കാനഡയിൽ ഒരു ജോലി  ഒഴിവുണ്ട്; 9 ലക്ഷം വാങ്ങി മുങ്ങിയ ട്രാവൽസ് ഉടമ മുജീബ് റഹ്മാനെ കുടുക്കി പോലീസ്


മെ​ഡി​ക്ക​ൽ​കോ​ള​ജ്: കാ​ന​ഡ​യി​ലേ​ക്കു​ള്ള വി​സ വാ​ഗ്ദാ​നം ചെ​യ്ത് ഒ​മ്പ​ത​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ട്രാ​വ​ൽ​സ് ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടം റി​യ ട്രാ​വ​ൽ സൊ​ല്യൂ​ഷ​ൻ​സ് ഉ​ട​മ ക​വ​ടി​യാ​ർ ഗോ​ൾ​ഫ് ലി​ങ്ക്സ് നീ​ലി​മ വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (43)നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ട്ട​യം സ്വ​ദേ​ശി​നി ശി​വ​ല​ക്ഷ്മി​യ്ക്ക് കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ല് ല​ക്ഷം രൂ​പ​യും അ​വ​രു​ടെ പ​രി​ച​യ​ക്കാ​രി​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഫാ​മി​ലി വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ച​ര ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വി​സാ ത​ട്ടി​പ്പ് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത് ഇ​യാ​ൾ ആ​ഡം​ബ​ര​ജീ​വി​ത​മാ​ണ് ന​യി​ച്ചു വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ​കോ​ള​ജ് എ​സ്എ​ച്ച്ഒ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, പ്രി​യ, എ​എ​സ്ഐ സാ​ദ​ത്ത്, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ഞ്ജി​ത്, പ്രീ​ജ, സി​പി​ഒ​മാ​രാ​യ ബി​നു, ര​ഘു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ ഗോ​ൾ​ഫ് ലി​ങ്ക്സി​ലെ വീ​ട്ടി​ൽ നി​ന്നും നി​ര​വ​ധി പാ​സ്പോ​ർ​ട്ടു​ക​ളും രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തെ​ന്നും ഇ​വ പ​രി​ശോ​ധി​ച്ച് പ്ര​തി കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​വാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment