്ള അല്പം സ്ഥലത്ത് ഡ്രമ്മുകളിൽ മണ്ണ് നിറച്ചായിരുന്നു വാഴ കൃഷി. പരിമിതമായ സ്ഥലത്ത് ഗ്രോബാഗിൽ പച്ചക്കറികൾ വളർത്തി വിജയിച്ചതാണു കൗതുകത്തിനായി ഒരു വാഴ വച്ചു നോക്കാൻ സിജിയെ പ്രേരിപ്പിച്ചത്. ഉപയോഗ ശ്യൂന്യമായ ഡ്രമ്മിൽ മണ്ണ് നിറച്ച് ഒരു റോബസ്റ്റ് വാഴത്തൈ ആദ്യം വച്ചു. ആദ്യ വാഴ കുലച്ചപ്പോൾ രണ്ടു വാഴകൾ…
Read Moreദേശീയപാത സർവീസ് റോഡിൽ അപകടം; വണ്വേ തെറ്റിച്ചതാണ് അപകടമെന്ന് അധികൃതർ; മുതലെടുത്ത് ഇൻഷുറൻസ് കമ്പനികൾ; അപകടത്തിൽ പരിക്കേറ്റ് മനസും ശരീരവും തളർന്ന് സതീഷ്
പട്ടിക്കാട്: ദേശീയപാത സർവീസ് റോഡിൽ സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൽപ്പാറ ഇടയത്തു വളപ്പിൽ സതീഷ് ആണ് മനസും ശരീരവും തളർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കിടപ്പിലായത്. നവംബർ പത്താം തിയ്യതി വൈകീട്ട് താണിപ്പാടത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപെട്ട ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സതീഷ്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സതീഷിന്റെ കഴുത്തിന് പുറകിലും നട്ടെല്ലിനും ക്ഷതമേൽക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ ക്ഷതം മൂലം അരയ്ക്കു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൂലിപ്പണിക്കാരനായ സതീഷ് ആയിരുന്നു കുടുംബത്തിന്റെ ഏക അത്താണി. സതീഷ് കിടപ്പിലായതോടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന അവസ്ഥയിലാണ് കുടുംബം. ഭാര്യ ദീപ വീട്ടിൽ തന്നെ തയ്യൽ ജോലികൾ ചെയ്യുന്നുണ്ടെങ്കിലും വീട്ടിലെ ചെലവുകൾക്ക് പോലും അതു തികയില്ല. മക്കളായ അരുന്ധതിയും ആരോമലും വിദ്യാർഥികളാണ്. സതീഷിന്റെ മനസിനെ…
Read Moreകെ-റെയിൽ തൃശൂർ കടക്കുമ്പോൾ അതിവേഗം ജില്ലയിൽ ഇടിച്ചുനിരത്തുക 5000 വീടുകൾ..! പദ്ധതിക്കെതിരേ ജനരോഷം ജില്ലയിൽ ശക്തം
സ്വന്തം ലേഖകൻ തൃശൂർ: കെ-റെയിൽ തൃശൂർ ജില്ലയിൽ കടന്നാൽ അതിവേഗം ഇടിച്ചുനിരത്തുക അയ്യായിരം വീടുകൾ..! പതിനായിരങ്ങളുടെ ആശങ്ക ഓരോ ദിവസം ചെല്ലുന്തോറും കൂടിവരികയാണ്. പദ്ധതി നടപ്പാക്കുമെന്നു ഭരണകക്ഷി പിടിവാശി പിടിക്കുന്പോൾ, ഞങ്ങൾ എവിടേക്കാണ് അതിവേഗം പോകേണ്ടതെന്നാണ് വീടും പറന്പും സ്വസ്ഥതയുമൊക്കെ നഷ്ടപ്പെടുന്നവരുടെ ചോദ്യം. ഉത്തരം പറയാൻ ആരും തയാറല്ല. രാത്രിയിൽ പറന്പുകളിൽ കല്ലിട്ട് കെ – റെയിൽ ഉദ്യോഗസ്ഥർ മടങ്ങുന്പോൾ ആരോടു ചോദിച്ചിട്ടാണ് കല്ലിടുന്നതെന്നു ചോദിക്കാൻപോലും പറ്റാത്ത സാഹചര്യം.പദ്ധതി കടന്നുപോകുന്ന ജില്ലയിലെ അന്നമനട മുതൽ കാട്ടകാന്പാൽവരെയുള്ള പ്രദേശങ്ങളിലെ നിവാസികളാണ് ആശങ്കയോടെ കഴിയുന്നത്. പദ്ധതിക്കു തുടക്കമിടുന്നവർക്ക് അത് അവസാനിക്കുന്പോൾ ഉണ്ടാകുന്ന ജനങ്ങളുടെ ദുരന്തം കാണാൻ കഴിയുമോയെന്നു നിശ്ചയമില്ല. കാരണം പദ്ധതി നടപ്പാക്കാൻ വർഷങ്ങളേറെ എടുക്കും. അപ്പോഴേക്കും ജനങ്ങളുടെ നെഞ്ചിലൂടെ കയറ്റിവിടുന്ന അതിവേഗ ട്രെയിൻ എവിടെ ചെന്നുനിൽക്കുമെന്നതിലാണ് ആശങ്ക. എണ്ണിയാലൊടുങ്ങാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ. ഹെക്ടർകണക്കിനു നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയ്ക്കും…
Read More