അഞ്ചല്‍: തിരുവനന്തപുരം വെഞ്ഞാറുംമൂട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത കാര്‍ അഞ്ചലിന് സമീപം ഭാരതീപുരത്ത് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പോലീസ്. ഒന്നിലധികം പ്രതികള്‍ ഉണ്ടെന്ന നിഗമനത്തില്‍ എത്തിയ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതയുള്ള സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മാസ്ക് ധരിച്ച് എത്തിയ യുവാവ് കാര്‍ ഷോറുമിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി മേശയില്‍ നിന്നും താക്കോല്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പിന്നീട് സിസിടിവി കാമറകള്‍ ഓഫ് ചെയുകയും ചെയ്തിട്ടുണ്ട്. അഞ്ചലില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്ത് വെഞ്ഞാറുംമൂട്ടില്‍ എത്തുകയും ഇവിടെനിന്നും യൂസ്ഡ് കാര്‍ ഷോറൂം കുത്തി തുറന്ന് കാര്‍ മോഷ്ട്ടിച്ചു വരവേ ബൈക്ക് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പിന്നീട് കാറുമായി വീണ്ടും അഞ്ചല്‍ മേഖലയില്‍ എത്തുകയും ഭാരതീപുരത്ത്…
Read MoreCategory: TVM
ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ജോലിക്കു ശേഷം മൂന്ന് ദിവസം അവധി നൽകുന്നതിനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്സുമാർ രംഗത്തെത്തിയിരിക്കുന്നത്. ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്.
Read Moreകോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; തടവുകാർക്ക് പരോൾ അനുവദിച്ച് ഉത്തരവ്
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തടവുകാർക്ക് രണ്ടാഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി. ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ പോകാൻ താത്പര്യമുള്ളവർക്കുമാണു പരോൾ നൽകുക. അതേസമയം, നിയന്ത്രിത വിഭാഗത്തിലുള്ള തടവുകാർക്ക് പരോളിന് അർഹതയുണ്ടാവില്ല. പരോളിൽ ഇറങ്ങുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ കഴിയുകയും വേണം. ജയിലിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തടവുകാർക്കു പരോൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞ മാസം ജയിൽ ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി കഴിഞ്ഞ ദിവസം ഇക്കാര്യം പരിശോധിക്കുകയും പരോൾ നൽകാൻ തീരുമാനിക്കുകയുമായിരുന്നു.
Read Moreവേണേ, ചീഫ് വിപ്പ് സ്ഥാനം തന്നേക്കാം; മന്ത്രിസ്ഥാനം കുറച്ചുള്ള വിട്ടുവീഴ്ചയ്ക്ക് സിപിഐ തയ്യാറാവില്ലെന്ന് സൂചന
തിരുവനന്തപുരം: മന്ത്രിസഭയിൽ നാലുസ്ഥാനത്തിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയെന്ന് സൂചന. സിപിഎമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചർച്ചയിൽ ഈ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നാണ് വിവരം. സിപിഎം മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിൽ ചീഫ് വിപ്പ് സ്ഥാനം സിപിഐ. വിട്ടുനൽകും. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ സി.പി.ഐ.ക്കുണ്ടായിരുന്നത്. മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച തുടങ്ങും. സിപിഐയുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചർച്ചയിലെ ധാരണയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിക്കുക. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തിൽ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐ.ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും. ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ പകരം എം.എം.മണി മന്ത്രിയായി. മണിയെ നിലനിർത്തികൊണ്ട് ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സിപിഎം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സിപിഐയ്ക്ക്…
Read Moreമന്ത്രിമാരുടെ എണ്ണം കൂടില്ല; ഗണേഷ് കുമാർ മന്ത്രിയായേക്കും; എൽഡിഎഫിലെത്തിയവരിൽ ഒരു സീറ്റിൽ മാത്രം ജയിച്ചത് ആറു പാർട്ടികൾ
തിരുവനന്തപുരം: മുന്നണിയിൽ പുതുതായി വന്ന പാർട്ടികൾക്കു സീറ്റുകൾ വിട്ടുകൊടുക്കാൻ കാണിച്ച ഉദാരമനോഭാവം മന്ത്രിമാരെ നൽകുന്നതിലും സിപിഎമ്മും സിപിഐയും കാണിക്കുമോയെന്നാണ് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയേണ്ടത്. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 20-ൽ കൂടുതൽ വേണ്ടെന്ന നിലപാടാണു സിപിഎമ്മിനും സിപിഐക്കുമുള്ളത്. ഒരു സീറ്റിൽ മാത്രം ജയിച്ച ആറു പാർട്ടികളാണു മുന്നണിയിലുള്ളത്. ഇതിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകുമെന്നത് ഇരുപാർട്ടികളെയും അലട്ടുന്ന പ്രശ്നമാണ്. നിലവിലെ മന്ത്രിസഭയിൽ സിപിഎമ്മിനു പതിമൂന്നും സിപിഐക്കു നാലും ജനതാദൾ-എസ്, കോണ്‍ഗ്രസ്-എസ്, എൻസിപി എന്നീ പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ മന്ത്രിമാരുമാണുള്ളത്. പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ്-എം, ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) എന്നീ പാർട്ടികൾക്കു മന്ത്രിസഭയിൽ അംഗത്വമുണ്ടാകും. ചില പാർട്ടികൾക്കു മന്ത്രിസ്ഥാനം നൽകി മുന്നണിമര്യാദ പാലിക്കാൻ സിപിഎമ്മും സിപിഐയും ഓരോ മന്ത്രിസ്ഥാനം വിട്ടുനൽകാനും സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു ചർച്ചയും ഇരുപാർട്ടികൾക്കുള്ളിലും ഇതുവരെയും നടന്നിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടു 17-നു ചേരുന്ന ഇടതുമുന്നണി…
Read Moreകോവിഡ് കാലം ഈറ്റ തൊഴിലാളികൾക്ക് കഷ്ടകാലം; വീടുകൾ പട്ടിണിയിൽ
കാട്ടാക്കട : കോവിഡ് കാലത്ത് പൊറുതിമുട്ടി ഈറ്റതൊഴിലാളികൾ. പണിയും ഇല്ല, ഈറ്റ എന്ന അസംസ്കൃത വസ്തു കിട്ടാനുമില്ല എന്ന അവസ്ഥയാണ്. നെൽകൃഷി സമ്പന്നമായിരുന്ന കാലത്ത് നെല്ല് ഉണക്കാൻ പനമ്പും വലിയ വട്ടികളും മുറവും വേണമായിരുന്നു. എന്നാൽ കൃഷി പോയതോടെ ഇതിനും ആൾക്കാർ കുറവായി. പിന്നെ പ്ലാസ്റ്റിക്ക് സംസ്കാരം വേരു പിടിച്ചതോടെ ഈറ ഉൽപ്പന്നങ്ങൾ ആർക്കും വേണ്ടതായി. പന, ഈറ എന്നിവയിൽ നിന്നു മുറം, അരുവട്ടി, പായ, കടവം, തൊപ്പി, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിച്ച് വിപണനം നടത്തിയിരുന്ന കുടിൽ വ്യവസായ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്. കോവിഡ് കാലത്ത് ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതെയായതോടെ തൊഴിലാളികളുടെ വീടുകളിൽ ശനിദശ.ഈറ്റകാടുകളുടെ നശീകരണമാണ് പരാമ്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവർ അനുഭവിക്കുന്ന ദൈന്യത. എന്നാൽ വനത്തിൽ നിന്നും യഥേഷ്ടം കിട്ടികൊണ്ടിരുന്ന ഈറ്റ ഇപ്പോൾ കിട്ടാക്കനിയാണ്. കാട്ടിൽ സമ്പന്നമായിരുന്ന ഈറ്റക്കാടുകൾ മിക്കതും നശിച്ചു. വനം വകുപ്പ് വർഷാവർഷം…
Read Moreമെഡിക്കല്‍ കോളേജ് ആശുപത്രി നിന്ന് മൃതദേഹം നഷ്ടമായ സംഭവം; ദേശീയ പട്ടികജാതി കമ്മിഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും
നെയ്യാറ്റിന്‍കര: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും കോവിഡ് രോഗിയുടെ മൃതദേഹം നഷ്ടമായ സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആലംപൊറ്റ വാർഡ് കൗൺസിലറുമായ അഡ്വ. സ്വപ്നജിത്ത് ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര നഗരസഭ പരിധിയില്‍ ആലംപൊറ്റ അംബേദ്കർ കോളനിയിലെ പ്രസാദി (47) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും കാണാതായത്.
Read Moreചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനദൗത്യം; കിഫ്ബിയെ പ്രശംസിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പിണറായി വിജയൻ. വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. 50,000കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് 63,000 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും എന്നിട്ടും കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Read Moreസർവേകൾ പലതും തട്ടിക്കൂട്ട്; ശാസ്ത്രീയ അടിത്തറയില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽഡിഎഫിന് തുടർ ഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ തുടർച്ചയായി യുഡിഎഫ് വിരുദ്ധ നിലപാടെടുക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു. സർവേകൾ പലതും തട്ടിക്കൂട്ടുകളാണ്. ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ല. ജനങ്ങളും യുഡിഎഫും സർവേകളെ കാര്യമായെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreജനങ്ങളെ ലോക്കാക്കി പോലീസ്; ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു നിരത്തുകളിലും ജംഗ്ഷനുകളിലും പോലീസ് പരിശോധന കർശനമാക്കി. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും നാളെയും ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തേക്ക് പോകരുതെന്നാണ് പോലീസും സർക്കാരും നൽകിയിരിക്കുന്ന നിർദേശം. ഈ നിർദേശം ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നിയമനടപടിയാണ് പോലീസ് സ്വീകരിച്ച് കൊണ്ടരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെക്കാളും പോലീസ് ഇന്ന് പരിശോധന കുടുതൽ കർശനമാക്കിയിട്ടുണ്ട്. രോഗ വ്യാപന തോത് കൂടിയ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Read More