വെള്ളത്തിൽ മുങ്ങിയ സ്വപ്നങ്ങൾ…! ബ​ണ്ട് ത​ക​ർ​ന്ന് വ്യാപക കൃഷി നാശം; നഷ്ടപരിഹാരം ഇനിയും അകലെ


കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യി​ൽ ബ​ണ്ട് ത​ക​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.​ത​ല​യ​ൽ ഏ​ലാ​യി​ൽ വെ​ള്ളം ക​യ​റി ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തി​ൽ​പ്പ​രം വാ​ഴ​ക​ൾ ന​ശി​ച്ചെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ബ​ണ്ടു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി​ഭ​വ​നി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ക​ർ​ഷ​ക​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഇ​തേ​വ​ര ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി വി​പ​ണ​നം ന​ട​ത്തു​ന്ന വി​എ​ഫ്പി​സി​കെ​യും ക​ർ​ഷ​ക​ർ​ക്ക് മു​ന്നി​ൽ ക​ണ്ണ​ട​ക്കു​ക​യാ​ണ്.ത​ല​യ​ൽ ഏ​ലാ​യി​ലെ കൃ​ഷി​നാ​ശ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ത​ല​യ​ൽ സ്വ​ദേ​ശി തു​ള​സീ​ധ​ര​ൻ നാ​യ​രു​ടെ എ​ട്ടേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ 2000 മൂ​ട് തൈ​വാ​ഴ​ക​ൾ, ത​ല​യ​ൽ കൈ​ലാ​സ​ത്തി​ൽ പ​ര​പ്പി​ൻ​ത​ല​യി​ൽ പി.​ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ ആ​റേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ 2000 വാ​ഴ​ക​ൾ, കു​മാ​റി​ന്‍റെ 3000 വാ​ഴ​ക​ൾ, തേ​മ്പാ​മു​ട്ടം മു​ണ്ടു​കോ​ണം സ്വ​ദേ​ശി ര​വി​യു​ടെ 1000 മൂ​ട് വാ​ഴ​ക​ൾ, മു​ണ്ടു​കോ​ണ​ത്ത് സ​ത്യ​ന്‍റെ 1000 വാ​ഴ​ക​ൾ, റി​ട്ട.​കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​റ​ക്കു​ഴി​യി​ൽ സു​ദ​ർ​ശ​ന്‍റെ 2000 മൂ​ട് വാ​ഴ​ക​ൾ, ത​ല​യ​ൽ ഏ​ലാ​യി​ൽ പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി സ​ത്യ​ന്‍റെ ചീ​ര, പ​യ​ർ, പാ​വ​ലും ആ​ലു​വി​ള സ്വ​ദേ​ശി വി​ജ​യ​ന്‍റെ ഒ​രേ​ക്ക​റി​ലെ പ​ട​വ​ലം, കോ​വ​ക്ക, വെ​ള്ള​രി ഉ​ൾ​പ്പെ​ടെ 25000 രൂ​പ​യു​ടെ കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചു. വ്യ​ക്തി​ഗ​ത പ​രാ​തി​ക​ൾ കൃ​ഷി​ഭ​വ​നി​ൽ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ത​ല​യ​ൽ ഏ​ലാ​യി​ലു​ണ്ടാ​യ മൊ​ത്തം കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്നാ​ണ് കൃ​ഷി​ഭ​വ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment