മെഡിക്കൽകോളജ്: കാനഡയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത ട്രാവൽസ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം റിയ ട്രാവൽ സൊല്യൂഷൻസ് ഉടമ കവടിയാർ ഗോൾഫ് ലിങ്ക്സ് നീലിമ വീട്ടിൽ മുജീബ് റഹ്മാൻ (43)നെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടയം സ്വദേശിനി ശിവലക്ഷ്മിയ്ക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും അവരുടെ പരിചയക്കാരിക്കും ബന്ധുക്കൾക്കും ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം രൂപയും ഉൾപ്പെടെ ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിസാ തട്ടിപ്പ് കേസുകള് നിലവിലുണ്ടെന്നും നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ഇയാൾ ആഡംബരജീവിതമാണ് നയിച്ചു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മെഡിക്കൽകോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എഎസ്ഐ സാദത്ത്, എസ്സിപിഒമാരായ…
Read MoreCategory: TVM
പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും വീട്ടിലുള്ള അമ്മയെ..! വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലു പേർ അറസ്റ്റിൽ
പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . പോത്തൻകോട് വാവറയമ്പലം ഷെബിൻ കോട്ടേജിൽ മുഹമ്മദ് ഷബിനെ (18) തട്ടിക്കൊണ്ടു പോയി മർദിച്ച് നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ മംഗലപുരം സ്വദേശികളായ ഷെഹിൻ(കുട്ടൻ), അഷ്റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷബിന്റെ സുഹൃത്ത് ഷിനാസ് വീട്ടിൽ നിന്നും വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു. അവിടെ കാത്തു നിന്ന മൂന്നംഗ സംഘവുമായി ചേർന്ന് ഷബിനെ ആക്രമിച്ച് കഞ്ചാവ് വലിപ്പിച്ച് കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും വീട്ടിലുള്ള അമ്മയെ ആക്രമിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. മൊബൈൽ ഫോൺ മടക്കി നൽകാൻ വീണ്ടും പതിനായിരം രൂപ നൽകാൻ ഭീഷണിപ്പെടുത്തിയതോടെയാണ് ഷബിൻ…
Read Moreവൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ ചിരവ കൊണ്ടടിച്ച ഭർത്താവ് കുടുങ്ങി! ഞെട്ടിക്കുന്ന സംഭവം വിഴിഞ്ഞത്ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വിഴിഞ്ഞം: വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ചവശയാക്കിയ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം കിടാരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ സുജയുടെ പരാതിയിലാണ് ഭർത്താവ് സാജനെ (41) പോലീസ് അറസ്റ്റു ചെയ്തത്. ഭാര്യയെ ചിരവകൊണ്ട് മർദിക്കുന്നതിനിടെ ആക്രമണം തടയാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന മക്കളെയും ഇയാൾ മർദിച്ചതായി പരാതിയിൽ പറയുന്നു. ഏതാനും ദിവസം മുൻപ് വിഴിഞ്ഞം മുള്ളുവിളക്കടുത്ത് സുജയും കുടുംബവും 25000 രൂപ അഡ്വാൻസിലും 3000 രൂപ മാസ വാടകയ്ക്കുമായി താമസിക്കാൻ ഒരു വീട് ഏർപ്പാടാക്കിയിരുന്നു. ഇതിന്റെ അഡ്വാൻസ് ഇന്നു വൈകുന്നേരം നൽകണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. സുജ ഇത് സാജനെ അറിയിച്ചു. ഇതിനിടയിൽ സുജയുടെ വൃക്കകളിലൊന്ന് ഒൻപത് ലക്ഷം രൂപയ്ക്ക് വിൽക്കുന്നതിന് തൃശൂരിലെ ഒരു ഏജന്റുമായി സാജൻ കരാർ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് വേണ്ട പരിശോധനകൾ നടത്തി കഴിഞ്ഞ 25 ന് ഇവർ തിരികെയെത്തിയിരുന്നു. ബാങ്കിലൂടെ പണമിടാമെന്ന് ഏജന്റ്…
Read Moreദത്ത് വിവാദം; തിരിമറികൾക്കു കൂട്ടുനിന്നവർക്കെതിരേ നടപടി എടുക്കാതെ സർക്കാർ
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടേയും സിഡബ്ലൂസിയുടേയും ഇടപെടലുകളിലൂടെ അമ്മയറിയാതെ കുട്ടിയെ ദത്തുനല്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാൻ തയാറാവാതെ സർക്കാർ. ദത്തുവിവാദത്തിൽ ശിശുവികസന ഡയറക്ടർ ടി.വി. അനുപമ സർക്കാരിന് നല്കിയ റിപ്പോർട്ടിലും ശിശുക്ഷേമസമിതിയുടേയും സിഡബ്ള്യുസിയുടേയും ഇടപെടലുകൾ വ്യക്തമാക്കിയിരുന്നു. സമിതിയ്ക്കും സിഡബ്ലുസിയ്ക്കും കുട്ടിയെ ദത്തു നല്കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചതായും പറയുന്നുണ്ട്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ലൂസി ചെയർപേഴ്സണ് സുനന്ദ എന്നിവർ ദത്തു നല്കുന്നത് പരാതിക്കാരിയായ അനുപമയുടെ കുട്ടിയാണെന്ന് അറിഞ്ഞിട്ടും ദത്തുനടപടിക്രമങ്ങളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആണ്കുട്ടിയെ രജിസ്റ്ററിൽ പെണ്കുട്ടിയാക്കി മാറ്റി, ശിശുക്ഷേമസമിതിയിലെ രജിസ്റ്ററിലെ ചില വിവരങ്ങൾ ചുരണ്ടി മാറ്റപ്പെട്ടു തുടങ്ങിയ ആക്ഷേപങ്ങൾ ശിശുക്ഷേമ സമിതിക്കെതിരായി നിലനില്ക്കുകയാണ്. നിലവിലെ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കാനായി ഉന്നത തലനീക്കം തന്നെ നടക്കുന്നതായും സൂചനയുണ്ട്. മുൻ ജനറൽ സെക്രട്ടറി വിവാദമായ വാർത്ത മാധ്യമങ്ങൾക്ക് നല്കിയെന്ന ആക്ഷേപത്തിൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം…
Read Moreലാളിത്യം മുഖമുദ്രയാക്കണം; നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് കെ. സുധാകരൻ എംപി
തിരുവനന്തപുരം: നേതൃനിരയിലുള്ളവർ ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കുമായി നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് യൂണിറ്റ് കമ്മിറ്റികളെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്. താഴെത്തട്ടിൽ പാർട്ടി സംവിധാനം നിർജീവമാണ്.അതിനെ ചലനാത്മകമാക്കാനും ശക്തിപ്പെടുത്താനും കോണ്ഗ്രസ് യൂണിറ്റ് കമ്മിറ്റികളിലൂടെ സാധിക്കും. വിഭാഗീയതയും വ്യക്തിവൈര്യവും പാർട്ടിക്ക് ഗുണം ചെയ്യില്ല. നാം ഐക്യത്തോടെ നീങ്ങിയാൽ കേരളത്തിൽ കോണ്ഗ്രസിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. കാട്ടാളഭരണത്തിനെതിരേ പോരാടാൻ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയകാലാവസ്ഥ നിലവിലുണ്ട്.ഇന്ധനവില വർധനവിനെതിരേ നടത്തിയ പ്രക്ഷോഭവും മുല്ലപ്പെരിയാർ സമരവുമൊക്കെ നല്ല ചലനമുണ്ടാക്കി. തുടർ സമരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശിൽപശാലയിൽ…
Read Moreകെ-റെയിൽ കൈയൂക്കുകൊണ്ടു നടപ്പാക്കാനാവില്ല; പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കർഷകസമരത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നും കൈയൂക്കുകൊണ്ട് കെ-റെയിൽ നടപ്പാക്കാനാണ് ഭാവമെങ്കിൽ അതിനു കനത്ത വില നൽകേണ്ടിവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ പദ്ധതിക്കു സ്ഥലം ഏറ്റെടുപ്പു നടപടിയുമായി മുന്നോട്ടു പോകാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിനു താങ്ങാനാവാത്ത സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ കെ-റെയിൽ പദ്ധതി പ്രാഥമികമായ നടപടികൾപോലും പൂർത്തിയാക്കാതെ നടപ്പിലാക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
Read Moreപമ്പിംഗ് സ്റ്റേഷനിൽ ശുചീകരണം; പൈപ്പിലൂടെ ഉപയോക്താക്കൾക്ക് എത്തിയ കുടിവെള്ളം കണ്ടാൽ ഞെട്ടും…
കാട്ടാക്കട : കുടിവെള്ള പൈപ്പിലൂടെ കറുത്ത വെള്ളം വന്നത് പരിഭ്രാന്തിപരത്തി. പൂവച്ചൽ പഞ്ചായത്തിലെ കുഴിയംകോണം,പേഴുംമൂട്,ആലമുക്ക് പ്രദേശങ്ങളിലെ പൈപ്പുകളിലൂടെയാണ് ഇന്നലെ രാവിലെ മുതൽ കറുത്ത നിറത്തിലുള്ള വെള്ളമെത്തിയത്. വീട്ടിലെ ജലസംഭരണിയിലെ പ്രശ്നമായിരിക്കുമെന്ന് കരുതി പലരും ജലസംഭരണി ശുചീകരിച്ചിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടിവെള്ള പൈപ്പിലൂടെ കറുത്ത വെള്ളം വരുന്നത് കണ്ടെത്തിയത്. തുടർന്ന് ജല വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പന്നിയോട്ടെ പമ്പിംഗ് സ്റ്റേഷനിലെ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ജലം മലിനമായതെന്നും തങ്ങൾക്കു ഇതിലൊന്നും ചെയ്യാനില്ല എന്നും വെള്ളം തുറന്നു വിട്ടു പരിഹാരം കണ്ടാൽ മതിയെന്നും നിർദേശം നൽകി. ഇതനുസരിച്ചു ഉപഭോക്താക്കൾ ടാങ്ക് കണക്കിന് വെള്ളം തുറന്നു വിട്ടു എങ്കിലും രാത്രി വൈകിയും ജലത്തിന് നിറവ്യത്യാസം ഉണ്ടായില്ല. പമ്പ് ഹൗസിൽ ശുചീകരണം ശരിയായ രീതിയിൽ നടത്താത്തതാണ് മലിനജലം കിട്ടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreമംഗലപുരത്ത് യുവാവ് നേരിട്ടത് കൊടിയ മർദനം; പോലീസുകാർ തമ്മിലുള്ള അതിർത്തി തർക്കത്തിൽ യുവാവിന് നേരിടേണ്ടി വന്നത്….
മംഗലപുരം: യുവാവിനെ മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.പുത്തൻതോപ്പ് സ്വദേശി അനസിനെ ഞായറാഴ്ച രാത്രിയിൽ മർദിച്ച കേസിൽ മസ്താൻമുക്ക് സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. കേസിൽ രണ്ടു പേർകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി അനസ് ബൈക്കിൽ യാത്ര ചെയ്യുന്പോൾ കണിയാപുരം മസ്താൻമുക്ക് ജംഗ്ഷനിൽ വച്ച് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി താക്കോൽ ഊരി എടുത്തു. ഇത് ചോദ്യം ചെയ്തപ്പോൾ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മംഗലപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നറിയിച്ച് പോലീസ് മടക്കി. പരാതിക്കാർ കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല.അവസാനം മംഗലപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മർദനമേറ്റ് തറയിൽ വീണ അനസിനെ വീണ്ടും മർദിക്കുന്നതും സിസിടിവി കാമറാ ദൃശ്യങ്ങളിലുണ്ട്. സംഭവമറിഞ്ഞ്…
Read Moreഅതിഥി തൊഴിലാളിയുടെ കൈ തല്ലിയൊടിച്ച് അമ്മാവനും മരുമകനും; പിന്നിലെ കാരണം എന്തെന്നറിഞ്ഞാൽ…
കടയ്ക്കാവൂർ: അതിഥി തൊഴിലാളി കുടുംബത്തെ ആക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം മണനാക്ക് പെരുങ്കുളം കാവുവിള റോഡിൽ സരസ്വതിയിൽ താമസിക്കുന്നതമിഴ്നാട് സ്വദേശി കറുപ്പസ്വാമി (63 ) മകനും ഓട്ടോ ഡ്രൈവറുമായ ബിജു (39) ഭാര്യ രാസാത്തി (34 ) എന്നിവരെ ആക്രമിച്ച നാസർ, ഷാജി എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റോഡിലൂടെ പോകുകയായിരുന്ന കറുപ്പസ്വാമിയെ രണ്ടംഗസംഘം ആക്രമിച്ച് കൈയടിച്ച് ഒടിച്ചിരുന്നു.തുടർന്ന് നാസറും ഷാജിയും കറുപ്പസ്വാമിയുടെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിച്ച് ഒാട്ടോറിക്ഷ അടിച്ചുതകർക്കുകയായിരുന്നു. ഓട്ടോറിക്ഷ വാടക കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്ക ങ്ങളാണു അക്രമത്തിൽ കലാശിച്ചതെന്നു കടയ്ക്കാവൂർ എസ്എച്ച്ഒ വി.അജേഷ് പറഞ്ഞു സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാസറിനെ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ലോഡ്ജിൽ നിന്നും ഷാജിയെ പെരുംകുളത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഷാജി…
Read Moreഅരിച്ചാക്കിൽ കെട്ടി ഭദ്രമായി ഒളിപ്പിച്ചതോ? കോവിഡ് സെന്ററിൽ നിന്നും കാണാതായ ടെലിവിഷനുകളും ഇൻഡക്ഷൻ കുക്കറും കണ്ടെത്തി
കാട്ടാക്കട : കോവിഡ് രോഗികളെ പാർപ്പിച്ചിരുന്ന മലയം ഗവ. സ്കൂളിൽനിന്ന് കാണാതായ ടെലിവിഷനുകളും ഇൻഡക്ഷൻ കുക്കറും സ്കൂളിന്റെ പിന്നാമ്പുറത്തുനിന്നു കണ്ടെത്തി. സ്കൂളിൽ പാർപ്പിച്ചിരുന്ന കോവിഡ് രോഗികൾക്കു വേണ്ടിയാണ് കട്ടിലുകൾ, ടെലിവിഷനുകൾ, ഇൻഡക്ഷൻ കുക്കർ, മിക്സി തുടങ്ങിയവ സ്പോൺസർഷിപ്പിൽ ലഭിച്ചത്. കോവിഡ് രോഗികൾ രോഗം ഭേദമായി ഇവിടെനിന്നു പോയശേഷം ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെതാണ് ടെലിവിഷനുകളും ഇൻഡക്ഷൻ കുക്കറും കാണാതായത്. മലയിൻകീഴ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാണാതായ ഉപകരണങ്ങൾ സ്കൂളിന്റെ പിന്നാമ്പുറത്തു നിന്ന് കണ്ടെത്തിയത്. സ്കൂളിലെ അരിച്ചാക്കുകളിൽ പൊതിഞ്ഞുകെട്ടി, മഴ നനഞ്ഞു നശിച്ച നിലയിലായിരുന്നു ഉപകരണങ്ങൾ. .
Read More