വിഴിഞ്ഞം: കോവളം ബീച്ച് കൈയടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. തീരം ദുർഗന്ധത്തിന്റെ പിടിയിലായത് സഞ്ചാരികൾക്കും വിനയായി. ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് വന്നടിയുന്ന ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചീകരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വന്നിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഇക്കുറി കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിയുടെ കൂട്ടമായവരവ് ദിവസങ്ങൾ നീണ്ടു നിൽക്കുന്നതും പ്രശ്നമായി. ഇതിനോടകം തന്നെ ടൺ കണക്കിന് കടൽച്ചൊറികളെ കുഴിച്ച് മൂടിയെങ്കിലും ഉൾക്കടലിൽ നിന്നുള്ള വരവ് മാറ്റമില്ലാതെ തുടരുകയാണ്. മണലിൽ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ ക്ലീനിംഗ് സ്റ്റാഫുകളുടെ എണ്ണക്കുറവും ബീച്ചുകളിൽ നിന്ന് തിരമാലകൾ പിൻമാറാത്തതും ജെല്ലികൾ മറവു ചെയ്യുന്നതിന് തടസമാകുന്നതായി പരാതിയുണ്ട്.
Read MoreCategory: TVM
ഒരാഴ്ച മുൻപ് സെൽഫിയെടുക്കുന്നതിനിടയിൽ..! അപകടമേഖലയെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതി; ആഴിമലത്തീരത്ത് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു
വിഴിഞ്ഞം: അപകടമേഖലയായ ആഴിമലത്തീരത്ത് വരുന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ പഞ്ചായത്തധികൃതർ രംഗത്തെത്തി. ആദ്യപടിയായി ആഴിമല ക്ഷേത്രത്തിന് ഇരുവശത്തേയും തീരത്തായി ആറ് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു. അപകടമേഖലയെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. കൂടാതെ ബീച്ചിൽ വരുന്ന സന്ദർശകരെ നിയന്ത്രിക്കാൻ പോലീസിന്റെ സേവനം ഉറപ്പുവരുത്താനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. രണ്ട് വർഷത്തിനുള്ളിൽ ഇരുപത്തഞ്ചോളം വിലപ്പെട്ട ജീവനുകളാണ് ആഴി മലയിൽ പൊലിഞ്ഞത്. ഒരാഴ്ച മുൻപ് സെൽഫിയെടുക്കുന്നതിനിടയിൽ പറക്കൂട്ടത്തിൽ നിന്ന് കടലിലേക്ക് വീണ് യുവാവ് മരിച്ചതോടെയാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനമായത്. ഇതിനായിപഞ്ചായത്ത് ഫണ്ടിൽനിന്ന് അറുപതിനായിരത്തോളം രൂപ ചെലവഴിച്ചതായി അധികൃതർ അറിയിച്ചു. ആഴിമലത്തീരത്തെ കടലിൽ പതിയിരിക്കുന്ന അപകട മറിയാതെ കുളിക്കുന്നതിനിടയിലും പാറക്കൂട്ടങ്ങളിൽ ഇരുന്ന് സെൽഫിയെടുക്കുന്നതിനിടയിലുമാണ് പലരെയും തിരകവർന്നത്. ഇവിടത്തെക്ഷേത്ര ദർശനത്തിനായി ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ തിരക്ക് കൂടിയതോടെയാണ് വരുന്നവരുടെ സുരക്ഷക്കായി കോട്ടുകാൽ പഞ്ചായത്ത് സൂചനാ ബോർകൾ സ്ഥാപിച്ചത്.
Read Moreപോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങി; പത്താംമാസം മാമ്പള്ളി കടപ്പുറത്ത് പോലീസ് വലയിൽ കുടങ്ങി സെൽവൻ
തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചുതെങ്ങ് പുതുമണൽ പുരയിടം വീട്ടിൽ സെൽവൻ (കുമാർ,44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിൽ അഞ്ചുതെങ്ങു മാമ്പള്ളിയിൽ നാട്ടുകാരെ ആക്രമിച്ച സെൽവനെ പിടികൂടാനെത്തിയ പോലീസ് പട്രോളിംഗ് സംഘത്തിലെ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ചുതെങ്ങു , വലിയതുറ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങു ഇൻസ്പെക്ടർ ചന്ദ്രദാസ്,എസ്ഐ സുനിൽകുമാർ,എസ്സിപിഒമാരായ മനോജ്,ഡീൻ, ഷിബു,ഷാൻ സിപിഒ അംജിത് തുടങ്ങിയവർ ചേർന്നു മാമ്പള്ളി കടപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
Read Moreമിന്നും വിജയവുമായി മിന്നു; പോലീസ് ആസ്ഥാനത്തെ ക്ലാർക്ക് തസ്തികയിൽ നിന്നും സിവിൽ സർവീസിലേക്ക്
കാട്ടാക്കട: പോലീസ് ആസ്ഥാനത്ത് ക്ലാർക്കായി ജോലി ചെയ്യുന്ന പി.എം. മിന്നുവിന് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയം. 150-ാം റാങ്ക് കരസ്ഥമാക്കിയാണ് മിന്നു സിവിൽ സർവീസ് റാങ്കുപട്ടികയിൽ സ്ഥാനമുറപ്പിച്ചത്. 12-ാം ക്ലാസിൽ പഠിക്കുന്പോഴാണ് കേരള പോലീസിൽ എസ്ഐ ആയിരുന്ന, മിന്നുവിന്റെ പിതാവ് പോൾ രാജ് മരണപ്പെടുന്നത്. തുടർന്ന് ആശ്രിത നിയമനം വഴി മിന്നുവിന് പോലീസ് ആസ്ഥാനത്ത് ജോലി ലഭിച്ചു.എങ്കിലും പഠനകാലത്തു തന്നെ മനസിൽ ചേക്കേറിയ സിവിൽ സർവീസ് എന്ന സ്വപ്നത്തെ മിന്നു താലോലിച്ചു. അതിനു വേണ്ടി ജോലിക്കിടയിലും കഠിനാധ്വാനം ചെയ്തു. മിന്നുവിന് എല്ലാ പിന്തുണയുമായി ഐഎസ്ആർഒ ഉദ്യോഗസ്ഥനായ ഭർത്താവ് ജോഷിയും മിന്നുവിന്റെ മാതാവ് മിനിപ്രഭയും ഒപ്പമുണ്ടായിരുന്നു. കേരള സർവകലാശാലയിൽ നിന്നും ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള മിന്നു 2015 ലാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. തുടർന്ന് 2017 ൽ അഭിമുഖം വരെ എത്തിയെങ്കിലും അഭിമുഖത്തിൽ…
Read Moreബ്രഹ്മോസ് എയറോ സ്പേസ് സെന്ററിൽ അപരിചിതൻ; അന്വേഷണ ചുമതലയുമായി പൃഥിരാജും സംഘവും
തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററിൽ അപരിചിതനായ വ്യക്തി കടന്ന് കയറിയെന്ന പരാതിയിൽ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ബ്രഹ്മോസിൽ ബാഗുമായി അപരിചിതനായ വ്യക്തി കടന്ന് കയറിയതെന്ന് സുരക്ഷാ ജീവനക്കാർ കണ്ടെത്തിയത്. ബ്രഹ്മോസിൽ എത്തുന്നവരുടെ ബാഗ്, മൊബൈൽ ഫോണ്‍ മുതലായവ സുരക്ഷാ ജീവനക്കാരുടെ കാബിനിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അപരിചിതൻ അകത്ത് കടന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെന്നാണ് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കിയത്. ഇയാളെ കണ്ടെ ത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. നിലവിലെ സാഹചര്യത്തിൽ ബ്രഹ്മോസ് പോലെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നേരത്തെ നൽകിയിട്ടുള്ള നിർദേശം. ബ്രഹ്മോസിന്റെ പരിസരത്തെയും റോഡിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് നടപടി സ്വീകരിച്ചു.
Read Moreവിഴിഞ്ഞം തുറമുഖം! മൂന്നുവർഷം കഴിഞ്ഞാലും കപ്പൽ അടുക്കുമോ? പുറത്ത് ജോലികളിൽ യാതൊരു പുരോഗതിയും ഇല്ല
വിഴിഞ്ഞം: ആയിരം ദിവസത്തിനുള്ളിൽ ഒന്നാം ഘട്ട പണി പൂർത്തിയാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പൽ അടുപ്പിക്കുമെന്ന് നിറഞ്ഞ സദസിൽ പ്രഖ്യാപിച്ച ആദാനിക്ക് മൂവായിരം ദിവസം കഴിഞ്ഞാലും അത് നടപ്പിലാക്കാൻ കഴിയില്ലെന്നുറപ്പായി. തുടക്കം കുറിച്ച് വർഷം ആറിന് അടുത്ത് എത്തുമ്പോഴും എങ്ങുമെത്താത്ത നിർമാണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് വർഷം വേണമെന്നാണ് അധികൃതരുടെ വാദം. കരാറിൽ പറഞ്ഞ കാലാവധിക്കു ശേഷം സർക്കാരിന്റെ പല സമയത്തുള്ള മുന്നറിയിപ്പുകളും ഇടപെടലുകളും കഴിഞ്ഞെങ്കിലും ഒച്ചിഴയുന്ന രീതിയിലുള്ള നിർമാണത്തിന് മാറ്റം വന്നില്ല. 2015 ഡിസംബറിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നവകാശപ്പെട്ട് ഉദ്ഘാടനം നടത്തിയെങ്കിലും ബർത്തിനായുള്ള പൈലുകളുടെ നിർമാണവും ഓഫീസ് കെട്ടിടങ്ങളും മാത്രമാണ് പൂർത്തിയായത്. തിരയടികളിൽ നിന്ന് തുറമുഖത്തെ സംരക്ഷിക്കുന്നതിന് പുലിമുട്ടിനായുള്ള പാറക്കല്ല് തേടി അധികൃതർ വർഷങ്ങൾ പാഴാക്കി. ഒടുവിൽ കരമാർഗം ലോറികളിൽ കല്ലുകൾ എത്തിച്ച് പുലിമുട്ട് നിർമാണം ത്വരിതപ്പെടുത്തിയെങ്കിലും മറ്റ് കാര്യങ്ങൾ പഴയ പടിയിൽ തന്നെ. സർക്കാർ…
Read Moreഅത്യപൂർവ പ്രതിഭകൾക്ക് ജന്മം നൽകിയ ചിറയിൻ കീഴിൽ പ്രേം നസീറിനും ഭരത് ഗോപിക്കും ഓർമവൃക്ഷം നട്ട് സുരേഷ് ഗോപി
ചിറയിൻകീഴ്: കുമാരനാശാൻ, പ്രേം നസീർ, ഭരത് ഗോപി, നടാകാചാര്യൻ ജി.ശങ്കരപ്പിള്ള തുടങ്ങിയ പതിനേഴിൽപ്പരം ലോക പ്രശസ്താരായ അത്യപൂർവ പ്രതിഭകൾക്ക് ജന്മം നൽകിയ കലാഗ്രാമമായ ചിറയിൻ കീഴിൽ കല്പവൃക്ഷങ്ങൾ നട്ടും വിതരണം ചെയ്തും നടനും എംപിയുമായ സുരേഷ് ഗോപി. കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായ അദ്ദേഹം ഒരു കോടി തെങ്ങിൻതൈ പദ്ധതി പ്രകാരം ചിറയിൻകീഴ് നിയോജക മണ്ഡലതല പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു. നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട്ടിലും, മഹാനടൻ ഭരത് ഗോപിയുടെ വീട്ടിലും എത്തി കല്പവൃക്ഷം നട്ടു. പ്രേം നസീറിന്റെ ബന്ധുക്കളും ഭരത് ഗോപിയുടെ സഹോദരനും മക്കളും എംപിയെ സ്വീകരിക്കാനെത്തി. തെങ്ങിൻ തൈ നടുന്നതിലും പങ്കെടുത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ,സെക്രട്ടറി ബാലമുരളി, മുതിർന്ന നേതാവ് വിജയൻ തോമസ് എന്നിവർക്കൊപ്പം എത്തിയ സുരേഷ് ഗോപിയെ നിയോജക മണ്ഡലം പ്രസിഡന്റ് ഹരി…
Read Moreകൂലി തർക്കം, കിണർ കുഴിക്കുന്നതിനിടെ കല്ലെറിഞ്ഞ് തൊഴിലാളിയെ കൊല്ലാൻ ശ്രമം; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കിണർ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം. തിരുവനന്തപുരം പാറശാല സ്വദേശി സാബുവിനുനേരെയാണ് ആക്രമണം ഉണ്ടായത്. പാറശാലയിൽ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. സാബുവിന്റെ സുഹൃത്ത് ബിനുവാണ് ഇയാളെ ആക്രമിച്ചത്. ബിനുവിന്റെ കിണർ കുഴിച്ചതും സാബുവായിരുന്നു. കൂലി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കിണറ്റിൽ കുഴഞ്ഞു വീണ സാബുവിനെ അഗ്നിശമനസേനയും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു.
Read Moreയാത്രക്കാരെ ശല്യം ചെയ്യുന്നു വെന്ന് നാട്ടുകാർ വിളിച്ചിട്ടാണ് അവിടെ എത്തിയത്; യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പൂവാർ പോലീസ് രംഗത്ത്
വിഴിഞ്ഞം: യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പൂവാർ പോലീസും രംഗത്ത് .പൂവാറിൽ വഴിയാത്രക്കാരെയും വിനോദ സഞ്ചാരികളെയും കുറഞ്ഞ നിരക്കിൽ ബോട്ടിംഗിനു കൊണ്ടു പോകാം എന്ന തരത്തിൽ ഒരു സംഘം നിരന്തരം ശല്യം ചെയ്യുന്നതായി നാട്ടുകാർ പരാതി പറഞ്ഞിരുന്നതായി പൂവാർ സിഐ പ്രവീൺ പറഞ്ഞു. ഞായറാഴ്ച രാവിലെ ഇത്തരത്തിൽ ഒരു സംഘം വാഹങ്ങൾ തടഞ്ഞു വഴിയാത്രക്കാരെ ശല്യം ചെയ്തിരുന്നു.നാട്ടുകാർ വിളിച്ചത് അനുസരിച്ചാണ് പോലീസ് അവിടെ എത്തിയതെന്നും സിഐ പറഞ്ഞു. പോലീസ് വരുന്നത് കണ്ട് സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും സുധീറും മറ്റൊരാളും അവിടെ തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് ജീപ്പിൽ കയറാൻ അവശ്യപ്പെട്ടപോൾ അത് ഇവർ ചെറുക്കുകയും തുടർന്ന് പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതായും ഇതോടെ ഇവരെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ എത്തിച്ച് കരുതൽ തടങ്കലിൽ വയ്ക്കുകയായിരു ന്നു വെന്നും പൂവാർ സിഐ അറിയിച്ചു. പൂവാർ എസ്ഐയെ സസ്പെൻഡ്…
Read Moreപെട്ടെന്ന് ഇറങ്ങിയപ്പോൾ തിരികെ കിട്ടിയത് ജീവൻതന്നെ; ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കത്തിനശിച്ചത് രണ്ടു കാറുകൾ
‘നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ദേശീയപാതയിലും മഞ്ചവിളാകത്തും കാറുകൾ കത്തിനശിച്ചു. പുതിയതുറ സ്വദേശിയായ ജോയിയും സുഹൃത്തും സഞ്ചരിച്ച കാർ ഇന്നലെ വൈകുന്നേരം മൂന്നരയോടെ സ്വദേശാഭിമാനി ടൗണ്‍ ഹാളിനു മുന്നിലെത്തിയപ്പോൾ കത്തിനശിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇരുവരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ഫയർ യൂണിറ്റില്‍ നിന്നും എഎസ്ടി ഒ. ജൂറ്റസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് ടീം തീയണച്ചു. കാറിലെ എസി തകരാറാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ഭാഗം മുഴുവനും കത്തിനശിച്ചു. മഞ്ചവിളാകത്തിനു സമീപം വൈകുന്നേരം നാലേ മുക്കാലോടെയായിരുന്നു രണ്ടാമത്തെ തീപിടുത്തം. മലയിക്കട സ്വദേശിനിയായ സുശീലാമ്മയുടെ കാറിന്റെ എൻജിനിലാണ് തീ പിടിച്ചത്. കാറിന്റെ പകുതിയോളം ഭാഗം കത്തിനശിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.
Read More