തിരുവനന്തപുരം: കോവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ ഒരു വർഷത്തെ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടും. ഇതിനുള്ള നടപടികൾ തുടരുകയാണ്. വിഷയത്തിൽ ഡിഎംഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമസഭയിൽ പി.ടി. തോമസ് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി മറുപടി നൽകി. കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിനു ഒരു മറയുമില്ല. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ വിട്ടുപോയതുണ്ടെ ങ്കിൽ അത് ഉൾപ്പെടുത്തും. പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. കണക്കുകൾ പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
Read MoreCategory: TVM
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന്മുഖ്യമന്ത്രി; പിഎസ്സിയെ പാർട്ടി നിയമന കേന്ദ്രമാക്കിമാറ്റിയെന്ന് ക്ക്ഷാഫി പറമ്പിൽ
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസമുണ്ടായിട്ടില്ല. റാങ്ക് ലിസ്റ്റ് പ്രകാരം എല്ലാവർക്കും നിയമനം ഉറപ്പാക്കണമെന്നാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വിശദമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു. പിഎസ്സിയെ പാർട്ടി നിയമന കേന്ദ്രമാക്കിയെന്നും പാർട്ടിയിലുള്ളവർക്കും ബന്ധുക്കൾക്കും മാത്രമാണ് സർക്കാർ നിയമനം നൽകാറുള്ളതെന്നും പ്രതിപക്ഷത്തിനു വേണ്ടി അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ ഷാഫി പറന്പിൽ എംഎൽഎ കുറ്റപ്പെടുത്തി.
Read More“ശിവൻകുട്ടി ഒന്നും പറയണ്ട’; ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ടു ബാനറുകളുമായി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിൽ ശിവൻകുട്ടി മറുപടി പറയാൻ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്. നിയമസഭ കൈയാങ്കളിക്കേസിൽ ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്. ശിവൻകുട്ടിക്ക് സഭയിൽ സംസാരിക്കാൻ ധാർമികതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
Read Moreഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; ബൈക്കിൽ തട്ടിയ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി
കാട്ടാക്കട : മാറനല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഊരൂട്ടമ്പലം ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയിലെ തേവരക്കോട് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രബിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഈ സമയം പ്രബിൻ വീടിന് മുന്നിലെ ബൈക്കിലി രിക്കുക യായിരുന്നു. മൊബൈൽ ചാർജ് ചെയ്യാനായി വീട്ടിനുള്ളിലേക്ക് പ്രബിൻ കയറിയപ്പോളാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പ്രബിന്റെ ബൈക്കിന് നേരെ ബോംബെറിഞ്ഞത്. എറിഞ്ഞ ബോംബ് സ്കൂട്ടറിൽ തട്ടി തെറിച്ചെങ്കിലും പൊട്ടിയില്ല.നാടൻ ബോബ് ആണ് എറിഞ്ഞത്.ഇത് പൊട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. വിദേശത്ത് സ്വകാര്യ കമ്പനിയുടെ കപ്പലിൽ കുക്കായി ജോലി നോക്കുന്ന പ്രബിൻ കോവിഡായതിനാൽ കഴിഞ്ഞ നാല് മാസമായി നാട്ടിലുണ്ടായിരുന്നു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പാർട്ടി നേതൃത്വം പറയുന്നു.രണ്ട് ദിവസം മുമ്പ് പ്രവീൺ പ്രദേശത്തെ കഞ്ചാവ്മാഫിയയുമായി ബന്ധപ്പെട്ട ചില യുവാക്കളുമായി തർക്കം ഉണ്ടായി. ഇതിന്റെ തുടർച്ചയാണ് ബോബേറിൽ കലാശിച്ചതെന്നാണ് പ്രാഥമിക…
Read Moreരോഗത്തെ കീഴടക്കിയ ഹരികൃഷ്ണന് എ പ്ലസ് തിളക്കം
കാട്ടാക്കട: രോഗത്തെ കീഴടക്കി വിജയകിരീടം ചൂടി ഹരികൃഷ്ണൻ. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിലാണ് മലയിൻകീഴ് വിഎച്ച്എസ്ഇയിലെ കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ് വിദ്യാർഥിയായ ഹരികൃഷ്ണൻ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. നട്ടെല്ലിലെ അണുബാധയെത്തുടർന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മലയിൻകീഴ് ചിറ്റിയൂർക്കോട് വൈഷ്ണവത്തിൽ ഹരികൃഷ്ണന് ട്രാൻസ്ലേറ്റ്സ് മൈലറ്റീസ് എന്ന രോഗമാണ്.ശ്രീചിത്രാ മെഡിക്കൽ സെന്ററിലെ ചികിത്സയിലാണ് രോഗം കണ്ടെത്തിയത്. 2014-ഡിസംബർ 23ന് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചിട്ട് വീട്ടിൽ വന്ന കുട്ടി ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടയ്ക്കു പനിയുടെ രൂപത്തിൽ രോഗം തലപൊക്കും. വീണ്ടും ചികിത്സ നടത്തണം.വിഎച്ച്എസ്ഇയ്ക്കു ചേർന്ന ശേഷം ഓണംവരെ സ്കൂളിൽ പോയിരുന്നു. പിന്നെ ലോക്ഡൗണായതോടെ പഠനം ഓൺലൈനിലായി. പഠനത്തിന് അധ്യാപകരും കൂട്ടുകാരും സഹായിച്ചു. സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച മൂന്നുപേരിലൊരാളാണ് ഹരി. എസ്എസ്എൽസിക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസുണ്ടായിരുന്നു. വിദേശത്തായിരുന്ന അച്ഛൻ ഹേമചന്ദ്രൻ മകന്…
Read Moreകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുന്നു; മന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്നു വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഉത്തരവിട്ടത് രാജ്യത്തിന്റെ വിധിയാണ്.കോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രി വി.ശിവൻകുട്ടി വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടും ശിവൻകുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ഇന്നലെ സഭയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. സഭയിലെ പ്രശ്നങ്ങൾ സഭയിൽ തീർക്കണമെന്ന കീഴ്വഴക്ക പരാമർശം ശരിയല്ല. പഞ്ചാബ് നിയമസഭയിലും സമാന സംഭവം ഉണ്ടായപ്പോൾ കോടതി കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട ്. കോടതി ശിക്ഷിച്ചാൽ മാത്രം രാജിയെന്ന തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ മീഡിയാ റുമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreമന്ത്രിസഭ തീരുമാനിച്ചു, കോവിഡ് ബാധിച്ചു മരിച്ച സിപിഎം മുൻ എംഎൽഎയുടെ മകന് സർക്കാർ ജോലി
തിരുവനന്തപുരം: സിപിഎം എംഎൽഎയായിരിക്കേ കോവിഡ് ബാധിച്ചു മരണമടഞ്ഞ കെ.വി. വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായി ജോലി നൽകാൻ മന്ത്രിസഭാ നിർദേശം. വിജയദാസിന്റെ രണ്ടാമത്തെ മകൻ കെവി. സന്ദീപിനാണു പാലക്കാട് ജില്ലയിൽ നിയമനം നൽകുക.
Read Moreകണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവാവിനെ വെട്ടിവീഴ്ത്തി! വിഷ്ണുവിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയതെന്ന് ആർഎസ്എസ് പ്രവർത്തകർ
കാട്ടാക്കട : ആർഎസ്എസ് പ്രവർത്തകന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തിയതായി പരാതി. കൈകാലുകൾക്ക് ഗുരുതര പരിക്കേറ്റ മലയിൻകീഴ് അയണിയോട് മേലേവീട്ടിൽ (ജയാഭവൻ) വിവേക് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ നാലിന് വിളവൂർക്കൽ പാറപ്പൊറ്റയിൽ വച്ചായിരുന്നു ആക്രമണം. ടിപ്പർ ലോറി ഡ്രൈവറായ വിവേക് വണ്ടി എടുക്കാൻ പോകവെ റോഡരികിൽ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിവേകിന്റെ വലതുകൈയുടെ പെരുവിരൽ അറ്റുവീണു. സ്ഥിരം ഡ്രൈവറായ വിഷ്ണുവിന്റെ (അച്ചു)അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാൽ ഇന്നലെ വണ്ടി എടുക്കാൻ സുഹൃത്ത് വിവേകിനെ അയയ്ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയതെന്ന് ആർഎസ്എസ് പ്രവർത്തകർ പറഞ്ഞു. വിഷ്ണു ആർഎസ്എസ് വിളവൂർക്കൽ മണ്ഡൽ കാര്യവാഹാണ്. കഴിഞ്ഞ ഏപ്രിൽ 8 ന് രാത്രി വിളവൂർക്കലിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നെത്തി സംഘപരിവാർ പ്രവർത്തകരുടെ…
Read Moreകോവിഡിന് ഒരു മനഃശാസ്ത്ര ചികിത്സ!! തന്റ വിവാഹനിശ്ചയ ദിനം പോലും നിതിൻ തന്റെ ജോലിയിൽ നിന്നും വിട്ടുനിന്നില്ല…
റിച്ചാർഡ് ജോസഫ് തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ മൂലം മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കു തുണയാകുകയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മനഃശാസ്ത്രജ്ഞൻ എ.എഫ്. നിതിൻ. കോവിഡ് രോഗികൾക്കു മാത്രമല്ല, അവരുടെ ബന്ധുക്കൾക്കും ആത്മവിശ്വാസവും പ്രത്യാശയും പകർന്നു നൽകുകയാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ നിതിൻ. 2020 മാർച്ച് 17ന് ജനറൽ ആശുപത്രിയിൽ സേവനം ആരംഭിച്ച നിതിൻ തന്റെ സേവനപാതയിൽ ഇന്ന് 500 ദിനങ്ങൾ പിന്നിടുകയാണ്. ഓണം, ക്രിസ്മസ് മറ്റ് അവധി ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങൾക്കൊപ്പം തന്റ വിവാഹനിശ്ചയ ദിനം പോലും നിതിൻ തന്റെ ജോലിയിൽ നിന്നും വിട്ടുനിന്നില്ല. കോവിഡ് രോഗികളുടെ ഉത്കണ്ഠയും സമ്മർദവും ലഘൂകരിക്കുന്ന ജോലി അത്ര ചെറുതല്ല. പ്രതിഫലമില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നതാണ് നിതിന്റെ ജോലിയുടെ മറ്റൊരു പ്രത്യേകത. ജനറൽ ആശുപത്രിയിൽ നിതിൻ തന്റെ സേവനം ആരംഭിക്കുന്പോൾ കോവിഡ് രോഗികൾക്ക് ഒപി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൊസൈറ്റി…
Read More1600 കിലോയുള്ള തിരണ്ടി വലയിൽ! തീരത്ത് എത്തിച്ചത് ഏറെ സാഹസപ്പെട്ട്; നാല് മീറ്ററോളം നീളമുള്ള ഭീമൻ തിരണ്ടിയുടെ വില കേട്ട് ഞെട്ടരുത്…
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് കൗതുകമായി കൂറ്റൻ തിരണ്ടിയെത്തി. നാല് മീറ്ററോളം നീളവും 1600ൽപ്പരം കിലോ ഭാരവുമുള്ള ഭീമൻ തിരണ്ടിക്ക് 44000 രൂപ വിലയും കിട്ടി. വിഴിഞ്ഞം സ്വദേശി വർഗീസിന്റെ വലയിലാണ് ഇന്നലെ രാവിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാന്റാ വർഗത്തിൽപ്പെട്ട തിരണ്ടി ഭീമൻ കുടുങ്ങിയത്. കരയിലേക്ക് വലിച്ച് കൊണ്ടുവരുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമം നടത്തിയ തിരണ്ടി വലയിൽ കുടുങ്ങിക്കിടന്ന മോദമീനുകളെയും വലയെയും നശിപ്പിച്ചു. ഏറെ സാഹസപ്പെട്ട് തീരത്ത് എത്തിച്ച മീനിനെ കാണാൻ ജനം തടിച്ച് കൂടി.തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായെത്തിയ വലിപ്പമേറിയെ തിരണ്ടിയെ ലേലംകൊള്ളാനും മത്സരമായെങ്കിലും വിഴിഞ്ഞം സ്വദേശി സഹായത്തിന് നറുക്ക് വീണു. ഏഴ് മീറ്റർ വരെ വലിപ്പം വയ്ക്കുന്ന മാന്റാതിരണ്ടി വർഗത്തിലെ രണ്ടാമനാണ്. പവിഴപ്പുറ്റു മേഖലകളിൽ അധിവസിക്കുന്ന മാന്റകൾക്ക് ആവാസ കേന്ദ്രങ്ങൾ കുറഞ്ഞതോടെ പ്രജനനമില്ലാതെ വശംനാശഭീഷണിയിലായി. സ്വന്തം സ്ഥലത്ത് നിന്ന് ആയിരം കിലോമീറ്റർ വരെ സഞ്ചരിച്ച് തിരിച്ചെത്താൻ ശേഷിയുള്ളവയാണ്…
Read More