തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചു. മർദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻതോപ്പ് സ്വദേശി അനസ് (26) നാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് പോകുകയായിരുന്ന തന്നെ ഫൈസൽ എന്ന യുവാവ് ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ ഊരി വാങ്ങിയശേഷം മർദിക്കുകയായിരുന്നുവെന്നാണ് അനസ് പോലീസിൽ നൽകിയ പരാതി. മർദനത്തെ തുടർന്ന് അവശനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫൈസലുമായി മുൻ പരിചയമൊ വിരോധമൊ ഇല്ലെന്നാണ് യുവാവ് വ്യക്തമാക്കിയത്. മദ്യലഹരിയിലായിരുന്നു മർദനമെന്നാണ് അനസ് വ്യക്തമാക്കിയത്. മർദന രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറി. അതേ സമയം മംഗലപുരം പോലീസിൽ ആദ്യം പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയാറായില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ദൃശ്യങ്ങൾ…
Read MoreCategory: TVM
സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം; മൂന്നുപേര്‍ പിടിയില്‍
കഴക്കൂട്ടം: നെഹ്റു ജംഗ്ഷനിലെ സിപിഎം പ്രവര്ത്തകൻ ആര്. ഷിജുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്നു പേരെ പോലീസ് തുമ്പ അറസ്റ്റ് ചെയ്തു. പുലയനാര്‍കോട്ട തേരിവിള പുത്തന്‍വീട്ടില്‍ ചന്തു (45), പുത്തന്‍തോപ്പ് ഫാത്തിമാമന്സില്ചരുവിളാകത്തുവീട്ടില് സമീര്‍ (24), ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്പോക്കില്‍ അന്‍സാദ് (24) എന്നിവരാണ് അറസ്റ്റിലായത്. വാടകവീട്ടിലെ താമസം അവസാനിപ്പിച്ചതിലുള്ള വിരോധമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. മുമ്പ് ഷിജുവിന്റെ ബന്ധുവീട് ചന്തു വാടകയ്ക്കെടുത്തിരുന്നു. അവിടം കേന്ദ്രമായി മദ്യപാനവും കഞ്ചാവുവിൽപ്പനയും നടക്കുന്നതായും അയൽക്കാര്‍ പരാതി പറഞ്ഞതോടെ ഷിജുവിന്റെ നേതൃത്വത്തില്‍ ആറുമാസം മുമ്പ് വാടക്കാരനെ അവിടെനിന്ന് ഒഴിപ്പിച്ചിരുന്നു ഇൗ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു..
Read Moreപൂജാരിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി; ആചാരത്തിലുണ്ടായ അപാകത ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്ന് ക്ഷേത്രഭാരവാഹികൾ
വെള്ളറട :പൂജാരിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മുറിയില്‍ പൂട്ടിയിട്ടതായും പരാതി. ആര്യന്‍ങ്കോട് കോവില്‍വിള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരി രജ്ഞിത്താണ് ആര്യന്‍ങ്കോട് പോലീസിൽ പരാതിനൽകിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തില്‍ എത്തേണ്ട പൂജാരി 6.45ന് എത്തുകയും ധര്‍മ്മശാസ്താവിനു നല്ക്കെണ്ടിയിരുന്ന നെയ്യ് അഭിഷേകം ശിവ ക്ഷേത്രത്തില്‍ നല്ക്കിയതിനെ തുടര്‍ന്ന് ഭക്തരും ക്ഷേത്ര ഭാരവാഹികളും തമ്മിലുണ്ടായ വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നും ക്ഷേത്ര ഭാരവാഹികളും ഭക്തരും അവകാശപ്പെടുന്നു. പൂജാരിയെ ജാതി പരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ക്ഷേത്ര ആചാരത്തിലുണ്ടായ അപാകത ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തതെന്നും ഭരവാഹികൾ പറഞ്ഞു. രജ്ഞിത് നല്കിയ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായിആര്യന്കോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.
Read Moreകുട്ടികൾക്ക് മദ്യവും ബൈക്കും നൽകി വലയിലാക്കും; പിന്നെ പല കുറ്റകൃത്യങ്ങൾക്കും ഇവരെ ഉപയോഗിക്കും; ആറ്റിങ്ങലിൽ മാലപൊട്ടിക്കൽ സംഘം അറസ്റ്റിൽ
ആറ്റിങ്ങൽ: മാലപിടിച്ചുപറിക്കുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. കല്ലമ്പലം, അയിരൂർ, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരമ്പരയായി സ്ത്രീകളുടെ മാല പൊട്ടിച്ച ഏഴംഗ സംഘമാണ് അറസ്റ്റിലായത്. വർക്കല, മുത്താന, ചെമ്മരുതി ബി.എസ്.നിവാസിൽ ശരത് (ചന്തു,28), വടശേരികോണം പനച്ചവിള വീട്ടിൽ ശ്രീകാന്ത് (ശ്രീകുട്ടൻ,27), ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന നന്തു (18), ഞെക്കാട് തെറ്റിക്കുളം ചരുവിളവീട്ടിൽ അമൽ (22) ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖിൽ (22) കല്ലമ്പലം മാവിൻമൂട് അശ്വതി ഭവനിൽ ആകാശ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഒരു വിദ്യാർഥിയും പിടിയിലായ സംഘത്തിലുണ്ട്. അറസ്റ്റിലായ ശരത്ത് മദ്യവും മയക്കുമരുന്നും നൽകിയാണ് വിദ്യർഥികൾ ഉൾപ്പെടെയുള്ളവരെ കൊണ്ട് കുറ്റകൃത്യങ്ങൾ ചെയിക്കുന്നതെന്നും മാല പിടിച്ച് പറിക്കായി ഇരുചക്രവാഹനങ്ങൾ നൽകിയിരുന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.പൊട്ടിച്ച് കൊണ്ടുവരുന്ന…
Read Moreവാതിൽ പൊതിഞ്ഞ് തേനീച്ചകൾ; ഒന്നുമറിയാതെ അവർ വാതിൽ തുറന്നിരുന്നെങ്കിൽ… കുട്ടികൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന
കഴക്കൂട്ടം: വാതിലില്‍ തേനീച്ചകള്‍ കൂട്ടത്തോടെ വന്നുപറ്റിയതിനെ തുടർന്ന് വീട്ടിനുള്ളിൽ അകപ്പെട്ട കുട്ടികളെ അഗ്നിരക്ഷാസേന രക്ഷിച്ചു. നെടുമങ്ങാട് സ്വദേശി ആഷിക്കും കുടുംബവും മണ്വിളയ്ക്കടുത്ത് പുല്ലുകാട് കിഴക്കുംകരയില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് തേനീച്ചകൾ വീട്ടുകാരെ കുടുക്കിയത്. കുട്ടികൾ വീട്ടിനുള്ളിൽ കയറി മുന്‍വാതില്‍ അടച്ചിട്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാട്ടുതേനീച്ചകള് വാതിലില്‍ പൊതിയുകയായിരുന്നു. കുട്ടികളുടെ കൂട്ടുകാര്‍ വീട്ടിൽ വന്നപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തേനീച്ചകളെ തുരത്തി.
Read Moreവീടിനകത്ത് ഇരുന്നിട്ടും പട്ടി വെറുതേവിട്ടില്ല; മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു
കാട്ടാക്കട : മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. 10 ഓളം നായ്ക്കളും ആക്രമണത്തിന് ഇരയായി. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരൻ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി സെലിൻ (18), അരുവാക്കോട് സ്വദേശി വിനോദ് (32) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി ഏഴിന് പെട്രോൾ പമ്പിൽവച്ചാണ് പുഷ്പകുമാറിന്റെ കൈയിൽ പേപ്പട്ടികടിച്ചത്. വീടിനുള്ളിൽ എത്തിയാണ് പട്ടി സെലിനെ കടിച്ചത്. ഊരൂട്ടമ്പലം ജംഗ്ഷന് സമീപത്തെ റേഡിയോ പാർക്കിനു മുന്നിൽ ഉണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റു. സമീപത്തെ കുളത്തിൽ നിന്ന് വെള്ളം കുടിച്ച് കയറിയ പട്ടി കരിങ്കല്ലുകളിൽ കടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയമായത്. അതിനിടെ ഗോവിന്ദമംഗലത്ത് അടുത്തടുത്ത വീടുകളിലെ മുപ്പതോളം കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിയുളവാക്കി. പേപ്പട്ടിയുടെ കടിയിൽ പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, നെയ്യാറ്റിൻകര ഗവ. ആശുപത്രി, കാട്ടാക്കട ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക…
Read Moreവീടുകളിൽ വിള്ളൽ, കിണറുകൾ ഇടിഞ്ഞ് താഴ്ന്നു; ജിയോളജി വകുപ്പിനും കാരണം കണ്ടെത്താനാവുന്നില്ല; ആശങ്കയിൽ ഹാർബർ ടൗൺഷിപ്പിലെ ജനങ്ങൾ
വിഴിഞ്ഞം: അപ്രതീക്ഷിതമായി വീടുകളിൽ വിള്ളൽവീണതും, കിണറുകൾ വൻ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ ജിയോളജി വകുപ്പ് അധികൃതർ സന്ദർശനം നടത്തി. ഹാർബർ ടൗൺഷിപ്പിലെ വീടുകൾക്ക് മുന്നിലെ കിണറുകളാണ് ഇടിഞ്ഞ് താഴ്ന്നത്. വീടുകളിലെ ചുമരുകൾ വീണ്ട് കീറി വിള്ളലുകൾ വീണതോടെ ഭൂചലമെന്ന് ആശങ്കയിൽ വീട്ടുകാർ പുറത്തേക്കിറങ്ങിയോടി. സംഭവത്തെ തുടർന്ന് ജിയോളജി വകുപ്പ് അധികൃതർ സ്ഥലതെത്തി പരിശോധന നടത്തിയെങ്കിലും അപൂർവപ്രതിഭാസത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായില്ല. ടൗൺഷിപ്പ് കോളനിയിലെ ഇബ്രാഹിം, ഫാത്തിമ, താഹിറബീവി, ലത്തീഫ ബീവി, അയിഷ ബീവി എന്നിവരുടെ വീടുകൾക്കാണ് വിള്ളലുണ്ടായത്. അയിഷ ബീവി,ലത്തീഫ ബീവി, ഇബ്രാഹിം എന്നിവുടെ വീട്ടുമുറ്റത്തുളള കിണറുകളും വൻ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നതും ആശങ്ക വർധിപ്പിച്ചു .ബുധനാഴ്ച്ച രാത്രിയോടെയാണ് ടൗൺഷിപ്പ് കോളനിയിലെ ഒരു നിരയിലെ അഞ്ച് വീടുകൾ തകർച്ചയുടെ വക്കിലായത്.ഇന്നലെ ഉച്ചയോടെ ജിയോളജി വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഉണ്ണിക്കൃഷ്ണൻ സ്ഥലത്തെത്തി വീടുകളും കിണറുകളും പരിശോധിച്ചു.…
Read Moreയവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് അഞ്ചുലക്ഷം രൂപ കവർന്നു; ജഹാംഗീറും സംഘവുമാണ് പണം കവർന്നതെന്ന് പരിക്കേറ്റ ജീമോൻ
നെടുമങ്ങാട് : പണയ സ്വർണാഭരണങ്ങൾ എടുത്തു വിൽപ്പന നടത്തുന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മന്നൂർക്കോണം – പനയ്ക്കോട് റോഡിൽ മുതിയങ്കാവിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. മുതിയങ്കാവിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ നിന്ന് സ്വർണമെടുക്കാൻവന്ന തൃശൂർ സ്വദേശിയായ ജീമോനെയാണ് (35) കാറിലെത്തിയ സംഘം ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ച് പണംതട്ടിയെടുത്തത്. ഗുരുതരമായി പരിക്കേറ്റ ജീമോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.പഴയ പണയാഭരണം ബാങ്കിൽ നിന്നും എടുത്ത് വിൽക്കാൻ സഹായിക്കുന്ന എജന്റാണ് ജീമോനെന്ന് പോലീസ് പറഞ്ഞു. അഞ്ചുതെങ്ങു സ്വദേശിയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ജഹാംഗീറും സംഘവുമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.നെടുമങ്ങാട്,വലിയമല സിഐമാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreവീട്ടമ്മയുടെ മകനോടുള്ള മുൻവൈരാഗ്യം; വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയ്ക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ
പോത്തൻകോട് : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കഴക്കൂട്ടം നാലുമുക്കിലെ റംലാബീവിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ ആറ്റിപ്ര മുക്കോലക്കൽ കുറ്റിവിളാകത്ത് വീട്ടിൽ മുഹമ്മദ് ഹാഷിം (32) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 നായിരുന്നു ആക്രമണം.വീട്ടമ്മയുടെ മകനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് കഴക്കൂട്ടം സൈബർ സിറ്റി എസിപി സി.എസ്.ഹരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്എച്ച്ഒ പ്രവീൺ, എസ്ഐമാരായ ജിനു, മിഥുൻ, സിപിഒമാരായ സജാദ്ഖാൻ, എസ്.ബിനു, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവാറുവിളാകം ക്ഷേത്രത്തിലെ മോഷണം; സമീപത്തെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…
കാട്ടാക്കട: മലയിൻകീഴ് ആൽത്തറ വാറുവിളാകം ശിവ നാഗേശ്വര ക്ഷേത്രത്തിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട ഉടയാടയും മുണ്ടും സ്വർണപ്പൊട്ടും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുമരിച്ചൽ ലൂഥറൻ എൽ.പി സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുവകകൾസ്കൂളിലെ ജീവനക്കാർ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ശിവനാഗേശ്വര ക്ഷേത്രത്തിലും ഇതിനു സമീപത്തുള്ള ആൽത്തറ ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്നത്. നാല് കാണിക്കവഞ്ചികളും 20,000-ഓളം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണപ്പൊട്ടും മറ്റും കണ്ടെത്തുന്നത്. മോഷ്ടാക്കൾ സ്കൂളിലെത്തി മോഷണ വസ്തുക്കൾ തിട്ടപ്പെടുത്തുന്നതിനിടെ സ്വർണപ്പൊട്ട് നഷ്ടപ്പെട്ടതായിരിക്കാം എന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മലയിൻകീഴ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി യിട്ടുണ്ട്.
Read More