വിഴിഞ്ഞം : ജലവിതരണ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും വാട്ടർ ആഥോറിറ്റി അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. ആഴാകുളത്തിനടുത്ത് റോഡിൽ പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴായിട്ടും കാഞ്ഞിരംകുളം ജലഅഥോറിറ്റി അധികൃതർ കണ്ടഭാവം കാണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകി നടുറോഡിൽ കുഴി രൂപപ്പെട്ടതോടെവാഹനങ്ങൾ അപകടത്തിൽപെടുന്നതൊഴിവാക്കാൻ നാട്ടുകാർ കുഴിയിൽ വാഴനട്ടിരിക്കുകയാണ്. ആഴാകുളത്തെ വിൽസ് ഹോസ്പിറ്റലിന് മുൻവശത്താണ് വാഹനയാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാക്കി റോഡിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ട് മാസം മാസം മുമ്പ് ഈ ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കരാറുകാരെത്തി തത്കാലികമായി അടച്ചിരുന്നു. കെഎസ്ആർടിസി ബസുകളടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് കുഴി. മാത്രമല്ല വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ കല്ലുമായി എത്തുന്ന കൂറ്റൻ ടിപ്പറികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാർ തമ്മിലുള്ള ചക്കളത്തിപോരുമാണ് നടുറോഡിൽ അപകടഭീഷണി ഉയർത്തി…
Read MoreCategory: TVM
വീണ്ടും ഊതിക്കാൻ പോലീസ്; വാഹനാപകടങ്ങൾ വർധിക്കുന്നു; മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടിവീഴും
തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് വീണ്ടും ഊതിക്കാൻ തുടങ്ങുന്നു. ബ്രീത്ത് അനലൈസർ പരിശോധന വീണ്ടും തുടങ്ങാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇന്ന് രാത്രി മുതൽ വീണ്ടും പരിശോധന തുടങ്ങും. കോവിഡിനെ തുടർന്നാണ് ബ്രത്ത് അനലൈസർ പരിശോധന സംസ്ഥാനത്ത് നിർത്തുവച്ചിരുന്നത്. അടുത്തിടെ മദ്യപിച്ച് വാഹമോടിച്ച് നിരവധി അപകടങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെയാണ് വീണ്ടും പരിശോധന ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞതും പരിശോധന തുടങ്ങുന്നതിന് കാരണമായിട്ടുണ്ട്. രാത്രികാല പരിശോധന കർശനമാക്കണമെന്നും ഉടൻ പരിശോധന പുനരാരംഭിക്കണമെന്നുമാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
Read Moreഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്; ഉച്ചയോടെ മഴ ശക്തി പ്രാപിച്ച് പുലര്‍ച്ചെ വരെ തുടരാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ ലഭിക്കും. ഉച്ചയോടെ മഴ ശക്തി പ്രാപിച്ച് പുലര്‍ച്ചെ വരെ തുടരാന്‍ സാധ്യത ഉണ്ട്.
Read Moreപാചക വാതകം ചോർന്നു സിലിണ്ടറിൽ തീപിടിച്ചു; ആറും മൂന്നും വയസുള്ള കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടി വീട്ടുകാർ; ഒഴിവായത് വൻ ദുരന്തം
കാട്ടാക്കട : പാചക വാതക സിലിണ്ടറിൽ തീ പടർന്നു പിടിച്ച് അപകടം. ആറും മൂന്നും വയസുള്ള കുട്ടികളെയുമെടുത്ത് മാതാപിതാക്കൾ പുറത്തേക്കിറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആമച്ചൽ വേലഞ്ചിറ പ്രകാശിന്റെ രാഖി ഭവനിൽ ആണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെ ആണ് പാചകവാതകം ചോർന്നു തീപിടിച്ചതും പിന്നീട് പൊട്ടിത്തെറിച്ചതും. സിലിണ്ടർ കണക്ഷൻ നൽകി തീ പകർന്നപ്പോൾ അസ്വാഭാവികമായി കത്തുകയും തീ സിലിണ്ടറിനുള്ളിലേക്ക് പടരുകയായിരുന്നു. പ്രകാശ് തീ അണയ്ക്കാൻ ശ്രമം നടത്തി എങ്കിലും തീ ആളിപടരാൻ തുടങ്ങിയതോടെ ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. പ്രകാശും ഭാര്യ രജിതയും മൂന്നും ആറും വയസുള്ള മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ ഒരുഭാഗം പൂർണമായും കത്തി നശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെ രേഖകളും കുട്ടികളുടെ പുസ്തകങ്ങൾ, ലൈഫ് പദ്ധതിക്കായുള്ള അപേക്ഷകൾ, മൊബൈൽ ഉൾപ്പടെയുളവയും കത്തി നശിച്ചു.…
Read Moreആരും അറിയാതെ മോഷ്ടിച്ചത് ഒരാൾ കണ്ടു; പിന്നെ പോലീസിന് എല്ലാം എളുപ്പമായി; വാഹനത്തിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പിടിയിൽ
കഴക്കൂട്ടം: പാൽവിതരണം നടത്തുന്ന വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി,ബീമാപള്ളി ഭാഗത്ത് ലോഡ്ജിൽ താമസിക്കുന്ന സിനാജിനെ (49)യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നിനാണ് മോഷണം നടന്നത്. ആനന്ദേശ്വരം ജംഗ്ഷനിൽ വാഹനം നിർത്തിയശേഷം കടകളിൽ പാൽവിതരണം നടത്തുവാനായി പോയ ഞാണ്ടൂർക്കോണം സ്വദേശി ഷാജഹാന്റെ ഗുഡ്സ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാലിന്റെ കളക്ഷൻ തുകയായ 19,300/ രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണും മോഷ്ടിച്ചെടുത്ത പ്രതി ബൈക്കിൽ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതി സഞ്ചരിച്ച വാഹനനമ്പർ കണ്ടെത്തിയ പോലീസ്, വിപുലമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ, എസ്ഐമാരായ മിഥുൻ, ജിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ്, പുന്നപ്ര, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിലായി…
Read Moreപോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻതട്ടി മരിച്ചു: ആത്മഹത്യാകുറുപ്പിൽ രണ്ടു പേരുടെ പേർ; പോലീസുകാരന്റെ മരണകാരണം തേടി പോലീസ്
പാറശാല: പോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലിഫ് ഹൗസിലെ ഗാർഡും പരശുവയ്ക്കൽ അഞ്ചലിക്കോണം കല്ലൂർക്കോണം മണലിവിള വീട്ടിൽ അനീഷ് സേവ്യർ(32 )മരിച്ച സംഭവത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പശുവൂർക്കോണം മണലിവിളവീട്ടിൽ രജ് കുമാർ(58.) വിളവംകോട് വാവറവിള വീട്ടിൽ ജയകുമാർ (39)എന്നിവരാണ് അറസ്റ്റിലായത്.അനീഷ് സേവ്യറിനെ കഴിഞ്ഞ ഞായർ ഉച്ചയോടെയാണ് ഇടിച്ചക്കപ്ലാമൂട്ന് സമീപം ട്രെയിൻ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതുദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറുപ്പിൽ ഉണ്ടായിരുന്ന നാലുപേരിൽപ്പെട്ട രണ്ട് പേരെയാണ് ഇന്നലെ പിടികൂടിയത് .
Read Moreഓട്ടോ ചാര്‍ജ് വര്‍ധനയിൽ ഇന്ന് അന്തിമ തീരുമാനം; ബസ്, ഓട്ടോ, ടാക്സികളുടെ പുതിയ നിരക്ക് വര്‍ധന സർക്കാർ ഉത്തരവ് വന്നതിന് ശേഷം
തിരുവനന്തപുരം: ഓട്ടോ ചാര്‍ജ് വര്‍ധനയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും ഗതാഗത മന്ത്രി ഇന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താൻ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ഈ തീരുമാനം പിൻവലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമേ വര്‍ധനവ് പ്രാബല്യത്തില്‍ വരികയുള്ളൂ.
Read Moreഎല്ലാവരുടേയും ചിത്രം ഒപ്പിയെടുത്ത് സിസി ടിവി; കടയിൽ കയറി യുവതിയുടെ മാലപിടിച്ചു പറിച്ച കേസിൽ നാല് യുവാക്കൾ പോലീസ് പിടിയിൽ
ആര്യനാട്: ചേരപ്പള്ളി സ്വദേശിനിയുടെ മാല പിടിച്ചുപറിച്ച കേസിൽ നാലംഗ സംഘത്തെ റിമാൻഡ് ചെയ്തു. പെരിങ്ങമ്മല എക്സ് കോളനി ബ്ലോക്ക് നമ്പർ 15ൽ അൻസിൽ(21),പെരിങ്ങമ്മല പറക്കോണം തടത്തരികത്തുപുത്തൻ വീട്ടിൽ സുമേഷ്(അനു-27),പെരിങ്ങമ്മല പറക്കോണം രഞ്ചിത്ത് ഭവനിൽ രതീഷ്(ചാഞ്ചു-30),പെരിങ്ങമ്മല മീരാൻപെട്ടി കരിക്കകം റിയാസ് മൻസിലിൽ റിയാസ്(26)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനേഴിനാണ് ബൈക്കിലെത്തിയ സംഘം ആര്യനാട് ചേരപ്പള്ളി സ്വദേശിനി മിനിയുടെ കടയിൽ കയറി മാല പിടിച്ചു പറിച്ചത്.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണത്തിൽ തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തു.തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പാലോട്,കടക്കൽ,മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മോഷണ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന ആക്ടീവ സ്കൂട്ടറും പിടിച്ചെടുത്തു.പ്രതികളെ റിമാൻഡ് ചെയ്തു.ആര്യനാട് ഇൻസ്പെകർ എൽ.ആർ. ജോസ്,സബ് ഇൻസ്പെക്ടർ ഷീന എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.
Read Moreഭൂമിക്കു വേണ്ടി ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ നാഥനെ; സാക്ഷികൾ കൂറുമാറിയിട്ടും തോൽപിക്കാനായില്ല; ദമ്പതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിലിൽ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിൽ ദന്പതികൾക്കു കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ പഴയവിള പുത്തൻവീട്ടിൽ സിദിക്ക് (56) നെ ആറു വർഷത്തേക്കും ഭാര്യ നാജ ബീഗം (നാജു -47) നെ മൂന്നു വർഷത്തെ കഠിനതടവിനുമാണു ശിക്ഷിച്ചത്. ഒന്നാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്. പിഴത്തുക ബഷീറിന്റെ ഭാര്യക്കു നൽകുവാൻ കോടതി നിർദേശിച്ചു. 2009 ജനുവരി 21 നാണ് സംഭവം. സിദിക്കിൽ നിന്നു കൊല്ലപ്പെട്ട ബഷീർ വീടും സ്ഥലവും വിലയ്ക്കു വാങ്ങിയിരുന്നു. നാലര സെന്റ് വസ്തു അളന്ന് അതിരുതിരിച്ചു നൽകണമെന്നു രണ്ടാം പ്രതിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. സംഭവ ദിവസം കൊല്ലപ്പെട്ട ബഷീർ…
Read Moreകനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; 108 ആംബുലൻസിലെ രണ്ടാമത്തെ പ്രസവം
വിഴിഞ്ഞം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ഇന്നലെ ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ഇനിയും രണ്ടാഴ്ചയുണ്ടെന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയ ഡോക്ടർമാർ ഇന്ന് സ്കാൻ ചെയ്യുന്നതിന് എത്തണമെന്ന് അറിയിച്ചിരുന്നു. ഇതിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടയിൽ ഇന്നലെ ഉച്ചയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. വേദന കലശലായതോടെ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് എസ്. രാജേഷ് , എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം.എസ്. വിനീഷ് എന്നിവർ ഉടൻ സ്ഥലത്തെത്തി ആശയുമായി ആശുപത്രിയിലേക്ക് തിരിച്ചു. അട്ടകുളങ്ങര ഭാഗം എത്തിയപ്പോൾ ആശയുടെ ആരോഗ്യനില വഷളായി. പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി…
Read More