ആ കാൽപാടുകൾ പുലിയുടേത് തന്നെയോ;  ഇരിങ്ങാലക്കുടയിൽ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം: ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: പു​ലി​യെ ക​ണ്ട​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍റെ ഗ്രൗ​ണ്ടി​ലാ​ണു ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി പ്ര​ച​രി​ച്ച​ത്. പു​ലി​യു​ടേ​തി​നു സാ​മ്യ​മു​ള്ള കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്കൂ​ളി​ലെ സെ​ക്യൂ​രി​റ്റി​യും ക​രാ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ രാ​ജു രാ​ത്രി പ​ത്തോ​ടെ ഗേ​റ്റ് അ​ട​യ്ക്കാ​ൻ പോ​യ​പ്പോ​ഴാ​ണു പു​ലി​യോ​ടു സാ​ദൃ​ശ്യ​മു​ള്ള ജീ​വി​യെ ക​ണ്ട​ത്. ഇ​തേ സ്ഥ​ല​ത്തു​വ​ച്ച് വീ​ണ്ടും രാ​ജു ഈ ​ജീ​വി​യെ ക​ണ്ട​തോ​ടെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും ചാ​ടി മ​തി​ലി​ലൂ​ടെ ന​ട​ന്നു കു​റ്റി​ക്കാ​ട്ടി​ലേ​ക്കു പു​ലി പോ​കു​യാ​യി​രു​ന്നു​വെ​ന്നാ​ണു ക​ണ്ട​വ​ർ പ​റ​യു​ന്ന​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഒ​രു മാ​സം മു​ന്പ് ആ​സാ​ദ് റോ​ഡി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ മൈ​ക്കി​ളി​ന്‍റെ വീ​ട്ടു​പ​റ​ന്പി​ലും പു​ലി​യു​ടേ​തെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന കാ​ൽ​പാ​ദം ക​ണ്ടി​രു​ന്നു. കാ​ട്ടു​പൂ​ച്ച​യു​ടേ​തോ പു​ള്ളി​പു​ലി​യു​ടേ​തോ…

Read More

സി​നി​മ​യ്ക്കൊ​പ്പം ക​രാ​ട്ടെ​യി​ലും പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഗോ​ൾ​ഡ​ൻ പ​ഞ്ച്; ​ജില്ല ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഗോൾഡ് മെഡലുമായി ടി ജെ ലെയ്സൺ

ആ​ളൂ​ർ: അ​ത്‌​ല​റ്റി​ക്സി​നൊ​പ്പം സി​നി​മ​യി​ലും മി​ക​വു തെ​ളി​യി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ജേ​താ​വാ​യി. തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തൃ​ശൂ​ർ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് ടി.​ജെ. ലെ​യ്സ​ൺ പു​രു​ഷ​ന്മാ​രു​ടെ വെ​റ്റ​റ​ൻ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്. ആ​ളൂ​ർ ആ​ർ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​ജെ. ലെ​യ്സ​ൻ ജി​ല്ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നേ​ടി​യ വി​ജ​യം ത​ന്‍റെ ദീ​ർ​ഘ​കാ​ല പ​രി​ശീ​ല​നം വ​ഴി​യാ​ണു സാ​ക്ഷാ​ത്ക​രി​ച്ച​ത്. സി​നി​മ​ക​ളി​ലും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ലെ​യ്സ​ൻ ഗാ​ന​ര​ച​ന, തി​ര​ക്ക​ഥ, നി​ർ​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. സ്കൂ​ൾ റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യി​ലെ 100 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ലെ ജേ​താ​വാ​യ ലെ​യ്സ​ൻ സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പി​ലാ​യ സേ​വ​ന​ത്തി​നി​ടെ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, അ​ത്‌​ല​റ്റി​ക് മേ​ഖ​ല​ക​ളി​ൽ പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

Read More

മേ​ലൂ​രിൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം മാ​നീ​ച്ച​ക​ളു​ടെ ഉ​പ​ദ്ര​വം രൂ​ക്ഷം; വി​ദ​ഗ്ധ സം​ഘം ഇ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും

മേ​ലൂ​ർ:​ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​നീ​ച്ച​ക​ളു​ടെ ഉ​പ​ദ്ര​വം രൂ​ക്ഷമായി. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മാ​നീ​ച്ച​ക​ൾ (ഡീ​ർ ഫ്ലൈ) ​വ​ലി​യ രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​കു​ന്ന​ത്.​ ഇ​തു കൂ​ടാ​തെ പൂ​ലാ​നി, കു​റു​പ്പം പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ട്ടു​മ​തി​ൽ, റ​ബർ, ക​വു​ങ്ങ്, ജാ​തി തു​ട​ങ്ങി മ​റ്റു മ​ര​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ പ​റ്റിപ്പിടി​ച്ചി​രി​ക്കു​ന്ന ചു​വ​ന്ന പ്രാ​ണി​ക​ളെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​.​ ഇ​വ ത​ങ്ങ​ളെ ക​ടി​ക്കു​ന്ന മാ​ൻ ഈ​ച്ച​യു​ടെ മു​ട്ട വി​രി​ഞ്ഞ കു​ഞ്ഞു​ങ്ങ​ളാണെന്ന ആ​ശ​ങ്ക​യി​ലാ​ണു നാ​ട്ടു​കാ​ർ.​ ഇ​ത്ത​ര​ത്തി​ലു​ള്ള കീ​ട​ങ്ങ​ളെ പ്ര​ദേ​ശ​വാ​സി​ക​ൾ മ​ണ്ണെ​ണ്ണ സ്പ്രേ ​ചെ​യ്തും ക​രി​യിച്ച് ക​ള​ഞ്ഞും ന​ശി​പ്പി​ക്കു​ക​യാ​ണ്.​ “ഇ​വ പാ​യ​ലും മ​റ്റും ഭ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന ചെ​റു​പ്രാ​ണി​ക​ൾ മാ​ത്ര​മാ​ണ്.​ നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ പു​റം​തൊ​ലി പേ​നാ​യ (ബാ​ർ​ലൈ​സ്) ഷ​ഡ്പ​ദ​ങ്ങ​ളാ​ണ് ഇ​വ. മ​നോ​ഹ​ര​മാ​യ ചു​വ​പ്പു നി​റ​ത്തി​ൽ കൂ​ട്ട​ത്തോ​ടെ കാ​ണു​ന്ന ഈ ​പ്രാ​ണി​ക​ൾ മ​നു​ഷ്യ​രെ ക​ടി​ക്കു​ക​യോ മൃ​ഗ​ങ്ങ​ളെ​യും കാ​ർ​ഷി​ക വി​ള​ക​ളെ​യും ഉ​പ​ദ്ര​വി​ക്കുകയോ ഇല്ല. കൂ​ട്ട​മാ​യി കാ​ണു​ന്ന ബാ​ർ ലൈ​സു​ക​ളെ ക​ണ്ട് ആ​ശ​ങ്ക വേ​ണ്ട​’ -മ​ണ്ണു​ത്തി…

Read More

ബി​ജെ​പി മ​ണ്ഡ​ ലം പ്ര​സി​ഡ​ന്‍റു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പാമ്പ്! വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പാമ്പിനെ കിട്ടിയില്ല, ഒടുവില്‍…

പു​തു​ക്കാ​ട്: ബി​ജെ​പി മ​ണ്ഡ​ ലം പ്ര​സി​ഡ​ന്‍റു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പാ​ന്പി​നെ ക​ണ്ട​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. നി​യു​ക്ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ൺ പ​ന്ത​ല്ലൂ​ർ, എ.​ജി. രാ​ജേ​ഷ് എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ലാ​ണു പാ​ന്പി​നെ ക​ണ്ട​ത്. പു​തു​ക്കാ​ട് സി​ഗ്ന​ലി​ൽ വ​ച്ചാ​ണ് കാ​റി​ന്‍റെ മീ​റ്റ​ർ ബോ​ർ​ഡി​ൽ പാ​ന്പി​നെ ക​ണ്ട​ത്. സ്റ്റി​യ​റിം​ഗി​ലേ​ക്കു പാ​ന്പ് വ​ന്ന​തോ​ടെ ഇ​രു​വ​രും കാ​ർ നി​ർ​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങി. പി​ന്നീ​ട് ഡാ​ഷ് ബോ​ർ​ഡി​നു​ള്ളി​ലേ​ക്കു പാ​ന്പ് ക​ട​ന്ന​തോ​ടെ ഇ​വ​ർ ആ​ന്പ​ല്ലൂ​രി​ലെ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ കാ​ർ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ പാ​ന്പ് പി​ടി​ത്ത​ക്കാ​ര​നെ വി​ളി​ച്ചു വ​രു​ത്തി കാ​ർ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഡാ​ഷ് ബോ​ർ​ഡി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് കാ​ർ പേ​രാ​ന്പ്ര​യി​ലെ വ​ർ​ക്ക്‌​ഷോ​പ്പി​ൽ എ​ത്തി​ച്ച് ഡാ​ഷ് ബോ​ർ​ഡ് അ​ഴി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

ഹോ​ട്ട​ൽ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം;രണ്ടു ലക്ഷം രൂപയും ഫോണും കവർന്ന കേസിൽ നാ​ലു​പ്ര​തി​ക​ൾ കൂടി പി​ടി​യി​ൽ

പു​തു​ക്കാ​ട്: കു​റു​മാ​ലി​യി​ൽ ഹോ​ട്ട​ൽ കു​ത്തി​ത്തു​റ​ന്നു ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും സ്കൂ​ട്ട​റും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം താ​നൂ​ർ തോ​ണി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷി​ഹാ​ബ് ( റ​ഫീ​ഖ് , 31), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ക​ല്ലാ​യി പ​ന്നി​യ​ങ്ക​ര എ​ൻ​വി വീ​ട്ടി​ൽ അ​ജ്മ​ൽ ( 21), പാ​റ​ച്ചി​ലി​ൽ അ​ജി​ത് വ​ർ​ഗീ​സ് ( 20), മു​തു​വ​ല്ലൂ​ർ പാ​റ​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ജി​ൽ​ഷാ​ദ് ( 28) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ 23നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹോ​ട്ട​ലി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി മോ​ഷ്ടാ​ക്ക​ൾ മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റും മോ​ഷ്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു. മ​ല​മു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പു​തു​ക്കാ​ട് സി​ഐ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ സി​ദ്ധി​ഖ് അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കില്ലേ! കാടിറങ്ങി റ​ബ​ർ മ​ര​ത്തൊലി തി​ന്നാ​ൻ മാ​ൻകൂ​ട്ട​ങ്ങ​ൾ; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

  വെ​ള്ളി​ക്കു​ള​ങ്ങ​ര: കാ​ടി​റ​ങ്ങി​യെ​ത്തു​ന്ന മാ​ൻ​കൂ​ട്ട​ങ്ങ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ റ​ബ​ർ ക​ർ​ഷ​ർ​ക്കു ത​ല​വേ​ദ​ന​യാ​കു​ന്നു.റ​ബ​ർ മ​ര​ങ്ങ​ളു​ടെ തൊ​ലി മാ​നു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​ണു ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്.​ റ​ബ​ർ മ​ര​ത്തി​ന്‍റെ ചു​വ​ടു​ഭാ​ഗ​ത്തെ തൊ​ലി ഇ​വ ക​ടി​ച്ചു​തി​ന്നു​ന്ന​തി​നാ​ൽ മ​ര​ങ്ങ​ൾ പെ​ട്ടെ​ന്ന് ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു. നി​ര​വ​ധി റ​ബ​ർ മ​ര​ങ്ങ​ളാ​ണ് മാ​നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ച്ചിട്ടുള്ള​ത്. ചൊ​ക്ക​ന പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ലും ഹാ​രി​സ​ണ്‍ പ്ലാ​ന്‍റേഷ​നി​ലും ഇ​ത്ത​ര​ത്തി​ൽ മാ​നു​ക​ളു​ടെ ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മ്ലാ​വ് ഇ​ന​ത്തി​ൽപ്പെട്ട​വ​യാ​ണ് കൂ​ടു​ത​ൽ ശ​ല്യം ചെ​യ്യു​ന്ന​ത്. മാ​നു​ക​ളെ ചെ​റു​ക്കാ​നാ​യി ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റു​ക​ളി​ലും ചി​ല ഭാ​ഗ​ങ്ങ​ളി​ലും സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ലും റ​ബ​ർ മ​ര​ത്തി​നു ചു​റ്റും മൂ​ന്ന​ടി​യോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് വ​ല​ക​ൾ കൊ​ണ്ടു പൊ​തി​യു​ന്നു​ണ്ട്. വ​നാ​തി​ർ​ത്തി​യി​ലു​ടനീ​ളം സോ​ളാ​ർ വേ​ലി നി​ർ​മി​ച്ചാ​ൽ മാ​നു​ക​ള​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കു​റ​യു​മെ​ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

പോലീസുകാരന്‍റെ ഭാര്യയുമായി യുവാവിന് ബന്ധം;  ക​ട​യി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽപ്പിച്ചു പോലീസുകാരൻ

  പെ​രി​ങ്ങാ​വ്: പോ​ലീ​സു​കാ​ര​ൻ ക​ട​യി​ൽ ക​യ​റി യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു. കോ​വി​ല​ക​ത്തും​പാ​ട​ത്ത് ബാ​റി​ന​ടു​ത്തു​ള്ള റെ​ഡി​മെ​യ്ഡ് ക​ട​യി​ലാ​ണ് സം​ഭ​വം. കൈ​യി​ൽ കു​ത്തേ​റ്റ നി​ല​യി​ൽ പൂ​മ​ല സ്വ​ദേ​ശി ജീ​വ​നെ(31) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഗു​രു​വാ​യൂ​ർ പേ​ര​കം കാ​ര​യൂ​ർ തെ​ക്കും​തു​റ വീ​ട്ടി​ൽ പ്ര​ജോ​ദ് (42) ആ​ണ് അ​ക്ര​മി. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ലീ​വെ​ടു​ത്തു വി​ദേ​ശ​ത്താ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും വ​ര​ടി​യ​ത്തു​ള്ള ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സം. കു​ടും​ബ​ക​ല​ഹ​ത്തെ​തു​ട​ർ​ന്ന് ഇ​വ​ർ ഫ​യ​ൽ ചെ​യ്ത കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ജീ​വ​നും പ്ര​ജോ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യാ​ണ് അ​ക്ര​മ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്കു​ന്ന സൂ​ച​ന. ജീ​വ​ൻ ജോ​ലി​ചെ​യ്യു​ന്ന കോ​വി​ല​ക​ത്തും​പാ​ട​ത്തു​ള്ള കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ പോ​ലീ​സു​കാ​ര​ൻ അ​ന്വേ​ഷി​ച്ചെ​ത്തി​യി​രു​ന്നു. കാ​ണാ​ൻ ക​ഴി​യാ​തെ തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തെ റെ​ഡി​മെ​യ്ഡ് ക​ട​യി​ൽ ജീ​വ​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് ക​ട​യു​ടെ ഉ​ള്ളി​ൽ ക​യ​റി​ച്ചെ​ന്നു…

Read More

വ്യാ​ജ​മ​ദ്യം; ഇ​രി​ങ്ങാ​ല​ക്കു​ടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി

ഇ​രി​ങ്ങാ​ല​ക്കു​ട: വ്യാ​ജ​മ​ദ്യം ക​ഴി​ച്ചു സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ച​ന്ത​ക്കു​ന്ന് ക​ണ്ണം​ന്പി​ള്ളി വീ​ട്ടി​ൽ ജോ​സിന്‍റെ മ​ക​ൻ നി​ശാ​ന്ത് (44), പ​ടി​യൂ​ർ എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ-​കാ​ട്ടൂ​ർ തേ​ക്കും​മൂ​ല റോ​ഡി​ൽ മു​ഹി​യി​ദ്ധീ​ൻ പ​ള്ളി​റോ​ഡി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന അ​ണ​ക്ക​ത്തി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ബി​ജു (42) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണു സം​ഭ​വം. ച​ന്ത​ക്കു​ന്നി​ലും ബസ് സ്റ്റാ​ൻ​ഡി​ലു​മുള്ള ഗോ​ൾ​ഡ​ൻ ചി​ക്ക​ൻ സെ​ന്‍റ​റുകളുടെ ഉ​ട​മ​യാ​ണു നി​ശാ​ന്ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബി​വ​റേ​ജി​നു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ക​യാ​ണു ബി​ജു. ഇരുവരും ഒ​രു​മി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള നി​ശാ​ന്തി​ന്‍റെ ക​ട​യി​ൽവച്ചു മ​ദ്യം ക​ഴി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഠാ​ണാ ജം​ഗ്ഷ​നി​ലേ​ക്കു ബൈ​ക്കി​ൽ വ​രു​ന്ന വ​ഴി മെ​യി​ൻ റോ​ഡി​ൽ മു​ൻ​സി​ഫ് കോ​ട​തി​ക്കു സ​മീ​പ​ത്തു​വെ​ച്ചു നി​ശാ​ന്ത് കു​ഴ​ഞ്ഞുവീ​ണു. ഉ​ട​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കി​ലും മരിച്ചു. വാ​യി​ൽനി​ന്നു നു​ര​യും പ​ത​യും വ​ന്നി​രു​ന്ന​താ​യും ക​ണ്ണി​ൽനി​ന്നു വാ​ത​കം പോ​ലു​ള്ള​തു വ​ന്നി​രു​ന്ന​താ​യും ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​വ​ർ…

Read More

ഈശ്വരാ… പണിപാളിയല്ലോ…! തെ​രു​വു​നാ​യ​യ്ക്കു നേ​രേ മു​ള്ള​ൻ​പ​ന്നിയുടെ മുട്ടന്‍പണി

ഗു​രു​വാ​യൂ​ർ: തെ​രു​വു​നാ​യ​യ്ക്കു നേ​രേ മു​ള്ള​ൻ​പ​ന്നി ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മു​ള്ളു ത​റ​ച്ച തെ​രു​വു നാ​യ​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ മി​നി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണു മു​ള്ള​ൻ​പ​ന്നി തെ​രു​വു​നാ​യ​യെ ആ​ക്ര​മി​ച്ച​ത്. മു​ള്ളു ത​റ​ച്ച നാ​യ വേ​ദ​ന​യി​ൽ ഓ​ടി ന​ട​ന്നു. ഒ​ടു​വി​ൽ അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കെ.​യു. സു​ധീ​ഷും കൂ​ട്ടു​കാ​രും ചേ​ർ​ന്നു കു​ടു​ക്കി​ട്ടു പി​ടി​ച്ച​തി​നു ശേ​ഷ​മാ​ണു മു​ള്ള് എ​ടു​ത്തു​ക​ള​ഞ്ഞ​ത്.

Read More

ഷാഡോ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടിയെടുത്തത് 10 ലക്ഷം; ഒ​ളി​വി​ൽപോ​യ പ്ര​തി​യെ  നാല് വർഷത്തിന് ശേഷം  കുടുക്കി പോലീസ്

ചാ​വ​ക്കാ​ട്: ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് സ്കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ വീ​ണ്ടും പി​ടി​കൂ​ടി.മാ​ള പൊ​യ്യ കോ​ളം​വീ​ട്ടി​ൽ ജി​ബി​ൻ​രാ​ജി​നെ(48)​യാ​ണ് എ​സ്എ​ച്ച്ഒ കെ.​എ​സ്. സെ​ൽ​വ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. ത​ട്ടി​പ്പു കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ജി​ബി​ൻ​രാ​ജ് കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. 2017 ഏ​പ്രി​ൽ 15 നാ​യി​രു​ന്നു പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന അ​ബ്ദു​ൾ വ​ഹാ​ബി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കാ​റി​ൽ എ​ത്തി ത​ട​ഞ്ഞാ​ണ് ഷാ​ഡോ പോ​ലീ​സാ​ണെ​ന്നു പ​റ​ഞ്ഞ് അ​ബ്ദു​ൾ വ​ഹാ​ബി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ജി​ബി​ൻ​രാ​ജ് ഒ​ളി​വി​ൽ പോ​യി. രാ​ത്രി വീ​ട്ടി​ൽ വ​രു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് അ​റ​സ്റ്റ്. എ​സ്ഐ എം. ​യാ​സി​ൻ, എ​എ​സ്ഐ വി​നോ​ദ്, സി​പി​ഒ​മാ​രാ​യ എ​സ്. ശ​ര​ത്ത്, കെ.…

Read More